Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right9 പുതിയ സിനിമാനുഭവം...

9 പുതിയ സിനിമാനുഭവം സൃഷ്ടിക്കും -പൃഥ്വിരാജ് (അഭിമുഖം)

text_fields
bookmark_border
9 പുതിയ സിനിമാനുഭവം സൃഷ്ടിക്കും -പൃഥ്വിരാജ് (അഭിമുഖം)
cancel

താ​​ങ്ക​​ളു​​ടെ സ്വ​​ത​​ന്ത്ര നി​​ർമാ​​ണ സം​​ര​​ംഭ​​മാ​​യ പൃ​​ഥ്വി​​രാ​​ജ് പ്രൊ​​ഡ​​ ക്​ഷ​​ൻ​​സി​​െൻറ​ ആ​​ദ്യ ച​ി​​ത്ര​​മാ​​ണ​​ല്ലോ ‘ 9 ’. മ​​ല​​യാ​​ള സി​​നി​​മ​​ക്ക്​ അ​​ത്ര പ​​രി​​ചി​​ത​​മ ​​ല്ലാ​​ത്ത ഒ​​രു സ​​യ​​ൻ​​സ്​ ഫി​​ക്​ഷ​​ൻ ചി​​ത്രം ത​​ന്നെ ആ​​ദ്യ സി​​നി​​മ​​യാ​​യി തിര​​ഞ്ഞെ​​ടു​​ത്ത​​ ത്​ എ​​ന്തുകൊ​​ണ്ടാ​​ണ്? 9 എ​​ന്താ​​ണ്​ പ​​റ​​യു​​ന്ന​​ത്?

ഒ​​റ്റ​​വ​​രി​​യി​​ൽ എ​​ളു​​പ്പ ​​ത്തി​​ൽ പ​​റ​​ഞ്ഞ്​ തീ​​ർ​​ക്കാ​​ൻ പ​​റ്റു​​ന്ന സി​​നി​​മ​​യ​​ല്ല അ​​ത്.​​ എ​​ന്നാ​​ൽ ഇൗ ​​സി​​നി​​മ ക​​ ണ്ട്​ ക​​ഴി​​യു​േ​​മ്പാ​​ൾ മ​​ന​​സ്സിനെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​ത്​ ഒ​​ര​​ു അച്ഛ​െ​​ൻ​​റ​​യും മ​​ക​െ​​ൻ ​​റ​​യും ക​​ഥ​​യാ​​ണ്. എ​​ന്നാ​​ൽ സ​​യ​​ൻ​​സ്​​​ ഫി​​ക്​ഷ​െ​​ൻ​​റ​​യും ഹൊ​​റ​​ർ സി​​നി​​മ​​യു​​ടെ​​യും ത ​​ല​​ങ്ങ​​ളു​​ണ്ട്, ഒ​​രു സ​​സ്​​​പെ​​ൻ​​സ്​ ത്രി​​ല്ല​​റു​​ണ്ട്, ഒ​​രു മി​​സ്​​​ട്രി​​യു​​ണ്ട്.​​ ഒ​​രു എ ​​ൻ​​റ​​ർ​​ടെ​​യ്​​​നി​​ങ്​ എ​​ൻ​​ഗേ​​ജി​​ങ്​ ആ​​യി​​ട്ടു​​ള്ള സി​​നി​​മ​​യാ​​ണെ​​ന്ന്​ ഞാ​​ൻ വി​​ശ്വ​​ സി​​ക്കു​​ന്നു. പി​​ന്നെ ഇ​​ത്​ നി​​ർ​​മി​​ക്കാ​​നു​​ള്ള കാ​​ര​​ണം എ​​ന്താ​​ണെ​​ന്ന്​ വെ​​ച്ചാ​​ൽ എ​​ൻ​​റ ​​​ർ​​ടെ​​യ്​​​ൻ ചെ​​യ്യി​​ക്കും എ​​ന്ന​​തുത​​ന്നെ​​യാ​​ണ്​ ഒ​​ന്നാ​​മ​​ത്തെ കാ​​ര​​ണം.​​

സ്​​​ക്രി​ ​പ്​​​റ്റ്​ വാ​​യി​​ച്ച​​പ്പോ​​ൾ അ​​ടു​​ത്ത സീ​​ൻ എ​​ന്താ​െ​​ണ​​ന്ന്​, ഇൗ ​​സി​​നി​​മ എ​​ങ്ങോ​​ട്ടാ​​ണ് ​ പോ​​കു​​ന്ന​​തെ​​ന്നു​​ള്ള ഒ​​രു തോ​​ന്ന​​ൽ വ​​രും അ​​തുത​​ന്നെ​​യാ​​ണ്​ ഇൗ ​​സി​​നി​​മ നി​​ർ​​മി​​ക് കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തി​െ​​ൻ​​റ പി​​​ന്നി​​ലെ പ്ര​​ധാ​​ന കാ​​ര​​ണം. ഒ​​രു പു​​തി​​യ സി​​നി​​മാനു​​ഭ ​​വം സൃ​​ഷ്​​​ടി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ഇ​​തി​​ലു​​ണ്ടെ​​ന്ന്​ എ​​നി​​ക്ക്​ തോ​​ന്നി.​​ അ​​ത്​ വി​​​ നി​​യോ​​ഗി​​ച്ചു.​​ കാ​​ര​​ണം, അ​​ത്ത​​ര​​ത്തി​​ലു​​ള്ള സി​​നി​​മ​​ക​​ൾ ഇ​​വി​​ടെ സം​​ഭ​​വി​​ക്ക​​ണം എ​​ ന്ന ചി​​ന്ത​​യു​​ടെ വ​​ക്​​​താ​​വാ​​ണ്​ ന​​ട​​നെ​​ന്ന നി​​ല​​യി​​ൽ ഞാ​​ൻ.​​ അ​​പ്പോ​​ൾ നി​​ർ​​മാ​​താ​​വ് ​ ആ​​കു​േ​​മ്പാ​​ൾ ആ ​​ചി​​ന്ത​​യെത​​ന്നെ ഞാ​​ൻ പി​​ന്തു​​ണ​​​​​ക്കേ​​ണ്ടേ.

PrithviRaj Sukumara   n

അ​​ന്ത​​ാരാ​​ഷ്​ട്ര നി​ ​ർമാ​​ണ​​ ക​​മ്പ​​നി​​യാ​​യ സോ​​ണി പി​​ക്‌​​ചേ​​ഴ്‌​​സ് എ​​ൻറ​​ര്‍ടെ​​യ്​​​ൻ​െ​​മ​​ൻ​​റ്​ ആ​​ദ്യ​​മാ​​യ ി മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​വു​​ക​​യാ​​ണ്. സോ​​ണി പി​​ക്​​​ചേ​​ഴ്​​​സി​​നെ മ​​ല​​യാ​​ള​​ ത്തി​​ലേ​​ക്ക്​ കൂ​​ട്ടി​​ക്കൊ​​ണ്ടുവ​​രു​േ​​മ്പാ​​ൾ താ​​ങ്ക​​ൾ കാ​​ണു​​ന്ന​​ത്​ എ​​ന്തൊ​​ക്കെ​​യാ​​ ണ്? മ​​ല​​യാ​​ള സി​​നി​​മ മേ​​ഖ​​ല​​യി​​ൽ അ​​തു​​ണ്ടാ​​ക്കു​​ന്ന മാ​​റ്റ​​ങ്ങ​​ൾ എ​​ന്തൊ​​ക്കെ​​യാ​​കും?< /strong>

ഒ​​രു ചെ​​റി​​യ ഉ​​ദാ​​ഹാ​​ര​​ണം പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ, ലോ​​സ്​ ആ​​ഞ്​ജ​​ലസി​​ലെ സ ോ​​ണി​​യു​​ടെ ഇ​​ൻ​​റ​​ർ​​നാ​​ഷ​​നൽ ഒാ​​ഫി​​സി​​ലു​​ള്ള​​വ​​ർ ഇൗ ​​സി​​നി​​മ കാ​​ണും.​​ അ​​വ​​ർ പ്രൊ​​ഡ ്യൂ​​സ്​ ചെ​​യ്യു​​ന്ന സി​​നി​​മ​​യാ​​യ​​തുകൊ​​ണ്ട്​ അ​​വ​​രെ​​ന്താ​​യാ​​ലും കാ​​ണും. എ​​നി​​ക്ക്​ ന​​ല ്ല ഉ​​റ​​പ്പാ​​ണ്​ ആ ​​ഒാ​​ഫിസി​​ൽ ഉ​​ള്ള​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗം പേ​​രും​​ ആ​​ദ്യ​​മാ​​യി​​ട്ടാ​​യി​​ര ി​​ക്കും ഒ​​രു മ​​ല​​യാ​​ള സി​​നി​​മ കാ​​ണു​​ന്ന​​ത്. നി​​ല​​വി​​ൽ ക​​ണ്ട​​വ​​ർ എ​​ന്നോ​​ട്​ ആ​​ദ്യം ചോ​ ​ദി​​ച്ച​​ത്​ ഇൗ ​​ബ​​ജ​​റ്റി​​ൽ എ​​ങ്ങ​​നെ ഇൗ ​​സി​​നി​​മ നി​​ങ്ങ​​ൾ​​ക്ക്​ ചെ​​യ്യാ​​ൻ പ​​റ്റി​​യെ​​ന് നാ​​ണ്. ഇ​​ത്ര രൂ​​പ മ​​തി​​യോ ഇൗ ​​സി​​നി​​മ​​ചെ​​യ്യാ​​നെ​​ന്നാ​​ണ്​ അ​​വ​​ര​ു​​ടെ ചോ​​ദ്യം. അ​​ഭി​​മാ ​​ന​​പൂ​​ർ​​വം അ​​വ​​രോ​​ട്​ ഞാ​​ൻ പ​​റ​​യു​​ന്ന​​ത്,​ മ​​ല​​യാ​​ള സി​​നി​​മ ഇ​​ൻ​​ഡ​​സ്​​​ട്രി​​യി​​ൽ അ ​​ങ്ങ​​നെ​​യാ​​ണ്. ​​

ന​​മ്മ​​ൾ ചെ​​റി​​യ പൈ​​സ​​യി​​ൽ വ​​​ള​​രെ ഹൈ​​ക്വാളി​​റ്റി​​യി​​ൽ പ്രൊ​​ഡ്യൂ​​ സ്​ ചെ​​യ്യു​​ന്ന ഒ​​രു ഇ​​ൻ​​ഡ​​സ്​​​ട്രി​​യാ​​ണ്.​​ ആ​​ദ്യം ചെ​​ല​​വാ​​ക്ക​​ണ​​മെ​​ന്ന്​ ഉ​​ദ്ദേ​​ശി​​ ച്ചത്ര​​യും ചെ​​ല​​വാ​​ക്കി​​യി​​ട്ടു​​മി​​ല്ല എ​​ന്നോ​​ർ​​ക്ക​​ണം. ​അ​​വ​​രോ​​ട്​ ഞാ​​ൻ പ​​റ​​ഞ്ഞു, എ​ െ​​ൻ​​റ സി​​നി​​മ എ​​ന്ന​​ത്​ വി​േ​​ട്ട​​ക്കൂ, മ​​ല​​യാ​​ള​​ത്തി​​ൽ ഒ​​രു​​പാ​​ട്​ വേ​​ൾ​​ഡ്​ ക്ലാ​​സ്​ ടെ ​​ക്​​​നീ​​ഷ​​ൻ​​സും ഫി​​ലിം​​മേ​​ക്കേ​​ഴ്​​​സും ന​​ടീന​​ട​​ന്മാ​​രു​​മുള്ള ഒ​​രു ഇ​​ൻ​​ഡ​​സ്​​​ട്രി​​ യാ​​ണ്​ മ​​ല​​യാ​​ള സി​​നി​​മ.​​ നാ​​ളെ സോ​​ണി പി​​ക്​​​ചേ​​ഴ്​​​സി​​ന്​ മ​​ല​​യാ​​ള​​ത്തി​​ൽ ഇ​​നി​​യും സി​​നി​​മ​​ക​​ൾ ചെ​​യ്യാ​​ൻ തോ​​ന്ന​െ​​ട്ട എ​​ന്നാ​​ണ്​ എ​െ​​ൻ​​റ ആ​​​ഗ്ര​​ഹം.​​ സോ​​ണി മ​​ല​​യാ​​ള​​ത് തി​​ൽ ഒ​​രു പ്ര​​സ​​ൻ​​സ്​ ആ​​കു​േ​​മ്പാ​​ൾ മ​​റ്റ്​ ഇ​​ൻ​​റ​​ർ​​നാ​​ഷ​​നൽ സ്​​​റ്റു​​ഡി​​യോ​​സ്​ ഇ​​വി ​​ടെ ഇ​​ങ്ങ​​നെ​​യൊ​​രു സാ​​ധ്യ​​ത ഉ​​ണ്ട്​ എ​​ന്നറി​​ഞ്ഞ്​ വ​​രു​​മെ​​ന്നാ​​ണ്​ എ​െ​​ൻ​​റ സ്വ​​പ്​​​നം. ​​ ന​​ട​​ക്ക​െ​​ട്ട.

