‘ഒാവർ ആക്ടിങ്’ എന്ന് മക്കൾ പറയാറുണ്ട്; അഭിനയകാലം ഒാർത്ത് ശാന്തികൃഷ്ണയും അംബികയും പൂർണിമയും

16:22 PM
24/02/2020

കോഴിക്കോട്: മുൻകാല സിനിമകളിലെ അഭിനയം കണ്ട് തങ്ങളുടേത് ഒാവർ ആക്ടിങ് ആണെന്ന് മക്കൾ പറയാറുണ്ടെന്ന് നടിമാരായ ശാന്തികൃഷ്ണ, അംബിക, പൂർണിമ എന്നിവർ. മാധ്യമം ഒാൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. 

തങ്ങളുെട മുൻകാല ചിത്രങ്ങൾ കണ്ട് അമ്മയുടേത് ഒാവർ ആക്ടിങ് ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. തന്നോട് അഭിനയ പരിശീലനത്തിന് പോകാനാണ് മകൻ പറഞ്ഞതെന്ന് പൂർണിമയുടെ വാക്കുകൾ ഇവർക്കിടയിൽ ചിരിപടർത്തി. അഭിനയത്തിന്‍റെ രീതി മാറുകയാണെന്നും ഇവ അമിതാഭിനയമെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു അംബികയുടെ അഭിപ്രായം.  

അഭിമുഖത്തിൽ ടൈപ് കാസ്റ്റിങ്ങിനെ കുറിച്ചും പുതിയ-പഴയ കാല സിനിമകളെ കുറിച്ചുമെല്ലാം ഇവർ നയം വ്യക്തമാക്കുന്നുണ്ട്. 

വിഡിയോ കാണാം: 

Loading...
COMMENTS