പാക് സിനിമാതാരങ്ങള്‍ക്ക് വിലക്ക്: പ്രതികരിക്കാനില്ളെന്ന് അമിതാഭ് ബച്ചന്
text_fieldsമുംബൈ: പാക് സിനിമാതാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആവശ്യത്തോട് പ്രതികരിക്കാനില്ളെന്ന് അമിതാഭ് ബച്ചന്. 74ാം പിറന്നാള്‍ ആഘോഷവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ‘ബിഗ് ബി’.
ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് പറഞ്ഞ അദ്ദേഹം, സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
‘അതിര്‍ത്തിയിലെ സംഭവവികാസങ്ങളില്‍ രാജ്യം രോഷത്തിലാണ്. നമുക്കെല്ലാം അതറിയാം. ഞാനും നിങ്ങളും സുരക്ഷിതരായിരിക്കുന്നത് അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്യാന്‍ തയാറായ സായുധസേന കാരണമാണ്. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്’ -ബച്ചന് പറഞ്ഞു. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച് താന്‍ പാട്ടുപാടുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.