എ​​ങ്ങ​​നെ​​യാ​​ണ്​ സോ​​ണി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്ന​ ​ത്?

യാ​​ദൃ​​ച്ഛി​​ക​​മാ​​യി​​ട്ടാ​​ണ്.​​ മും​െബെ​​യി​​ൽ വേ​​റൊ​​രു കാ​​ര്യ​​വു​​മാ​​യി ബ​ ​ന്ധ​​പ്പെ​​ട്ട്​ പോ​​യ​​പ്പോ​​ൾ സോ​​ണി പി​​ക്​​​ചേ​​ഴ്​​​സി​െ​​ൻ​​റ സി.​​ഇ.​​ഒ വി​​വേ​​ക്​ കൃ​​ഷ്​​​ണ ാ​​ണി​​യു​​മാ​​യി മീ​​റ്റ്​ ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​രം കി​​ട്ടി. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച്​ കൊ​​ണ്ടി​​രി ​​ക്കു​​ന്ന​​തി​െ​​ൻ​​റ ഇ​​ട​​യി​​ൽ റീ​​ജന​​ൽ സി​​നി​​മാ പ്രൊ​​ഡ​​ക്​ഷ​​നി​​ലേ​​ക്ക്​ വ​​രാ​​ൻ താ​​ൽ​​പ ​​ര്യ​​മു​​​ണ്ടെ​​ന്ന്​ പ​​റ​​ഞ്ഞു. ത​​മി​​ഴ്​ -തെ​​ലു​​ങ്ക്​ ഭാ​​ഷ​​ക​​ളി​​ൽനി​​ന്ന്​ നി​​ര​​വ​​ധി ക​​ഥ​ ​ക​​ൾ​​ കേ​െ​​ട്ട​​​ങ്കി​​ലും അ​​തൊ​​ന്നും അ​​വ​​ർ​​ അ​​പ്പീ​​ൽ ചെ​​യ്യാ​​തെ നി​​ൽ​​ക്കു​​ന്ന അ​​വ​​സ്ഥ ​​യാ​​ണ്. പ​​ക്ഷേ, അ​​വ​​ർ​​ക്കൊ​​രു പാ​​ർ​​ട്​​​ണ​​ർഷി​​പ്പി​​ൽ പ്രൊ​​ഡ്യൂ​​സ്​ ചെ​​യ്യാ​​നേ താ​​ൽ​​പ​ ​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. അ​​വ​​ർ​​ക്ക്​ ഇ​​വി​​ടത്തെ ഇ​​ൻ​​ഡ​​സ്​​​ട്രീ രീ​​തി​​ക​​ളൊ​​ന്നു ം കൃ​​ത്യ​​മാ​​യി​​ട്ട്​ ധാ​​ര​​ണ ഇ​​ല്ലാ​​ത്ത​​തുകൊ​​ണ്ട്​ അ​​ത​​റി​​യാ​​വു​​ന്ന ഒ​​രു പാ​​ർ​​ട്​​​ണ​​ ർ അ​​തത്​ ഭാ​​ഷ​​യി​​ൽ വേ​​ണ​​മെ​​ന്നൊ​​രു നി​​ർ​​ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​​രെ​​ന്നോ​​ട്​ അ​​ങ്ങ​​നെ എ​​ന്തെ​​ങ്കി​​ലു​​മു​​ണ്ടെ​​ങ്കി​​ൽ പ​​റ​​യ​​ണ​​മെ​​ന്ന്​ പ​​റ​​ഞ്ഞി​​രു​​ന്നു.

ഞാ​​ൻ ​ 9 എ​​ന്ന സി​​നി​​മ ചെ​​ യ്യാ​​ൻ പോ​​വു​​ക​​യാ​​ണ്​ എ​​ന്ന്​ സൂ​​ചി​​പ്പി​​ച്ചു.​​ നി​​ങ്ങ​​ൾ​​ക്ക്​ അ​​തി​​ൽ താ​​ൽ​​പ​​ര്യ​​മു​​ണ്ടാ​​കു​​മോ എ​​ന്ന​​റി​​യി​​ല്ല, വേ​​റി​​ട്ട്​ നി​​ൽ​​ക്കു​​ന്ന ഒ​​രു തീ​​മാ​​ണ്​ എ​​ന്ന്​ പ​​റ​​ഞ്ഞി​​രു​​ന്നു.​​ ക​​ഥ കേ​​ട്ട ഉ​​ട​​നെ എ​​നി​​ക്ക്​ ഉ​​ണ്ടാ​​യ​​തിനെ​​ക്കാ​​ൾ വ​​ലി​​യ എ​​ക്​​​സൈ​​റ്റ്​​​മെ​​ൻ​​റി​​ലാ​​യി അ​​വ​​ർ. പെ​െ​​ട്ട​​ന്ന്​ ത​​​ന്നെ സം​​വി​​ധാ​​യ​​ക​​ൻ ജെ​​ന്യൂ​​സ്​ മു​​ഹ​​മ്മ​​ദി​​നെ മും​​ബൈ​​യി​​ലേ​​ക്ക്​ എ​​ത്തി​​ച്ചു. അ​​വ​​രു​​ടെ ഹെ​​ഡ്​ ഒാ​​ഫി​​സി​​ൽ പ​​ത്ത്​ പ​​ന്ത്ര​​ണ്ട്​ പേ​​ര​​ട​​ങ്ങു​​ന്ന ഒരു സം​​ഘ​​ത്തി​​ന്​ മു​​ന്നി​​ൽ ഡീ​​റ്റെ​​യ്​​​ൽ​​ഡ്​ ന​​രേ​​ഷ​​നും പ്രോ​​ജ​​ക്ട്​ എ​​ക്​​​സി​​ക്യൂ​​ഷ​​ൻ പ്ലാ​​നു​​മൊ​​ക്കെ അ​​വ​​ത​​രി​​പ്പി​​ച്ചു. അ​​തോ​​ടെ​ റീ​​ജന​​ൽ സി​​നി​​മ​​യി​​ലേ​​ക്ക്​ സോ​​ണി പി​​ക്​​​ചേ​​ഴ്​​​സ്​ ക​​ട​​ന്നുവ​​രു​​ന്ന​​ത്​ മ​​ല​​യാ​​ള​​ത്തി​​നൊ​​പ്പ​​മാ​​യി.


ന​​ല്ല സി​​നി​​മ​​ക​​ളു​​ണ്ടാ​​വ​​ൽ മാ​​ത്ര​​മ​​ല്ല, ന​​ല്ല സി​​നി​​മ​​ക​​ൾ കാ​​ണാ​​ൻ ആ​​ളു​​ക​​ളു​​ണ്ടാ​​വു​​ന്ന​​തും ഒ​​രു സാം​​സ്കാ​​രി​​ക മു​​ന്നേ​​റ്റംത​​ന്നെ​​യു​​ണ്ടാ​​യ വ​​ർ​​ഷ​​മാ​​ണ്​ 2018 എ​​ന്ന്​ പ​​റ​​യാം. സി​​നി​​മ എ​​ന്ന മാ​​ധ്യ​​മം ക​​ച്ച​​വ​​ടം എ​​ന്ന പ​​ക്ഷ​​ത്തുനി​​ന്നു​​കൊ​​ണ്ടു​​ത​​ന്നെ ന​​ട​​ത്തി​​യ ക​​ലാ​​പ​​ര​​മാ​​യ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളാ​​ണോ മ​​ല​​യാ​​ള സി​​നി​​മ​​ക്ക്​ അ​​ന്താ​​രാ​​ഷ്​​​ട്ര സി​​നി​​മാ നി​​ല​​വാ​​ര​​വും അ​​തി​​നൊ​​ത്ത ആ​​സ്വാ​​ദ​​ക​​രെ​​യും ല​​ഭി​​ക്കാ​​ൻ കാ​​ര​​ണം?

ന​​ല്ല ക​​ല​​ക്ക്​ ബി​​സി​​ന​​സു​​ണ്ടാ​​കു​​മെ​​ന്ന തി​​രി​​ച്ച​​റി​​വി​​ൽനി​​ന്നു​​ണ്ടാ​​യ മാ​​റ്റ​​മാ​​യ​​ാണ​​്​ അതി​​നെ ഞാ​​ൻ കാ​​ണു​​ന്ന​​ത്. 20 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക്​ മു​​മ്പ്​ ‘സു​​ഡാ​​നി ഫ്രം ​​നൈ​​ജീ​​രി​​യ’ എ​​ന്ന സി​​നി​​മ​​യു​​ടെ ക​​ഥ ഒ​​രു ഫി​​ലിം​​മേ​​ക്ക​​ർ ഒ​​രു ക​​ൺ​​വെ​​ൻ​​ഷ​​ൽ പ്രൊ​​ഡ്യൂ​​സ​​റോ​​ട്​ പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ ചി​​ല​​പ്പോ​​ൾ ആ ​​സി​​നി​​മ ന​​ട​​ന്നുകൊ​​ള്ള​​ണ​​മെ​​ന്നി​​ല്ല.​​ സ​​മൂ​​ഹം മാ​​റി, ആ​​സ്വാ​​ദ​​ന നി​​ല​​വാ​​രം മാ​​റി, പ്രേ​​ക്ഷ​​ക സ​​മൂ​​ഹം മാ​​റി ഇ​​ന്ന്​ ​ഒ​​രു സി​​നി​​മ ന​​ല്ല​​താ​​ണെ​​ങ്കി​​ൽ അ​​തി​​ൽ ആ​​ര്​ അ​​ഭി​​ന​​യി​​ച്ചാ​​ലും, ആ​​ര്​ നി​​ർ​​മി​​ച്ചതാ​​ണെ​​ങ്കി​​ലും തി​​യ​​റ്റ​​റി​​ൽ വി​​ജ​​യി​​ക്കു​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്ക്​ ന​​മ്മ​​ൾ എ​​ത്തി​​പ്പെ​​ട്ടുെ​​കാ​​ണ്ടി​​രി​​ക്കു​​ന്നു. തീ​​ർ​​ച്ച​​യാ​​യും അ​​ത്​ ആ​​രോ​​ഗ്യ​​പ​​ര​​മാ​​യ മാ​​റ്റം ത​​ന്നെ​​യാ​​ണ്. അ​​തേസ​​മ​​യം എ​​ല്ലാ ന​​ല്ല സി​​നി​​മ​​ക​​ളും അ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​ന്നി​​ല്ല.​​ ചി​​ല ന​​ല്ല സി​​നി​​മ​​ക​​ൾ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു. അ​​തെ​​ന്നും ഉ​​ണ്ടാ​​വും.

‘ലൂ​​സി​​ഫ​​റി​​’ൽ സം​​വി​​ധാ​​യ​​ക​​ൻ എ​​ന്ന ടൈ​​റ്റി​​ലി​​ൽ പൃ​ഥ്വി​​രാ​​ജ്​ വ​​രു​േ​​മ്പാ​​ൾ, നാ​​യ​​ക​​ൻ മോ​​ഹ​​ൻ​​ലാ​​ലാ​​ണ്.​​ എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു അ​​നു​​ഭ​​വ​​ങ്ങ​​ൾ?

വ​​ള​​രെ എ​​ളു​​പ്പ​​മാ​​യി​​രു​​ന്നു കാ​​ര്യ​​ങ്ങ​​ൾ.​​ ഗം​​ഭീ​​ര​​രാ​​യ ന​​ടി ന​​ട​​ന്മാ​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഞാ​​ൻ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞാ​​ൽ മ​​തി.​​ അ​​വ​​ർ ചെ​​​യ്​​​തോ​​ളും.​​ എ​​നി​​ക്ക്​ കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​യി. ഭ​​യ​​ങ്ക​​ര​​മാ​​യി എ​​ൻ​​ജോ​​യ്​ ചെ​​യ്​​​ത ഒ​​രു സെ​​റ്റാ​​യി​​രു​​ന്നു അ​​ത്. ദൈ​​വാ​​നു​​ഗ്ര​​ഹ​​മോ നി​​മി​​ത്ത​​മോ എ​​ന്ന്​ പ​​റ​​യാ​​വു​​ന്ന​​തുപോ​​ലെ, ‘ലൂ​​സി​​ഫ​​ർ’ തു​​ട​​ങ്ങു​​ന്ന​​തി​​ന്​ മു​​മ്പ്​ ഇ​​ത്ര ദി​​വ​​സ​​ങ്ങ​​ളാ​​യി​​രി​​ക്കും അ​​തി​െ​​ൻ​​റ ഷെ​​ഡ്യൂ​​ൾ എ​​ന്നൊ​​രു പ്ലാ​​നി​​ടു​​ക​​യും ഇ​​ട​​ക്ക്​ പ്ര​​ള​​യം വ​​ന്നി​​ട്ടും ആ ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നും ക​​ഴി​​ഞ്ഞു.​​ എ​െ​​ൻ​​റ ക​​ഴി​​വ്​ കൊ​​ണ്ട്​ മാ​​ത്ര​​മ​​ല്ല, ഭാ​​ഗ്യംകൊ​​ണ്ടും, എ​​നി​​ക്കൊ​​പ്പം നി​​ന്ന നി​​ർ​​മാ​​താ​​വി​െ​​ൻ​​റ​​യും ഹാ​​ർ​​ഡ്​ വ​​ർ​​ക്ക്​ ചെ​​യ്​​​ത ക്രൂ​​വി​െ​​ൻ​​റകൂ​​ടിയും വി​​ജ​​യ​​മാ​​യാ​​ണ്​ അ​​തി​​നെ ഞാ​​ൻ കാ​​ണു​​ന്ന​​ത്.

മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ ഒ​​രു​​പാ​​ട്​ ഇ​​ട​​പെ​​ട​​ലു​​ക​​ളു​​ണ്ടാ​​വു​​ന്നു​​ണ്ട്. സി​​നി​​മ സ​​മ​​ര​​ങ്ങ​​ൾ, തി​​യ​​റ്റ​​ർ സ​​മ​​ര​​ങ്ങ​​ൾ, മ​​റ്റ്​ പ​​ണി​​മു​​ട​​ക്കു​​ക​​ൾ... സി​​നി​​മ എ​​ന്ന മേ​​ഖ​​ല​​യെ ഇ​​തെ​ാ​​ക്കെ എ​​ങ്ങ​​നെ​​യാ​​ണ്​ ബാ​​ധി​​ക്കു​​ന്ന​​ത്​?

തീ​​ർ​​ച്ച​​യാ​​യും ഇ​​ത്ത​​രം പ്ര​​വ​​ണ​​ത​​ക​​ൾ ദോ​​ഷ​​ക​​ര​​മാ​​ണ്. പ​​ല​​രും തി​​രി​​ച്ച​​റി​​യാ​​തെപോ​​കു​​ന്ന ഒ​​രു കാ​​ര്യമാണ്​ വ​​ള​​രെ വ​​ലി​​യ വ്യവസായമാണ്​ സിനിമ എന്നത്​. സി​​നി​​മ എ​​ന്ന്​ പ​​റ​​യു​േ​​മ്പാ​​ൾ പ​​ല​​പ്പോ​​ഴും സി​​നി​​മ​​ക്ക്​ വെ​​ളി​​യി​​ൽ നി​​ൽ​​ക്കു​​ന്ന ആ​​ൾ​​ക്കാ​​ർ​​ക്ക്​ സം​​വി​​ധാ​​യ​​ക​​ൻ, ന​​ട​​ൻ, കാ​​മ​​റ​​ാമാ​​ൻ, കു​​റ​​ച്ച്​ ടെ​​ക്​​​നീ​​ഷ്യ​​ൻ​​സ്​ എ​​ന്ന​​താ​​ണ്.​​ എ​​ന്നാ​​ൽ ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്​ കി​​ട​​ക്കു​​ന്ന ഒ​​രു വ​​ലി​​യ ശൃം​​ഖ​​ല​​യു​​ണ്ട്. സി​​നി​​മ​​യി​​ൽ പ​​ല​​ത​​ര​​ത്തി​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ൾ സ​ൈ​​പ്ല ചെ​​യ്യു​​ന്ന ആ​​ൾ​​ക്കാ​​ർ.​​ അ​​ങ്ങ​​നെ ക​​ണ​​ക്കെ​​ടു​​ക്കു​േ​​മ്പാ​​ൾ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന്​ ആ​​ൾ​​ക്കാ​​ർ​​ക്ക്​ തൊ​​ഴി​​ൽ ന​​ൽ​​കു​​ന്ന ഒ​​രു ഇ​​ൻ​​ഡ​​സ്​​​ട്രി​​യാ​​ണ്.​​അ​​പ്പോ​​ൾ അ​​ത്​ സ്​​​തം​​ഭി​​പ്പി​​ക്കു​​ക എ​​ന്ന​​ത്, അ​​ത്​ ആ​​രു​​ടെ ഭാ​​ഗ​​ത്തുനി​​ന്നു​​ണ്ടാ​​യാ​​ലും അ​​ത​​ല്ല അ​​തി​െ​​ൻ​​റ പ​​രി​​ഹാ​​രം.​​

ട്രേ​​ഡ്​ യൂ​​നി​​യ​​ൻ ത​​ല​​ത്തി​​ൽ ന​​ട​​ത്തി​​ക്കൊ​​ണ്ട്​ പോ​​കാ​​ൻ പ​​റ്റ​ു​​ന്ന കാ​​ര്യ​​മാ​​ണ്​ സി​​നി​​മ എ​​ന്ന്​ എ​​നി​​ക്ക്​ തോ​​ന്നു​​ന്നി​​ല്ല.​​ കാ​​ര​​ണം ഇ​​ത്​ ഒ​​രു ബ്ലാ​​ക്കി​​ലും വൈ​​റ്റി​​ലും മാ​​ത്രം നി​​ലനി​​ൽ​​ക്കു​​ന്ന ഒ​​ന്ന​​ല്ല.​​ എ​​ല്ലാ ക​​ലാ​​രൂ​​പ​​ങ്ങ​​ളെപോ​​ലെ​​യും, പി​​ന്നെ വ്യ​​ക്​​​തി​​ക​​ളും മ​​നു​​ഷ്യ​​രു​​മാ​​യാ​​ണ്​ ഡീ​​ൽ ചെ​​യ്യു​​ന്ന​​ത്, ഒ​​രു കോ​​ർ​​പ​​റേ​​റ്റ്​ ത​​ല​​ത്തി​​ൽ ഇ​​തി​​നെ കൊ​​ണ്ടുന​​ട​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന്​ എ​​നി​​ക്ക്​ തോ​​ന്ന​ു​​ന്നി​​ല്ല.

‘ക​​ർ​​ണ​​ൻ’ എ​​ന്ന സി​​നി​​മ പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട്​ ഒ​​ന്നും കേ​​ട്ടി​​ല്ല?

ആ ​​സി​​നി​​മ​​യു​​ടെ സം​​വി​​ധാ​​യ​​ക​​നും ഞാ​​നും ത​​മ്മി​​ൽ സ​​മ​​യ​​ത്തി​െ​​ൻ​​റ കാ​​ര്യ​​ത്തി​​ലും മ​​റ്റ്​ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളുടെ കാര്യത്തിലും അ​​ങ്ങോ​​ട്ട്​ ശ​​രി​​യാ​​യി​​ല്ല.​​ അ​​തുകൊ​​ണ്ട്​ അ​​ദ്ദേ​​ഹം അ​​​ത്​ മ​​റ്റൊ​​രു ന​​ട​​നെ വെ​​ച്ച്​ ചെ​​യ്യു​​ന്നു.

അ​​ഭി​​ന​​യി​​ക്കു​​ന്ന സി​​നി​​മ​​യു​​ടെ സ്​​​ക്രി​​പ്​​​റ്റി​​ൽ ഇ​​ട​​പെ​​ടാ​​റു​​ണ്ടോ?

തീ​​ർ​​ച്ച​​യാ​​യും, ഇ​​ട​​പെ​​ട​​ലൊ​​ക്കെ ഷൂ​​ട്ടി​​ന്​ മു​​മ്പാ​​യി​​രി​​ക്കും.​​ ഇ​​ട​െ​​പ​​ട്ട്​ എ​​നി​​ക്കൂ​​ടെ അ​​നു​​യോ​​ജ്യ​​മാ​​യ ഒ​​രു ത​​ല​​ത്തി​​​ൽ എ​​ത്തു​േ​​മ്പാ​​ഴാ​​ണ്​ അ​​ഭി​​ന​​യി​​ക്കു​​ക.​​ ഞാ​​ൻ എ​​പ്പോ​​ഴും പ​​റ​​യു​​ന്ന​​ത്​ ഇ​​താ​​ണ്. സ്​​​​ക്രി​​പ്​​​റ്റ്​ വാ​​യി​​ച്ചി​​ട്ട്​ ഇ​​തൊ​​ന്താ​​ണ്​ ഇ​​ങ്ങ​​നെ​​യെ​​ന്ന്​ ചോ​​ദി​​ക്കും.​​ ആ ചോ​​ദ്യ​​ത്തി​​ന്​ വ്യ​​ക്​​​ത​​മാ​​യ ഒ​​രു ഉ​​ത്ത​​രം ത​​ന്ന്​ എ​​ന്നെ ക​​ൺ​​വിൻ​​സ്​ ചെ​​യ്യി​​ച്ചാ​​ൽ ഞാ​​ൻ ഒാ​​കെ​​യാ​​ണ്. അ​​പ്പോ​​ൾ​ നോ ​​പ്രോ​​ബ്ലം.​​അ​​ല്ലെ​​ങ്കി​​ൽ എ​​ന്നെ ക​​ൺ​​വിൻ​​സാ​​ക്കു​​ന്ന രീ​​തി​​യി​​ൽ അ​​ത്​ മാ​​റ്റ​​ണം. അ​​തൊ​​ക്കെ ഷൂ​​ട്ടി​​ങ്​​ തു​​ട​​ങ്ങു​​ന്ന​​തി​​ന്​ മു​​മ്പാ​​ണ്. അ​​ഭി​​ന​​യി​​ക്കു​​ന്ന​​വ​​ർ​​ക്കും സം​​വി​​ധാ​​യ​​ക​​നും നി​​ർ​​മാ​​താ​​വി​​ന​ും ഒ​​ാകെ എ​​ന്ന്​ പ​​റ​​യു​​ന്ന തിരക്കഥ ആ​​യി​​ട്ട്​ വേ​​ണം ഷൂ​​ട്ട്​ തു​​ട​​ങ്ങാ​​ൻ.


2019 താ​​ങ്ക​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണ്​ പ്ലാ​​ൻ ചെ​​യ്​​​തി​​രി​​ക്കു​​ന്ന​​ത്?

ഞാ​​ൻ നി​​ർ​​മി​​ച്ച ‘9’ ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് ​ റി​​ലീ​​സാ​​കും.​​ അ​​തി​​ന്​ ശേ​​ഷം സം​​വി​​ധാ​​നം ചെ​​യ്​​​ത ‘ലൂ​​സി​​ഫ​​ർ’ റി​​ലീ​​സാ​​കും. പി​​ന്നെ ആ​​ട്​ ജീ​​വി​​ത​​ത്തി​െ​​ൻ​​റ സെ​​ക്ക​​ൻ​​ഡ്​ ഷെ​​ഡ്യൂ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കും. അ​​ഭി​​ന​​യി​​ക്കാ​​ൻ പോ​​കു​​ന്നത്​ ക​​ലാ​​ഭ​​വ​​ൻ ഷാ​​ജോ​​ൺ ആ​​ദ്യ​​മാ​​യി സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ‘ബ്ര​​ദേ​​ഴ്​​​സ്​ ഡേ’ ​​എ​​ന്ന സി​​നി​​മ​​യാ​​ണ്.

‘ആ​​ട്​ ജീ​​വി​​തം’ വൈ​​കി​​യോ? ​​എ​​പ്പോ​​ഴാ​​യി​​രി​​ക്കും തി​​യ​​റ്റ​​റി​​ൽ എ​​ത്തു​​ക?

അ​​തെ, ‘ആ​​ട്​ ജീ​​വി​​തം’ കു​​റ​​ച്ച്​ വൈ​​കി. ഇ​​പ്പോ​​ൾ ചെ​​യ്യാ​​ൻ പോ​​കു​​ന്ന ഷെ​​ഡ്യൂ​​ൾ ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ൽ ന​​ട​​ക്കേ​​ണ്ട​​താ​​ണ്. ആ ​​ഷെ​​ഡ്യൂ​​ളി​​നാ​​യി ജ​​യ​​്​സാൽ​​മീ​​റി​​ൽ സെ​​റ്റി​െ​​ൻ​​റ പ​​ണി പാ​​തി​​യാ​​യ​​താ​​യി​​രു​​ന്നു.​​ അ​​വ​​സാ​​ന നി​​മി​​ഷം അ​​നി​​മ​​ൽ ഹ​​സ്​​​ബ​​ൻ​​റ​​റി ഡി​​പ്പാ​​ർ​​ട്​​​മെ​​ൻ​​റി​​ൽനി​​ന്ന്​ ഒ​​രു ക്ലി​​യ​​റ​​ൻ​​സ്​ കി​​ട്ടാ​​തെ പോ​​യി. ഒ​​രു പ്ര​​ത്യേ​​ക ത​​രം ആ​​ട്​ ഇ​​ന്ത്യ​​യി​​ലി​​ല്ലാ​​യി​​രു​​ന്നു.​​ അ​​തി​​നെ മ​​റ്റൊ​​രു രാ​​ജ്യ​​ത്ത്​ നി​​ന്ന്​ വേ​​ണം ഇ​​ങ്ങോ​​ട്ട്​ കൊ​​ണ്ട്​ വ​​രാ​​ൻ.​​ ലൈ​​വ്​ സ്​​​റ്റോ​​ക്ക്​ ഇ​േ​​മ്പാ​​ർ​​ട്ടി​​ങ്ങി​െ​​ൻ​​റ​​യൊ​​രു ത​​ട​​സ്സ​​മു​​ണ്ടാ​​യി.​​ അ​​തുകൊ​​ണ്ടാ​​ണ്​ ആ ​​ഷെ​​ഡ്യൂ​​ൾ ഇ​​പ്പോ​​ൾ ജോ​​ർ​​ഡ​​നി​​ൽ ഷൂ​​ട്ട്​ ചെ​​യ്യാ​​ൻ പോ​​കു​​ന്ന​​ത്. അ​​വി​​ടെ അ​​ത്ത​​രം ബ്രീ​​ഡി​​ലു​​ള്ള ആ​​ടു​​ക​​ളും ഒ​​ട്ട​​ക​​ങ്ങ​​ളു​​മു​​ണ്ട്. ഇൗ ​​ഒ​​രു ഷെ​​ഡ്യൂ​​ൾകൂ​​ടി ക​​ഴി​​ഞ്ഞ്​ അ​​ടു​​ത്ത ഷെ​​ഡ്യൂ​​ളി​​നാ​​യി ത​​ടി​​​കു​​റ​​ക്ക​​ണം.​​ ‘ആ​​ട്​ ജീ​​വി​​തം’ 2020 അ​​വ​​സാ​​ന​​ത്തോ​​ടെ​​യൊ​​​െക്കയേ തി​​യ​​റ്റ​​റി​​ലെ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ള്ളൂ.​​​ കാ​​ര​​ണം, പോ​​സ്​​​റ്റ്​ പ്രൊ​​ഡ​​ക്​ഷ​​ൻ ത​​ന്നെ അ​​ത്യാ​​വ​​ശ്യം വേ​​ണ്ട സി​​നി​​മ​​യാ​​ണ​​്​ അത്​.

