`എന്‍റെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു`

അഞ്ജു ദാസ്‌
15:58 PM
26/01/2018

അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തു​​​ക. ന​​​ല്ല ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പ​​​ഠ​​​നം തു​​​ട​​​രാ​​​ന്‍ സി​​​നി​​​മ​​​യി​​​ല്‍നി​​​ന്ന്​ വി​​​ട്ടുനി​​​ല്‍ക്കു​​​ക. വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം തി​​​രി​​​ച്ചു​​​വ​​​ര​​​വ്. പി​​​ന്നീ​​​ട​ങ്ങോ​​​ട്ട് വ്യ​​​ത്യ​​​സ്ത​​​വും അ​​​ഭി​​​ന​​​യ പ്രാ​​​ധാ​​​ന്യ​​​വു​​​മു​​​ള്ള ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ 20 വ​​​ര്‍ഷ​​​ത്തി​​​െ​ല​​​ത്തി​​​യ ക​​​രി​​​യ​​​ര്‍... ഇ​​​ട​​​ക്കാ​​​ല​​​ത്ത് മാ​​​റിനി​​​ല്‍ക്കാ​​​നു​​​ള്ള​​​ത​​​ട​​​ക്കം ത​​​​​െൻറ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ശ​​​രി​​​യാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ച്ചു മ​​​ല​​​യാ​​​ള​​​ത്തി​​​െൻ​റ ബോ​​​ള്‍ഡ് ആ​​​ന്‍ഡ് ബ്യൂ​​​ട്ടി​​​ഫു​​​ള്‍ ലെ​​​ന.

സി​​​നി​​​മ​​​യെ എ​​​ന്നും ഒ​​​രേ പാ​​​ഷ​​​നോ​​​ടെ​​​യാ​​​ണ് സ​​​മീ​​​പി​​​ച്ച​​​തെ​​​ന്ന് ലെ​​​ന പ​​​റ​​​യു​​​ന്നു. സം​​​സ്ഥാ​​​ന അ​​​വാ​​​ര്‍ഡു​​​ക​​​ളും ഫി​​​ലിം ഫെ​​​യ​​​ര്‍ അ​​​വാ​​​ര്‍ഡു​​​ക​​​ളും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ നി​​​ര അ​​​ത് സ​​​ത്യ​​​മാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്നു. പു​​​തി​​​യ സി​​​നി​​​മ​​​ക​ളു​ടെ വി​​​ജ​​​യ​​​ങ്ങ​​​ള്‍, സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പം ആ​​​രം​​​ഭി​​​ച്ച ‘ആ​​​കൃ​​​തി’ യു​​​ടെ സ​​​ന്തോ​​​ഷം... ഇ​​​തൊ​​​ക്കെ​​​യാ​​​ണ് ലെ​​​ന​​​യു​​​ടെ വാ​​​ക്കു​​​ക​​​ളി​​​ല്‍ നി​​​റ​​​ഞ്ഞു​​​നി​​​ല്‍ക്കു​​​ന്ന​​​ത്. ഓ​​​രോ ഉ​​​ദ്യ​​​മ​​​വും അ​​​ത്ര​​​യ​​​ധി​​​കം ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യാ​​​ണീ താ​​​രം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ക്ക് ത​​​േ​ൻ​റ​​​താ​​​യ  ​ൈക​​​യൊ​പ്പ് പ​​​തി​​​പ്പി​​​ക്കു​​​ന്ന അ​​​ഭി​​​നേ​​​ത്രി സം​​​സാ​​​രി​​​ക്കു​​​ന്നു...


