Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസുഡാനിയുടെ സ്വന്തം...

സുഡാനിയുടെ സ്വന്തം ബിയ്യുമ്മ

text_fields
bookmark_border
SUDU Sarasa
cancel

നാടകം ജീവിതം നേടിയത്

നാടകജീവിതം തുടങ്ങിയിട്ട് 55 വർഷം പൂർത്തിയായി​. ഇൗ കാലയളവിൽ കണ്ടുമുട്ടിയവരിൽനിന്നെല്ലാം ‘നാടകജീവിതം എന്ത്​ നേടിത്തന്നു?’ എന്ന ചോദ്യം പലയാവർത്തി കേട്ടു. ജീവിതം തുടങ്ങിയിടത്തുത​ന്നെ നിൽക്കുകയാണ്​. എന്തെങ്കിലും നേടണമെന്നോ സമ്പാദിക്കണ​െമന്നോ ആഗ്രഹിച്ചിട്ടില്ല. ജീവിതത്തിന്‍റെ അധിക സമയവും നാടക കുടുംബത്തിലായിരുന്നു. അപ്പോൾ സ്വന്തം കുടുംബജീവിതത്തെക്കുറിച്ച്​ സ്വപ്​നങ്ങൾ നെയ്യാൻ സമയം തരപ്പെട്ടില്ല. പക്ഷേ, കുടുംബത്തിൽ ഏറ്റവും മൂത്തവളായതിനാൽ താഴെയുള്ള മൂന്ന്​ ആണുങ്ങളെയും ഇളയസഹോദരിയെയും നോക്കിവളർത്തേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു. അച്ഛൻ അയ്യപ്പൻ ചെട്ട്യാർക്ക്​ പപ്പടമുണ്ടാക്കി വിൽക്കുന്ന ജോലിയായിരുന്നു. അമ്മക്ക്​ കുഞ്ഞുങ്ങളെ പരിപാലിക്കലും കുടുംബം നോക്കലും. ബാലു​ശ്ശേരി സർക്കാർ വിദ്യാലയത്തിൽ അഞ്ചാംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ.  തുടർന്ന്​ പഠിക്കാൻ വീട്ടിൽ വേറെ മാർഗങ്ങളൊന്നുമില്ലായിരുന്നു. അ​ല്ലെങ്കിൽ ആരും നിർബന്ധിക്കാനുമുണ്ടായിരുന്നില്ല. അങ്ങനെ നിൽക്കുന്ന സമയത്താണ്​ നാട്ടുകാരനായ സി. കൊമ്പിലാടിന്‍റെ  ‘ഹിന്ദുസ്​ഥാൻ ഹമാര’ എന്ന നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് എട്ട് വയസാണ് പ്രായം. 


നാടക നടിയായി തുടക്കം

അന്ന്​ എനിക്ക്​ 20 വയസ്സായിക്കാണും. ഇൗവേഷം എനിക്ക്​ നല്ലവണ്ണം യോജിക്കുമെന്ന്​ തോന്നിയതുകൊണ്ടാവും കൊമ്പിലാട്​ എന്നോട്​ അഭിനയിക്കാമോ എന്ന്​ ചോദിച്ചത്​. ആ കാലത്ത്​ ഒരു വേഷത്തിലഭിനയിക്കാനായി സ്​ത്രീകളെ ലഭിക്കുകയെന്നത്​ ഏറെ ശ്രമകരമായ ഒരു ജോലിയായിരുന്നു. വീട്ടുകാർക്ക്​ അഭിനയം ഇഷ്​ടവുമായിരുന്നു. അച്ഛനും അമ്മയും എതിർത്തതേയില്ല. നാടകത്തിന്​ അകത്ത്​ എന്താണ്​ പെരുമാറേണ്ടതെന്നോ എങ്ങനെയാണ്​ അഭിനയിക്കേണ്ടതെന്നോ എനിക്ക്​ തീരെ വശമില്ലായിരുന്നു. സംവിധായകനും മറ്റു അണിയറപ്രവർത്തകരും പറയുന്നതിനനുസരിച്ച്​  നടിച്ചു. നാടകം തീർന്നപ്പോൾ കാണികളും നാട്ടുകാരും നല്ലത്​ പറഞ്ഞത്​ ആദ്യം ലഭിച്ച  അവാർഡുപോലെ മനസ്സി​​​​െൻറ ചുമരുകളിൽ നല്ല ഒാർമകളായി വെളിച്ചംപകരുന്നുണ്ട്​. ഒരു സ്​റ്റേജിൽ കയറിനിന്ന്​ ജനങ്ങൾക്ക്​ മുന്നിലുള്ള അഭിനയം ​​നല്ല ഒരനുഭവമായി തോന്നി. അത്​ തീർത്തും ഒരു അമച്വർ നാടകാവിഷ്​കാരമായിരുന്നു. പിന്നീട്​ വേദികളിലൊന്നും കളിക്കാൻ അവസരമുണ്ടായിരുന്നില്ല. എ​​​​െൻറ അമച്വർ നാടകവേഷങ്ങൾ കണ്ട ചില സംവിധായകർ  വീണ്ടും നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണി​ച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ ഒരു അഭിനേത്രി എന്ന നിലയിൽ വളർച്ചയുടെ ഒരു ഘട്ടമായിരുന്നു അക്കാലം.

