സുഡാനിയുടെ മാത്രമല്ല, മലയാളികളുടെയും ഉമ്മ

സഫ്വാന ജൗഹർ
15:38 PM
11/05/2018
‘‘സുഡോ.. ചോറും കൂട്ടാനും ഇൗ തിണ്ട്​മ്മെ എട്​ത്തെച്ച്​ക്ക്​ണ്​​േട്ടാ... പിന്നെ ഇതി​​​െൻറ ​മോളില്​ ചില്ലറപ്പൈസണ്ട്​.. ആരേലും വരു​െമ്പാ എട്​ത്ത്​ കൊടുത്തോണ്ടി.. ഞങ്ങള്​ മമ്പർത്ത്​ ഒന്ന്​ പോയ്​ വരാം.. അനക്കും മാണ്ടീറ്റ്​ ദുആർക്കാൻ തന്നെ^’’ അമ്മ മനസിന്‍റെ കരുതലും സ്നേഹവുമെല്ലാം ഈ വാക്കുകളിലുണ്ട്. അതിനാൽ തന്നെയാണ് സുഡാനി ഫ്രം നൈജീരിയയിലെ സുഡാനിയുടെ ഉമ്മ ഒാരോരുത്തരുടെയും ഹൃദയത്തിൽ കയറിയത്. നാടക രംഗത്ത് സജീവമായ സാവിത്രി ശ്രീധരനാണ് ജമീലുമ്മയായി പ്രേക്ഷകരെ കരയിച്ചത്. ത​​​െൻറ അഭിനയ ജീവിതത്തിനെയും സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ചും കോഴിക്കോട് മാങ്കാവിലെ ‘ശ്രീധരിയം’ വസതിയിലിരുന്ന്​ മനസ്സ്​ തുറക്കുന്നു. 

നാടക ജീവിതം

ചെറുപ്പം തൊ​െട്ട തിരുവണ്ണൂരിലെ കലാസാഗർ മ്യൂസിക്​ ക്ലബ്ബിൽ നൃത്ത പരിശീലനം നടത്തിയിരുന്നു. ത​​​െൻറ അച്ഛൻ അപ്പുട്ടി തിരുവണ്ണൂരിലെ കോട്ടൺമിൽ തൊഴിലാളിയായിരുന്നെങ്കിലും കലാസ്​നേഹിയായിരുന്നു. എല്ലാ കലാ പരിപാടികൾക്കും തന്നെ നൃത്തം അവതരിപ്പിക്കാനായി കൊണ്ടു പോകുമായിരുന്നു.

അന്നൊക്കെ വായനശാലയുടെയൊക്കെ വാർഷികത്തിന്​ നൃത്തം അവതരിപ്പിച്ച്​ കഴിഞ്ഞാലുടനെ നാടകം കാണാനായി മുൻനിരയിൽ തന്നെ സ്​ഥാനം പിടിക്കാൻ ശ്രമിക്കും. വീട്ടിൽ എത്തിയാൽ ഉടനെ കണ്ണാടിക്ക്​ മുന്നിൽ നിന്ന്​ കണ്ട നാടകം അഭിനയിക്കാറുണ്ടായിരുന്നു​. അങ്ങനെയിരിക്കു​േമ്പാഴാണ്​ പതിമൂന്നാമത്തെ വയസ്സിൽ  ക്ലബ്ബി​​​െൻറ വാർഷികത്തിന്​ കെ.പി. രാമൻ നായർ സംവിധാനം ചെയ്​ത ‘ഞങ്ങൾ പുതിയവർ’ എന്ന നാടകത്തിലൂടെ അരങ്ങിലെത്തുന്നത്​. പതിനാറാം വയസ്സിൽ വിവാഹിതയാകു​േമ്പാൾ അച്ഛൻ വെച്ച ഒരൊറ്റ നിബന്ധന വിവാഹ ശേഷവും താൻ നൃത്തം അവതരിപ്പിക്കണമെന്ന്​ മാത്രമാണ്​.