മ​​ല​​യാ​​ള സി​​നി​​മ​​യു​െട പല പരീക്ഷണങ്ങൾക്കും ഒപ്പം താങ്കൾ നിന്നിട്ടുണ്ട്​. സി​​നി​​മ​​യു​​ടെ പ്ര​​മേ​​യ​​ത്തി​​ലും കാ​​​ഴ്​​​ച​​യി​​ലും പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ന്ന ചി​​ത്ര​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര​​ക​​ഥാ​​പാ​​ത്ര​​മാ​​വു​​ക​​യോ, അ​​ല്ലെ​​ങ്കി​​ൽ അ​​ത്ത​​രം ചി​​ത്ര​​ങ്ങ​​ൾ തി​​യ​​റ്റ​​റി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ പ്ര​​ധാ​​ന പ​​ങ്ക്​ വ​​ഹി​​ക്കു​​ക​​യോ ചെ​​യ്​​​തി​​ട്ടു​​ണ്ട്. പ​​രീ​​ക്ഷ​​ണ ചി​​ത്ര​​ങ്ങ​​ൾ​​ക്ക്​ വേ​​ണ്ടി തു​​ട​​ർ​​ച്ച​​യാ​​യിത​​ന്നെ വ​​ലി​​യ റി​​സ്​​​ക്​​ എ​​ടു​​ക്കാ​​ൻ ധൈ​​ര്യം കാ​​ട്ടി. സേ​​ഫ്​ സോ​​ണി​​ൽ നി​​ൽ​​ക്കു​​ന്ന ഒരാൾ എ​​ന്തി​​നാ​​ണ്​ സി​​നി​​മ​​ക്ക്​ വേ​​ണ്ടി ഇ​​ത്ര​​യു​​മ​​ധി​​കം റി​​സ്​​​കെ​​ടു​​ക്കു​​ന്ന​​ത്​?

എ​​നി​​ക്ക്​ ഇ​​ഷ്​​​ട​​പ്പെ​​ട്ട​​ത​​രം സി​​നി​​മ​​ക​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള ആ​​ഗ്ര​​ഹ​​മാ​​ണ്​ ഇ​​ത്ത​​രം റി​​സ്​​​ക്കു​​ക​​ൾ എ​​ടു​​ക്കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം. അ​​ത്ത​​രം സി​​നി​​മ​​ക​​ൾ ചി​​ല​​പ്പോ​​ൾ വേ​​റി​​ട്ട പ്ര​​മേ​​യ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന സി​​നി​​മ​​ക​​ളാ​​യി മാ​​റു​​ന്നു​​വെ​​ന്ന്​ മാ​​ത്രം.​​ അ​​ത്​ എ​െ​​ൻ​​റ വ്യക്​തിപരമായ തീരുമാനമാണ്​. ഞാ​​ൻ ​ചെ​​യ്യു​​ന്ന സി​​നി​​മ​​ക​​ളി​​ലൂ​​ടെ മ​​ല​​യാ​​ള​​സി​​നി​​മ​​ക്ക്​ മ​​റ്റൊ​​രു പ്ര​​തി​​ച്ഛാ​​യ​​യി​​ലേ​​ക്ക്​ എ​​ത്തി​​ച്ചേ​​രാ​​നു​​ള്ള ചെ​​റി​​യൊ​​രു പ്ര​​ചോ​​ദ​​ന​​മാ​​വു​​ന്നു​​​ണ്ടെ​​ങ്കി​​ൽ അ​​ത്​ എ​​നി​​ക്ക്​ ന​​ൽ​​കു​​ന്ന​​ത്​ വ​​ലി​​യ സ​​ന്തോ​​ഷ​​മാ​​ണ്.

താ​​ങ്ക​​ൾ ആ​​​ഗ്ര​​ഹി​​ക്കു​​ന്ന മ​​ല​​യാ​​ള സി​​നി​​മ എ​​ന്താ​​ണ്? അ​​തി​​ലേ​​ക്കു​​ള്ള ചു​​വ​​ടുവെപ്പുക​​ളാ​​ണോ ഇ​​തൊ​​ക്കെ​?

ഞാ​​ൻ ഇ​​പ്പോ​​ൾ എ​​ക്​​​സി​​സ്​​​റ്റ്​ ചെ​​യ്യു​​ന്ന സ്​​​പെ​​യ്​​​സാ​​ണ്​ എ​െ​​ൻ​​റ ഡ്രീം ​​സ്​​​പെ​​യ്​​​സ്​ എ​​ന്ന്​ പ​​റ​​യു​​ന്ന​​ത്. ഇ​​പ്പോ​​ൾ ത​​ൽ​​ക്കാ​​ലം എ​​നി​​ക്ക്​ ഇ​​ഷ്​​​ട​​മു​​ള്ള സി​​നി​​മ​​ക​​ൾ ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്. ആ ​​സി​​നി​​മ​​ക​​ൾ ചെ​​യ്യേ​​ണ്ട രീ​​തി​​യി​​ൽ ചെ​​യ്യ​​പ്പെ​​ടാ​​ൻ, അ​​ത്​ ഫെ​​സി​​ലി​​റ്റേ​​റ്റ്​ ചെ​​യ്യാ​​ൻ എ​​ന്നെക്കൊ​​ണ്ട്​ സാ​​ധി​​ക്കു​​ന്നു​​ണ്ട്.​​ എ​​നി​​ക്ക്​ ഇ​​ത്​ മ​​തി.​​ ഞാ​​ൻ സി​​നി​​മ​​യി​​ൽ ഉ​​ള്ളി​​ട​​ത്തോ​​ളം കാ​​ലം ​ഇ​​ത്​ ചെ​​യ്യാ​​ൻ സാ​​ധി​​ച്ചാ​​ൽ മ​​തി എ​​നി​​ക്ക്.​​​ വേ​​റെ കൂ​​ടു​​ത​​ലൊ​​ന്നും ഞാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല. എ​​നി​​ക്ക്​ ഇ​​ഷ്​​​ട​​മു​​ള്ള സി​​നി​​മ​​ക​​ൾ, അ​​ല്ലെ​​ങ്കി​​ൽ എ​​നി​​ക്കൊ​​രു സ്​​​ക്രി​​പ്​​​റ്റ്​ ഇ​​ഷ്​​​ട​​പ്പെ​​ട്ടാ​​ൽ അ​​ത്​ സി​​നി​​മ​​യാ​​ക്കാ​​ൻ ഇ​​ന്നെ​​നി​​ക്ക്​ പ​​റ്റു​​ന്നു​​ണ്ട്. അ​​തി​​ന്​ നി​​ർ​​മാ​​താ​​ക്ക​​ൾ വ​​രു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ ഞാ​​ൻ നി​​ർ​​മി​​ക്കു​​ന്നു.

Prithviraj

അ​​താ​​യ​​ത്​ എ​​നി​​ക്കൊ​​രു തിരക്കഥ ഇ​​ഷ്​​​ട​​പ്പെ​​ട്ടാ​​ൽ അ​​ത്​ സി​​നി​​മ​​യാ​​കും എ​​ന്നൊ​​രു അ​​വ​​സ്ഥ ഇ​​ന്ന്​ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. ആ ​​തിരക്കഥ എ​​ത്ത​​ര​​ത്തി​​ൽ സി​​നി​​മ​​യാ​​ക്ക​​പ്പെ​​ട​​ണോ, അ​​തി​​ന്​ വേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണോ, അ​​തി​​നാ​​വ​​ശ്യ​​മാ​​യ ഇ​​ൻ​​ഫ്രാ​​സ്​​​ട്ര​​ക്​​​ച​​ർ, ആ​​വ​​ശ്യ​​മാ​​യ ബ​​​​​ജ​​റ്റ്, ഒ​​രു സി​​നി​​മ​​ക്കാ​​വ​​ശ്യ​​മാ​​യ മ​​റ്റ്​ കാ​​ര്യ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ഫെ​​സി​​ലി​​റ്റേ​​റ്റ്​ ചെ​​യ്യാ​​ൻ എ​​ന്നി​​ലൂ​​ടെ സാ​​ധി​​ക്കു​​ന്നു​​ണ്ട്. ചി​​ല​​പ്പോ​​ൾ ന​​ട​​നാ​​യി​​ട്ടാ​​യി​​രി​​ക്കും. ഞാ​​ൻ ന​​ട​​നാ​​യി അ​​ഭി​​ന​​യി​​ക്ക​ു​േ​​മ്പാ​​ൾ ഉ​​ണ്ടാ​​കു​​ന്ന ബി​​സി​​ന​​സ്​ ഒ​​രു സി​​നി​​മ​​ക്ക്​ ആ ​​രീ​​തി​​യി​​ൽ പ്ര​​​യോ​​ജ​​നം ചെ​​യ്യു​​മാ​​യി​​രി​​ക്കും. അ​​ല്ലെ​​ങ്കി​​ൽ നി​​ർ​​മാ​​താ​​വ​​ായി​​ട്ടാ​​യി​​രി​​ക്കും. ഇ​​പ്പോ​​ൾ ‘ലൂ​​സി​​ഫ​​ർ’ എ​​ന്ന സി​​നി​​മ​​യെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം സം​​വി​​ധാ​​യ​​ക​​നാ​​യി​​ട്ടാ​​ണ്. ഇ​​ങ്ങ​​നെ പ​​ല രീ​​തി​​യി​​ൽ ഫെ​​സി​​ലി​​​റ്റേറ്റ്​ ചെ​​യ്യാ​​ൻ എ​​നി​​ക്ക്​ സാ​​ധി​​ക്കു​​ന്നു​​ണ്ട്, അ​​ത്​ മ​​തി എ​​നി​​ക്ക്. ഇൗ ​​ഒ​​രു അ​​വ​​സ്ഥ നി​​ല​​നി​​ന്നാ​​ൽ മ​​തി.

ഇ​​പ്പോ​​ഴി​​താ താ​​ങ്ക​​ൾ നാ​​യ​​ക​​നാ​​വു​​ക​​യും താ​​ങ്ക​​ളു​​ടെത​​ന്നെ സ്വ​​ത​​ന്ത്ര നി​​ർ​​മാ​​ണ ക​​മ്പ​​നി​​യു​​ടെ നി​​ർ​​മാ​​ണ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ ‘9’ എ​​ന്ന സ​​യ​​ൻ​​സ്​ ഫി​​ക്​ഷ​​ൻ സി​​നി​​മ വ​​ര​ു​​ന്നു. ഇ​​വി​​ടു​​ന്ന്​ ഇ​​നി പോ​​കു​​ന്ന​​ത്​ ‘ആ​​ട്​ ജീ​​വി​​ത​​’ത്തി​െ​​ൻ​​റ ലൊ​​ക്കേ​​ഷ​​നി​​ലേ​​ക്ക്. മ​​ല​​യാ​​ള സി​​നി​​മാ ലോ​​കം അ​​നു​​ഭ​​വി​​ച്ചി​​ട്ടി​​ല്ലാ​​ത്ത കാ​​ഴ്​​​ച​​ക​​ൾ, ഗാ​​യ​​ക​​ൻ, വി​​ത​​ര​​ണ​​ക്കാ​​ര​​ൻ തു​​ട​​ങ്ങി​​യ റോ​​ളു​​ക​​ൾവ​​രെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്നു. ഇ​​നി സം​​വി​​ധാ​​നം പൃ​ഥ്വി​​രാ​​ജ്​ എ​​ന്ന ടൈ​​റ്റി​​ൽ കൂ​​ടി സ്​​​ക്രീ​​നി​​ൽ വ​​രാ​​ൻ പോ​​കു​​ന്നു. താ​​ങ്ക​​ളു​​ടെ സി​​നി​​മാ ക​​രി​​യ​​റി​​ൽ ഒ​​രു അ​​​പ്​​​ഡേ​​ഷ​​ൻ ​പ്രോ​​സ​​സു​​ണ്ട്​. എ​​ങ്ങ​​നെ​​യാ​​ണ്​ അ​​ത്​ സം​​ഭ​​വി​​ക്കു​​ന്ന​​ത്​?

