അജ്മീർ ഷെരീഫ് ദർഗയിൽ ആരാധക്കൂട്ടം വളഞ്ഞു; നിയന്ത്രണം നഷ്ടപ്പെട്ട് അജയ് ദേവ്ഗൺ -VIDEO

14:35 PM
05/11/2019

അജ്മീർ: എല്ലാ വർഷവും അജ്മീർ ശരീഫ് ദർഗയിൽ നടൻ അജയ് ദേവ്ഗൺ പ്രാർത്ഥന നടത്താനെത്താറുണ്ട്. എന്നാൽ ഇത്തവണ അദ്ദേഹത്തോടൊപ്പം മകൻ യുഗും ഉണ്ടായിരുന്നു. ദർഗയിൽ നിന്ന് തിരിച്ചിറങ്ങും വഴി നിരവധി ആരാധകർ എത്തിയതോടെ താരം ശരിക്കും കുടുങ്ങിപ്പോയി. 

ജനക്കൂട്ടത്തിനിടയിൽ നിന്ന് പുറത്തുകടക്കാൻ അജയ് ദേവ്ഗണും യുഗും പാടുപെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആൾക്കൂട്ടത്തിൻറെ തള്ളിൽപെട്ട് പെട്ട അജയ് അസ്വസ്ഥനാകുന്നത് വിഡിയോയിൽ കാണാം.

2019 അജയ് ദേവ്ഗന് വിജയകരമായ വർഷമായിരുന്നു. ടോട്ടൽ ധമാൽ, ദി ദി പ്യാർ ദേ എന്നീ രണ്ട് റിലീസുകൾ ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്. രണ്ട് ചിത്രങ്ങളും റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 100 ​​കോടി രൂപ നേടി. 2020ൽ അജയുടെ തൻഹാജി: ദി അൺസങ് ഹീറോ റിലീസിന് ഒരുങ്ങുകയാണ്. 
 

Loading...
COMMENTS