അഭിനയം എന്റെ പാഷന്‍
അ​​​ഭി​​​ന​​​യം തു​​​ട​​​ങ്ങു​​​ന്ന​​​ത് മൂ​​​ന്നാം വ​​​യ​​​സ്സി​​​ലാ​​​ണെ​​​ന്നാ​​​ണ് ഓ​​​ർ​മ, അ​​​തു മു​​​ഴു​​​വ​​​ന്‍ ക​​​ണ്ണാ​​​ടി​​​ക്കു മു​​​ന്നിലാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​മാ​​​യി സ്​​റ്റേ​​​ജി​​​ല്‍ ക​​​യ​​​റു​​​ന്ന​​​ത് എ​​​ല്‍.​​​കെ.​​​ജി​​​യി​​​ല്‍ പ​​​ഠി​​​ക്കു​​​മ്പോ​​​ള്‍ നാ​​​ട​​​ക​​​ത്തി​​​ലൂ​​​ടെ. അ​​​ന്ന് ഞ​​​ങ്ങ​​​ള്‍ ഷി​​​ല്ലോ​ങ്ങി​​​ലാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ ലോ​​​റെ​​​റ്റോ കോ​​​ൺ​വെ​​​ൻ​റ്​ സ്കൂ​​​ളി​​​ലാ​​​ണ് പ​​​ഠി​​​ച്ച​​​ത്. അ​​​ന്ന് കേ​​​റി​​​യൊ​​​രു ഹ​​​ര​​​മാ​​​ണ്, മേ​​​ക്ക​​​പ്പും ഡ്രസുമൊ​​​ക്കെ​​​യാ​​​യി സ്​​റ്റേ​​​ജി​​​ല്‍ നി​​​ന്ന​​​പ്പോ​​​ള്‍ ല​​​ഭി​​​ച്ച ഫീ​​​ല്‍ അ​​​തൊ​​​ന്നു വേ​​​റെ​ത്ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു. സ്​​റ്റേ​​​ജ് ഫി​​​യ​​​ര്‍ അ​​​ന്നേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നു​​​ശേ​​​ഷം പ​​​ത്താം ക്ലാ​​​സ് വ​​​രെ സ്കൂ​​​ള്‍ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. പ്ല​സ് ടു ​​​സ​​​മ​​​യ​​​ത്താ​​​ണ് ഹ​​​രി​​​ശ്രീ വി​​​ദ്യാനി​​​കേ​​​ത​​​നി​​​ലെ പ്രി​​​ന്‍സി​​​പ്പ​​​ലി​​​നെ കാ​​​ണാ​​​ന്‍ ജ​​​യ​​​രാ​​​ജ് സ​​​ര്‍ എ​​​ത്തു​​​ന്ന​​​ത്. ‘സ്നേ​​​ഹ’​ത്തി​​​ലേ​​​ക്കു​​​ള്ള റോ​​​ളി​​​ന് ചേ​​​ര്‍ന്ന കു​​​ട്ടി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു ആ ​​​അ​​​ന്വേ​​​ഷ​​​ണം. സ്കൂ​​​ളി​​​ല്‍ ഒ​​​രു ഡ്രാ​​​മ ഗ്രൂ​പ് രൂ​​​പവത്​ക​​​രി​​​ച്ച്​ അ​​​തി​​​ലേ​​​ക്കു​​​ള്ള ഓ​​​ഡി​​​ഷ​​​ന്‍ ആ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ചെ​​​ന്ന​​​ത്. ജ​​​യ​​​രാ​​​ജ് സാ​​​റി​​​െ​ൻ​റ അ​​​സോ​​​സി​​​യേ​​​റ്റും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, ഞാ​​​ന്‍ അ​​​റി​​​ഞ്ഞി​​​ല്ല. അ​​​തി​​​ല്‍ സെ​​​ല​​​ക്ട് ചെ​​​യ്യ​​​െ​പ്പ​​​ട്ടു. അ​​​ടു​​​ത്ത​​​യാ​​​ഴ്ച മു​​​ത​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചു​​​തു​​​ട​​​ങ്ങി. സി​​​നി​​​മ​​​യി​​​ലെ​ത്തു​​​ന്ന​​​തി​​​ന് മു​​​മ്പ്​ ഒ​​​രു ഷൂ​​​ട്ടി​​​ങ് പോ​​​ലും ക​​​ണ്ടി​​​ട്ടി​​​ല്ല. സി​​​നി​​​മ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​രെ​​​യും പ​​​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​െ​ൻ​റ മ​​​ന​​​സ്സി​​​ല്‍ ഞാ​​​നൊ​​​രു ഡ്രാ​​​മ ക്വീ​​​നാ​​​യി​​​രു​​​ന്നു. സി​​​നി​​​മ​​​യി​​​ല്‍ എ​​​നി​​​ക്ക് ഗോ​​​ഡ്ഫാ​​​ദ​​​റോ ഗോ​​​ഡ്മ​​​ദ​​​റോ ഇ​​​ല്ല. 