ആദ്യകാല നാടക അനുഭവം

പഴയകാല നാടക സംഘങ്ങളിൽ റിഹേഴ്​സൽ ഒരനുഭവമായിരുന്നു. എത്രയോ ദിവസങ്ങൾ നീളുന്ന റിഹേഴ്​സൽ കളരിയിലൂടെയാണ്​ ഒാരോ കഥാപാത്രത്തെയും രൂപ​െപ്പടുത്തിയെടുക്കുന്നത്​. നാടക രാപ്പകലുകളുടെ ക്യാമ്പനുഭവങ്ങളായിരുന്നു മറ്റൊരു രസമുള്ള ഒാർമകൾ. ദാരിദ്ര്യം മാത്രം കൈമുതലായി ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ  ഇൗ നാടക ക്യാമ്പുകളിൽനിന്ന്​ ലഭിക്കുന്ന ഭക്ഷണവും ഒരാശ്വാസമായിരുന്നു. ഒരുപാട്​ മാസങ്ങൾ കഴിഞ്ഞ്​ കിട്ടുന്ന നാല്​ രൂപയും എട്ട്​ രൂപയും വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്ന നാടകാംഗങ്ങൾക്ക്​ അതിജീവനത്തി​​​​െൻറ വലിയ നാണയത്തുട്ടുകളായിരുന്നു.

വർഷങ്ങൾ കഴിയു​േ​ന്താറും പ്രതിഫലം കൂടിയപ്പോൾ തോന്നി നാടകം ഒരു ജീവിതമാർഗംകൂടിയായി പരിഗണിക്കാമെന്ന്​. സി.എൽ. ജോസിന്‍റെ അമച്വർ നാടക വേദികളിലാണ്​ കൂടുതലും കളിച്ചുകൊണ്ടിരുന്നത്​. പിന്നീട്​ പുതിയ ചില നാടകങ്ങളും അരങ്ങിലെത്തിത്തുടങ്ങിയിരുന്നു. കടവൂർ ജി. ചന്ദ്രൻപിള്ള, പറവൂർ ജോർജ്​, കെ.എസ്.​ നമ്പൂതിരി തുടങ്ങിയവരുടെ അമച്വർ നാടകങ്ങളിൽ വേഷമിട്ടതിന്​ ശേഷമാണ്​ എനിക്ക്​ ഒരു പ്രഫഷനൽ നാടകരംഗത്തേക്ക്​ കടന്നുവരാൻ കഴിഞ്ഞത്​. അന്നത്തെ കാലത്ത്​ കോഴിക്കോട്​ അങ്ങാടിയിലൊക്കെ വലിയ, വലിയ നാടക ഗ്രൂപ്പുകളുണ്ടായിരുന്നെങ്കിലും ഗ്രാമവാസികളായിരുന്ന ഞങ്ങൾക്ക്​ അത്തരം നാടകക്കാരുമായി ബന്ധങ്ങൾ സ്​ഥാപിക്കാൻ കഴിയുമായിരുന്നില്ല.

