കോവിഡുണ്ട്... ലോക്ഡൗണുണ്ട്...

  • ഫിഷുണ്ട്... മട്ടനുണ്ട്... ചിക്കനുണ്ട്... കഴിച്ചോളൂ, കഴിച്ചോളൂ... ഈ ഡയലോഗ് കേട്ടാൽ ആളുടെ രൂപം ഓർമയിലെത്താത്തവർ ആരുമുണ്ടാകില്ല. 80ഓളം സിനിമകൾ പിന്നിടുന്ന പ്രദീപ് കോട്ടയത്തി​െൻറ വിശേഷങ്ങളിലൂടെ

ല്ലാവരെയുംപോലെ ഞാനും ലോക്​ഡൗണിൽത​െന്ന. നാലു സിനിമകൾ പാതിവഴിയിൽ നിൽക്കുന്നുണ്ട്​. ആറു സിനിമകൾ തുടങ്ങാനുണ്ട്. ലോക്ഡൗൺ തീരാൻ കാത്തിരിക്കുകയാണ്. ജൂലൈയോടെ ഷൂട്ടിങ്ങിന് ഇളവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. മാത്തുക്കുട്ടി സംവിധാനം ചെയ്ത ആസിഫലി നായകനാകുന്ന ‘കുഞ്ഞ് എൽദോ’യാണ് ലോക്ഡൗണിന്‌ തൊട്ടുമുമ്പ്​ ചെയ്ത സിനിമ. 

പഴയ പാട്ടുകൾ പ്രിയം 
വയലാർ, ദേവരാജൻ മാസ്​റ്റർ, എം.കെ. അർജുനൻ മാസ്​റ്റർ തുടങ്ങിയവരുടെ ഉൾപ്പെടെ 3000 പഴയ പാട്ടുകളുടെ കലക്​ഷനുണ്ട്. അത്​ കേൾക്കുകയാണ്​ ഇപ്പോൾ ഹോബി. ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരുപാട് വർഷങ്ങൾ പിറകിലേക്കു പോകും. പത്രം എടുത്താൽ ബുദ്ധിമുട്ടും പ്രയാസങ്ങളും മാത്രം. പാട്ടുകേൾക്കുമ്പോൾ ടെൻഷനുകൾ മറന്നിരിക്കാം. 

ജോലിയുണ്ട്... സിനിമയുണ്ട്...
എൽ.ഐ.സിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 30 വർഷമാകുന്നു. ‘വിണ്ണൈത്താണ്ടി വരുവായ’യിലൂടെയാണ് സിനിമയിൽ നല്ലകാലം വന്നത്. ആ സിനിമയിൽ നായകനോട് ഭക്ഷണം കഴിക്കാൻ പറയുന്ന ഡയലോഗ് ക്ലിക്കായി. പിന്നീട് ഈ പ്രയോഗം മറ്റു സിനിമകളും ഏറ്റെടുത്തു. സിനിമാതിരക്കുകളൊന്നും  ഓഫിസിൽ പോകുന്നതിന് തടസ്സമല്ല. ഇപ്പോൾ കോട്ടയം ഓഫിസിലാണ്. രാവിലെ ഒമ്പതു മണിക്ക് ഓഫിസിലെത്തും, വൈകീട്ട് അഞ്ചിന് വീട്ടിലേക്ക്. ഇതിനിടക്ക്​ ലീവെടുത്ത് അഭിനയം. ജോലിയും സിനിമയും ഞാൻ ഒരുപോലെ ആസ്വദിക്കുന്നു.

എനിക്കായി പ്രത്യേക ഡയലോഗുകൾ
അഭിനയിച്ചതെല്ലാം ചെറിയ വേഷങ്ങളാണെങ്കിലും കാണുമ്പോൾ സന്തോഷം. എല്ലാം സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ. സ്ക്രിപ്റ്റ് റൈറ്റേഴ്സ് എനിക്കായി പ്രത്യേക ഡയലോഗുകൾ എഴുതിവെക്കാറുണ്ട്. ജനങ്ങളുടെ ഇടയിൽ ഇറങ്ങുമ്പോൾ ഒരു പരിചയംപോലും ഇല്ലാത്തവർ എ​​െൻറ ഡയലോഗുകൾ പറഞ്ഞുകേൾക്കുമ്പോൾ ഉള്ളിൽ അവാർഡ് കിട്ടുന്ന പ്രതീതിയാണ്​. ആഗ്രഹിച്ചിരുന്നിട്ട് കാണാനാവാതെ ഈ ലോക്ഡൗൺ കാലത്ത് കാണാൻ സാധിച്ച സിനിമയാണ് ‘ഗൗതമ​​െൻറ രഥം’. മറവിയിലോട്ട് പോകാതെ  ഈ സിനിമ മനസ്സിൽ ഉടക്കിക്കിടക്കുന്നു.

ചിരി പരത്തി ട്രോളുകൾ
എ​​െൻറ ട്രോളുകൾ  കാണുമ്പോൾ ചിരിവരും. ട്രോളുകൾ ഉണ്ടാക്കിയവരോട് സ്നേഹം മാത്രം. കോട്ടയം കുമാരനല്ലൂരിലെ വീട്ടിലാണിപ്പോൾ. ഭാര്യ മായ, മകൻ വിഷ്ണു, മകൾ വൃന്ദ എന്നിവരും വീട്ടിലുണ്ട്​.

 


 

Loading...
COMMENTS