ദേവദൂതന്‍, രണ്ടാം ഭാവം
ദേ​​​വ​​​ദൂ​​​ത​​​നി​​​ല്‍ ആ​​​ദ്യം വ​​​ലി​​​യ റോ​​​ളാ​​​യി​​​രു​​​ന്നു എ​​​േ​ൻ​റ​ത്. പി​​​ന്നീ​​​ട് ക​​​ഥ മാ​​​റി​​​വ​​​ന്ന​​​പ്പോ​​​ള്‍ ആ ​​​റോ​​​ള്‍ ചെ​​​റു​​​താ​​​യി. എ​​​ന്നാ​​​ലും ആ ​​​പാ​​​ട്ടി​​​ലെ സീ​​​ന്‍ എ​​​ല്ലാ​​​വ​​​രും മ​​​ന​​​സ്സി​​​ലേ​​​റ്റി. സൂ​​​പ്പ​​​ർ​സ്​​റ്റാ​​​റു​​​ക​​​ളു​​​ടെ കൂ​​​ടെ അ​​​ഭി​​​ന​​​യി​​​ക്കു​​​മ്പോ​​​ള്‍ ന​​​മ്മെ കൂ​​​ടു​​​ത​​​ല്‍ ആ​​​ളു​​​ക​​​ള്‍ തി​​​രി​​​ച്ച​​​റി​​​യും. പ​​​ക്ഷേ, അ​​​തി​​​നെ​​​ക്കാ​​​ള്‍ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട വേ​​​ഷം ലാ​​​ല്‍ജോ​​​സ് സാ​​​റി​​​െ​ൻ​റ ര​​​ണ്ടാം​​​ഭാ​​​വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ നാ​​​യി​​​ക​​​യാ​​​യി​​​രു​​​ന്നു, അ​​​താ​​​ണ് ആ​​​ദ്യ ബി​​​ഗ് ബ്രേ​​​ക്.


ഏറ്റവും മികച്ച തീരുമാനം
ക​​​രി​​​യ​​​റി​​​ല്‍ ഞാ​​​ന്‍ വ​​​ള​​​രെ ധൈ​​​ര്യ​​​പൂ​​​ര്‍വം എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം ര​​​ണ്ടാം ഭാ​​​വ​​​ത്തി​​​നു ശേ​​​ഷം നാ​​​യി​​​ക​​​യാ​​​യി സി​​​നി​​​മ​​​യി​​​ല്‍ തു​​​ട​​​രേ​​​ണ്ട എ​​​ന്ന​​​താ​​​ണ്. ര​​​ണ്ടാം ഭാ​​​വം ക​​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​ത്ത്​ ന​​​ല്ല ഓ​​​ഫ​​​റു​​​ക​​​ള്‍ വ​​​ന്നു. പ​​​ക്ഷേ, ഡി​​​ഗ്രി ക​​​ഴി​​​ഞ്ഞ സ​​​മ​​​യ​​​മാ​​​ണ്, എ​​​നി​​​ക്കു പ​​​ഠി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. എ​​​ല്ലാ​​​വ​​​രും സി​​​നി​​​മ​​​യി​​​ല്‍ ത​​​ന്നെ നി​​​ന്നൂ​​​ടേ എ​​​ന്ന് ചോ​​​ദി​​​ച്ചു. അ​​​ന്നു പ​​​ക്ഷേ, ഞാ​​​ന്‍ ഒ​​​റ്റ​​​ക്കെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണ് പ​​​ഠി​​​ക്കാ​​​നാ​​​യി മാ​​​റി​​​നി​​​ല്‍ക്ക​​​ണ​​​മെ​​​ന്ന​​​ത്. പ​​​ഠി​​​ക്ക​​​ണം, ലോ​​​കം കാ​​​ണ​​​ണം, ജീ​വി​​​തം അ​​​നു​​​ഭ​​​വി​​​ച്ച​​​റി​​​യ​​​ണം... ഇ​​​തൊ​​​ക്കെ ആ​​​യി​​​രു​​​ന്നു മ​​​ന​​​സ്സി​​​ല്‍. ആ ​​​തീ​​​രു​​​മാ​​​നം വ​​​ള​​​രെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​യി​​​രു​​​ന്നു. ക്ലി​​​നി​​​ക്ക​​​ല്‍ സൈ​​​ക്കോ​​​ള​​​ജി പ​​​ഠി​​​ക്കാ​​​നാ​​​യി മൂ​​​ന്നു വ​​​ര്‍ഷം ഇ​​​ന്‍ഡ​​​സ്ട്രി​​​യി​​​ല്‍നി​​​ന്ന് മാ​​​റി​​​നി​​​ന്നു.