sudani-umma

ഗുരുനാഥൻമാർ

കോഴിക്കോട്​ സ്​റ്റേജ്​ ഇന്ത്യാ നാടക ഗ്രൂപ്പിലെ വിക്രമൻ നായരാണ്​ എന്നെ പ്രഫഷനൽ നാടകരംഗത്തേക്ക്​ ക്ഷണിക്കുന്നത്​. ആദ്യംകളിച്ച നാടകം ‘ക്ഷുഭിതരുടെ ആശംസകൾ’ ആയിരുന്നു. നടിച്ച പ്രധാന വേഷങ്ങളെക്കുറിച്ചോ നാടകങ്ങളുടെ പേരുകളെക്കുറിച്ചോ എനിക്ക്​ നല്ല ഒാർമകളില്ല എന്നതാണ്​ വലിയ ദു:ഖം.  കെ.ടി. മുഹമ്മദ്​, പി.എൻ. താജ്​, വിക്രമൻ നായർ, ഇബ്രാഹിം വെങ്ങര തുടങ്ങിയ വലിയ നാടകക്കാരുടെ കൂടെനിന്ന്​ നല്ല നാടകങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത്​ തെളിഞ്ഞ ഒാർമയായി​ മനസ്സിലിന്നും മായാതെ നിൽക്കുന്നുണ്ട്​. പല കാലഘട്ടങ്ങളിൽ കൂടെ നടിച്ച നടീനടന്മാരുടെ ​ൈകയിലൊ​ക്കെ നാടക​പ്രതിഭകളുടെ കൂടെയുള്ള ഫോ​േട്ടാകൾ കാണു​േമ്പാൾ സങ്കടം തോന്നും. ഒരു ഒാർമച്ചിത്രംപോലും സ്വന്തം കൈയിൽ സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞില്ലല്ലോയെന്ന്​. അഭിനയിച്ച നാടകങ്ങളുടെയെല്ലാം സ്​റ്റിൽസ്​ എവിടെയെങ്കിലുമൊക്കെ കാണുമായിരിക്കും. പിന്നീട്​ അതൊന്നും അന്വേഷിച്ച്​ നടക്കാനുള്ള സമയമുണ്ടായിരുന്നില്ല. അത്​ വലിയ ഒരു കാര്യമാണെന്ന്​ തോന്നിയതുമില്ല.


അഭിനയം

ഒരുപാട്​ നാളത്തെ റിഹേഴ്​സൽ കൊണ്ടാണ്​ ഒരു നാടകത്തി​െല കഥാപാത്രങ്ങളുടെ ഭാവപ്പകർച്ചയും സൂക്ഷ്​മചലനങ്ങളും സംഭാഷണങ്ങളുമെല്ലാം പഠിച്ചെടുക്കുന്നത്.  പുതിയ, പുതിയ നാടകങ്ങളിലേക്ക്​ കഥാപാത്രങ്ങൾ കൂടുമാറ്റം നടത്തു​േമ്പാൾ പഴയതിനെ മനസ്സിൽനിന്ന്​ മായ്​ച്ച്​ കളഞ്ഞെങ്കിലേ പുതിയതിനെ പൂർണമായും ഉൾക്കൊണ്ട്​ തുടങ്ങാനാവൂ.  പുതിയ കാരക്​റ്റേഴ്​സിനെ അറിഞ്ഞു​തുടങ്ങു​േമ്പാഴേക്കും പഴയ കഥാപാത്രങ്ങൾ കണ്ണുനീർപൊഴിഞ്ഞ്​ മൂകമായി​ മടങ്ങുന്നുണ്ടാവും. ഇതുപോലെ നമ്മൾ സംസാരിച്ചിരിക്കു​േമ്പാഴേക്കും ചില കഥാപാത്രങ്ങൾ ഒാർമയുടെ മച്ചിൻപുറങ്ങളിൽനിന്ന്​ നമ്മുടെ പേര്​ വിളിച്ച്​ ഒാടിവരുമെങ്കിലും അവരുടെ പേരുകൾ നാവിൽവന്ന്​ തത്തിക്കളിച്ച്​ ഒരിക്കലും പിടിതരാതെ മറവിയുടെ മാളങ്ങളിൽ മാഞ്ഞുപോവും. പിന്നെ എത്ര തവണ ഒാർമിച്ചെടുക്കാൻ ശ്രമിച്ചാലും സാധ്യമാവുകയില്ല. ചി​ലപ്പോൾ വല്ലാതെ സങ്കടം തോന്നും. പിന്നെയത്​ മാറും. ചിലപ്പോൾ പഴയ നാടകക്കാരുമായി സംസാരിച്ചാൽ ഒാർത്തെടുക്കാൻ പറ്റുമായിരിക്കും. പക്ഷേ, എന്തിന്​ ആർക്കാണ്​ ഇൗ നാടകക്കാരുടെ  പഴമ്പുരാണങ്ങളായി​ മാറിയ ഒാർമകളെല്ലാം വേണ്ടത്​. നാട്​ മാറി, നാടകം മാറി, നാട്ടുകാരും മാറി, ലോകം മുഴുവൻ സിനിമയുടെ പിറകെയാണിപ്പോൾ.