എ​​നി​​ക്ക്​ അടിസ്​ഥാനപരമായി സി​​നി​​മ മാ​​ത്ര​​മാ​​ണുള്ളത്​. ഞാ​​ൻ സി​​നി​​മ​​യു​​ടെ സ്​​​റ്റു​​ഡ​​ൻ​​റാ​​ണ്.​​ ഇ​​പ്പോൾ സംസാരിക്കു​േമ്പാൾ, എ​െ​​ൻ​​റ ആ​​യു​​സ്സി​െ​​ൻ​​റ പ​​കു​​തി​​യി​​ൽ കൂ​​ടു​​ത​​ൽ ഞാ​​ൻ സി​​നി​​മ​​യി​​ൽ മാ​​ത്രം ചെ​​ല​​വ​​ഴി​​ച്ച ഒ​​രാ​​ളാ​​ണ്. അ​​തുകൊ​​ണ്ട്​ എ​​നി​​ക്ക്​ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​റി​​യാ​​വു​​ന്ന​​തും, എ​​നി​​ക്ക്​ അ​​റി​​യാ​​വു​​ന്ന ഏ​​ക വി​​ഷ​​യ​​വും സി​​നി​​മ മാ​​ത്ര​​മാ​​ണ്. എ​െ​​ൻ​​റ ജീ​​വി​​തം സി​​നി​​മ​​ക്കു​​ള്ളി​​ൽത​​ന്നെ ആ​​യ​​തുകൊ​​ണ്ട്​ സി​​നി​​മ​​യു​​ടെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളെ​​യും കു​​റി​​ച്ച്​ ന​​ന്നാ​​യി അ​​റി​​യാം.​​ അ​​തൊ​​രു അ​​ത്ഭുത​​മാ​​യി​േ​​ട്ടാ ​ക്വാ​​ളി​​റ്റി​​യാ​​യോ പ​​റ​​യ​​പ്പെ​​ടേ​​ണ്ട​​താ​​ണെ​​ന്നുപോ​​ലും എ​​നി​​ക്ക്​ തോ​​ന്ന​ു​​ന്നി​​ല്ല. കാ​​ര​​ണം, ഞാ​​ൻ 17ാമ​​ത്തെ വ​​യ​​സ്സ്​​ മു​​ത​​ൽ സി​​നി​​മ​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട്​ നി​​ൽ​​ക്കു​​ന്ന ഒ​​രാ​​ളാ​​ണ്. സ്വാ​​ഭാ​​വി​​ക​​മാ​​യി ഒ​​രു സി​​നി​​മ​​യു​​ടെ എ​​ല്ല വ​​ശ​​ങ്ങ​​ളെ കു​​റി​​ച്ചും ഞാ​​ൻ അ​​റി​​ഞ്ഞി​​രി​​ക്ക​​ണ​​​മ​​ല്ലോ.

സ്​​​ത്രീവി​​രു​​ദ്ധ​​ത ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടു​​ന്ന സി​​നി​​മ​​ക​​ളി​​ൽ അ​​ഭി​​ന​​യി​​ക്കി​​ല്ല എ​​ന്ന നി​​ല​​പാ​​ട്​ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്​ മു​​ന്നി​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ​അ​​ങ്ങ​​നെ ഉ​​റ​​ക്കെ വി​​ളി​​ച്ച്​ പ​​റ​​യാ​​നു​​ള്ള കാ​​ര​​ണ​​മെ​​ന്താ​​യി​​രു​​ന്നു​?

നി​​ങ്ങ​​ൾ ആ ​​ഉ​​പ​​യോ​​ഗി​​ച്ച വാ​​ക്യം വ​​ള​​രെ ക​​റ​​ക്​​​റ്റാ​​ണ്. ചി​​ല​​പ്പോ​​ൾ ഇ​​തി​​ന​​ക​​ത്തൊ​​രു ക്ലാ​​രി​​റ്റി കു​​റ​​വു​​ണ്ടാ​​യി​​​ട്ടു​​ണ്ടോ എ​​ന്ന്​ എ​​നി​​ക്ക് സം​​ശ​​യ​​മു​​ണ്ട്. ‘‘​​സ്​​​ത്രീ വി​​രു​​ദ്ധ​​ത ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടു​​ന്ന സി​​നി​​മ​​ക​​ളി​​ൽ അ​​ഭി​​ന​​യി​​ക്കി​​ല്ല’’ എ​​ന്ന പ്ര​​യോ​​ഗ​​മാ​​ണ്​ ശ​​രി. ഞാ​​ൻ ഒ​​രു സ്​​​ത്രീ വി​​രു​​ദ്ധ ക​​ഥാ​​​പാ​​ത്രം ചെ​​യ്യും, നാ​​ളെ എ​​ന്നെ​ അ​​ങ്ങ​​നെ​​യൊ​​രു ക​​ഥാ​​പാ​​ത്രം എ​​ക്​​​സൈ​​റ്റ്​ ചെ​​യ്യി​​പ്പി​​ച്ചാ​​ൽ തീ​​ർ​​ച്ച​​യാ​​യും ഞാ​​ന​​ത്​ ചെ​​യ്യും.​​ പ​​ക്ഷേ, അ​​താ​​ണ്​ ശ​​രി എ​​ന്ന്​ വ്യാ​​ഖ്യാ​​നി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​രു സി​​നി​​മ​​യി​​ൽ ഞാ​​ൻ അ​​ഭി​​ന​​യി​​ക്കി​​ല്ല. ഒ​​രു കൈ​​യടി​​ക്ക്​ വേ​​ണ്ടി സ്​​​ക്രീ​​നി​​ൽ ഒ​​രു പെ​​ൺ​​കു​​ട്ടി​​യു​​ടെ സ്​​​ത്രീ​​ത്വ​​ത്തെ താ​​​ഴ്​​​ത്തി​​ക്കെ​​ട്ടുന്ന ഡ​​യ​​ലോ​​ഗ് പ​​റ​​യാ​​ൻ എ​​നി​​ക്ക്​ ബു​​ദ്ധി​​മു​​ട്ടു​​ണ്ട്.

Prithviraj Sukumaran-entertainment news

ഇ​​ത്​ തി​​ക​​ച്ചും വ്യ​​ക്​​​തി​​പ​​ര​​മാ​​യ നി​​ല​​പാ​​ടാ​​ണ്.​​ ഇൗ നി​​ല​​പാ​​ടി​​നോ​​ട്​ എ​​ല്ലാ​​വ​​രും യോ​​ജി​​ക്ക​​ണ​​മെ​​ന്നും എ​​ല്ലാ​​വ​​രും ഇൗ ​​നി​​ല​​പാ​​ട്​ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പ​​റ​​യാ​​ൻ എ​​നി​​ക്ക്​ ഒ​​രു താ​​ൽ​​പ​​ര്യ​​വു​​മി​​ല്ല. അ​​ത്​ നി​​ങ്ങ​​ളു​​ടെ ഇ​​ഷ്​​​ടം. അ​​ത്​ പ​​റ​​യാ​​ൻ ഉ​​ണ്ടാ​​യ കാ​​ര​​ണം എ​​ന്താ​​ണെ​​ന്ന്​ വെ​​ച്ചാ​​ൽ ഞാ​​നീ നി​​ല​​പാ​​ട്​ പ​​ര​​സ്യ​​മാ​​യി പ​​റ​​യു​​ന്ന​​തി​​ന്​ കു​​റ​​ച്ച്​ നാ​​ൾ മു​​മ്പ്​ മു​​ത​​ൽത​​ന്നെ എ​െ​​ൻ​​റ ചി​​ല സി​​നി​​മ​​ക​​ളി​​ൽ ആ ഡ​​യ​​ലോ​​ഗു​​ക​​ളും സീ​​നു​​ക​​ളും ഒ​​ഴി​​വാ​​ക്കിക്കൂടെ എ​​ന്ന്​ ഞാ​​ൻ പ​​റ​​ഞ്ഞ്​ തു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​ത്​ പ​​ബ്ലി​​ക്കാ​​യി പ​​റ​​യ​​ണ​​മെ​​ന്ന്​ തോ​​ന്നാ​​നു​​ള്ള കാ​​ര​​ണം എ​െ​​ൻ​​റ ഒ​​രു സു​​ഹൃ​​ത്തി​​നു​​ണ്ടാ​​യി​​ട്ടു​​ള്ള ദു​​ര​​നു​​ഭ​​വം, അ​​തി​​നെ തു​​ട​​ർ​​ന്ന്​ സ​​മൂ​​ഹം മൊ​​ത്ത​​ത്തി​​ൽ ഉ​​ണ​​ർ​​ന്ന ഒ​​രു സ​​മ​​യ​​ം, അ​​താ​​യി​​രു​​ന്നു ആ ​​നി​​ല​​പാ​​ട്​ സ​​മൂ​​ഹ​​ത്തോ​​ട്​ വി​​ളി​​ച്ച്​ പ​​റ​​യാ​​നു​​ള്ള കാ​​ര​​ണ​​വും.

ആ ​​നി​​ല​​പാ​​ട്​ ഉ​​റ​​ക്കെ പ​​റ​​ഞ്ഞ​​തി​​ന്​ ​ ശേ​​ഷ​​ം എ​​ന്തെ​​ങ്കി​​ലും അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ര​ു​​ന്നോ​?

ഒ​​ന്നു​​മി​​ല്ല, സ​​ത്യ​​മാ​​യി​​ട്ടും ഒ​​ന്നും ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.

അ​​ഭി​​ന​​യി​​ക്കു​​ന്ന സീ​​ൻ പ​​ത്ത്​​​ വ​​യ​​സ്സുകാ​​ര​​നു​​കൂ​​ടി കാ​​ണാ​​ൻ പ​​റ്റു​​ന്ന​​ ത​​ര​​ത്തി​​ലേ​​ക്കാ​​ക​​ണം എ​​ന്ന്​ ആ​​ഗ്ര​​ഹി​​ച്ച വ്യ​​ക്​​​തി​​യാ​​ണ്​ താ​​ങ്ക​​ൾ.​ മൊ​​ബൈ​​ൽ ഫോ​​ൺ എ​​ന്ന മീ​​ഡി​​യം അ​​ല്ലെ​​ങ്കി​​ൽ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ൾ മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ കു​​റ​​ച്ച്​ കൂ​​ടി ഉ​​ത്ത​​ര​​വാ​​ദി​​ത്തം ന​​ൽ​​കു​​ന്നു​​വെ​​ന്ന്​ ക​​രു​​തു​​ന്നു​​ണ്ടോ​?

അ​​തി​െ​​ൻ​​റ ഇ​​ഷ്യൂ എ​​ന്താ​​ണെ​​ന്ന്​ വെ​​ച്ചാ​​ൽ ന​​മ്മു​​ടെ എ​​ൻ​​റ​​ർ​​ടെ​​യ്​​​ൻ​​മെ​​ൻ​​റ്​ മേ​​ഖ​​ല​​യി​​ൽ സെ​​ൻ​​സ​​ർ​​ഷി​​പ്​​ ഇ​​പ്പോ​​ഴും ആ​​മ്പി​​ഗ്യൂ​​സ് (ambiguous)ആ​​ണ്. സി​​നി​​മ​​യി​​ൽ ഒ​​രു തെ​​റി വാ​​ക്ക്​ പ​​റ​​ഞ്ഞാ​​ൽ അ​​ത്​ മ്യൂ​​ട്ട്​ ചെ​​യ്യ​​ണം. അ​​ല്ലെ​​ങ്കി​​ൽ ഒ​​രു സ്​​​ത്രീ​​യെ ഒ​​രാ​​ൾ ത​​ല്ലു​​ന്ന​​ത്​ കാ​​ണി​​ച്ചാ​​ൽ സ്ത്രീ​​ക​​ളോ​​ടു​​ള്ള പ​​രാ​​ക്ര​​മം കു​​റ്റാ​​ർ​​ഹ​​മാ​​ണ്​ എ​​ന്ന്​ എ​​ഴു​​തി​​ക്കാ​​ണി​​ക്ക​​ണം. നേ​​രെ തി​​രി​​ച്ച്​ ഒ​​രു സ്​​​ത്രീ പു​​രു​​ഷ​​​നെ അ​​ടി​​ച്ചാ​​ൽ പു​​രു​​​ഷ​​നോ​​ടു​​ള്ള വ​​യ​​ല​​ൻ​​സ്​ കു​​റ്റാ​​ർ​​ഹ​​മാ​​ണെ​​ന്ന്​ എ​​ഴു​​തി​​കാ​​ണി​​ക്കി​​ല്ല, അ​​​പ്പോ​​ൾ അ​​ത്​ കു​​റ്റാ​​ർ​​ഹ​​മ​​ല്ലേ? മൊ​​ത്ത​​ത്തി​​ൽ ആ​​മ്പി​​ഗ്യൂ​​സ് ആ​​ണ്.​​ ശ​​രി​​ക്ക്​ സം​​ഭ​​വി​​ക്കേ​​ണ്ട​​ത്​ സി​​നി​​മ​​യി​​ൽ എ​​ന്ത്​ വേ​​ണ​​മെ​​ങ്കി​​ലും കാ​​ണി​​ക്കാ​​ൻ സാ​​ധി​​ക്ക​​ണം.​​ ത​​ക്ക​​താ​​യ ഒ​​രു സെ​​ൻ​​സ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ അ​​തി​​ന്​ ല​​ഭി​​ക്ക​​ണം. ഒ​​രു സി​​നി​​മ പ​​തി​​നെ​​ട്ട്​ വ​​യ​​സ്സി​​ന്​ താ​​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക്​ കാ​​ണാ​​ൻ അ​​നു​​യോ​​ജ്യ​​മ​​ല്ല എ​​ന്നാ​​ണെ​​ങ്കി​​ൽ A സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ന​​ൽ​​കൂ.​​ എ​​ന്നി​​ട്ട്​ ഉ​​റ​​പ്പ്​ വ​​രു​​ത്തേ​​ണ്ട​​ത്, A സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ കി​​ട്ടി​​യ സി​​നി​​മ​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​പ്പെടു​േ​​മ്പാ​​ൾ 18 വ​​യ​​സ്സി​​ൽ താ​​ഴെ​​യു​​ള്ള ആ​​രും തി​​യ​​റ്റ​​റി​​ൽ ക​​യ​​റു​​ന്നി​​ല്ല എ​​ന്നതാണ്​. അ​​തി​​വി​​ടെ ന​​ട​​ക്കു​​ന്നി​​ല്ല, അ​​ത്​ ന​​ട​​ക്കാ​​തി​​രി​​ക്കു​​ന്ന​​തുകൊ​​ണ്ടാ​​ണ് അ​​ത്​ പ​​റ്റി​​ല്ല, ഇ​​ത്​ പ​​റ്റി​​ല്ല എ​​ന്ന രീ​​തി​​യി​​ൽ സെ​​ൻ​​സ​​ർ ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത്.​​ ഇ​​ത്ര​​യും സെ​​ൻ​​സ​​ർ​​ഷി​​പ്​ സി​​നി​​മ​​യി​​ൽ ന​​ട​​ക്കു​േ​​മ്പാ​​ൾ, ഇ​​ൻ​​റ​​ർ​​നെ​​റ്റി​​ൽ നി​​ങ്ങ​​ൾ എ​​ന്ത്​ ചെ​​യ്യും​? ഒ​​ന്നും ചെ​​യ്യാ​​ൻ പ​​റ്റി​​ല്ല.