തി​​​രി​​​ച്ചു വ​​​ന്ന​​​പ്പോ​ള്‍ ആ ​​​മാ​​​റി​​​നി​​​ല്‍പ് എ​​​ന്നെ കൂ​​​ടു​​​ത​​​ല്‍ സ​​​ഹാ​​​യി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. സി​​​നി​​​മ​​​യി​​​ല്‍ മാ​​​ത്ര​​​മ​​​ല്ല ജീ​​​വി​​​ത​​​ത്തി​​​ലും ആ ​​​കോ​​​ഴ്സ് ഏ​​​റെ സ​​​ഹാ​​​യി​​​ച്ചു. ഒ​​​രു​​​പ​​​ക്ഷേ, അ​​​തു ചെ​​​യ്തി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഞാ​​​നി​​​ന്നി​​​വി​​​ടെ ഉ​​​ണ്ടാ​​​കി​​​ല്ലാ​​​യി​​​രു​​​ന്നു. ആ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ഇ​​​തു ശ​​​രി​​​യാ​​​കു​​​മോ എ​​​ന്ന പേ​​​ടി​​​യൊ​​​ന്നും ഉ​​​ള്ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഞാ​​​നെ​​​െ​ൻ​റ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​ള​​​രെ തെ​​​ളി​​​ച്ച​​​മു​​​ള്ള​യാ​​​ളാ​​​ണ്. ഒ​​​രു ഉ​​​ള്‍വി​​​ളി കേ​​​ട്ടാ​​​ണ് തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ എ​​​ടു​​​ക്കു​​​ന്ന​​​ത്. എ​​​െ​ൻ​റ​യു​ള്ളി​​​ല്‍ തോ​​​ന്നു​​​ന്ന​​​ത് എ​​​നി​​​ക്കെ​​​പ്പോ​​​ഴും ശ​​​രി​​​യാ​​​യി വ​​​രും എ​​​ന്ന് എ​​​നി​​​ക്ക​​​റി​​​യാം. ആ ​​​ഉ​​​ള്‍വി​​​ളി ഞാ​​​ന്‍ പി​​​ന്തു​​​ട​​​രു​​​ന്നു.

തിരിച്ചുവരവില്‍ 'ഓമനത്തിങ്കള്‍പക്ഷി'
ബ്രേ​​​ക്കി​​​നു ശേ​​​ഷം ബി​​​ഗ് ബി ​​​എ​​​ന്ന സി​​​നി​​​മ​​​ക്കു ശേ​​​ഷ​​​മാ​​​ണ് ന​​​ല്ല റോ​​​ളു​​​ക​​​ള്‍ ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. ബി​​​ഗ് ബി​​​യി​​​ലെ റോ​​​ളി​​​ന് എ​​​ന്നെ സെ​​​ല​​​ക്ട് ചെ​​​യ്യാ​​​ന്‍ കാ​​​ര​​​ണം ‘ഓ​​​മ​​​ന​​​ത്തി​​​ങ്ക​​​ള്‍പ​​​ക്ഷി’ സീ​​​രി​​​യ​​​ലി​​​ലെ ജാ​​​ന്‍സി എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. സീ​​​രി​​​യ​​​ലി​​​ല്‍ നി​​​ന്നു ത​​​ന്നെ​​​യാ​​​ണ് എ​​​നി​​​ക്ക് സി​​​നി​​​മ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചുവ​​​ര​​​വ് കി​​​ട്ടി​​​യ​​​ത്. ശേ​​​ഷം സീ​​​രി​​​യ​​​ലി​​​ല്‍ ഇ​​​ന്‍വോ​​​ൾ​വ്​​ഡ്​ ആ​​​കാ​​​ന്‍ സ​​​മ​​​യം കി​​​ട്ടി​​​യി​​​ട്ടി​​​ല്ല. അ​​​ത്ര​​​യും സി​​​നി​​​മ​​​യി​​​ല്‍ ആ​​​ക്ടി​​​വാ​​​കാ​​​ന്‍ പ​​​റ്റി​​​യ​​​തു​​​കൊ​​​ണ്ട് സീ​​​രി​​​യ​​​ല്‍ ചെ​​​യ്തി​​​ല്ല. പി​​​ന്നെ സീ​​​രി​​​യ​​​ലി​​​ന് ഒ​​​രു​പാ​​​ട് സ​​​മ​​​യം ആ​​​വ​​​ശ്യ​​​മു​​​ണ്ട്. അ​​​ത്ര​​​ക്ക് സ​​​മ​​​യം കൊ​​​ടു​​​ക്കാ​​​നി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​പ്പോ​​​ള്‍ സീ​​​രി​​​യ​​​ല്‍ ചെ​​​യ്യാ​​​ത്ത​​​ത്.