ഒാർമകൾ

ഒാർമത്തെറ്റുകൾ നിറയുന്ന ചില ഒാർമകൾ പറയാം. ‘അഗ്രഹാരം’  എന്ന നാടകത്തിലെ തമിഴ്​ ബ്രാഹ്​മിൺ സ്​ത്രീ ആയ സുബ്ബലക്ഷ്​മി  നാടകജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. മുഖത്ത്​ മഞ്ഞളൊ​െക്ക വാരിത്തേച്ച്​ വട്ടത്തിലൊരു പൊട്ടുംകുത്തി പൗർണമി തിങ്കളായി​ ഒളിമങ്ങാതെ നിൽക്കുന്നു.

‘അഗ്രഹാരം’ 30ലേറെ വേദികളിൽ അരങ്ങേറിയിട്ടുണ്ടാവണം. കെ.ടി. മുഹമ്മദി​​​​െൻറ ‘സാക്ഷാത്​കാരം’, ‘സംഹാരം’ എന്നീ നാടകങ്ങൾ അഭിനയിച്ചത്​ സ്​റ്റേജ്​ ഇന്ത്യക്ക്​ വേണ്ടിയായിരുന്നു. വിക്രമൻ നായരായിരുന്നു ഇതി​​​​െൻറയും സംവിധായകൻ. ‘അഗ്രഹാരം’, അമ്പലക്കാള’ എന്നിവയാണ്​ സ്​റ്റേജ്​ ഇന്ത്യക്കുവേണ്ടി ഞാൻ വേഷമിട്ട മറ്റു പ്രധാന നാടകങ്ങൾ. ഇവയുടെ രചന നിർവഹിച്ചിരുന്നത്​ പി.എം താജ്​ ആയിരുന്നു. ഏകദേശം അഞ്ചുവർഷത്തോളം ഞാൻ സ്​റ്റേജ്​ ഇന്ത്യക്കുവേണ്ടി നാടകങ്ങൾചെയ്​തു. ഇക്കാലത്ത്​ അഭിനയജീവിതത്തിന്​ എനിക്ക്​ താങ്ങും തണലുമായിരുന്ന എ​​​​െൻറ അച്ഛൻ ഞങ്ങളിൽനിന്ന്​ വിടവാങ്ങി. അച്ഛൻ മരിക്കുന്ന സമയത്ത്​ ഞാൻ കെ.ടി രചിച്ച ‘സാക്ഷാത്​കാരം’ എന്ന നാടകത്തിൽ വേഷം ചെയ്​തുകൊണ്ടിരിക്കുകയായിരുന്നു. പേരാ​​മ്പ്രയിലെ വേദിയിലായിരുന്നു നാടകം നടക്കുന്നത്​. നാടകം പൂർണമായി സമാപിച്ചതിന്​ ശേഷമായിരുന്നു സംവിധായകൻ വിക്രമൻ നായർ എന്നോട്​  ഇൗ ദുഃഖ വിവരം പങ്കുവെച്ചത്​.


നാടക ജീവിതത്തിൽ ഏറ്റവും കൂടുതൽ സംഘർഷം അനുഭവിച്ച ഒരു സമയമായിരുന്നു അത്​. ചലനമറ്റ്​ കിടക്കുന്ന പ്രിയപ്പെട്ട അച്ഛനെ കാണാൻ പോകു​​േമ്പാൾ സംഘാടകർ ഒരു കാര്യം പ്രത്യേകം ഒാർമിപ്പിച്ചിരുന്നു. പിറ്റേ ദിവസം രാത്രി തിരുവനന്തപുരത്ത്​ ‘സാക്ഷാത്​കാരം’ കളിക്കാനുള്ളതാണെന്നും എങ്ങനെയെങ്കിലും എത്തണമെന്നും. ഒരാൾ മുടങ്ങിയാൽ ഒരുപാട്​ നാടകങ്ങളും നാടക്കാരും മുടങ്ങും. സംസ്​കാരത്തിന്​ കാത്തുനിന്നാൽ നാടകത്തിന്​ കൃത്യസമയത്ത്​ എത്തിച്ചേരാൻ കഴിയില്ലെന്ന്​ സഹപ്രവർത്തകർ  എന്നെ ഒാർമിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ, അവസ്​ഥ വീട്ടിലുണ്ടായിരുന്നവരോടോ നാട്ടിലുള്ളവരോടോ പറഞ്ഞാൽ അവർക്ക്​ അതൊരിക്കലും മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. തൊട്ടടുത്തുള്ള ഇടവഴിയിലൂടെ ഒളിച്ചുകടന്ന്​ ഒരു ഒാ​േട്ടാറിക്ഷ വിളിച്ച്​​ അതിൽകയറി ബസ്​സ്​റ്റാൻഡിൽ എത്തുകയായിരുന്നു. ഇളയ സഹോദരനോട്​ മാത്രമേ കാര്യങ്ങൾ തുറന്നുപറയാൻ അവസരംകിട്ടിയിരുന്നുള്ളൂ. പോറ്റിവളർത്തി വലുതാക്കിയ അചച്ഛൻറ ചിത കത്തിത്തീരുന്നതിന്​ മുമ്പ്​ നാടകം കളിക്കാൻ പോയ മകൾ എന്നുപറഞ്ഞ്​ എ​ത്രയോ പേർ അവഹേളിച്ചു.

