Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെർഫക്ഷനിസ്റ്റ് ആമിറിന്‍റെ ഗുസ്തി പരിശീലനം

text_fields
bookmark_border
പെർഫക്ഷനിസ്റ്റ് ആമിറിന്‍റെ ഗുസ്തി പരിശീലനം
cancel

ദംഗൽ എന്ന ചിത്രത്തിന് വേണ്ടി ഗുസ്തി പരിശീലകന്‍ മഹാവീര്‍സിങ് ഫോഗട്ടാവാൻ ബോളീവുഡിലെ പെർഫക്ഷനിസ്റ്റ് ആമിർഖാന്‍ ഗുസ്തി പരിശീലിക്കുന്നതിന്‍റെ വിഡിയോ പുറത്തിറങ്ങി. പരിശീലിച്ച് തുടങ്ങിയപ്പോള്‍ ഗുസ്തിയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയെന്ന് ആമിർ വിഡിയോയിൽ പറയുന്നുണ്ട്.  ഇത് ബലം കൊണ്ടുമാത്രമുള്ള ഒരു കളിയല്ല. എതിരാളിയുമായി പോരാടാന്‍ ഒരു തന്ത്രമുണ്ടാവണം. ഒരു നല്ല ഗുസ്തിക്കാരന്‍ ബുദ്ധിശാലിയും സൂക്ഷ്മതയുള്ള ആളുമായിരിക്കുമെന്നും വിഡിയോയിൽ ആമിർ പറയുന്നുണ്ട്.

ക്രിസ്മസ് റിലീസായെത്തിയ ചിത്രം 100 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ഇതോടെ റിലീസ് ചെയ്ത് ഏറ്റവും വേഗം 100 കോടിയിലെത്തുന്ന ചിത്രമെന്നും റെക്കോർഡും ദംഗൽ നേടി.യിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ 41.25 കോടിയാണ് ദംഗലിന്‍റെ കളക്ഷൻ. ഒരാഴ്ച തികയുന്നതിന് മുമ്പ് ആമിര്‍ഖാന്‍ ചിത്രം 106.95 കോടി നേടിക്കഴിഞ്ഞു. 100 കോടി ക്ലബ്ലില്‍ ഇടംനേടുന്ന ആമിര്‍ഖാന്‍റെ മൂന്നാമത്തെ ചിത്രമാണ് ദംഗല്‍.

നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan Wrestling Training In Cinemas Now
Next Story