തഗ് ഫിരംഗിയായി ആമിർ ഖാൻ; പുതിയ മോഷൻ പോസ്റ്റർ VIDEO
text_fieldsകടൽ പോരാളികളുടെ കഥ പറയുന്ന 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' എന്ന ബോളിവുഡ് ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമിർ ഖാെൻറ ഫസ്റ്റ് ലുക് പോസ്റ്ററാണ് പുറത്തുവന്നത്. ഫിരംഗി എന്ന കഥാപാത്രമായി എത്തുന്ന ആമിർ പോസ്റ്ററിൽ കുതിരപ്പുറത്തിരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.
കൂളിങ് ഗ്ലാസും തൊപ്പിയുമണിഞ്ഞ് സല്യൂട്ട് അടിച്ച് നിൽക്കുന്ന ഫിരംഗി വിഖ്യാത ഹോളിവുഡ് ചിത്രം പൈരേറ്റ്സ് ഒാഫ് കരീബിയയിലെ ക്യാപ്റ്റൻ ജാക് സ്പാരോയെ അനുസ്മരിപ്പിക്കും വിധമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ വിജയ ചിത്രമായ ദംഗലിെൻറ റെക്കോർഡ് തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ തകർക്കുമോ എന്നാണ് സിനിമാസ്നേഹികൾ ഉറ്റുനോക്കുന്നത്.
You can never be prepared enough for this Thug. Presenting @aamir_khan as #Firangi #ThugsOfHindostan | @SrBachchan | #KatrinaKaif | @fattysanashaikh | #VijayKrishnaAcharya | @TOHTheFilm pic.twitter.com/uf76SuXtZl
— Yash Raj Films (@yrf) September 24, 2018
വിജയ് കൃഷ്ണ ആചാര്യ സംവിധാനം െചയ്യുന്ന ചിത്രം നിർമിക്കുന്നത് 300 കോടിയോളം മുടക്കി യാഷ് രാജ് ഫിലിംസാണ്.
ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളിലൊന്നായ 'ഖുദാബക്ഷി'നെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക് പോസ്റ്ററും മുമ്പ് പുറത്തുവിട്ടിരുന്നു. ദംഗലിൽ ആമിർ ഖാെൻറ മകളായി വേഷമിട്ട ഫാത്തിമ സന ശൈഖിെൻറ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. സഫീറ എന്ന കഥാപാത്രമായാണ് സന എത്തുന്നത്.
ഫിലിപ്പ് മെദോവ്സ് ടെയ് ലറിന്റെ 1839ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ 'കൻഫെഷൻസ് ഒാഫ് എ തഗ്' എന്ന നോവലിനെ ആസ്പദമാക്കി 1790-1805 കാലഘട്ടത്തിൽ നടന്ന ഫിക്ഷനൽ സ്റ്റോറിയായാണ് വിജയ് കൃഷ്ണ ആചാര്യ 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' ഒരുക്കുന്നത്. 19ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വെല്ലുവിളി ഉയർത്തുന്ന കടൽ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്.