ഇത്തരത്തിൽ ജീവിതവഴികളിൽ അന്തഃസംഘർഷത്തി​​​​െൻറ മുൾമുനയിൽ നിർത്ത​െപ്പട്ട ദിനങ്ങൾ തള്ളിനീക്കിയ ഒാർമകൾ ഒാരോ നാടകപ്രവർത്തകനും ഉണ്ടാകാതിരിക്കാൻ ഇടയില്ല.നാടകക്കാരുടെ ജീവിതം എളുപ്പം സാധിച്ചെടുക്കാൻ കഴിയാത്ത ജീവിതമാണ്​. സർക്കസുകാരുടെ ജീവിതംപോലെ. പക്ഷേ, ഒരാൾക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷനിമിഷങ്ങൾ സർക്കസിനകത്തും നാടകത്തിനകത്തും നിറഞ്ഞുനിൽക്കുന്നുമുണ്ട്​. ഒാരോ വർഷം കഴിയു​ന്തോറും അതൊരുതരം ലഹരിയായി മാറുകയും ചെയ്യും. പിന്നെ അതിൽനിന്ന്​ വിട്ടുപോകാൻ ആർക്കും കഴിയുകയില്ല. നാടകജീവിതത്തിൽ തന്നെ തുടർന്നാൽ നമ്മൾ ഏതുതരം ബുദ്ധിമുട്ടുകളും സഹിക്കാൻ തയാറാകും. മറ്റുള്ളവർ ജീവിതത്തിൽ വിലപ്പെട്ടതാണെന്ന്​ കരുതുന്നതെല്ലാം എളുപ്പം ത്യജിക്കാൻ തോന്നും.


കുടുംബ ജീവിതം

വിവാഹിതരായിട്ടും നാടകത്തിൽ തുടരുന്ന എ​ത്രയോ ആളുകളുണ്ട്​. പക്ഷേ, നടിമാരുടെ കാര്യത്തിൽ ഇതു  വലിയൊരു തടസ്സംതന്നെ. അല്ലെങ്കിൽ പിന്നെ ഭർത്താവ്​ നാടകപ്രവർത്തകനോ നാടകപ്രേമിയോ ആവണം. നാടകഗ്രൂപ്പുകൾ നടത്തുന്ന എത്രയോ നാടക കമ്പനികൾ ഇന്ത്യയിലുണ്ട്​. അതുപോലെ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കാമായിരുന്നു. അപ്പോൾ അങ്ങനെയൊന്നും തോന്നിയില്ല. പിന്നീട്​ അതിനുള്ള സന്ദർഭങ്ങളുമുണ്ടായിരുന്നില്ല. കാരണങ്ങൾ പലതും ചോദിച്ചുകൊണ്ടിരുന്നു. അതിനുള്ള ഉത്തരം ഇപ്പോഴും എനിക്ക്​ കണ്ടെത്താനായിട്ടില്ല. അതങ്ങനെ സംഭവിച്ചു. അല്ലാതൊന്നുമല്ല. ഇനിയിപ്പോൾ അതൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. ഏതായാലും ജീവിതത്തിൽ ഒ​േട്ടറെ കടമ്പകൾ കടന്നുനിൽക്കു​േമ്പാൾ അമ്മയെന്ന പുണ്യവും ജീവിതത്തിൽനിന്ന്​ നഷ്​ടമായി​. ആ സമയം നിറയെ നാടകങ്ങളുണ്ടായിരുന്നെങ്കിലും അന്നു ഞാൻ നാട്ടിലുണ്ടായിരുന്നു. എല്ലാ ചടങ്ങുകളിലും പ​െങ്കടുക്കാനും കഴിഞ്ഞിരുന്നു. എന്തായാലും അചച്ഛൻറ ചിത കത്തിത്തീരുംമുമ്പ്​ നാടകം കളിക്കാൻ പോയ മകൾ എന്ന ചീത്ത​േപ്പര്​ ഇപ്പോഴും അങ്ങനെത്തന്നെ കിടക്കുന്നു.