പ​​ത്ത്​ വ​​യ​​സ്സുകാ​​ര​​ൻ കാ​​ണാ​​ൻ പാ​​ടി​​ല്ലാ​​ത്ത വി​​ഷ്വ​​ൽ അ​​ത്​ നാ​​ളെ അ​​വ​​നി​​ലേ​​ക്ക്​ എ​​ത്താ​​തി​​രി​​ക്കാ​​ൻ ഒ​​രു മാ​​ർ​​ഗ​​മു​​ണ്ടാ​​ക്ക​​ണം.​​ അ​​തി​​ല്ലാ​​ത്തി​​ട​​ത്തോ​​ളം കാ​​ലം, മുഖ്യധാരാ ഫി​​ലിം ആ​​ക്​​​ടേ​​ഴ്​​​സ്​ കു​​റ​​ച്ച്​ ശ്രദ്ധപുലർത്ത​​ണം. ഞാ​​ൻ പ​​റ​​യു​​ന്ന​​ത്​ ന​​മ്മ​​ൾ എ​​ന്ത്​ എ​​ൻ​​ഡോ​​ഴ്​​​സ്​ ചെ​​യ്യു​​ന്നു​​വെ​​ന്നു​​ള്ള​​തി​​നെ പ​​റ്റി​​യാ​​ണ്.​​ ന​​മുക്ക്​ എ​​ന്തും അ​​ഭി​​ന​​യി​​ക്കാം.​​ ക്രൂ​​ര​​മാ​​യ വൃ​​ത്തി​​കേ​​ടു​​ക​​ൾ കാ​​ണി​​ക്കു​​ന്ന ക​​ഥാ​​പാ​​ത്ര​​മാ​​യി അ​​ഭി​​ന​​യി​​ക്കാം.​​ പ​​ക്ഷേ, അ​​താ​​ണ്​ ഹീ​​റോ​​യി​​സം അ​​ല്ലെ​​ങ്കി​​ൽ അ​​താ​​ണ്​ ശ​​രി എ​​ന്നൊ​​രു ചിന്ത നൽകുന്ന ഒ​​രു സി​​നി​​മ​​യി​​ൽ എ​​നി​​ക്ക്​ ഭാ​​ഗ​​മാ​​കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ണ്ട്. ന​​മ്മ​​ൾ അ​​ത്​ ചെ​​യ്യു​​ന്ന​​ത്​ ഒ​​രു പ​​ത്ത്​ വ​​യ​​സ്സുകാ​​ര​​ൻ കാ​​ണു​​ന്ന​​ത്​ മാ​​ത്ര​​മ​​ല്ല, അ​​തും​ പ്ര​​ശ്​​​ന​​മാ​​ണ്, അ​​തി​​നെ​​ക്കാ​​ൾ വ​​ലി​​യ പ്ര​​ശ്​​​ന​​മാ​​ണ്​ ന​​മ്മ​​ൾ അ​​താ​​ണ്​ ശ​​രി​​​യെ​​ന്ന്​ പ​​റ​​യു​​ന്ന​​ത്​ ഒ​​രു പ​​ത്ത്​ വ​​യ​​സ്സുകാ​​ര​​ൻ കാ​​ണു​​ന്ന​​ത്.

സി​​നി​​മ​​യി​​ൽ വ​​ന്ന​​കാ​​ലം, താ​​ങ്ക​​ളൊ​​രു അ​​ന്ത​​ർ​​മു​​ഖ​​ൻ ആ​​ണെ​​ന്ന്​ പ​​റ​​ഞ്ഞ​​വ​​ർ പി​െ​​ന്ന അ​​ഹ​​ങ്കാ​​രി എ​​ന്ന്​ വി​​ളി​​ച്ചു. ഇ​​പ്പോ​​ഴി​​താ ച​​ങ്കൂ​​റ്റ​​മു​​ള്ള​​വ​​ൻ എ​​ന്ന്​ വി​​ളി​​ച്ച്​ തു​​ട​​ങ്ങി. മ​​ല​​യാ​​ളി​​ക​​​ൾ തി​​രി​​ച്ച​​റി​​യൽ ​പ്രക്രിയ വൈ​​കി​​യോ? വ്യക്​തിപരമായ കാ​​ര്യ​​ങ്ങ​​ളി​​ൽപോ​​ലും പ​​ല​​ത​​ര​​ത്തി​​ൽ വേ​​ട്ട​​യാ​​ട​​ലു​​ക​​ളു​​ണ്ടാ​​യി. പ​​ക്ഷേ, ഇ​​പ്പോ​​ൾ അ​​വ​​ർ താ​​ങ്ക​​ൾ​​ക്കൊ​​പ്പം ഉ​​ണ്ട്. ഇൗ ​​മൂ​​ന്ന​​നു​​ഭ​​വ​​ങ്ങ​​ളെ എ​​ങ്ങ​​നെ​​യാ​​ണ്​ ഇ​േപ്പാൾ സ​​മീ​​പി​​ക്കു​​ന്ന​​ത്​?

ബാ​​ക്കി​​യു​​ള്ള​​വ​​ർ ന​​മ്മ​​ളെ എ​​ങ്ങ​​നെ​​യാ​​ണ്​ pursue ചെ​​യ്യു​​ന്ന​​ത്​ എ​​ന്ന​​തി​​ൽ ഒന്നുംചെയ്യാൻ ന​​മുക്ക്​ പ​​റ്റി​​ല്ല. ക​​ൺ​​ട്രോ​​ൾ ചെ​​യ്യാ​​ൻ പ​​റ്റും. ന​​മ്മ​​ൾ ഭ​​യ​​ങ്ക​​ര​​മായൊരു പൊ​​യ്​​​മു​​ഖം എ​​പ്പോ​​ഴും നി​​ല​​നി​​ർ​​ത്താ​​ൻ തു​​നി​​ഞ്ഞി​​റ​​ങ്ങി​​യാ​​ൽ ക​​ൺ​​ട്രോ​​ൾ ചെ​​യ്യാ​​ൻ പ​​റ്റും.​​ എ​​നി​​ക്ക്, സി​​നി​​മ​​യി​​ൽ വ​​ന്ന കാ​​ലം മു​​ത​​ൽ ഞാ​​ൻ ഞാ​​ന​​ല്ലാ​​ത്ത​​ ഒ​​രാ​​ളാ​​യി ആ​​ൾ​​ക്കാ​​രോ​​ട്​ പെ​​രു​​മാ​​റി​​യി​​രു​​ന്നെ​​ങ്കി​​ൽ ചി​​ല​​പ്പോ​​ൾ ഇൗ ​​ആ​​രോ​​പ​​ണ​​ങ്ങ​​​ളൊ​​ന്നും എ​​ന്നെ​​ക്കുറി​​ച്ചു​​ണ്ടാ​​കി​​ല്ലാ​​യി​​രു​​ന്നു. ഞാ​​ൻ എ​െ​​ൻ​​റ സം​​സാ​​ര​​ശൈ​​ലി അ​​ല്ലാ​​ത്തൊ​​രു സം​​സാ​​ര​​ശൈ​​ലി​​യി​​ൽ സം​​സാ​​രി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ൽ, എ​​േൻ​​റ​​ത​​ല്ലാ​​ത്തൊ​​രു സ്വ​​ഭാ​​വ​​ത്തി​​ൽ പെ​​രു​​മാ​​റി​​യി​​രു​​ന്നെ​​ങ്കി​​ൽ ചി​​ല​​പ്പോ​​ൾ ഇൗ ​​ആ​​രോ​​പ​​ണ​​ങ്ങ​​ളൊ​​ന്നും ഉണ്ടാ​​കി​​ല്ലാ​​യി​​രു​​ന്നു.​​

പക്ഷേ, ​​എ​​നി​​ക്ക്​ ആ ​​പൊ​​യ്​​​മു​​ഖം അ​​ണി​​യു​​ക ബു​​ദ്ധി​​മു​​ട്ടാ​​ണ്.​​ ഞാ​​ൻ തി​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​ണ്, ഞാ​​ൻ ഇ​​ങ്ങ​​​നെ​​യൊ​​ക്കെ​​യാ​​ണ്, എ​െ​​ൻ​​റ ഒ​​റി​​ജി​​ന​​ൽ ആ​​റ്റി​​റ്റ്യൂ​​ഡ്​ ഞാ​​ൻ പു​​റ​​ത്ത്​ കാ​​ണി​​ച്ചാ​​ൽ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ളും ഒ​​ബ്​​​സ​​ർ​​വേ​​ഷ​​ൻ​​സും എ​​ന്നെ കു​​റി​​ച്ചു​​ണ്ടാ​​കു​​മെ​​ന്ന്​ തി​​രി​​ച്ച​​റി​​യാ​​ൻ മാ​​ത്ര​​മു​​ള്ള വി​​വേ​​ച​​ന ബു​​ദ്ധി​​യു​​ള്ള വ്യ​​ക്​​​തി​​യാ​​ണ്​ ഞാ​​ൻ.​​ അ​​ത​​റി​​ഞ്ഞുകൊ​​ണ്ട്​ ത​​ന്നെ​​യാ​​ണ്​ മു​​ന്നോ​​ട്ട്​ പോ​​യ​​ത്.​​ പി​​ന്നെ എ​​നി​​ക്ക്​ അ​​റി​​യാ​​മാ​​യി​​രു​​ന്നു കു​​റ​​ച്ച്​ കാ​​ലം ക​​ഴി​​യു​േ​​മ്പാ​​ൾ ഒ​​ന്നു​​കി​​ൽ, ഇ​​വ​​ൻ ര​​ക്ഷ​പ്പെടി​​ല്ല, ഇ​​വ​​ൻ ന​​ന്നാ​​വി​​ല്ല എ​​ന്ന്​ ആ​​ൾ​​ക്കാ​​ർ പ​​റ​​യും.​​ അ​​ല്ലെ​​ങ്കി​​ൽ ഞാ​​നു​​മാ​​യി​​ട്ട്​ അ​​വ​​ർ യൂ​​സ്​​​ഡ്​ ആ​​കു​​മാ​​യി​​രി​​ക്കും.​​എനി​​ക്ക്​ തോ​​ന്നി ആ​​ൾ​​ക്കാ​​ർ യൂ​​സ്​​​ഡ്​ ആ​​യി എ​​ന്ന്​. പൃ​ഥ്വി​​രാ​​ജ്, അ​​യാ​​ൾ​ ഇ​​ങ്ങ​​നെ​​യാ​​ണ്, സം​​സാ​​രി​​ക്കു​​ന്ന​​ത്​ ഇ​​ങ്ങ​​നെ​​യാ​​ണ് എ​​ന്ന്​ മ​​ന​​സ്സി​​ലാ​​ക്കി​​ക്ക​​ഴി​​ഞ്ഞു.

