ബോളിവുഡ്​ നടൻ കിരൺ കുമാറിന്​ കോവിഡ്​

14:50 PM
24/05/2020

ന്യൂഡൽഹി: ബോളിവുഡ്​ നടൻ കിരൺ കുമാറിന്​ കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 74 കാരനായ ഇദ്ദേഹം നിലവിൽ ഡൽഹിയിലെ വീട്ടിൽ നിരീക്ഷണത്തിലാണ്​. 

ആരോഗ്യ പരിശോധനക്കായി മേയ്​ 14 ന്​ ആശുപത്രിയിൽ എത്തിയ ഇദ്ദേഹത്തെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. കോവിഡ്​ പോസിറ്റാവണെങ്കിലും ഇദ്ദേഹത്തിന്​ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. പനിയോ ചുമയോ ഒന്നുമില്ലാത്തതിനാൽ വീട്ടുനിരീക്ഷണം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. 

ആദ്യപരിശോധനയിൽ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞ​തിനെ തുടർന്ന്​ വീട്ടിലെ മറ്റുള്ളവരോട്​ അകലം പാലിച്ചാണ്​ താമസം. മേയ്​ 26നോ 27നോ രണ്ടാമതും പരിശോധനക്ക്​ വിധേയമാക്കും. ഇതിൽ താൻ പൂർണ ആരോഗ്യവാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിന്ദഗി, സഹിൽ, ഗ്രിഹസ്​തി, കഥ സാഗർ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെയും ധട്​കൻ, മുച്​ഛേ ദോസ്​തി കോരോഗി തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനാണ് ​താരം. 
 

Loading...
COMMENTS