കഥാപാത്രങ്ങള്‍ പലതും ശ്രദ്ധിക്കപ്പെട്ടില്ല
ട്രാ​​​ഫി​​​ക്കി​​​നു മു​​​മ്പും ശേ​​​ഷ​​​വും ഞാ​​​ന്‍ ഒ​​​രേ​​​പോ​​​ലെ ഹാ​​​ര്‍ഡ് വ​​​ര്‍ക്കി​​​ങ് ആ​​​ണ്. ചെ​​​യ്യു​​​ന്ന എ​​​ല്ലാ കാ​​​ര്യ​​​ത്തി​​​ലും നൂ​​​റു​​​ശ​​​ത​​​മാ​​​നം പ​​​രി​​​ശ്ര​​​മം എ​​​ടു​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ല്‍, ഫ​​​ലം വ്യ​​​ത്യ​​​സ്​​ത​​​മാ​​​യി​​​രി​​​ക്കും എ​​​ന്ന​​​ത് വേ​​​റെ കാ​​​ര്യം. റി​​​ലീ​​​സാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ല്‍ ഓ​​​രോ സി​​​നി​​​മ​​​ക്കും അ​​​തി​​​േ​ൻ​റ​​​താ​​​യ വി​​​ധി​​​യു​​​ണ്ട്. ആ ​​​സി​​​നി​​​മ​​​യു​​​ടെ വി​​​ധി​​​യാ​​​ണ് ന​​​മ്മ​​​ള്‍ ചെ​​​യ്ത ക​​​ഥാ​​​പാ​​​ത്രം എ​​​ത്ര​​​ത്തോ​​​ളം അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടും എ​​​ന്ന​​​ത്.

ഡേ​​​വി​​​ഡ് ആ​​​ന്‍ഡ് ഗോ​​​ലി​​​യാ​​​ത്തി​​​ലെ ജൈ​​​നാ​​​മ്മ, ഇ​​​യ്യോ​​​ബി​​​െ​ൻ​റ പു​​​സ്ത​​​ക​​​ത്തി​​​ലെ ക​​​ഴ​​​ലി തു​​​ട​​​ങ്ങി​​​യ ഒ​​​ത്തി​​​രി ന​​​ല്ല ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍... വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​യൊ​​​ന്നും അ​​​ര്‍ഹി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല, ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് എ​​​ല്ലാ​​​വ​​​രും ഹി​​​റ്റ് സി​​​നി​​​മ​​​യി​​​ലെ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ വ​​​ലി​​​യ ഭാ​​​ഗ്യ​​​മാ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത്. അ​​​തി​​​ലൊ​​​രു ചെ​​​റി​​​യ റോ​​​ള്‍ ചെ​​​യ്താ​​​ലും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടും. എ​​​ന്നാ​​​ല്‍, ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാ​​​തെ പോ​​​കു​​​ന്ന പ​​​ട​​​ത്തി​​​ല്‍ ന​​​ല്ല റോ​​​ള്‍ ചെ​​​യ്തി​​​ട്ടും കാ​​​ര്യ​​​മി​​​ല്ല. എ​​​ത്ര​​​യൊ​​​ക്കെ ന​​​മ്മ​​​ള്‍ ന​​​ന്നാ​​​യി ചെ​​​യ്താ​​​ലും അ​​​വ​​​സാ​​​നം പ്രേ​​​ക്ഷ​​​ക​​​രാ​​​ണ് ഒ​​​രു സി​​​നി​​​മ​​​യു​​​ടെ വി​​​ജ​​​യം നി​​​ർ​ണ​​​യി​​​ക്കു​​​ന്ന​​​ത്.


റോളുകളുടെ തിരഞ്ഞെടുപ്പ്
എ​​​െ​ൻ​റ ക​​​രി​​​യ​​​ര്‍ ഗ്രാ​​​ഫ് ക​​​ണ്ടാ​​​ല​​​റി​​​യാം ഞാ​​​ന്‍ റോ​​​ളി​​​െ​ൻ​റ വ​​​ലു​​​പ്പ​​​ച്ചെ​​​റു​​​പ്പം നോ​​​ക്കി​​​യി​​​ട്ട​​​ല്ല അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​പ്പോ​​​ള്‍ ഗ​​​സ്​​റ്റ്​ അ​​​പ്പി​​​യ​​​റ​​​ന്‍സാ​​​യി​​​രി​​​ക്കും. ചി​​​ല​​​പ്പോ​​​ള്‍ ര​​​ണ്ടോ മൂ​​​ന്നോ സീ​​​നേ ഉ​​​ണ്ടാ​​​യി​​​രി​​​ക്കൂ. എ​​​ന്നാ​​​ല്‍, ക​​​ഥ​​​യി​​​ല്‍ ആ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​​​​െൻറ  പ്രാ​​​ധാ​​​ന്യ​​​മാ​​​ണ് എ​​​നി​​​ക്ക് മു​​​ഖ്യം, എ​​​െ​ൻ​റ മാ​​​ന​​​ദ​​​ണ്ഡം അ​​​താ​​​ണ്. അ​​​താ​​​യ​​​ത് ഈ ​​​കാ​​​ര​​​ക്ട​​​ര്‍ പ​​​ട​​​ത്തി​​​ലി​​​ല്ലെ​ങ്കി​​​ല്‍ എ​​​ന്താ​​​ണ് വ്യ​​​ത്യാ​​​സം എ​​​ന്ന് ചി​​​ന്തി​​​ക്കും. അ​​​പ്പോ​​​ള്‍ പ്രാ​​​ധാ​​​ന്യം മ​​​ന​​​സ്സി​​​ലാ​​​കും. ഇ​​​ന്‍വെ​​​സ്​​റ്റ്​ ചെ​​​യ്യു​​​ന്ന പ​​​രി​​​ശ്ര​​​മം മൂ​​​ല്യ​​​മു​​​ള്ള​​​താ​​​യി തോ​​​ന്നും.

ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​െ​ൻ​റ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്താ​​​ണ്, ആ ​​​ക​​​ഥാ​​​പാ​​​ത്ര​​​നി​​​ര്‍വ​​​ഹ​​​ണ​​​ത്തി​​​ന് എ​​​ത്ര വെ​​​ല്ലു​​​വി​​​ളി​​​യു​​​ണ്ട്, ആ ​​​റോ​​​ളി​​​ല്‍ എ​​​ന്തെ​​​ല്ലാം ചെ​​​യ്യാ​ൻ പ​​​റ്റും എ​​​ന്ന​തൊ​ക്കെ​​​യാ​​​ണ്​ എ​​​ന്നെ ഒ​​​രു റോ​​​ള്‍ തി​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. വ​​​ള​​​രെ വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ​​​തും ത്രി​​​ല്ലി​​​ങ്ങാ​​​യി​​​ട്ടും തോ​​​ന്നി​​​യാ​​​ല്‍ ആ ​​​റോ​​​ള്‍ ഞാ​​​ന്‍ ചെ​​​യ്യും. ഒ​​​രു​​​പാ​​​ട് ന​​​ര​​​ച്ച മു​​​ടി​​​യൊ​​​ക്കെ​​​യാ​യി​​​ട്ട് 60, 70 വ​​​യ​​​സ്സു​​​ള്ള ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​ന്‍ ശാ​​​രീ​​​രി​​​ക​​​മാ​​​യി വ​​​ലി​​​യ പ്ര​​​യ​​​ത്​​നം ആ​​​വ​​​ശ്യ​​​മാ​​​ണ്.

സി​​​നി​​​മ ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ ആ ​​​ശ​​​രീ​​​രഭാ​​​ഷ പി​​​ന്തു​​​ട​​​ര​​​ണം. പ​​​ക്ഷേ, അ​​​തു​​​ത​​​ന്നെ ചെ​​​യ്​തുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ കാ​​​ര്യ​​​മി​​​ല്ല. അ​​​മ്മവേ​​​ഷ​​​ങ്ങ​​​ള്‍ ഞാ​​​നി​​​പ്പോ​​​ഴും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​പ്പോ​​​ള്‍ ചെ​​​യ്യു​​​ന്ന സി​​​നി​​​മ ജീ​​​ത്തു ജോ​​​സ​​​ഫി​​​െ​ൻ​റ ‘ആ​​​ദി’ ആ​​​ണ്. അ​​​തി​​​ല്‍ പ്ര​​​ണ​​​വ് മോ​​​ഹ​​​ന്‍ലാ​​​ലി​​​െ​ൻ​റ അ​​​മ്മ​​​യാ​​​ണ്. അ​​​തൊ​​​ന്നും വ​​​ള​​​രെ വ​​​യ​​​സ്സാ​​​യ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ അ​​​ല്ല. വ​​​യ​​​സ്സു തോ​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ ഒ​​​രു​​​പാ​​​ട് ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ ഉ​​​ണ്ട് ഒ​​​രു അ​​​ഭി​​​നേ​​​താ​​​വി​​​ന്.

ഡബിങ് അഭിനയംപോലെ പ്രധാനം
ആ​​​ദ്യ​​​മാ​​​യി ഡ​​​ബ് ചെ​​​യ്യു​​​ന്ന​​​ത് ‘ശാ​​​ന്തം’ സി​​​നി​​​മ​​​യി​​​ലാ​​​ണ്. അ​​​തു​​​ക​​​ണ്ട്  ലാ​​​ല്‍ജോ​​​സ് സ​​​ര്‍ പ​​​റ​​​ഞ്ഞു, ലെ​​​ന ത​​​ന്നെ ര​​​ണ്ടാം ഭാ​​​വ​​​ത്തി​​​ല്‍ ഡ​​​ബ് ചെ​​​യ്യ​​​ണം എ​​​ന്ന്. അ​​​ന്നു ഡ​​​ബ് ചെ​​​യ്ത​​​പ്പോ​​​ള്‍ എ​​​െ​ൻ​റ ശ​​​ബ്​​ദം അ​​​ത്ര സ്വീ​​​റ്റാ​​​യി​​​രു​​​ന്നി​​​ല്ല. ആ ​​​സ​​​മ​​​യ​​​ത്ത് നാ​​​യി​​​ക​​​യു​​​ടെ ശ​​​ബ്​​ദം കി​​​ളി​​​നാ​​​ദം പോ​​​ലി​​​രി​​​ക്ക​​​ണം എ​​​ന്നൊ​​​രു ചി​​​ന്താ​​​ഗ​​​തി​​​യാ​​​യി​​​രു​​​ന്നു എ​​​ല്ലാ​​​വ​​​ര്‍ക്കും.

