Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതമാശയല്ല ജീവിതം...

തമാശയല്ല ജീവിതം തന്നെയാണ്​ സിനിമ

text_fields
bookmark_border
vinay-fort
cancel

മലയാളത്തിൽ പുതുതലമുറ സിനിമകളുടെ വെളിച്ചം വീശിത്തുടങ്ങുന്നത്​ ശ്യാമപ്രസാദി​​െൻറ ‘ഋതു’വിലൂടെയാണ്. 2009ൽ പുറത് തിറങ്ങിയ ‘ഋതു’ മുതൽ വിനയ്​ ഫോർട്ടും മലയാള സിനിമക്കൊപ്പമുണ്ട്​​. ഹ്രസ്വകാലത്തിനുള്ളിൽതന്നെ വൈവിധ്യങ്ങളായ വേഷപ്പകർച്ചകളിലൂടെ സ്വന്തമായ ഇടം സൃഷ്​ടിക്കാൻ വിനയ്​ ഫോർട്ടിനായിട്ടുണ്ട്​. അപൂർവരാഗത്തിലെ നാരായണനും ഷട്ടറ ിലെ സുരനുമെല്ലാമായി ഗൗരവവേഷങ്ങളിലെത്തിയിരുന്ന വിനയ്​ ഫോർട്ടി​​​െൻറ അഭിനയജാതകം തിരുത്തിയെഴുതിയത്​ പ്രേമത ്തിലെ വിനയ്​ സാറായുള്ള പ്രകടനമായിരുന്നു. ​​​പ്രേമത്തിനൊപ്പം വിനയ്​ ഫോർട്ടും ചിത്രത്തിലെ അദ്ദേഹത്തി​​െൻറ സംഭാഷണങ്ങളും ഏറെ ആഘോഷിക്കപ്പെട്ടു. കൃത്യമായ രാഷ്​ട്രീയം പറയുന്ന ‘തമാശ’യിലെ ഉള്ളം തൊടുന്ന പ്രകടനവുമായി വി നയ്​ ഫോർട്ട്​ വീണ്ടും ചലച്ചിത്ര ആസ്വാദകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്​. ത​​െൻറ അഭിനയജീവിതവ ും നിലപാടുകളും പങ്കുവെക്കുകയാണ്​ ഇൗ അഭിനേതാവ്​.

മനസ്സുനിറച്ച വിജയം
ഇത്രയും അഭിനന്ദനങ്ങൾ അഭിനയജ ീവിതത്തി​ൽ എ​​െൻറ മറ്റൊരു കഥാപാത്രത്തിനും ലഭിച്ചിട്ടില്ല. കാര്യമായ താരസ്വാധീനമില്ലാത്ത ചിത്രമായിട്ടും ‘ത മാശ’ തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടത്​ നല്ല സിനിമകളെ സ്​നേഹിക്കുന്നവർ ഇവിടെയു​െണ്ടന്നതി​​െൻറ തെളിവാണ്​. ഒണ ്ടു മൊട്ടയെ കഥെ എന്ന കന്നട ചിത്രത്തിൽനിന്ന്​ സ്വാധീനമുൾക്കൊണ്ടാണ്​ തമാശ പിറക്കുന്നത്​. എങ്കിലും കഥാതന്തുവ ിൽ കന്നട ചിത്രത്തിൽനിന്ന്​ കാതലായ മാറ്റം തമാശക്കുണ്ട്​​. ചിത്രത്തി​​െൻറ വിജയത്തി​​െൻറ ക്രെഡിറ്റ്​ എന്നിലേക്കൊതുക്കുന്നില്ല. സംവിധായകൻ അഷ്​റഫ്​ ഹംസ, നല്ല സിനിമകൾക്കുവേണ്ടി ഏതറ്റം വരെയും പോകുന്ന സമീർ താഹിർ, ഷൈജു ഖാലിദ്​, ലിജോ ജോസ്​, ചെമ്പൻ വിനോ​ദ്​ തുടങ്ങിയ എല്ലാവരുടെയും കൂട്ടായ്​മയുടെ വിജയമാണിത്​.