കെ.ടിയുടെ നാടകങ്ങൾ

കെ.ടി. മുഹമ്മദി​​​​െൻറ സംവിധാനശൈലി വലിയ ഇഷ്​ടമായിരുന്നു. കഥാപാത്രങ്ങളെ ഒാരോന്നായി വിശദീകരിക്കും. അതിനുശേഷം നമുക്കഭിനയിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകും. പിന്നെ സൗമ്യനായി​ നാടകത്തിനകത്ത്​ മുഴുകിയിരിക്കും. കെ.ടിയുടെ മുഖത്ത്​ നോക്കിയിരുന്നാൽമതി അതേ നട​​​​െൻറ വികാരവിന്യാസങ്ങളുടെ ഉയർച്ച^താഴ്​ചകൾ അവിടെ കാണാവും. എവിടെയെങ്കിലും അഭിനേതാക്കൾക്ക്​ പിഴച്ചാൽ കെ.ടിക്ക്​ പെ​െട്ടന്ന്​ ദേഷ്യം വരും. പിന്നെ ദേഷ്യത്തിൽ ത​ന്നെയാവും ഉപദേശങ്ങൾ നൽകുക. ആ കാലഘട്ടം ഞാൻ നന്നായി ഒാർക്കുന്നു. ഒരുപാട്​ നല്ല നാടക മുഹൂർത്തങ്ങൾ, കഴിവുള്ള കഥാപാത്രങ്ങൾ, എല്ലാം ഒന്നിനൊന്ന്​ മെച്ചം. ‘പടനിലം’ നാടകത്തിൽ ശ്രീദേവിയായി,​ മേഘപ്പത്തിലെ വിധവയായ അമ്മയുടെ വേഷം, പകിട പന്ത്രണ്ടിലെ ഉമ്മയുടെ വേഷം, ‘തീക്കനലി​െല’ അമ്മുക്കുട്ടിയമ്മ തുടങ്ങിയവ ചിലത്​ മാത്രമാണ്​. 

വേഷങ്ങൾ

1992ലും 1994ലും സംസ്​ഥാന സർക്കാറി​​​​െൻറ മികച്ച നടിക്കുള്ള പുരസ്​കാരവും ലഭിച്ചു. എഴുത്തുകാരി മാധവിക്കുട്ടിയുടെ നാടകമായ ‘മാധവി വർമയിലും’ നല്ല ഒരു വേഷം ചെയ്യാൻ കഴിഞ്ഞു. പിന്നീട്​ കോഴിക്കോട്​ സങ്കീർത്തന, കാവ്യകല അങ്കമാലി, വടകര സഭ, വരദ, ഗുരുവായൂർ ബന്ധൂര തുടങ്ങിയ നാടക ഗ്രൂപ്പുകളിലായി​ ഇൗകാലത്തിനുള്ളിൽ നൂറുകണക്കിന്​ വേഷങ്ങൾ ആടിത്തീർത്തു.
നെല്ലിക്കോട്​ ഭാസ്​കരൻ, ബാലൻ കെ. നായർ, ശിവജി ഗുരുവായൂർ, ചേമഞ്ചേരി നാരായണൻ നായർ, മണി നിലമ്പൂർ, സാവിത്രി ശ്രീധരൻ, എൻ.സി. സുകുമാരൻ, നിലമ്പൂർ ബാലൻ, വിജയലക്ഷ്​മി നിലമ്പൂർ, ഗിരിജ നമ്പൂതിരി തുടങ്ങിയ മലബാർ മേഖലയിലെ പ്രമുഖരായ സംവിധായകർക്കൊപ്പവും നടീനടന്മാർക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി.

