Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആമിറിനെ...

ആമിറിനെ 'വെറുക്കുന്നു'; ദംഗൽ സുൽത്താനേക്കാൾ മികച്ചത് -സൽമാൻ ഖാൻ

text_fields
bookmark_border
ആമിറിനെ വെറുക്കുന്നു; ദംഗൽ സുൽത്താനേക്കാൾ മികച്ചത് -സൽമാൻ ഖാൻ
cancel

ബോളിവുഡിന്‍റെ പെർഫക്ഷനിസ്റ്റ് ആമിർ ഖാനെയും അദ്ദേഹത്തിന്‍റെ പുതിയ ചിത്രം 'ദംഗലി'നെയും പുകഴ്ത്തി സൽമാൻ ഖാൻ. താനും കുടുംബവും കഴിഞ്ഞ ദിവസം ദംഗൽ കണ്ടുവെന്നും തന്‍റെ ചിത്രമായ സുൽത്താനേക്കാൾ മികച്ചതാണ് ദംഗലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആമിറിനെ വ്യക്തിപരമായി സ്നേഹിക്കുന്നുവെന്നും പ്രഫഷണൽ കാര്യങ്ങളിൽ അദ്ദേഹത്തെ 'വെറുക്കുന്നു'വെന്നും സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇതിന് ആമിർഖാന്‍റെ മറുപടി കിടിലനായിരുന്നു. സൽമാൻ വെറുക്കുന്നുവെന്ന് പറയുന്നത് തനിക്ക് അദ്ദേഹം സ്നേഹിക്കുന്നുവെന്ന് പറയുന്നത് പോലെ തന്നെയാണെന്നായിരുന്നു ആമിറിന്‍റെ മറുപടി.

വെള്ളിയാഴ്ച റിലീസായ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്.  എന്നാൽ സുൽത്താന്‍റെ റെക്കോർഡ് ചിത്രം തിരുത്തിക്കുറിക്കുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khansalman khanDangal
News Summary - Aamir Khan's Dangal yesterday and thought it is better than his own movie
Next Story