എനിക്കെതിരെ നടന്നത് ക്വട്ടേഷൻ ആക്രമണത്തിന് സമാനം- പാർവതി

പാർവതി തിരുവോത്ത്

അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യ​നി​റ​വു​കൊ​ണ്ടും നി​ല​പാ​ടു​ക​ളു​ടെ ക​രു​ത്തും സൗ​ന്ദ​ര്യ​വും​ കൊ​ണ്ടും മ​ല​യാ​ള സി​നി​മ​യെ പു​തു​വ​ഴി ന​ട​ത്തു​ന്ന സൂ​പ്പ​ർ​കൂ​ൾ പാ​ർ​വ​തി ​തിരു​വോ​ത്ത് സം​സാ​രി​ക്കു​ന്നു...

Q. ക​സ​ബ വി​വാ​ദം, ഫാ​ൻ​സു​കാ​രു​ടെ സൈ​ബ​ർ അ​റ്റാ​ക്ക്, ഡ​ബ്ല്യു.​സി.​സി രൂ​പ​വ​ത്​​ക​ര​ണം, അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തിെ​ൻ​റ പേ​രി​ൽ ചാ​ൻ​സ് ഇ​ല്ലാ​തി​രു​ന്ന എ​ട്ടു മാ​സം... എ​ന്നാ​ൽ, ഇ​പ്പോ​ൾ പു​തി​യ സി​നി​മ ഉ​യ​രെ പ്രേ​ക്ഷ​ക​രേ​റ്റെ​ടു​ത്ത് വ​ലി​യ വി​ജ​യ​മാ​ക്കി​യി​രി​ക്കു​ന്നു. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ മാ​റി​യോ...?

ഉ​യ​രെ​യു​ടെ വി​ജ​യ​വും ഞാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല. സി​നി​മ​ കാണുന്ന പ്രേ​ക്ഷ​ക​രുടെ വി​ല​യി​രു​ത്തലാണ് അ​വയെ ഹി​റ്റാ​ക്കുകയോ  ​ഫ്ലോപ്പാ​ക്കുകയോ ചെയ്യുന്നത് എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. അ​ല്ലാ​തെ സി​നി​മ​യു​ടെ വി​ജ​യ​വും പ​രാ​ജ​യ​വും എ​ന്നോ​ട് കാ​ണി​ക്കു​ന്ന ഈ​ർ​ഷ്യ​യോ ഇ​ഷ്​​ട​മോ അ​ല്ല. 

A. എ​നി​ക്കെ​തി​രെ അ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ വ​ള​രെ ചു​രു​ക്ക​മാ​ളു​ക​ളാ​ണ്. പ​ക്ഷേ, അ​വ​രു​ടെ വോ​യ്സാ​ണ് അ​ന്ന് കൂ​ടു​ത​ൽ കേ​ട്ട​തെ​ന്നു മാ​ത്രം. 100 പേ​രി​ൽ 30 പേ​ർ മാ​ത്രം സം​സാ​രി​ക്കു​ന്നു. ആ 30 ​പേ​രും നെ​ഗ​റ്റി​വാ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള 70 പേ​ർ ന​ല്ല​ത് ചി​ന്തി​ക്കു​ന്ന​വ​രാ​യി​രി​ക്കും. പ​ക്ഷേ, അ​വ​ര് മി​ണ്ടി​ല്ല. വോ​ക്ക​ല​ല്ലാ​ത്ത മെ​ജോ​റി​റ്റി​ക്കു​മേ​ൽ വോ​ക്ക​ലാ​യ മൈ​നോ​റി​റ്റി​യു​ടെ ശ​ബ്​​ദം വ​ല്ലാ​തെ മു​ഴ​ങ്ങി​ക്കേ​ട്ട കാ​ല​മാ​ണ​ത്. അ​ത് ഷോ​ക്കി​ങ്ങാ​യി​രു​ന്നു.

അ​തേ​സ​മ​യം​ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​െ​ണ്ട​ന്നും ഞാ​ൻ ക​രു​തു​ന്നു. ഉ​യ​രെ പ​റ​യു​ന്ന പ്ര​മേ​യ​ത്തോ​ടു​ള്ള അ​വ​രു​ടെ പോ​സി​റ്റി​വ് റി​യാ​ക്​​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ വ​ള​ർ​ച്ച​യാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്. എ​ന്നെ കാ​ണു​ന്ന രീ​തി​യി​ലു​ണ്ടാ​യ മാ​റ്റം​കൊ​ണ്ട​ല്ല ഉ​യ​രെ ഹി​റ്റാ​യ​ത് എ​ന്നാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്.  അ​തും ഒ​രു ഘ​ട​ക​മാ​യി​ട്ടു​ണ്ടാ​വാം. 

