Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്‍റെ ചിത്രത്തെ തകർക്കാൻ കരൺ ജോഹർ 25 ലക്ഷം കൊടുത്തു -അജയ് ദേവ്ഗൺ

text_fields
bookmark_border
തന്‍റെ ചിത്രത്തെ തകർക്കാൻ കരൺ ജോഹർ 25 ലക്ഷം കൊടുത്തു -അജയ് ദേവ്ഗൺ
cancel

കരൺ ജോഹർ സംവിധാനം ചെയ്യുന്ന 'ഏ ദിൽ ഹേ മുഷ്കിലും അജയ് ദേവ്ഗൺ നായകനാകുന്ന ശിവായ് എന്ന ചിത്രവും ദീപാവലിക്ക് റിലീസാകാനിരിക്കുകയാണ്. ഇരു ചിത്രത്തിന്‍റെ ട്രൈലറുകളും റിലീസായിട്ടുണ്ട്. എന്നാൽ ശിവായിയെ തകര്‍ക്കാന്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ നിരൂപകനായ കമാൽ ആർ. ഖാന് 25 ലക്ഷം നല്‍കിയതായി അജയ് ദേവ്ഗൺ ആരോപിച്ചു. ഇക്കാര്യം കെ.ആർ.കെ തന്നെ വെളിപ്പെടുത്തുന്നതിന്‍റെ ഓഡിയോ ടേപ്പും അദ്ദേഹം  ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ശിവായെക്കുറിച്ചുള്ള കമാല്‍ ഖാന്‍റെ അഭിപ്രായം ചിത്രത്തെ മോശമായി ബാധിച്ചെന്നും കരണ്‍ ജോഹര്‍ ചിത്രത്തെ ഇത്രമാത്രം പുകഴ്‌ത്തേണ്ടതുണ്ടോയെന്നും ഫോണിലൂടെ കുമാര്‍ മങ്കാത് എന്നയാൾ കമാല്‍ ഖാനോട് ചോദിക്കുന്നുണ്ട്. 'ഏ ദില്‍ ഹേ മുഷ്‌കിലി'നെ പുകഴ്ത്തിയത് കരണ്‍ ജോഹര്‍ തനിക്ക് 25 ലക്ഷം രൂപ നല്‍കിയതിനാലാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

എന്നാല്‍ ‘ശിവായി’യെ തകര്‍ക്കാന്‍ കരണ്‍ ജോഹര്‍ തനിക്ക് പണമോ വാഗ്ദാനമോ നല്‍കിയിട്ടില്ലെന്നും 25 ലക്ഷമെന്ന് പറഞ്ഞത് അജയ് ദേവ്ഗണിന്‍റെ ബിസിനസ് അസോസിയേറ്റിനെ ഒഴിവാക്കാനാണെന്നും പിന്നീട് കെ.ആർ.കെ ട്വീറ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story