സ്നേഹപൂർവം മാത്തൻ

tovino
ടൊ​​വി​​നോ തോ​​മ​​സ്

പ്ര​​ണ​​യ​​വും അ​​തിന്‍റെ അ​​തി​​ജീ​​വ​​ന​​വു​​മെ​​ല്ലാം ഒ​​രുപാ​​ട് കേ​​ട്ട മ​​ല​​യാ​​ളി േപ്ര​​ക്ഷ​​ക​​ർ​​ക്ക് നോ​​വിന്‍റെ അ​​നു​​ഭ​​വ​​ക്കാ​​ഴ്ച സ​​മ്മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ത്ത​​നും അ​​പ​​ർ​​ണ​​യും. അ​​ത്ര​​മേ​​ൽ സം​​ഭ​​വ​​ബ​​ഹു​​ല​​മാ​​യ രം​​ഗ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​തെ തീ​​ർ​​ത്തും ശാ​​ന്ത​​മാ​​യി ക​​ഥ പ​​റ​​യു​​ന്ന ‘മാ​​യാ​​ന​​ദി’ എ​​ന്ന ചി​​ത്ര​​ത്തെ​​ക്കു​​റി​​ച്ച് പ​​ല ത​​ര​​ത്തി​​ലു​​ള്ള അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഇ​​തി​​ന​​കം പു​​റ​​ത്തു​​വ​​ന്നു. അ​​ത്ത​​രം വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളെ​​ക്കു​​റി​​ച്ച്, ത​െ​​ൻ​​റ അ​​നു​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ചി​​ത്ര​​ത്തി​​ലെ ‘മാ​​ത്ത​​ൻ’ എ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ച്ച ന​​ട​​ൻ ടൊ​​വി​​നോ തോ​​മ​​സി​​ന് പ​​റ​​യാ​​നു​​ള്ള​​ത്...

‘‘ന​​ല്ല സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​വു​​ക എ​​ന്ന​​താ​​ണ് എ​​ന്നും കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന ആ​​ഗ്ര​​ഹം. അ​​ത്ത​​ര​​മൊ​​രു സി​​നി​​മ​​യു​​ടെ കൂ​​ടെ സ​​ഞ്ച​​രി​​ക്കാ​​നാ​​യി എ​​ന്ന ചാ​​രി​​താ​​ർ​​ഥ്യ​​ത്തി​​ലാ​​ണ് ഞാ​​നി​​പ്പോ​​ൾ. പ​​ല ത​​ര​​ത്തി​​ലു​​ള്ള വീ​​ക്ഷ​​ണ​​ങ്ങ​​ൾ വ​​രു​​ന്നു ’മാ​​യാ​​ന​​ദി’​​യെ​​ക്കു​​റി​​ച്ച്. എ​​ന്നാ​​ൽ, ന​​ല്ല സി​​നി​​മ എ​​ന്നാ​​ണ് ഞാ​​ൻ ‘മാ​​യാ​​ന​​ദി’​​യെ വി​​ശേ​​ഷി​​പ്പി​​ക്കു​​ക. കാ​​ര​​ണം അ​​തി​​ൽ ജീ​​വി​​ത​​മു​​ണ്ട്. കൃ​​ത്രി​​മ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​ത് ജ​​ന​​മേ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് ഞ​​ങ്ങ​​ൾ​​ക്കു​​റ​​പ്പു​​ണ്ടാ​​യി​​രു​​ന്നു.