പി​​​ന്നീ​​​ട് ഇ​​​ന്ന​​​ത്തെ ന്യൂജ​​​ന​​​റേ​​​ഷ​​​ന്‍ എ​​​ന്നു പ​​​റ​​​യു​​​ന്ന സി​​​നി​​​മ​​​ക​​​ളി​​​ലാ​​​ണ് കൃ​​​ത്രി​​​മ​​​ത്വം ഇ​​​ല്ലാ​​​തെ യ​​​ഥാ​​​ർ​ഥ ശ​​​ബ്​​ദം മ​​​തി എ​​​ന്നു വ​​​ന്ന​​​ത്. അ​​​ക്കാ​​​ല​​​ത്ത് ശ​​​ബ്​​ദം ശ​​​രി​​​യാ​​​യി​​​ല്ല. വേ​​​റെ ആ​​​രെ​​​ക്കൊ​​​ണ്ടെ​​​ങ്കി​​​ലും ഡ​​​ബ് ചെ​​​യ്യി​​​ച്ചൂ​​​ടേ എ​​​ന്ന രീ​​​തി​​​യി​​​ല്‍ വി​​​മ​​​ര്‍ശ​​​നം വ​​​ന്നി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഡ​​​ബ് ​ചെ​​​യ്തു തു​​​ട​​​ങ്ങി​​​യ​​​ത് ‘ഈ ​​​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത്’ എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ്. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ അ​​​രു​​​ണ്‍ കു​​​മാ​​​ര്‍ അ​​​ര​​​വി​​​ന്ദും മു​​​ര​​​ളി ഗോ​​​പി​​​യു​​​മാ​​​ണ് ഡ​​​ബ് ചെ​​​യ്യാ​​​ന്‍ നി​​​ര്‍ബ​​​ന്ധി​​​ച്ച​​​ത്. അ​​​തം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. കാ​​​ലം മാ​​​റി​​​യ​​​തി​​​െ​ൻ​റ​ ഗു​​​ണ​​​മാ​​​ണ്.

ഫിലിം ഫെയര്‍ അവാര്‍ഡ്
ആ​​​ദ്യ​​​ത്തെ ബ്ലാ​ക്ക് ലേ​​​ഡി (ഫിലിം ഫെയർ പുരസ്​കാരശിൽപം) എ​​​നി​​​ക്ക് നേ​​​രി​​​ട്ട് വാ​​​ങ്ങാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല. അ​​​പ്പോ​​​ള്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​വ​​​ര്‍ പി​​​ന്നീ​​​ട് എ​​​നി​​​ക്ക്  കൊ​​​ണ്ടു​​​വ​​​ന്നു​​​ത​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. കി​​​ട്ടി​​​യ​​​തി​​​ല്‍ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ത് ഫി​​​ലിം ഫെ​​​യ​​​ര്‍ ഫങ്ഷ​​​നി​​​ല്‍ പോ​​​യി വാ​​​ങ്ങാ​​​ത്ത​​​തി​​​ല്‍ വ​​​ലി​​​യ സ​​​ങ്ക​​​ട​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ‘എ​​​ന്നു നി​​​െ​ൻ​റ​​ മൊ​​​യ്തീ​​​നി’​ലെ റോ​ളി​ന്​ അ​വാ​ർ​ഡ്​ കി​​​ട്ടി​​​യ​​​പ്പോ​​​ള്‍ ശ​​​രി​​​ക്കും വ​​​ള​​​രെ സ​​​ന്തോ​​​ഷം തോ​​​ന്നി.