Q. ഉയരെയിലെ പ​ല്ല​വി​ക്ക് പൊ​ള്ളി​യ​തു​പോ​ലെ പാ​ർ​വ​തി​ക്ക് പൊ​ള്ളി​യി​രു​ന്നോ? പാ​ർ​വ​തി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളും പ​ല്ല​വി​യു​ടെക​ഥ​യും ത​മ്മി​ൽ ഏ​തോ ത​ര​ത്തി​ൽ ബ​ന്ധ​മു​ണ്ടോ?

A.ആ​സി​ഡ് അ​റ്റാ​ക്കു​മാ​യി ഒ​രു അ​റ്റാ​ക്കി​നെ​യും താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. എ​നി​ക്കെ​തി​രെ എ​റി​ഞ്ഞു​കൊ​ണ്ടി​രുന്ന​ത് ക​ല്ലു​ക​ളാ​യി​രു​ന്നു. ഞാ​ൻ സം​സാ​രി​ച്ച​ത് എ​ന്ത് എ​ന്ന​തി​നേ​ക്കാ​ളേ​റെ, ഞാ​ൻ സം​സാ​രി​ച്ചു അ​ല്ലെ​ങ്കി​ൽ ഒ​രു സ്ത്രീ ​സം​സാ​രി​ച്ചു എ​ന്നു​ള്ള​താ​യി​രു​ന്നു അ​വ​രു​ടെ പ്ര​ശ്നം. ചു​രു​ക്കം ആ​ളു​ക​ൾ​ക്കാ​ണ് ആ ​പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്ന​ത്. ആ ​തീ ആ​ളി​ക്ക​ത്തി​ച്ച് ഒ​രു ഒാ​ർ​ഗ​നൈ​സ്ഡ് അ​റ്റാ​ക്ക് ആ​ക്കി മാ​റ്റി​യ​ത് ഒ​രു ക്രി​മി​ന​ൽ മൂ​വ് ആ​യി​രു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളാ​യി ഇ​തി​വി​ടെ ന​ട​ന്നു​വ​രു​ന്നു​ണ്ട്. മു​മ്പ് പ​ല​രെ​ക്കൊ​ണ്ട് മാ​പ്പു​പ​റ​യി​ച്ചും ക​ര​യി​ച്ചും ഒാ​കെ ആ​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​ന്നി​രു​ന്ന​ത്. അ​തി​ലേ​ക്ക് വീ​ഴി​ല്ല എ​ന്ന് ഞാ​ൻ ഉ​റ​പ്പി​ച്ചി​രു​ന്നു.

പൊ​ള്ളി​യി​ട്ടു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ൽ ഉ​ണ്ടെ​ന്നും ഇ​ല്ലെ​ന്നും പ​റ​യാം. ല​ക്ഷ​ക്ക​ണ​ക്കി​നാളുകൾ ന​മ്മ​ളെ വെ​റു​ക്കു​ന്നു എ​ന്ന്  നി​ര​ന്ത​രം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അഫ​ക്ട് ചെ​യ്യി​ല്ലേ. ഒ​രു മ​ര​ത്തി​ന​ടു​ത്ത് എ​ല്ലാ ദി​വ​സ​വും പോ​യി തെ​റി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നാ​ൽ അ​ത് ഒ​രു ഘ​ട്ടം ക​ഴി​യു​മ്പോ​ൾ ക​രി​ഞ്ഞു​പോ​കും എ​ന്ന് പ​റ​യാ​റി​ല്ലേ.

ഒ​രാ​ളെ അ​ടി​ച്ച് പ​ൾ​പ്പാ​ക്കാ​ൻ ഗു​ണ്ട​ക​ൾ​ക്ക് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്കു​ന്ന അ​തേ സം​ഭ​വ​മാ​ണ് മാ​ന​സി​ക​മാ​യി​ട്ട് എ​നി​ക്കെ​തി​രെ​യും നടന്നത്. അ​തു​കൊ​ണ്ടാ​ണ് അ​തി​നെ ഒ​രു ക്രി​മി​ന​ൽ ആ​ക്ടി​വി​റ്റി​യാ​യി കാ​ണു​ന്ന​ത്. പേ​ടി​യു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ, ആ ​പേ​ടി എ​നി​ക്കു വേ​ണ്ട എ​ന്ന് ഞാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ അ​തേ പേ​സി​ൽ​ത​ന്നെ ഞാ​നും നേ​രി​ട്ടി​രു​ന്നു. അ​ക്കാ​ല​ത്ത് ശ​രി​ക്കും ബാ​ഡ്മി​ൻ​റ​ൺ ക​ളി​ക്കു​ന്ന​തു​പോ​ലാ​യി​രു​ന്നു. ഇ​ങ്ങോ​ട്ടേ​ക്ക് ഒ​ന്നു കി​ട്ടു​മ്പോ​ൾ അ​ങ്ങോ​ട്ടേ​ക്ക് തി​രി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​പോ​ലെ. പ‍ക്ഷേ, ഒ​രു ഘ​ട്ടം ക​ഴി​യു​മ്പോ​ൾ ആ​രും  ട​യേ​ഡാ​വി​ല്ലേ. 