ഇ​​പ്പോ​​ൾ മ​​മ്മൂ​​ക്ക ഒ​​രു മു​​റി​​ക്ക​​ക​​ത്ത്​ ക​​യ​​റി വ​​രു​േ​​മ്പാ​​ൾ ​‘‘ആ ​​എ​​ന്താ​​ടാ’’ എ​​ന്നൊ​​ക്കെ ചോ​​ദി​​ക്കു​േ​​മ്പാ​​ൾ, ഭ​​യ​​ങ്ക​​ര സ്​​​നേ​​ഹ​​ത്തോ​​ടെ​​യാ​​യി​​രി​​ക്കും ചോ​​ദി​​ക്കു​​ക.​​ എ​​നി​​ക്കൊ​​ക്കെ അ​​തൊ​​ക്കെ ​കേ​​ൾ​​ക്കു​േ​​മ്പാ​​ൾ ഭ​​യ​​ങ്ക​​ര സ്​​​നേ​​ഹ​​മാ​​ണ്​ ഫീ​​ൽ ചെ​​യ്യു​​ക.​​ ഒ​​രു പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത ഒ​​രാ​​ൾ അ​​ത്​ കാ​​ണു​​േ​​മ്പാ​​ൾ ഏ... ​​എ​​ന്താ, ഇ​​ങ്ങ​​നെ സം​​സാ​​രി​​ക്കു​​ന്ന​​ത്​ എ​​ന്ന്​ ആ​​യി​​രി​​ക്കും അ​​വ​​ർ​​ക്ക​​്​ തോ​​ന്നു​​ക.


റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സ്​ എ​​ന്ന സം​​വി​​ധാ​​യ​​ക​​ൻ ‘മും​​ബൈ പോ​​ലീ​​സ്’ താ​​ങ്ക​​ളെ ക​​ണ്ടുകൊ​​ണ്ട്​ ത​​ന്നെ​​യാ​​ണ്​ അ​​ത്​ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും താ​​ങ്ക​​ളോ​​ട്​ ത​​ന്നെ അ​​തി​​നെ പ​​റ്റി ആ​​ദ്യം സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്​​​ത​​താ​​യി മാ​​ധ്യ​​മം ആ​​ഴ്​​​ച​​പ്പ​​തി​​പ്പി​​ന്​ ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു. ആ ​​സി​​നി​​മ​​യു​​ടെ ​ൈക്ല​​മാ​​ക്​​​സ്​ പ​​റ​​ഞ്ഞ​​തുകൊ​​ണ്ട്​ റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സി​​ന്​ മ​​റ്റൊ​​രു​ ന​​ട​​നെ സ​​മീ​​പി​​ക്കേ​​ണ്ടിവ​​ന്നി​​ല്ല. ആ ​​സി​​നി​​മ​​യോ​​ട്​ ഒ​​പ്പം നി​​ൽ​​ക്കാ​​നു​​ള്ള കാ​​ര​​ണ​​മെ​​ന്താ​​യി​​രു​​ന്നു?

എ​​നി​​ക്ക്​ ആ ​ൈ​​ക്ല​​മാ​​ക്​​​സ്​ ഗം​​ഭീ​​ര​​മാ​​യി​​ട്ടാ​​ണ്​ തോ​​ന്നി​​യ​​ത്.​​ ന​​മ്മ​​ൾ എ​​ല്ലാ​​വ​​രും തി​​രി​​ച്ച​​റി​​യേ​​ണ്ട ഒ​​രു സ​​ത്യം, അ​​ത്ത​​ര​​ത്തി​​ലു​​ള്ള വ്യ​​ക്​​​തി​​ക​​ൾ സ​​മൂ​​ഹ​​ത്തി​​ലു​​ണ്ട്. സ്വവർഗലൈംഗികത യാഥാർഥ്യമാണ്​. അ​​തൊ​​രു അ​​സു​​ഖ​​മാ​​ണ്​ എ​​ന്നൊ​​ക്കെ പ​​റ​​യു​​ന്ന​​വ​​ർ​​ക്കാ​​ണ്​ മാ​​ന​​സി​​ക രോ​​ഗം.​​ ന​​മ്മ​​ൾ സി​​നി​​മ​​യി​​ൽ ക​​ണ്ട്​ പ​​രി​​ച​​യി​​ച്ച ഒ​​രു സ്​​​റ്റീ​​രി​​യോ ടൈ​​പ്പു​​ണ്ട്.​​ ‘മു​ം​​ബൈ പോ​​ലീ​​സ്’​ എ​​ന്ന സി​​നി​​മ​​യു​​ടെ ഷോ​​ട്ട്​ വാ​​ല്യൂ എ​​ന്താ​​ണെ​​ന്ന്​ വെ​​ച്ചാ​​ൽ​ ആ​​ൻ​​റ​​ണി മോ​​സ​​സ്​ എ​​ന്ന​്​ പ​​റ​​യു​​ന്ന എ​​ല്ലാ​​വ​​രെ​​യും കി​​ടു​​കി​​ടാ വി​​റ​​പ്പി​​ക്കു​​ന്ന പൊ​​ലീ​​സു​​കാ​​ര​​നെ മു​​ഴു​​നീ​​ള സി​​നി​​മ​​യി​​ൽ കൊ​​ണ്ടുവ​​ന്നി​​ട്ട്​ അ​​യാ​​ൾ ഒ​​രു ഹോ​​​േമ​​ാസെ​​ക്​ഷ​​ൽ എ​​ന്ന്​ പ​​റ​​യു​​ന്ന​​താ​​ണ്.

എ​​നി​​ക്ക്​ അ​​തൊ​​രു ഒൗ​​ട്ട്​സ്​​​റ്റാ​​ൻ​​ഡി​​ങ്​ ട്വി​​സ്​​​റ്റാ​​യി​​ട്ടാ​​ണ്​ തോ​​ന്നി​​യ​​ത്. ഇ​​പ്പോ​​ഴും മുംബൈയി​​ലും ഡ​​ൽ​​ഹി​​യി​​ലു​​മൊ​​ക്കെ പോ​​കു​​േ​മ്പാ​​ൾ അ​​വി​​ടത്തെ ഫി​​ലിം​​മേ​​ക്കേ​​ഴ്​​​സൊ​​ക്കെ ആ​​ദ്യം സം​​സാ​​രി​​ക്കു​​ന്ന​​ത്​ ‘മു​ം​​ബൈ പോ​​ലീ​​സി​​’നെ കു​​റി​​ച്ചാ​​ണ്.​​ പി​​ന്നെ, അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ ‘കാ​​യം​​കു​​ളം കൊ​​ച്ചു​​ണ്ണി’ എ​​നി​​ക്ക്​ കാ​​ണാ​​ൻ പ​​റ്റി​​യി​​ട്ടി​​ല്ല.​​ പ​​ക്ഷേ, അ​​തൊ​​ഴി​​ച്ച്​ നി​​ർ​​ത്തി​​യാ​​ൽ റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സി​െ​​ൻ​​റ ബെ​​സ്​​​റ്റ്​ ഫി​​ലി​​മാ​​ണ് ‘മും​​ബൈ പോ​​ലീ​​സ്’.​ റോ​​ഷ​​ൻ എ​​ന്ന ഫി​​ലിം​​മേ​​ക്ക​​റു​​ടെ ട്രൂ ​​പൊ​​ട്ട​​ൻ​​ഷ്യ​​ൽ ഷോ​​ക്കേ​​സ്​ ചെ​​യ്​​​ത സി​​നി​​മ​​യാ​​ണ​​ത്.

ഒ​​രു താ​​ര ക​​രി​​ഷ്മ​​യി​​ല്‍ മ​​റ്റ്​ സ്​​​റ്റാ​​റു​​ക​​ൾ​​ക്കൊ​​പ്പം പൃ​​ഥ്വി​രാ​​ജ​ു​​മു​​ണ്ട്. പ​​ണ്ട്​ പ​​റ​​ഞ്ഞ​​ത്​ പോ​​ലെ ആ​​സ്​​​ട്രേ​​ലി​​യ​​ൻ ടീ​​മി​െ​​ൻ​​റ അ​​വ​​സ്ഥ​​യാ​​കി​​ല്ല ഇ​​ന്നൊ​​രു താ​​രം സി​​നി​​മ അ​​വ​​സാ​​നി​​പ്പി​​ച്ചാ​​ൽ എ​​ന്ന്​ തോ​​ന്നു​​ന്നു. മ​​ല​​യാ​​ള സി​​നി​​മ ആ ​​അ​​ർ​​ഥ​​ത്തി​​ൽ മാ​​റി​​യോ?

ഇ​​ല്ല, ഇ​​ന്ന്​ ന​മു​ക്ക്​ ഒ​​രു​​പാ​​ട്​ പൃ​ഥ്വി​​ ഷാമാ​​രും, ഒ​​രു പാ​​ട്​ രോ​​ഹി​​ത്​ ശ​​ർ​​മ​​മാ​​രും വി​​രാ​​ട്​ കൊ​​ഹ്​​​ലി​​മാ​​രും മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ വ​​ന്നു.​​ അ​​തുകൊ​​ണ്ട്​ ന​​മ്മ​​ൾ ഇ​​ന്ന്​ ശ​​ക്​​​ത​​മാ​​യി നി​​ൽ​​ക്കു​​ന്നു. ആ​​സ്​​​ട്രേ​​ലി​​യ​​യി​​ൽനി​​ന്ന്​ സ്​​​റ്റീ​​വ്​ സ്​​​മി​​ത്തും ഡേ​​വി​​ഡ്​ വാ​​ർ​​ണ​​റും കൂ​​ടി പോ​​യ​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ ഇ​​ച്ചി​​രി​​ കു​​ഴ​​പ്പ​​മാ​​ണ്. മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ ഒ​​രു​​പാ​​ട്​ പു​​തി​​യ ആ​​ൾ​​ക്കാ​​ർ വ​​ന്നു, പു​​തി​​യ ത​​ര​​ത്തി​​ലു​​ള്ള സി​​നി​​മ​​ക​​ൾ സം​​ഭ​​വി​​ക്കു​​ന്നു.​​ ആ സി​​നി​​മ​​യി​​ൽ അ​​ഭി​​ന​​യി​​ക്കാ​​ൻ പു​​തി​​യ ന​​ടീന​​ട​​ന്മാ​​രു​​ണ്ട്​ ന​​മുക്ക്.

ക്രി​​ക്ക​​റ്റ്​ ഫോ​​ളോ ചെ​​യ്യാ​​റു​​ണ്ട​​്​, അ​േല്ല?

ക്രി​​ക്ക​​റ്റ്​ എ​​നി​​ക്ക്​ ഇ​​ഷ്​​​ട​​മാ​​ണ്.​​ സ്​​​കൂ​​ൾ സ​​മ​​യ​​ങ്ങ​​ളി​​ൽ ഒ​​രു​​പാ​​ട്​ ക​​ളി​​ക്കു​​മാ​​യി​​രു​​ന്നു.​​ ഇ​​​ന്നി​​പ്പോ​​ൾ ക​​ളി​​ക്കാ​​ൻ സ​​മ​​യം കി​​ട്ടാ​​റി​​ല്ല.​​ സ​​മ​​യം കി​​ട്ടു​​വാ​​ണെ​​ങ്കി​​ൽ ക​​ളി കാ​​ണാ​​ൻ ശ്ര​​മി​​ക്കാ​​റു​​ണ്ട്. എ​െ​​ൻ​​റ ജ​​ന​​റേ​​ഷ​​ന്​ പ​​റ​​യാ​​ൻ ഒ​​രു പേ​​രെ​​യു​​ണ്ടാ​​വു​​ള്ളൂ.​​ അ​​ത്​ സ​​ചി​​ൻ ടെ​​ണ്ടുൽ​​ക​​റാ​​ണ്.​​ എ​​ന്നാ​​ൽ ഇ​​ന്ന്​ ഇ​​പ്പോ​​ൾ എ​​െ​​ൻ​​റ പ്രിയ താ​​രം വി​​രാ​​ട്​ കോ​​ഹ്​​​ലി​​യാ​​ണ്.​​ മോ​​സ്​​​റ്റ്​ ടാ​​ല​​ൻ​​റ​​ഡ്​ ബാ​​റ്റ്​​​സ്​​​മാ​​നാ​​ണ് അ​​യാ​​ൾ.

മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ താ​​ര​​ങ്ങ​​ളി​​ലേ​​ക്ക്​ ഒ​​രു ക​​ഥ​​യു​​മാ​​യി ഒ​​രാ​​ൾ​​ക്ക്​ എ​​ത്താ​​ൻ ഇ​​പ്പോ​​ഴും തു​​റ​​ന്ന വാ​​തി​​ലു​​ക​​ൾ കു​​റ​​വാ​​ണ്. മ​​റ്റ്​ ചി​​ല ​ സി​​നി​​മാ​​മേ​​ഖ​​ല​​യി​​ലെ​​ങ്കി​​ലും അ​​ഭി​​നേ​​താ​​ക്ക​​ളു​​മാ​​യി ബ​​ന്ധ​​​പ്പെ​​ടാ​​ൻ ഒാ​​ഫിസ്​ സം​​വി​​ധാ​​ന​​ങ്ങ​​ളൊ​​ക്കെ​​യു​​ണ്ട്. സി​​നി​​മ​​യെ​​ന്ന മോ​​ഹ​​വു​​മാ​​യി നി​​ര​​വ​​ധി യു​​വാ​​ക്ക​​ളു​​ണ്ട്​ ഇ​​പ്പോ​​ഴും പു​​റ​​ത്ത്. അ​​വ​​ർ​​ക്കൊ​​ക്കെ എ​​ങ്ങ​​നെ​​യാ​​ണ്​ സി​​നി​​മ​​യി​​ലേ​​ക്ക്​ എ​​ത്താ​​ൻ ക​​ഴി​​യു​​ക​?

