Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചലച്ചിത്രതാരം ശ്രീദേവി...

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

text_fields
bookmark_border
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
cancel

ദു​ൈബ: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്​റ്റാർ ശ്രീദേവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ശനിയാഴ്​ച രാത്രി 11.30ന്​ ദുബൈയിലാ ണ് മരണം. 54 വയസായിരുന്നു. ബന്ധുവായ നടൻ മോഹിത്​ മർവയുടെ വിവാഹച്ചടങ്ങിനായി ദുബൈയിലെത്തിയതായിരുന്നു നടി. വിവാഹ ചടങ്ങിെനത്തിയ ശ്രീദേവി പൊടുന്നനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ വ്യക്തമാക്കി. ഭർത്താവ​ും സംവിധായകനുമായ ബോണി കപൂറും ഇളയ മകൾ ഖുഷിയും മരണസമയത്ത്​ കുടെയുണ്ടായിരുന്നു.  

ശ്രീദേവി അച്ഛനും അമ്മക്കുമൊപ്പം
 

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.‘തുണൈവൻ’ എന്ന തമിഴ്​ ചിത്രത്തിലൂടെ നാലാം വയസിൽ ബാലതാരമായി അഭിനയം തുടങ്ങി. തെലുഗു, മലയാളം, കന്നഡ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്​ഥാന അവർഡും ലഭിച്ചു. 1975 ൽ ‘ജൂലി’ എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായാണ് ബോളിവുഡ്​ അരങ്ങേറ്റം. ‘മുൺട്രു മുടിച്ച്​’ എന്ന തമിഴ്​ സിനിമയിലൂടെ  13ാം വയസിൽ നായികയായി. പിന്നീട്​ തമിഴ്​, തെലുഗു സിനിമകളിൽ ശ്രീദേവി ആധിപത്യം നേടുന്നതാണ്​ കണ്ടത്​. 

മോഹിത് മർവയുടെ വിവാഹ ചടങ്ങിനിടെ ശ്രീദേവി
 

1978ൽ ‘സോൾ സവൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ്​ നായികയായി. 1983​െല ‘ഹിമ്മത്​വാല’ എന്ന ചിത്രമാണ്​ ​േബാളിവുഡിൽ ശ്രീദേവിയെ ശ്രദ്ധേയമാക്കിയത്​. തുടർന്ന്​ ‘മവാലി’, ‘തോഹ്​ഫ’, ‘മാസ്​റ്റർജി’, ‘മിസ്​റ്റർ ഇന്ത്യ’, ‘ചാന്ദ്​നി’ തുടങ്ങി​ നിരവധി സൂപ്പർ ഹിറ്റ്​ സിനിമകളിൽ അഭിനയിച്ചു. പല സിനിമകളിലെയും അഭിനയത്തിന്​ നിരൂപക പ്രശംസ നേടി. ആറുതവണ ഫിലിം ഫെയർ അവാർഡ്​ നേടി. 10 തവണ അവാർഡിനായി നാമ നിർദേശം ​െചയ്യപ്പെട്ടു. 

1990 കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. വിവാഹത്തിന്​ ശേഷം ഒരു വർഷം കഴിഞ്ഞ്​ 1997 മുതൽ 15 വർഷം സിനിമയിൽ നിന്ന്​ വിട്ടു നിന്നു. പിന്നീട്​ 2017 ൽ ‘ഇംഗ്ലീഷ്​ വിംഗ്ലീഷ്​’ എന്ന സിനിമയിലുടെ ചലച്ചിത്ര ലോകത്തേക്ക്​ തിരിച്ചു വന്നു.  ഹിന്ദി കൂടാതെ, തമിഴ്​, മലയാളം, തെലുഗു, കന്നഡ സിനിമകളിലും ശ്രീദേവി അഭിനയിച്ചു.

2013ൽ പദ്​മശ്രീ നൽകി രാജ്യം ആദരിച്ചു.  2017 ല്‍ പുറത്തിറങ്ങിയ ​േമാം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം​. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

മോഹിത്​ വർമയുടെ വിവാഹ ചടങ്ങിനിടെ ​​ശ്രീദേവി (അവസാന ദൃശ്യങ്ങൾ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sridevimalayalam newsmovie newsbollywood actress
News Summary - Actress Sridevi Passed Away - Movie News
Next Story