തു​​ട​​ക്കം മു​​ത​​ൽ​​ക്ക് ത​​ന്നെ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന തി​​യ​​റ്റ​​റു​​ക​​ൾ കൂ​​ടു​​ന്നു. േപ്ര​​ക്ഷ​​ക​​ർ വ​​ർ​​ധി​​ക്കു​​ന്നു. ന​​ല്ല​​തെ​​ന്ന് ആ​​രും പ​​റ​​ഞ്ഞ് പ​​റ​​യി​​പ്പി​​ക്കു​​ന്ന​​ത​​ല്ല. അ​​തി​​ന് സാ​​ധി​​ക്കു​​ക​​യു​​മി​​ല്ല. സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ േപ്ര​​ക്ഷ​​ക​​ർ പ​​റ​​യു​​ന്ന അ​​ഭി​​പ്രാ​​യ​​മാ​​ണ് ഞ​​ങ്ങ​​ൾ​​ക്ക് ക​​രു​​ത്തേ​​കു​​ന്ന​​ത്. എ​​ന്തെ​​ങ്കി​​ലും അ​​ജ​​ണ്ട​​യു​​മാ​​യി ന​​ട​​ക്കാ​ത്ത​​വ​​രെ​​ല്ലാം ഈ ​​സം​​രം​​ഭ​​ത്തെ ന​​ല്ല​​തെ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. അ​​ഭി​​നേ​​താ​​ക്ക​​ളു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ​​ക്കു​​പ​​രി സം​​വി​​ധാ​​ന​​വും എ​​ഴു​​ത്തും കാ​​മ​​റ​​യു​​മെ​​ല്ലാം മി​​ക​​ച്ചു​​നി​​ന്നു എ​​ന്ന​​താ​​ണ് ഈ ​​ചി​​ത്ര​​ത്തെ വ്യ​​ത്യ​​സ്​​​ത​​മാ​​ക്കു​​ന്ന​​ത്. ഐ​​ശ്വ​​ര്യ ല​​ക്ഷ്മി​​യു​​ടെ മി​​ക​​ച്ച അ​​ഭി​​ന​​യ​​വും മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി.’’ 
mayanadhi tovino
കേട്ടപ്പോഴേ കൊതിച്ചുപോയി 
ആ​​ദ്യം എെ​​ൻ​​റ ക​​ഥാ​​പാ​​ത്ര​​ത്തെ​​ക്കു​​റി​​ച്ചാ​​ണ് ആ​​ഷി​​ക്കേ​ട്ട​​ൻ പ​​റ​​ഞ്ഞ​​ത്്. പി​​ന്നീ​​ടാ​​ണ് സി​​നി​​മ​​യു​​ടെ ക​​ഥ പ​​റ​​യു​​ന്ന​​ത്. ക​​ഥാ​​പാ​​ത്ര​​ത്തെ​​ക്കു​​റി​​ച്ച് കേ​​ട്ട​​പ്പോ​​ൾ ത​​ന്നെ ഞാ​​ൻ വ​​ല്ലാ​​തെ കൊ​​തി​​ച്ചു​​പോ​​യി. അ​​ത്ര​​മാ​​ത്രം ഇ​​ൻ​​റ​റ​​സ്​​​റ്റി​​ങ്​ ആ​​യി​​രു​​ന്നു. ആ​​ഷി​​ക്​ അ​​ബു എ​​ന്ന സം​​വി​​ധാ​​യ​​ക​​നെ​​ക്കു​​റി​​ച്ച് ന​​മ്മ​​ൾ​​ക്ക​​റി​​യാ​​മെ​​ന്ന​​തി​​നാ​​ൽ എ​​ന്തെ​​ങ്കി​​ലും വ്യ​​ത്യ​​സ്​​​ത​​ത അ​​ദ്ദേ​​ഹം കാ​​ത്തു​​വെ​​ച്ചി​​ട്ടു​​ണ്ടാ​​കു​​മെ​​ന്ന് ഉ​​റ​​പ്പു​​ണ്ടാ​​യി​​രു​​ന്നു. ലൊ​​ക്കേ​​ഷ​​നി​​ൽ അ​​ദ്ദേ​​ഹം വ​​ള​​രെ കൂ​​ളാ​​ണ്.

​​നെ​​പ്പോ​​ഴും പ​​റ​​യാ​​റു​​ണ്ട്, സം​​വി​​ധാ​​യ​​ക​െ​​ൻ​​റ സ്വ​​ഭാ​​വ​​ത്തി​​ന​​നു​​സ​​രി​​ച്ചാ​​കും ആ ​​ടീ​​മിെ​​ൻ​​റ സ്വ​​ഭാ​​വ​​മെ​​ന്ന്. ഇ​​തിെ​​ൻ​​റ വി​​ജ​​യ​​ത്തി​​ന് ര​​ച​​യി​​താ​​ക്ക​​ളാ​​യ ശ്യാ​​മേ​​ട്ട​​നും ദി​​ലീ​​ഷേ​​ട്ട​​നും ന​​ൽ​​കി​​യ സം​​ഭാ​​വ​​ന ചെ​​റു​​ത​​ല്ല. ജ​​യേ​​ഷ് മോ​​ഹ​​ൻ, സൈ​​ജു ശ്രീ​​ധ​​ര​​ൻ തു​​ട​​ങ്ങി വ​​ലി​​യൊ​​രു നി​​ര​​യും പി​​ന്നി​​ലു​​ണ്ട്. യു​​ദ്ധ​​കാ​​ലാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലെ​​ടു​​ത്ത ചി​​ത്ര​​മ​​ല്ല ഇ​​ത്. അ​​തിെ​​ൻ​​റ ഗു​​ണം അ​​തി​​ലു​​ണ്ട്. പാ​​ട്ടു​​ക​​ൾ​​ക്ക് വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ള്ള ചി​​ത്ര​​മാ​​ണി​​ത്. പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ അ​​താ​​ണ് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഐ ​​ടൂ​​ൺ​​സ്​ തെ​​ര​​ഞ്ഞെ​​ടു​​ത്ത ആ​​ദ്യ പ​​ത്ത് പാ​​ട്ടു​​ക​​ളി​​ൽ ഈ ​​സി​​നി​​മ​​യി​​ലെ നാ​​ല് പാ​​ട്ടു​​ക​​ളും ഉ​​ൾ​​പ്പെ​​ട്ടു. റെ​​ക്സ്​ വി​​ജ​​യ​​ൻ, ഷ​​ഹ​​ബാ​​സ്​ അ​​മ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ആ െ​​ക്ര​​ഡി​​റ്റ​ി​ന​​ർ​​ഹ​​രാ​​ണെ​​ന്ന് ഞാ​​ൻ ഉ​​റ​​പ്പി​​ച്ച് പ​​റ​​യും. 