അ​​വ​​ർ​​ക്ക്​ മ​​റ്റ്​ ഭാ​​ഷാ​​സി​​നി​​മ ഇ​​ൻ​​ഡ​​സ്​​​ട്രി​​യെ കു​​റി​​ച്ച്​ അ​​റി​​വി​​ല്ലാ​​ത്ത​​തുകൊ​​ണ്ടാ​​ണ്. ​​ഇ​​പ്പോ​​ഴും ഏ​​റ്റ​​വും എ​​ളു​​പ്പം മ​​ല​​യാ​​ള​​ത്തി​​ലാ​​ണ്. എ​െ​​ൻ​​റ അ​​റി​​വി​​ൽ, മ​​​ല​​യാ​​ള​​മ​​ല്ലാ​​ത്തൊ​​രു ഇ​​ൻ​​ഡ​​സ്​​​ട്രി​​യി​​ൽ ഒ​​രു താ​​ര​​ത്തി​​ന​​ടു​​ത്തേ​​ക്ക്​ ഒ​​രു ഇ​​ൻ​​റ​​ർ​​ഫേ​​സ്​ കി​​ട്ട​​ണ​​മെ​​ങ്കി​​ൽ മ​​ല​​യാ​​ള​​ത്തി​​നേ​​ക്കാ​​ൾ ഒ​​രു പാ​​ട്​ ബു​​ദ്ധി​​മു​​ട്ടാ​​ണ്.​​ അ​​ത്​ മ​​റ്റ്​ ഭാ​​ഷ​​ക​​ളി​​ൽ അ​​ഭി​​ന​​യി​​ച്ച ഒ​​രാ​​ളെ​​ന്ന നി​​ല​​യി​​ൽ എ​​നി​​ക്ക്​ ആ​​ധി​​കാ​​രി​​ക​​മാ​​യി പ​​റ​​യാ​​ൻ ക​​ഴി​​യും.

ആ ​​ന​​ടി​​യെ പെ​​ങ്ങ​​ളെ പോ​​ലെ ചേ​​ർ​​ത്ത്​ പി​​ടി​​ച്ച്, ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കി​​യ വ്യ​​ക്തി​​ക​​ളി​​ൽ പ്ര​​ധാ​​നി​​യാ​​ണ് താ​​ങ്ക​​ൾ. മ​​ല​​യാള സി​​നി​​മ​​യി​​ൽ ത​​ല​​യെ​​ടു​​പ്പു​​ള്ള​​വ​​രൊ​​ക്കെ അ​​നീ​​തി​​യു​​ടെ മൗ​​നംപാ​​ലി​​ച്ച​​പ്പോ​​ഴാ​​ണ്​ താ​​ങ്ക​​ൾ നി​​ല​​പാ​​ടു​​റ​​ക്കെ പ​​റ​​ഞ്ഞ​​ത്.​​ നീ​​തി​​യു​​ടെ പ​​ക്ഷത്താ​​ണ്​ നി​​ൽ​​ക്കേ​​ണ്ട​​തെ​​ന്ന്​ പ​​റ​​ഞ്ഞ്​ അ​​വ​​രെ വി​​ളി​​ച്ചുകൊ​​ണ്ടുവ​​ന്ന്​ നി​​ർ​​ത്തി​​യ​​ത്​ താ​​ങ്ക​​ളാ​​ണ്.​​ എ​​ന്തൊ​​ക്കെ​​യാ​​ണ്​ അ​​ന്ന്​ സം​​ഭ​​വി​​ച്ച​​ത്?

എ​െ​​ൻ​​റ നി​​ല​​പാ​​ട്​ ഞാ​​ൻ അ​​റി​​യി​​ച്ചു. എ​െ​​ൻ​​റ സു​​ഹൃ​​ത്താ​​ണ്​ ആ ​​ന​​ടി.​​ എ​െ​​ൻ​​റ സു​​ഹൃ​​ത്തി​​നൊ​​പ്പം ഞാ​​ൻ നി​​ന്നു. അ​​തി​​ന​​പ്പു​​റം അ​​തി​​നെ പ​​റ്റി എ​​നി​​ക്ക്​ പ​​റ​​യാ​​ൻ ഒ​​രു വ്യാ​​ഖ്യാ​​ന​​വും ഇ​​ല്ല. എ​െ​​ൻ​​റ സു​​ഹൃ​​ത്തി​​ന്​ ഇ​​ങ്ങ​​നെ​​യൊ​​രു ദു​​ര​​നു​​ഭ​​വം ഉ​​ണ്ടാ​​യി.​​ അ​​വ​​ർ​​ക്കൊ​​പ്പം ഞാ​​ൻ നി​​ന്നു. അ​​ത്​ ഏ​​റ്റ​​വും സ്വാ​​ഭാ​​വി​​ക​​മാ​​യ കാ​​ര്യ​​മ​​ല്ലേ. നി​​ങ്ങ​​ളു​​ടെ സു​​ഹൃ​​ത്തി​​ന്​ ഒ​​രു സം​​ഭ​​വ​​മു​​ണ്ടാ​​യാ​​ൽ നി​​ങ്ങ​​ൾ അ​​വ​​ർ​​ക്കൊ​​പ്പം നി​​ൽ​​ക്കി​​ല്ലേ.


മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ സ്ത്രീ ​​കൂ​​ട്ടാ​​യ്മ​​യാ​​യ ‘വി​മ​​ൻ ഇ​​ന്‍ സി​​നി​​മ ക​​ലക്റ്റീ​​വി​​​’​െൻറ കൂ​​ടെ നി​​ല്‍ക്കു​​ന്ന​​ത് ഒ​​രു ബ​​ഹു​​മ​​തി​​യാ​​യി കാ​​ണു​​മെ​​ന്നും എ​​ല്ലാ​​യ്‌​​പോ​​ഴും ഒ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്നും പ​​റ​​ഞ്ഞു. ഡ​​ബ്ല്യൂ.സി.​​സി എ​​ന്ന സം​​ഘ​​ട​​ന മ​​ല​​യാ​​ള സി​​നി​​മ​​ാമേ​​ഖ​​ല​​യെ കൂ​​ടു​​ത​​ൽ ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​ക്ക​ു​​ന്ന​​തി​​ൽ വ​​ഹി​​ച്ച പ​​ങ്ക്​ എ​​ന്താ​​ണ്? അ​​ത്​ മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ സ്​​​ത്രീ​​ക​​ൾ​​ക്ക്​ ന​​ൽ​​കു​​ന്ന പി​​ന്തു​​ണ​​യെ​​ത്ര​​​ത്തോ​​ള​​മു​​ണ്ട്?

ഡ​​ബ്യൂ.സി.​​സി എ​​ന്ന ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ രൂ​​പ​​പ്പെ​​ട്ട​​പ്പോ​​ൾ സം​​വി​​ധാ​​യി​​ക അ​​ഞ​​്​ജ​​ലി മേ​​​േന​​ാൻ ആ​​ണ് എ​​ന്നെ​ വി​​ളി​​ച്ച്​ ഇ​​ങ്ങ​​​നെ​​യൊ​​രു സം​​ഘ​​ട​​ന വ​​ര​ു​​ന്നു​​ണ്ടെന്ന്​ പ​​റ​​യു​​ന്ന​​ത്. അ​​വ​​രു​​ടെ പ്ര​​വ​​ർ​​ത്ത​​നരീ​​തി​​യും ഉ​​ദ്ദേ​​ശ്യ​​ശു​​ദ്ധി​​യു​​മൊ​​ക്കെ അ​​ഞ​​്​ജ​​ലി പ​​റ​​ഞ്ഞ​​തി​​ൽനി​​ന്ന്​ എ​​നി​​ക്ക്​ ബോ​​ധ്യ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ െഎ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച​​ത്. ആ ​​സം​​ഘ​​ട​​ന കാ​​ര​​ണം എ​​ന്താ​​ണ്​ മാ​​റ്റ​​മു​​ണ്ടാ​​യ​െ​​ത​​ന്ന്​ പ​​റ​​യാ​​ൻ ആ ​​സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​രീ​​തി എ​​ന്താ​​ണ്, അ​​വ​​രെ​​ന്താ​​ണ്​ ചെ​​യ്യു​​ന്ന​​ത്​ എ​​ന്ന​​തി​​നെ കു​​റി​​ച്ചൊ​​രു ധാ​​ര​​ണ വേ​​ണം.​​

ആ സം​​ഘ​​ട​​ന എ​​ങ്ങ​​നെ​​യാ​​ണ്​ ​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്,​ അ​​വ​​​ർ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന കാ​​ര്യ​​ങ്ങ​​ൾ എ​​ന്തൊ​​ക്കെ​​യ​​ണെ​​ന്ന്​ എ​​നി​​ക്ക്​ അ​​റി​​യി​​ല്ല.​​ ഒ​​രു മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്​​​ത്രീ​​ക്ക്​ ആ ​​സം​​ഘ​​ട​​ന​​യു​​മാ​​യി സ​​മീ​​പി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ൾ, ആ​​വ​​ശ്യ​​ങ്ങ​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണെ​​ന്ന്​ എ​​നി​​ക്ക്​ ഒ​​രു ധാ​​ര​​ണ​​യി​​ല്ല.

koode-78

ഏ​​താ​​ണ്ട് എ​​ട്ടു​​വ​​ർ​​ഷ ഇ​​ട​​വേ​​ള​​ക്ക്​ ശേ​​ഷം തി​​രി​െ​​ക വ​​ന്ന പാ​​ർ​​വ​​തി​​യെ പ്രേ​​ക്ഷ​​ക​​ർ ഏ​​റ്റു​​വാ​​ങ്ങി​​യത്​ കാ​​ഞ്ച​​ന​​മാ​​ല​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു. ‘മ​​രി​​യാ​​നി​​’ലെ​​യും ‘ബാം​​ഗ്ലൂ​​ർ ഡെ​​യ്സി​​’ലെ​​യും ‘ചാർളി’യിലെയും പ്ര​​ക​​ട​​ന​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു​​വെ​​ങ്കി​​ലും ‘എ​​ന്ന് നി​​​​െൻറ മൊ​​യ്തീ​​ൻ’ പാ​​ർ​​വ​​തി​​ക്ക് ന​​ൽ​​കി​​യ സ്വീ​​കാ​​ര്യ​​ത വ​​ലു​​താ​​യി​​രു​​ന്നു. ആ ​​പാ​​ർ​​വ​​തി​​ക്ക്​ ത​​ന്നെ പ​​റ​​യേ​​ണ്ടിവ​​ന്നു ശ​​രി​​ക്കൊ​​പ്പം നി​​ന്ന​​തുകൊ​​ണ്ട്​ ഇ​​പ്പോ​​ൾ സി​​നി​​മ​​ക​​ൾ ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന്.​​ എ​​ന്തുകൊ​​ണ്ടാ​​ണ്​ മ​​ല​​യാ​​ള​​ത്തി​​ൽ നി​​ല​​പാ​​ടു​​ക​​ളു​​ള്ള ന​​ട​​ന്മാർ​​ക്ക്​ നേ​​രി​​ടേ​​ണ്ടി വ​​രാ​​ത്ത ഇ​​ത്ത​​രം ബ്ലാ​​ക്ക്​​​മെ​​യി​​ലി​​ങ്ങു​​ക​​ൾ ന​​ടി​​ക​​ൾ​​ക്ക്​ നേ​​രി​​ടേ​​ണ്ടിവ​​രു​​ന്ന​​ത്?

ഒ​​രു നി​​ല​​പാ​​ട്​ എ​​ടു​​ത്ത​​തി​െ​​ൻ​​റ പേ​​രി​​ൽ ഒ​​രുപാ​​ട്​ സി​​നി​​മ​​ക​​ളി​​ൽനി​​ന്ന്​ ഒ​​രു​​കാ​​ല​​ത്ത്​ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ഒ​​രാ​​ളാ​​ണ്​ ഞാ​​ൻ.​​ ന​​ട​​ന്മാ​​ർ​​ക്ക്​ അ​​ത്ത​​രം അ​​നു​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന്​ പ​​റ​​യാ​​ൻ പ​​റ്റി​​ല്ല. എ​​നി​​ക്കും ​ പ​​ണ്ട്​ അ​​ത്ത​​രം അ​​നു​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.​​ നി​​ല​​പാ​​ടു​​ക​​ൾ പ​​റ​​ഞ്ഞ​​തി​െ​​ൻ​​റ പേ​​രി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumaranmalayalam newsmovie news
News Summary - Nine Interview by Prithviraj-Movie News
Next Story