ജന്മദിനത്തില്‍ രാജ്യസ്നേഹത്തെക്കുറിച്ച് ഉള്ളുതുറന്ന് ആമിര്‍ ഖാന്‍
text_fields
മുംബൈ: 51ാം ജന്മദിനത്തില്‍ രാജ്യസ്നേഹത്തെക്കുറിച്ച് ഉള്ളുതുറന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. രാജ്യസ്നേഹമെന്നാല്‍ സമൂഹത്തോടുള്ള വൈകാരിക അടുപ്പവും സ്നേഹവുമാണെന്ന് ആമിര്‍ പറഞ്ഞു. ജീവിത നിലവാരം ഉയര്‍ത്താന്‍ ജനങ്ങളെയും സമൂഹത്തെയും സഹായിക്കണം. രാജ്യസ്നേഹമുണ്ടാകാന്‍ ഉള്ളില്‍ സ്നേഹം വേണം. സമൂഹത്തോടും ജനങ്ങളോടും വൈകാരിക ബന്ധമുണ്ടാകണം.അതാണ് എനിക്ക് രാജ്യസ്നേഹം -ആമിര്‍ ഖാന്‍ പറഞ്ഞു.
എന്തു ചെയ്താലും തന്നെ വിമര്‍ശിക്കുന്നവരെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ആളുകള്‍ക്കും എന്നെ അറിയാം. വിമര്‍ശം ഉന്നയിക്കുന്നവര്‍ തനിക്കെതിരായി മാത്രം ചിന്തിക്കുന്നവരാണ്. അവരോട് പ്രതികരിക്കാറില്ളെന്നും ആമിര്‍ പറഞ്ഞു. നിഷേധാത്മകതയെ അവഗണിക്കണം. എന്തു ചെയ്യുമ്പോഴും മനസ്സാക്ഷിക്ക് നിരക്കുന്നതാകണം. നിഷേധാത്മക സ്വഭാവമുള്ളവര്‍ അട്ടഹസിക്കും. അതുകൊണ്ടാണ് എണ്ണത്തില്‍ കുറഞ്ഞിട്ടും അത്തരക്കാര്‍ കൂടുതലാണെന്ന് തോന്നുന്നത് -തന്‍െറ ജന്മദിനാഘോഷത്തിനിടെ ആമിര്‍ ഖാന്‍ ഉള്ളുതുറന്നു. തിങ്കളാഴ്ച രാവിലെ കാര്‍ട്ടര്‍ റോഡിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആമിറിന്‍െറ ജന്മദിന ആഘോഷത്തിന്‍െറ തുടര്‍ക്കം. കായിക പശ്ചാത്തലമുള്ള സിനിമക്കു വേണ്ടി തടികുറക്കാന്‍ അമേരിക്കയിലായിരുന്ന ആമിര്‍ ജന്മദിന ആഘോഷത്തിന് എത്തുകയായിരുന്നു. രാജ്യത്തെ അസഹിഷ്ണുതയെച്ചൊല്ലി ഭാര്യ കിരണ്‍ റാവുവിന്‍െറ ആശങ്ക ആമിര്‍ പങ്കുവെച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് രാജ്യസ്നേഹത്തെക്കുറിച്ച് മനസ്സുതുറന്നത്. തന്‍െറ വലിയ അഭിലാഷം ഉമ്മ സീനത്ത് ഹുസൈന്‍ ജനിച്ചുവളര്‍ന്ന ബനാറസിലെ തറവാടുവീട് ഉമ്മക്കു വാങ്ങിക്കൊടുക്കുക എന്നതാണെന്ന് ആമിര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
