Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിലീസ് ചെയ്ത് മൂന്നാം ദിനം 'ദംഗൽ' 100 കോടി ക്ലബിൽ

text_fields
bookmark_border
റിലീസ് ചെയ്ത് മൂന്നാം ദിനം ദംഗൽ 100 കോടി ക്ലബിൽ
cancel

ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ആമിർഖാൻ ചിത്രം ദംഗൽ 100 കോടി ക്ലബിൽ. റിലീസ് ചെയ്ത മൂന്നാംദിനം തന്നെ ദംഗൽ 100 കോടി ക്ലബ്ബും കടന്ന് മുന്നേറി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ഇതോടെ റിലീസ് ചെയ്ത് ഏറ്റവും വേഗം 100 കോടിയിലെത്തുന്ന ചിത്രമെന്നും റെക്കോർഡും ദംഗൽ നേടി.

ക്രിസ്മസ് ദിനത്തില്‍ 41.25 കോടിയാണ് ദംഗലിന്‍റെ കളക്ഷൻ. ഒരാഴ്ച തികയുന്നതിന് മുമ്പ് ആമിര്‍ഖാന്‍ ചിത്രം 106.95 കോടി നേടിക്കഴിഞ്ഞു. 100 കോടി ക്ലബ്ലില്‍ ഇടംനേടുന്ന ആമിര്‍ഖാന്‍റെ മൂന്നാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ത്രീ ഇഡിയറ്റ്, ധൂം3, പി.കെ എന്നിവയാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.

നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസാകുന്നതിന്‍റെ മുമ്പ് തന്നെ 40 ശതമാനം ടിക്കറ്റുകൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റഴിഞ്ഞിരുന്നു. കേരളത്തില്‍പ്പോലും ഓണ്‍ലൈന്‍ വഴിയുള്ള മള്‍ട്ടിപ്ലെക്‌സ് ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റഴിയുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Dangal’ box-office collection first weekend: Aamir Khan film crosses the 100-crore mark
Next Story