Q. ആ ​ദി​ന​ങ്ങ​ളി​ൽ എ​ന്താ​യി​രു​ന്നു ഫീ​ലി​ങ്സ്, പാ​ർ​വ​തി എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഇ​തൊ​ക്കെ ക​ണ്ട​പ്പോ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ച്ചു. സി​നി​മാ​രം​ഗ​ത്തു​നി​ന്ന് ആ​രൊ​ക്കെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു?

A. എെ​ൻ​റ ആ​ദ്യ​ ആ​ശ​ങ്ക അ​മ്മ​യും അ​ച്ഛ​നും അ​ത് എ​ങ്ങ​നെ എ​ടു​ക്കും എ​ന്ന​താ​യി​രു​ന്നു. അ​വ​ർ​ക്ക് വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ർ​ക്ക​റി​യാം ഞാ​ൻ പ​റ​ഞ്ഞ​തി​ൽ സ​ത്യ​മു​ണ്ടെ​ന്ന്. ഞാ​നെ​പ്പോ​ഴും സ​ത്യ​മേ പ​റ​യൂ എ​ന്നും, പ​റ​ഞ്ഞാ​ൽ അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും. ആ ​ഒ​രു ഇ​ൻ​റ​ഗ്രി​റ്റി എ​നി​ക്കു​ള്ള​തു​കൊ​ണ്ട് എ​െ​ൻ​റ കു​ടും​ബം ആ ​സ​ത്യ​ത്തി​ൽ വി​ശ്വ​സി​ച്ചു. എെ​ൻ​റ കൂ​ടെ നി​ന്നു.

സി​നി​മാ​രം​ഗ​ത്തു​നി​ന്ന് വ​ള​രെ​ക്കു​റ​ച്ച് ആ​ളു​ക​ളേ കൂ​ടെ നി​ന്നി​ട്ടു​ള്ളൂ. എ​െ​ൻ​റ ക​ല​ക്ടി​വി​ലെ സു​ഹൃ​ത്തു​ക്ക​ൾ, ക​ല​ക്ടി​വി​നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സു​ഹൃ​ത്തു​ക്ക​ൾ. പി​ന്നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലെ സു​ഹൃ​ത്തു​ക്ക​ൾ. സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നു ക​രു​തി​യി​രു​ന്ന ഒ​രു​പാ​ട് പേ​ർ വി​പ​രീ​ത​മാ​യി പെ​രു​മാ​റി. അ​തു​വ​ഴി പ​ല​രു​ടെ​യും മ​നോ​ഭാ​വം  പു​റ​ത്തു​വ​ന്നു.

അ​വ​ര് ശ​രി​ക്കും എ​ന്നെ​പ്പ​റ്റി ചി​ന്തി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​യി. ഞാ​നു​മാ​യുള്ള സൗ​ഹൃ​ദം ദോ​ഷ​ക​ര​മാ​വു​മെ​ന്ന് ക​രു​തി കു​റ​ച്ചാ​ളു​ക​ൾ എ​ന്നി​ൽ​നി​ന്ന് മാ​റി​നി​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ളം എ​നി​ക്കി​തെ​ല്ലാം ഒ​ബ്സ​ർ​വേ​ഷ​നും എ​ജു​ക്കേ​ഷ​നു​മാ​യി​രു​ന്നു. ഒ​രു യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പോ​യി പ​ഠി​ച്ചി​റ​ങ്ങി​യ​പോ​ലാ​യി​രു​ന്നു. 

(അഭിമുഖത്തി​​െൻറ പൂർണരൂപം മാധ്യമം കുടുംബം ജൂൺ ലക്കത്തിൽ) 
https://www.magzter.com/IN/Madhyamam/Kudumbam/Home/
 

Loading...
COMMENTS