തമാശയുടെ രാഷ്​ട്രീയം

തടിയുടെയും മുടിയുടെയും നിറത്തി​​െൻറയുമെല്ലാം പേരിൽ ബോ
ഡി ഷെയിമിങ്ങും ക്രൂരപരിഹാസവും അനുഭവിക്കുന്ന ഏറെപ്പേർ നമുക്കിടയിലുണ്ട്​. തമാശ കണ്ടിറങ്ങിയവരിൽ ഏറെപ്പേർക്കും എന്നോടും നായികവേഷം ചെയ്​ത ചിന്നുവിനോടുമെല്ലാം പറയാനുള്ളത്​ ഇത്തരം കഥകളാണ്​. സിനിമകളിലെത്തന്നെ സംഭാഷണങ്ങളിലും ഹാസ്യരംഗങ്ങളിലുമെല്ലാം പലപ്പോഴും ബോഡിഷെയിമിങ്ങും ക്രൂരമായ തമാശകളും വന്നിട്ടുണ്ട്​. അതിനുകൂടിയുള്ള തിരുത്തായാണ്​ തമാശ അഭ്രപാളിക​ളിലെത്തുന്നത്​. സമൂഹമാധ്യമങ്ങളിലെ സ്​തുത്യർഹമായ ഇടപെടലുകളും അത്​ നൽകുന്ന ജനാധിപത്യ ഇടവും അംഗീകരിക്കു​േമ്പാൾ തന്നെ സൈബർ നിലങ്ങളിൽ അരങ്ങേറുന്ന ക്രൂരമായ വെർബൽ അറ്റാക്കുകളും ബോഡി ഷെയിമിങ്ങുകളുമെല്ലാം നാം കാണാതെ പോകരുത്​​. ഇത്തരം സൈബർ ലിഞ്ചിങ്ങുകളെക്കൂടി തുറന്നുകാട്ടാൻ തമാശ ശ്രമിക്കുന്നുണ്ട്​. അസ്വാഭാവികതകളില്ലാതെ ലളിതമായി കഥപറയാൻ സാധിച്ചു എന്നിടത്താണ്​ തമാശ വിജയിക്കുന്നത്​.

vinay-fort-34

ശ്രീനി വിനയ്​ സാറല്ല

തീർച്ചയായും എനിക്ക്​ മലയാളികൾക്കിടയിൽ വലിയ മേൽവിലാസം തന്ന കഥാപാത്രമാണ്​ പ്രേമത്തിലെ വിനയ്​ സാർ. വീണ്ടും ഒരു സിനിമയിൽ കോളജ്​ അധ്യാപകവേഷമിടു​േമ്പാൾ ഇത്​ വിനയ്​ സാറി​​െൻറ ആവർത്തനമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നതാണ്​​. വിനയ്​ സാറി​​െൻറ കഥാപശ്ചാത്തല​േത്താട്​ സാമ്യമുള്ള ഘടകങ്ങൾ ഉണ്ടെങ്കിലും ശ്രീനി മറ്റൊരാളാണ്​. ഇരു കഥാപാത്രങ്ങളും അവതരിപ്പിച്ചത്​​ വിനയ് ​ഫോർട്ട്​ എന്ന നടനായതുകൊണ്ട്​ സ്വാഭാവികമായി ചില മാനറിസങ്ങൾ ദർശിക്കാൻ കഴിയുമെങ്കിലും ആവർത്തനമാകാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്​്​. ജാവയെക്കുറിച്ചല്ല, മലയാളസാഹിത്യത്തെക്കുറിച്ചും സി. അയ്യപ്പനെക്കുറിച്ചുമെല്ലാമുള്ള ഗൗരവ കാര്യങ്ങളാണ്​ ശ്രീനി എന്ന അധ്യാപകൻ സംസാരിക്കുന്നത്​. ശ്രീനി വിമൽ സാറാണോ അതോ മറ്റൊരാളാണോ എന്ന്​ അന്തിമമായി വിലയിരുത്തേണ്ട ജോലി ഞാൻ പ്രേക്ഷകർക്ക്​ നൽകുന്നു.

