Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഇന്ത്യാസ്​...

'ഇന്ത്യാസ്​ ഡോട്ടറി​െൻറ' പ്രദർശനവിലക്ക്​ പിൻവലിക്കില്ല: ഡൽഹി ഹൈ​േകാടതി

text_fields
bookmark_border
ഇന്ത്യാസ്​ ഡോട്ടറി​െൻറ പ്രദർശനവിലക്ക്​ പിൻവലിക്കില്ല: ഡൽഹി ഹൈ​േകാടതി
cancel

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗത്തി​െൻറ വാര്‍ഷികത്തില്‍ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്-വിന്‍ തയാറാക്കിയ ഡോക്യുമെൻററി ഇന്ത്യാസ് ഡോട്ടറിന് ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന ഹരജി ഡല്‍ഹി ഹൈ​േകാടതി തള്ളി. മൂന്ന് നിയമ വിദ്യാര്‍ഥികളാണ് പ്രദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ  ഡൽഹി കൂട്ടബലാത്സംഗ കഥയിലൂടെ ലിംഗസമത്വം, പുരുഷ മനോഭാവം തുടങ്ങിയവ ചർച്ച ചെയ്യുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. കേസില്‍ വധശിക്ഷക്ക്​ വിധിക്കപ്പെട്ട നാലു പ്രതികളെ 30 മണിക്കൂറോളം അഭിമുഖം നടത്തിയാണ് ലെസ്‌ലി ഉഡ്-വിന്‍ ഡോക്യുമെന്ററി തയാറാക്കിയത്.

അഭിമുഖത്തില്‍ പ്രതികളിലൊരാളായ മുകേഷ് സിങ് കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദിത്തം പെൺകുട്ടിക്കു തന്നെയാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് ഡൽഹി പാട്യാല ഹൗസ് കോടതി വിലക്കിയത്. അഭിമുഖം യുട്യൂബില്‍ അപ്​​ലോഡ് ചെയ്യുന്നതും വിലക്കിയിരുന്നു.

കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ യു.കെ അടക്കമുള്ള രാജ്യങ്ങളിലാണ് ബി.ബി.സി അഭിമുഖം ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ഈ സാഹചര്യത്തിലാണ് മൂന്ന് നിയമവിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈ​േകാടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indias doughterleslee udvindekhi highcourt
Next Story