േപ്രക്ഷകരെ ചെറുതാക്കിക്കാണരുത്  
ഈ ​​സി​​നി​​മ കു​​ടും​​ബ​േ​​പ്ര​​ക്ഷ​​ക​​ർ ഉ​​ൾ​​ക്കൊ​​ള്ളു​​മോ​​യെ​​ന്ന സം​​ശ​​യ​​ത്തി​​ന് അ​​ടി​​സ്​​​ഥാ​​ന​​മി​​ല്ല. കാ​​ര​​ണം ഞാ​​ൻ നാ​​ല് തി​​യ​​റ്റ​​റി​​ൽ പോ​​യി ഈ ​​ചി​​ത്രം ക​​ണ്ട വ്യ​​ക്തി​​യാ​​ണ്. പ​​ല പ്രാ​​യ​​ത്തി​​ലു​​ള്ള േപ്ര​​ക്ഷ​​ക​​രും അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​രു​​ടെ പ്ര​​തി​​ക​​ര​​ണം നേ​​രി​​ട്ട് കാ​​ണാ​​ൻ സാ​​ധി​​ച്ചു. മോ​​ശം സി​​നി​​മ മോ​​ശ​​മെ​​ന്ന് ത​​ന്നെ പ​​റ​​യു​​ന്ന​​വ​​രാ​​ണ് മ​​ല​​യാ​​ളി​​ക​​ൾ. സി​​നി​​മ ക​​ഴി​​യു​​മ്പോ​​ഴു​​ള്ള നി​ശ്ശ​ബ്​​​ദ​​ത​​യും പി​​ന്നീ​​ടു​​ള്ള കൈ​​യ​​ടി​​യും ഞാ​​ൻ നേ​​രി​​ട്ട​​നു​​ഭ​​വി​​ച്ച​​താ​​ണ്. കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം വ​​ന്ന​​വ​​രും പ​​ടം ക​​ണ്ട് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ എ​​ന്നെ നേ​​രി​​ട്ട് ക​​ണ്ട് അ​​റി​​യി​​ച്ച പ്ര​​തി​​ക​​ര​​ണം അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നു. 

mayanadi tovino

നമ്മൾ േപ്രക്ഷകരെ കുറച്ച് കാണേണ്ടതില്ല. എല്ലാ ഭാഷയിലുമുള്ള സിനിമയും കാണുന്നവരാണവർ. ഇതിൽ പ്രണയമുൾപ്പെടെ ഒരു രംഗവും ആരെയും തൃപ്തിപ്പെടുത്താനായി ചേർത്തതല്ല. വൃത്തികേടായി ഒന്നുമതിലില്ല. അതായത് ഈ സിനിമക്ക് ആവശ്യമില്ലാത്തതൊന്നും അതിലില്ലെന്ന് ചുരുക്കം. അങ്ങനെയുള്ള കൃത്രിമരംഗങ്ങളുള്ള രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് താൽപര്യവുമില്ല. എ​​െൻറ ജോലി ചെയ്യുമ്പോൾ അതിനോട് നീതി പുലർത്തേണ്ടേ? 