1961ൽ വയ്യനാട്​ കലാസമിതിയുടെ വിവാഹശേഷം വീണ്ടും നാടകത്തിലേക്ക്​ പ്രവേശിച്ചു. നാടകാചാര്യനായ കെ.ടി. മുഹമ്മദി​​​െൻറ ‘കലിംഗ’ തിയേറ്ററി​​​െൻറ ‘ദീപസ്​തംഭം മഹാശ്ചര്യം’ എന്ന നാടകത്തിലൂടെ 1984ൽ പ്രഫഷനൽ നാടകത്തിലേക്ക്​ കാലെടുത്തു വെച്ചത്​. ‘മ്യൂസിക്കൽ തിയേറ്റേഴ്​സ്​’ ട്രൂപ്പി​​​െൻറ കീഴിൽ എം.ടി., തിക്കോടി, ദാമോദരൻ മാഷും കെ.ടിയും ചേർന്ന്​ ഒരുക്കിയ വഴിയമ്പലം, സ്​പെല്ലിങ്​ മിസ്​റ്റേക്ക്​, ഭസ്​മാസുരൻ തുടങ്ങിയ നാടകങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ചിരന്തന’ തിയേറ്റേഴ്​സി​​​െൻറ കീഴിൽ അവതരിപ്പിച്ച ‘രാജ്യസഭ’യിലെ ആയിഷക്കുട്ടി എന്ന കഥാപാത്രത്തിന്​ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്​ഥാന അവാർഡ്​  ലഭിച്ചു. പെൺകൊട, ഇനിയും ഉണരാത്തവർ, ക്ഷണിക്കുന്നു കുടുംബസമേതം തുടങ്ങിയ നാടകങ്ങളിൽ ‘സംഗമം തിയേറ്റ’റി​​​െൻറ കീഴിലായി വേഷമിട്ടു. ‘സ്​റ്റേജ്​ ഇന്ത്യ’യുടെ അക്കരെപ്പച്ച, ആൾമാറാട്ടം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. എഴുപതുകൾ തൊട്ട്​ ഒാൾ ഇന്ത്യ റേഡിയോയിൽ ഗസ്​റ്റ്​ ആർട്ടിസ്​റ്റായും പ്രവർത്തിച്ചു വരുന്നു.

രാഷ്​ട്രീയം

അഭിനയത്തിന്​ പുറമെ രാഷ്​ട്രീയത്തിലും ഒരു കൈ നോക്കി. 1995ൽ കോഴിക്കോട്​ കോർപറേഷനിലെ അമ്പതാം വാർഡിൽ നിന്നും ഇടത്​ സ്​ഥാനാർഥിയായി മത്സരിച്ച്​ കൗൺസിലറായി. കൗൺസിലറായി ഒാടി നടക്കുന്നതിനിടയിലും നാടകത്തിനായി സമയം കണ്ടെത്തി. 

സുഡാനിയിലേക്ക്​

നാടകത്തിൽ അധികവും കുട്ടിത്തം നിറഞ്ഞ്​ നിൽക്കുന്ന കഥാപാത്രങ്ങളാണ്​ അവതരിപ്പിച്ചത്​. അതിൽ നിന്നും വ്യത്യസ്​തമായ കഥാപാത്രമാണ് സുഡാനിയിലെ ജമീലുമ്മ. സുഡാനിയുടെ കഥ പറയാനായി സംവിധായകൻ സക്കരിയയും നിർമാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും കൂടി തന്നെ സമീപിച്ചപ്പോൾ ആദ്യം ഒന്ന്​ മടിച്ചെങ്കിലും പിന്നീട്​ ഏറ്റെടുക്കുകയായിരുന്നു​. ഒരുമിച്ച്​ അഭിനയിച്ച ബാലുശ്ശേരി സരസ്സയും സിനിമയിലുണ്ടെന്ന്​ അറിയിച്ചപ്പോഴാണ്​ അഭിനയിക്കാമെന്ന്​ തീരുമാനിച്ചത്​. ഇതിന്​ മുമ്പ്​ എം.ടിയുടെ ‘കടവി’ൽ ഒരു ചെറിയ വേഷം ചെയ്​തിട്ടുണ്ടെന്നല്ലാതെ സിനിമയുമായി ഒരു ബന്ധവുമില്ല. 

സുഡാനിയുടെ സെറ്റിലെത്തിയപ്പോൾ വളരെയധികം ആകുലതകളായിരുന്നു. ‘നമുക്ക്​ നാടകം മാത്രമല്ലേ അറിയുള്ളൂ..’(ചിരിക്കുന്നു) വളരെയധികം ടെൻഷനോടെയാണ്​ കാമറയുടെ മുന്നിൽ നിന്നതും ആദ്യ ഷോട്ട്​ ആദ്യ ടേക്കിൽ തന്നെ ഒാക്കെയായപ്പോൾ സന്തോഷം തോന്നി. സംവിധായകൻ സക്കരിയ്യയാണേലും കാമറ പേഴ്​സൺ ഷൈജു ഖാലിദുമൊക്കെ ഒരുപാട്​ സഹായിച്ചു. നായകൻ സൗബിൻ പറയുന്നതും ചെയ്യുന്നതുമൊക്കെ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. പിന്നെ നമ്മുടെ സുഡു, നമ്മക്ക്​ ഇംഗ്ലീഷ്​ കൊറച്ചല്ലേ അറിയുള്ളു. 