അനുഭവിച്ചറിഞ്ഞ മലപ്പുറം നന്മ

നിളയോട്​ ചേർന്നുകിടക്കുന്ന ചമ്രവട്ടം, പൊന്നാനി, കുറ്റിപ്പുറം, തിരുനാവായ തുടങ്ങിയ ഇടങ്ങളിലായിരുന്നു തമാശയുടെ ഷൂട്ടിങ്ങിലേറെയും. വളരെ പോസിറ്റിവ്​ എനർജി നൽകുന്ന സ്​നേഹസമ്പന്നരായ മനുഷ്യരാണ്​ ഇവിടെയുള്ളത്​. ചെറിയ ബജറ്റ്​ സിനിമയായിട്ടും കാര്യമായി പ്രശ്​നങ്ങളില്ലാതെ ഷൂട്ടിങ്​ തീർത്തതിന്​ പിന്നിലുള്ളത്​ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണം തന്നെയാണ്​. അവിടങ്ങളിൽ പ​െങ്കടുത്ത പല ചടങ്ങുകളിലും ഞാൻ തന്നെ ഇൗ കാര്യം പറഞ്ഞിട്ടുണ്ട്​. പാലക്കാട്​ ഭാഗങ്ങളിൽ പോകു​േമ്പാഴും ഇതുപോലെ സ്​നേഹസമ്പന്നരായ മനുഷ്യരുടെ സാന്നിധ്യം അനുഭവിക്കാൻ കഴിയാറുണ്ട്​​.

സോഷ്യലാകാൻ
സോഷ്യൽ മീഡിയയിലുണ്ട്​

വൈവിധ്യങ്ങളായ സമൂഹമാധ്യമങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്​. അതിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങ​െളക്കുറിച്ച്​ ബോധവാനുമാണ്​. എങ്കിലും, എ​​െൻറ ​സ്വകാര്യ ഇടങ്ങളെയും സമാധാനത്തെയും സോഷ്യൽ മീഡിയക്കായി കളഞ്ഞുകുളിക്കാൻ ഞാൻ തയാറല്ല. സമൂഹമാധ്യമങ്ങളിലെ ലിഞ്ചിങ്ങും പൊങ്കാലകളുമെല്ലാം കാണു​േമ്പാൾ സാധാരണ മനുഷ്യനെപ്പോലെത്തന്നെ പ്രതികരിക്കാനും കമൻറ്​ ചെയ്യാനുമെല്ലാം തോന്നാറുണ്ട്​. എങ്കിലും അതുണ്ടാക്കാവുന്ന പൊല്ലാപ്പുകളും സമാധാനക്കേടുകളും ഒാർത്ത്​ പിന്മാറുകയാണ്​ പതിവ്​. സിനിമകളുടെ പ്രചാരണത്തിനുവേണ്ടിയും ഇൻഫർമേഷൻ ഗാതറിങ്ങിനുവേണ്ടിയുമെല്ലാം സോഷ്യൽമീഡിയ സജീവമായി ഉപ​േയാഗിക്കുന്നു.