ഫു​​ൾ​​ടൈം റൊ​​മാ​​ൻ​​റി​​ക് ഹീ​​റോ​​യ​​ല്ല
ഞാ​​ൻ ഒ​​രു ഫു​​ൾ​​ടൈം റൊ​​മാ​​ൻ​​റി​​ക് ഹീ​​റോ​​യ​​ല്ല. അ​​ങ്ങ​​നെ പ​​റ​​യു​​ന്ന​​തി​​ൽ കാ​​ര്യ​​മി​​ല്ല. ‘ഗ​​പ്പി’ എ​​ന്ന ചി​​ത്ര​​ത്തി​​ൽ റൊ​​മാ​​ൻ​​റി​​ക് ഹീ​​റോ​​യ​​ല്ല​​ല്ലോ. ‘ത​​രം​​ഗ’​​ത്തി​​ലും അ​​ത​​ല്ല. എ.​​ബി.​​സി.​​ഡി, സ്​​റ്റൈ​ൽ തു​​ട​​ങ്ങി നി​​ര​​വ​​ധി സി​​നി​​മ​​ക​​ൾ ചെ​​യ്തു. എ​​ല്ലാ​​ത്ത​​രം ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും അ​​വ​​യി​​ലു​​ണ്ട്. ഒ​​ട്ടും റൊ​​മാ​​ൻ​​സി​​ല്ലാ​​ത്ത ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ​​ക്കും വേ​​ഷം ന​​ൽ​​കി. ആ​​ദ്യ​​ത്തെ ഫു​​ൾ​​ടൈം റൊ​​മാ​​ൻ​​സ്​ സി​​നി​​മ ‘മാ​​യാ​​ന​​ദി’​​യാ​​ണ്. 
 

mayanadi tovino

ബോറടിക്കാതിരിക്കാൻ വ്യത്യസ്തൻ 
സ്​​​ഥി​​രം ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​തി​​നേ​​ക്കാ​​ളേ​​റെ വ്യ​​ത്യ​​സ്​​​ത റോ​​ളു​​ക​​ൾ ചെ​​യ്യാ​​നാ​​ണ് ഇ​​ഷ്​​​ട​​പ്പെ​​ടു​​ന്ന​​ത്. ബോ​​റ​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ്. ന​​മ്മു​​ടെ വ​​ള​​ർ​​ച്ച​​ക്കും അ​​താ​​ണ് സ​​ഹാ​​യ​​കം. കേ​​ൾ​​ക്കു​​ന്ന എ​​ല്ലാ ക​​ഥ​​ക​​ളും ചെ​​യ്യാ​​ൻ ന​​മു​​ക്ക് സാ​​ധി​​ച്ചെ​​ന്ന് വ​​രി​​ല്ല. നൂ​​റ് ക​​ഥ കേ​​ട്ടാ​​ൽ അ​​മ്പ​​തെ​​ണ്ണം ന​​ല്ല​​താ​​ണെ​​ങ്കി​​ൽ അ​​തി​​ൽ​​നി​​ന്ന് വീ​​ണ്ടും തി​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ടി വ​​രും. ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​വ മാ​​ത്ര​​മേ ചെ​​യ്യാ​​നാ​​കൂ. 

ജീവിതം സോഷ്യൽ മീഡിയക്കുള്ളിലല്ല 
സോ​​ഷ്യ​​ൽ മീ​​ഡി​​യ​​ക്കു​​ള്ളി​​ൽ ജീ​​വി​​ക്കു​​ന്ന വ്യ​​ക്തി​​യ​​ല്ല ഞാ​​ൻ. അ​​തി​​ന് പു​​റ​​ത്താ​​ണ്. എ​​ന്നാ​​ലും സി​നി​മ​യു​ടെ ​പ്ര​മോ​ഷ​ന​​ട​​ക്ക​​മു​​ള്ള​​വ​​ക്ക് ഈ ​​വേ​​ദി ഉ​​പ​​യോ​​ഗി​​ക്കാ​​റു​​ണ്ട്. ഞാ​​ൻ പ്ര​​തി​​ക​​രി​​ച്ച് ലോ​​കം മാ​​റ്റി​​ക്ക​​ള​​യാ​​മെ​​ന്ന ചി​​ന്ത​​യൊ​​ന്നു​​മി​​ല്ല. അ​​തി​​ലൂ​​ടെ വി​​പ്ല​​വം വ​​രു​​ത്താ​​മെ​​ന്ന മോ​​ഹ​​മി​​ല്ല.  ‘തീ​​വ​​ണ്ടി’ എ​​ന്ന ചി​​ത്ര​​ത്തിെ​​ൻ​​റ സെ​​റ്റി​​ലാ​​ണി​​പ്പോ​​ൾ. അ​​ത് ഏ​​ക​​ദേ​​ശം പൂ​​ർ​​ത്തി​​യാ​​യി. അ​​ടു​​ത്ത​​ത് ഒ​​രു ത​​മി​​ഴ് ചി​​ത്ര​​മാ​​ണ്. ഫെ​​ബ്രു​​വ​​രി​​യി​​ൽ മ​​ധു​​പാ​​ലിെ​​ൻ​​റ ചി​​ത്രം ഷൂ​​ട്ടി​​ങ്ങാ​​രം​​ഭി​​ക്കും. 

COMMENTS