കെ.ടിയുടെ കലിംഗ

കെ.ടി. മുഹമ്മദി​​​​െൻറ കലിംഗ തിയ​റ്റേഴ്​സിൽ തുടക്കംമുതലേ ഉണ്ടായിരുന്നു. കെ.ടിയുടെ അമച്വർ നാടകങ്ങൾ എത്രയോ അരങ്ങുകളിൽ കളിച്ചിട്ടുണ്ട്​. ‘സൃഷ്​ടി’ നാടകത്തിൽ നിലമ്പൂർ ആയിഷ ചെയ്​ത വേഷവും ‘നാൽകവല’ എന്ന നാടകത്തിൽ കോഴിക്കോട്​ ശാന്താദേവി ​ചെയ്​ത വേഷവും പിൽക്കാലത്ത്​ അഭിനയിക്കാൻ കഴിഞ്ഞത്​ വലിയ നിയോഗമായേ കാണാൻ കഴിയൂ. പുരാണ നാടകങ്ങളോട്​ ഒരിക്കലും ഇഷ്​ടം തോന്നിയിട്ടില്ല. അതുപോലെത്തന്നെ മെയ്യഭ്യാസവും ശരീര പ്രാധാന്യമുള്ള ആധുനിക നാടക പരീക്ഷണങ്ങളോടും താൽപര്യം തോന്നിയിട്ടില്ല. മാത്രമല്ല, അത്​ തനിക്ക്​ വഴങ്ങുന്ന ഒരു മേഖലയല്ലെന്ന്​ തോന്നിയിട്ടുമുണ്ട്​. ഒരിക്കൽ അത്തരം ഒരു ആധുനിക നാടകം ചെയ്യാൻ അവസരംകിട്ടി.  എനിക്കോ, ചെയ്​തയാൾക്കോ അതിൽ പറഞ്ഞതെന്താണെന്ന്​ മനസ്സിലായിട്ടുണ്ടാവില്ല. അതിനുശേഷം അത്തരത്തിലുള്ള നാടകങ്ങളോട്​ വിടപറഞ്ഞു. ജീവിതത്തിൽ നന്മകൾ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതമാണ്​ നന്നായി ചേരുകയെന്ന്​ തോന്നി.


സിനിമാ മോഹം 

ഒരിക്കലും സിനിമയുടെ പിറകെ പോയിട്ടില്ല. പി.എം. താജി​​​​െൻറ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്​ ‘ഉയരും  ഞാൻ നാടാകെ’ എന്ന സിനിമയിൽ മോഹൻലാലി​​​​െൻറ അമ്മയായി അഭിനയിക്കുന്നത്​. ഹരിപ്പാട്​ കെ.പി.എൻ. പിള്ളയുടെ സംഗീത സംവിധാനത്തിൽ വി.ടി. മുരളി പാടിയ മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യ കുയിലാളേ...’ എന്ന ഗാനം​ ഇൗ സിനിമയിലേതായിരുന്നു. താജ്​ തന്നെയായിരുന്നു ഇൗ സിനിമയുടെ തിരകഥ. നാടകത്തി​​​​െൻറ അവധിദിനങ്ങളിലായിരുന്നു ആ സിനിമയിലഭിനയിച്ചത്​. പിന്നീട്​ വീണ്ടും നാടകക്കാലമായി. നിരവധി പുതിയ നാടകങ്ങളുടെ റിഹേഴ്​സൽ ക്യാമ്പുകളുമായി തിരക്കിലായി. പിന്നീട്​ സിനിമയുടെ പിറകിൽ പോകാൻ സമയമുണ്ടായിരുന്നില്ല. മാത്രവുമല്ല, എനിക്ക്​ സിനിമാ രംഗത്ത്​ അധികം പരിചയക്കാരുമുണ്ടായിരുന്നില്ല. പിന്നീട്​ ആരും വന്ന്​ വിളിച്ചതുമില്ല. 

