ബോളിവുഡിൽ 600 കോടി തുലാസിൽ
text_fieldsമുംബൈ: കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ കേസിൽ സൂപ്പർസ്റ്റാർ സൽമാൻ ഖാനെ ജോധ്പുർ കോടതി ശിക്ഷിച്ചപ്പോൾ ബോളിവുഡിൽ 400 മുതൽ 600 കോടി രൂപ വരെ മുടക്കിയ സിനിമകളുടെ ഭാവി തുലാസിൽ.
സൽമാൻ നായകനായ ബിഗ് ബജറ്റ് സംരംഭങ്ങളെ കോടതിവിധി ബാധിക്കുമെന്ന ആശങ്കയാണ് സിനിമ ലോകം പങ്കുവെക്കുന്നത്. ചില സിനിമകളുടെ ചിത്രീകരണം പാതിവഴിയിലെത്തി നിൽക്കുകയാണ്. സൽമാെൻറ താരപ്പൊലിമയെ ആശ്രയിച്ച് തുടങ്ങിയ സിനിമകൾക്ക് കനത്തനഷ്ടം സംഭവിച്ചേക്കുമെന്ന് സിനിമ വ്യവസായം വിശകലനം ചെയ്യുന്ന കോമൾ നാത്ത പറഞ്ഞു.
സൽമാെൻറ ‘റെയ്സ്-3’ അണിയറയിലാണ്. 150 കോടിയോളം മുടക്കിയ ചിത്രം ജൂണിൽ തിയറ്ററുകളിൽ എത്തിക്കാനായിരുന്നു ലക്ഷ്യം. ഇതു പോലെ അഞ്ച് ബിഗ് ബജറ്റ് സിനിമകളെങ്കിലും സൽമാനെ കേന്ദ്രീകരിച്ചാണ് ഒരുങ്ങുന്നത്. എന്നാൽ, ഇപ്പോഴത്തെ കോടതിവിധി ഇവയെ ബാധിക്കില്ലെന്ന് സമാധാനിക്കുന്നവരും ബോളിവുഡിലുണ്ട്.