vinay-fort-43

വഴിതുറന്നത്​ നാടകം

നാലാം ക്ലാസ്​ മുതൽ നാടകം കളിച്ചുതുടങ്ങിയ വ്യക്തിയാണ്​ ഞാൻ. എങ്കിലും, നാടകരംഗത്ത്​ വളർച്ചക്കുള്ള സാഹചര്യങ്ങളൊന്നും സ്​കൂൾ കാലങ്ങളിലുണ്ടായിരുന്നില്ല എന്നതാണ്​ സത്യം. കോളജ്​ കാലം തൊട്ടാണ്​ ഞാൻ നാടകത്തെ ഗൗരവമായി സമീപിച്ചുതുടങ്ങിയത്​. ‘ലോകധർമ്മി’ നാടകസംഘത്തിൽ അംഗമായി ധാരാളം വേദികളിൽ പ്രധാനകഥാപാത്രമായി വേഷമിട്ടിട്ടുണ്ട്​. തുടർന്ന്​ സിനിമാ​േപ്രമം അസ്ഥിക്കുപിടിച്ചപ്പോൾ പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ വണ്ടികയറി. ഇന്ത്യൻ സിനിമയിലെത്തന്നെ വലിയമുഖങ്ങളെ വിരിയിച്ചെടുത്ത ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലെ ജീവിതം വലിയ ലോകമാണ്​ എ​​െൻറ കലാജീവിതത്തിനുമുന്നിൽ തുറന്നത്​. അവിടത്തെ പഠനശേഷമാണ്​ ‘ഋതു’ വിലേക്ക്​ ശ്യാമപ്രസാദി​​െൻറ വിളിയെത്തുന്നത്​. കഥാപാത്രങ്ങളുടെ ദൈർഘ്യം നോക്കാതെ മനസ്സിനിണങ്ങിയ വേഷം ​ചെയ്യുക എന്നതുതന്നെയാണ്​ വലിയ കാര്യം. സിനിമയുടെ കാര്യത്തിൽ ഞാൻ പൂർണ സംതൃപ്​തനാണ്​. ചെറുകാലയളവിനുള്ളിൽതന്നെ പ്രേക്ഷകർ ഒാർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്യാനായി എന്നത്​ വലിയ കാര്യമല്ലേ?

തിരുത്തലുകൾ ഉള്ളിൽതന്നെ

മറ്റേതു​ മേഖലയിലും സംഭവിക്കുന്ന പ്രശ്​നങ്ങൾ മാത്രമേ സിനിമ മേഖലയിലുമുള്ളൂ​. ​സിനിമക്കാരെ കൂടുതലറിയുന്നതുകൊ
ണ്ട്​ അവർക്കിടയിലുള്ള പ്രശ്​നങ്ങൾക്ക്​ കൂടുതൽ ദൃശ്യപരത ലഭിക്കുന്നു എന്നതാണ്​ സത്യം. സിനിമക്കാരെല്ലാം മോശക്കാരാണെന്ന രീതിയി​ലുള്ള ചർച്ചകളോട്​ തരിമ്പും യോജിപ്പില്ല. മുൻകാലങ്ങളിൽനിന്ന്​ വിഭിന്നമായി സിനിമക്കകത്തുതന്നെ തിരുത്തൽ പ്രവർത്തനങ്ങൾ നടക്കുന്ന കാലമാണ്​. വുമൺ ഇൻ കലക്​ടിവ്​ ഉൾപ്പെടെയുള്ള കൂട്ടായ്​മകളോട്​ നൂറുശതമാനം യോജിപ്പുള്ള വ്യക്തിയാണ്​ ഞാൻ. പക്ഷേ, പലപ്പോഴും അവരുടെ പ്രവർത്തനങ്ങൾ സിനിമയിലെ പ്രിവി​േലജ്​ഡ്​ ആയിട്ടുള്ളവരിൽ മാത്രം ഒതുങ്ങിപ്പോകുന്ന​ുണ്ടോ എന്ന സംശയമുണ്ട്​. സിനിമക്കകത്ത്​ ജോലിചെയ്യുന്ന വലിയ വിഭാഗം സ്​ത്രീകൾ വേറെയുമുണ്ട്​. സെറ്റിൽ ചായകൊടുക്കുന്നവർ മുതൽ അണിയറ പ്രവർത്തകർ വരെ ഇതിലുൾപ്പെടും. ഇവരുടെയടക്കം അവകാശങ്ങൾക്കും മികച്ച തൊഴിൽ അന്തരീക്ഷത്തിനും വേണ്ടി നിലകൊള്ളാൻ സംഘടനകൾക്കാവണം. l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsInterviewsvinay fortThamasha
News Summary - Vinay fort interview-Movies
Next Story