സിനിമയിൽ വരണമെന്ന്​ മോഹമുണ്ടായിരുന്നു. എം.ടി. വാസുദേവൻ സാറുടെ കടവ്​ ടെലിഫിലിമിൽ ചെറിയ ഒരു വേഷം കിട്ടി. അതല്ലാതെ സിനിമയിൽ വേറെ അനുഭവങ്ങളൊന്നും അതിനുശേഷം ഉണ്ടായില്ല. വലിയ പ്രതീക്ഷകൾ ഒരിക്കലും കൊണ്ടുനടക്കാറില്ല. ഒരു ദിവസംഒരു കാറിൽ കുറച്ച്​ ആളുകൾ വന്ന്​ ചോദിച്ചു:  ‘‘ഇൗ നാടകത്തിലൊക്കെ അഭിനയിക്കുന്ന സരസ ബാലുശ്ശേരിയുടെ വീടല്ലേ എന്ന്​.’’ ഞാൻപറഞ്ഞു: ‘‘ഞാന്തന്ന്യാ സരസ ബാലുശ്ശേരിന്ന്​.’’ അപ്പോഴാണ്​ സക്കരിയ്യ എന്ന പുതുമുഖ സംവിധായക​​​​െൻറ ഫുട്​ബാൾ പശ്ചാത്തലമായി​ ചിത്രീകരിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന പുതിയ പടമാണെന്നും വരണമെന്നുമൊക്കെ പറഞ്ഞത്​.  അങ്ങ​െന, പേടിച്ചുകൊണ്ടാണെങ്കിലും പോയി. ഇൗ സിനിമയിലെത്തന്നെ ചില സംഭാഷണങ്ങളാണ്​ അന്ന്​ പറയിപ്പിച്ചത്​. ടെൻഷനടിച്ച്​ മരിച്ചു. പിന്നെ എല്ലാവരും സഹായിച്ചതുകൊണ്ട്​ നന്നായി ചെയ്യാനായി.  കൂ​െട അഭിനയിച്ച സൗബി​​​​െൻറ അമ്മയായി വേഷം ചെയ്​ത ശ്ര​ീദേവിയും ഞാനും നീണ്ടകാലം മുതൽ ഒരുമിച്ചാണ്​. 

സുഡുവിന്‍റെ ഉമ്മ

കോഴിക്കോട്ടുകാരായതുകൊണ്ട്​ മലപ്പുറം ഭാഷ പഠിച്ചെടുക്കാനൊന്നും വലിയ ബുദ്ധിമുട്ടുകളുണ്ടായില്ല. 22 ദിവസം ഷൂട്ടുണ്ടായിരുന്നു. ​ൈഷജു ഖാലിദ്, സമീർ താഹിർ എന്നിവരെല്ലാം സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നത്. സൗബി​​​​െൻറ തമാശ മാത്രം മതിയായിരുന്നു ചിരിച്ച്​ മരിക്കാൻ. പിന്നെ നമ്മുടെ സുഡു. ഭാഷ അറിയില്ലെങ്കിലും എല്ലാ ദിവസവും ആംഗ്യ ഭാഷകൊണ്ട്​ സംസാരിക്കും. സിനിമയെക്കുറിച്ച്​ നല്ല ഒാർമകൾ മാത്രമേ ബാക്കിയുള്ളൂ. സിനിമയുടെ കഥ എത്ര രസമായിട്ടാണ്​ ആ കുട്ടി പറഞ്ഞ്​​ തീർത്തത്​.  ഇൗ സംവിധായകനാണ്​ ഇൗ പടത്തിലെ ഹീറോയെന്ന്​ ഷൂട്ടിങ്ങിനിടയിൽ പലപ്പോഴും തോന്നിയിരുന്നു. കോഴിക്കോട്​ അപ്​സരയിൽനിന്ന്​ പടമൊക്കെ കണ്ട്​ ഇറങ്ങിപ്പോന്നപ്പോൾ കുറേ ആളുകൾ വന്ന്​ നല്ല അഭിപ്രായം പറഞ്ഞു. സിനിമക്കാരും നാടകക്കാരും ഒരുപാടു​േപർ ഇപ്പോൾ അഭിനയിക്കാൻ വിളിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ(സാവിത്രി ശശിധരൻ) രണ്ടാളുടെയും വീടുകളിൽ ഇപ്പോൾ നിറയെ സ്​നേഹവും സന്തോഷവും നിറഞ്ഞിരിക്കുന്നു. അവസാനമായി തിയറ്ററിൽനിന്ന്​ കണ്ട പടം ദേവാസുരമാണ്​. ഇപ്പോൾ കണ്ടത്​ സുഡാനിയും. 

 ഉമ്മമാരിലെ സൂപ്പർസ്റ്റാർ 

ഞങ്ങളാരുമല്ല, സംവിധായകൻ സക്കരിയയാണ്​ ഇൗ സൂപ്പർ ഹിറ്റി​​​​െൻറ സൂപ്പർ സ്​റ്റാർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie InterviewsMalayalam InterviewsSudani from Nigeriasarasa Balusseri
News Summary - Sarasa Balusseri Interview-madhyamam Interviews
Next Story