സിനിമ ആദ്യ ഷോ തന്നെ കാണണം എന്നുണ്ടായിരുന്നു. പക്ഷെ, നടന്നില്ല. റിലീസായ അന്ന് മക്കളെയൊക്കെ കൂട്ടി കോഴിക്കോട്​ നിന്നാണ് കണ്ടത്. കണ്ടപ്പോൾ വലിയ സന്തോഷമായി. ഇ​ത്ര വലിയ സിനിമയാകൂന്നൊന്നും കരുതിയില്ല. സിനിമ ഇറങ്ങണ മുമ്പ്​ തന്നെ ഇതി​​​െൻറ പോസ്​റ്ററും പാട്ടുമൊക്കെ കണ്ടൂന്നൊക്കെ പലരും പറഞ്ഞിരുന്നു. കാമറയുടെ മുന്നിൽ നിന്നതിനേക്കാൾ ടെൻഷനായിരുന്നു സിനിമ കാണാൻ പോയപ്പോൾ. സക്കരിയയും സമീർ താഹിറൊക്കെ വിളിച്ച്​ നന്നായിരുന്നുവെന്ന്​ പറഞ്ഞു. നടൻ സുധീർ സിനിമ കണ്ടിട്ട്​ വിളിച്ചിരുന്നു. സംവിധായകൻ സകരിയ്യ സീനിലൊന്നും ഒരു അഡ്​ജസ്​റ്റ്​മ​​െൻറിനും തയാറാവാത്തത്​ കൊണ്ടാണ്​ സിനിമ ഇത്രയും നന്നായത്​. അഭിനയിക്കു​േമ്പാൾ തന്നെ സൗണ്ട്​ റെക്കോർഡ്​ ചെയ്യണത്​ കൊണ്ട്​ ഡബ്ബിങ്ങൊന്നും വേണ്ടി വന്നില്ല.

നാടകം V/s സിനിമ

അത്​ രണ്ടും രണ്ടാണ്​. സിനിമ പോലെയല്ലല്ലോ നാടകം. നാടകം ചെയ്യു​േമ്പാൾ നമുക്ക്​ ഉടനടി പ്രതികരണം ലഭിക്കും. പിന്നെ, സിനിമയിൽ പശ്ചാത്തല സംഗീതം നമ്മൾ അഭിനയിക്കു​േമ്പാൾ തന്നെ കിട്ടിയിരുന്നെങ്കിൽ നന്നായിരു​ന്നേനെയെന്ന്​ തോന്നിയിരുന്നു. നാടകത്തിനേക്കാളും എളുപ്പം സിനിമ തന്നെയാണ്​. ഒരു സീൻ നന്നായില്ലെങ്കിൽ സിനിമയിൽ റീടേക്ക്​ എടുക്കാൻ കഴിയും.

കുടുംബം

തിരുവണ്ണൂരിലെ കോട്ടൺമിൽ തൊഴിലാളി അപ്പുട്ടിയുടെയും പെണ്ണൂട്ടിയുടെയും മകളായി ജനനം. പതിനാറാം വയസ്സിൽ തിരുവണ്ണൂരിലെ ഇൗർച്ചമിൽ തൊഴിലാളിയായ ശ്രീധരനെ വിവാഹം ചെയ്​തു. അച്ഛനും ഭർത്താവിനുംഅഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. മികച്ച നാടക നടിക്കുള്ള സംസ്​ഥാന അവാർഡ്​ ലഭിച്ചത്​ കാണാൻ ശ്രീധരേട്ടൻ ഉണ്ടായില്ല. എല്ലാ നാടകങ്ങളും കാണാൻ മുൻനിരയിൽ ശ്രീധരേട്ടൻ ഉണ്ടായിരുന്നു. 'രാജ്യസഭ' എന്ന നാടകം ചെയ്യു​േമ്പാൾ അസുഖബാധിതനായി ശ്രീധരേട്ടൻ ആശുപത്രിയിലായിരുന്നു. താൻ ആ നാടകം ചെയ്യുന്നില്ലെന്ന്​ പറഞ്ഞപ്പോൾ ശ്രീധരേട്ടൻ തന്നെ നിർബന്ധിച്ച്​ പറഞ്ഞയക്കുകയായിരുന്നു. പക്ഷെ, ദൈവം അദ്ദേഹത്തോടൊപ്പം ഇൗ സന്തോഷങ്ങളൊക്കെ പങ്കുവെക്കാനുള്ള ഭാഗ്യം ​ നൽകിയില്ല.  പ്രസീത, സബീന, സുനീഷ്​ എന്നിവരാണ്​ മക്കൾ.

പ്രൊജക്​ടുകൾ

സിനിമയിൽ നിന്ന്​ നല്ല ഒാഫറുകൾ വന്നാൽ ചെയ്യുന്നതാണ്​. ഇപ്പോഴും നാടകങ്ങൾ ചെയ്യുന്നുണ്ട്​. അഭിനയിക്കു​േമ്പാഴാണ്​ ഞാൻ ഉത്സാഹവതിയാകുന്നത്. (സ്വതസിദ്ധമായ ശൈലിയിൽ സാവിത്രിയേടത്തി ചിരിക്കുന്നു)
 

Loading...
COMMENTS