lena-bridge

മെറില്‍ സ്ട്രീപ് ആണ് ഫേവറിറ്റ്
മെ​​​റി​​​ല്‍ സ്ട്രീ​​​പ്​ ഓ​​​ള്‍ടൈം ​​​ഫേ​​​വ​​​റി​​​റ്റാ​​​ണ്. ഞാ​​​ന്‍ വ​​​ള​​​രെ ആ​​​സ്വ​​​ദി​​​ക്കു​​​ന്ന പെ​​​ര്‍ഫോ​​​മ​​​റാ​​​ണ് അ​വ​ർ. ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ഭാ​​​ഷാ​​​ശൈ​​​ലി​​​യ​​​ട​​​ക്കം മാ​​​റ്റംവ​​​രു​​​ത്തു​​​ന്ന ഗ്രേ​​​റ്റ്‌ ആ​​​ക്ട്ര​​​സാ​​​ണ്. അ​​​വ​​​രു​​​ടെ സ്​​റ്റൈ​​​ല്‍ ഒ​​​രി​​​ക്ക​​​ലും പ​​​ക​​​ര്‍ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ആ​​​രു​​​ടെ ശൈ​​​ലി​​​യും പ​​​ക​​​ര്‍ത്താ​​​ന്‍ പ​​​റ്റി​​​ല്ലെ​​​ന്നാ​​​ണ് എ​​​െ​ൻ​റ അ​​​ഭി​​​പ്രാ​​​യം. കൂ​​​ടാ​​​തെ ജോ​​​ണി ഡെ​​​പ്, ബ്രാ​​​ഡ്പി​​​റ്റ്, അ​​​ല്‍പ​​​ച്ചീ​​​നോ എ​​​ന്നി​​​വ​​​രെ​​​യും ഇ​​​ഷ്​​ട​മാ​​​ണ്.

വിമന്‍ ഇന്‍ സിനിമ കലക്ടിവ്
ഞാ​​​ന​​​തി​​​ല്‍ അം​​​ഗ​​​മ​​​ല്ല, എ​​​നി​​​ക്ക് ആ ​​​സം​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ​​​യി​​​ല്ല. സം​​​ഘ​​​ട​​​ന​​​യു​​​ടെ രൂ​​​പവത്​ക​​​ര​​​ണ സ​​​മ​​​യ​​​ത്ത് ഞാ​​​ന്‍ സ്‌​​​കോ​​​ട്‌​​​ല​ന്‍ഡി​​​ലാ​​​യി​​​രു​​​ന്നു. തി​​​രി​​​ച്ചു വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഞാ​​​ൻ എേ​ൻ​റ​താ​​​യ തി​​​ര​​​ക്കു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നെ എ​​​ന്നെ ആ​​​രും സ​​​മീ​​​പി​​​ച്ചി​​​ല്ല. വ്യ​​​ക്ത​​​ത​യി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ ​​​സം​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ പ​​​റ​​​യാ​​​നു​​​ള്ള അ​​​ര്‍ഹ​​​ത എ​​​നി​​​ക്കി​​​ല്ല.
ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ള്‍ ഞാ​​​ന്‍ സി​​​ഡ്നി​​​യി​​​ലാ​​​യി​​​രു​​​ന്നു, അ​​​തു​​​കൊ​​​ണ്ട് സം​​​ഭ​​​വം വ​​​ള​​​രെ ക​​​ഴി​​​ഞ്ഞാ​​​ണ് അ​​​റി​​​ഞ്ഞ​​​ത്. ആ ​​​സം​​​ഭ​​​വം അ​​​റി​​​ഞ്ഞ ശേ​​​ഷം കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന് തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്. സ്ത്രീ​​​ക​​​ള്‍ കെ​​​യ​​​ര്‍ഫു​​​ള്ളാ​​​യി​​​രി​​​ക്ക​​​ണം. ഞാ​​​ന്‍ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി എ​​​ടു​​​ക്കു​​​ന്ന മു​​​ന്‍ക​​​രു​​​ത​​​ലാ​​​ണ്​ പ​​​ര​​​മാ​​​വ​​​ധി രാ​​​ത്രി ഒ​​​റ്റ​​​ക്കു യാ​​​ത്ര​​​ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ക എ​​​ന്ന​​​തൊ​​​ക്കെ. സി​​​നി​​​മ​​​യി​​​ല്‍ സ്ത്രീ ​​​പു​​​രു​​​ഷ ഭേ​​​ദ​​​മു​​​ള്ള​​​താ​​​യി തോ​​​ന്നി​​​യി​​​ട്ടി​​​ല്ല. ഉ​​​ണ്ടോ ഇ​​​ല്ല​​​യോ എ​​​ന്ന് കൃ​​​ത്യ​​​മാ​​​യി പ​​​റ​​​യാ​​​ന്‍ പ​​​റ്റി​​​ല്ല. എ​​​െ​ൻ​റ അ​​​നു​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​തി​​​ല്ല.

സോഷ്യല്‍ മീഡിയയില്‍ ആക്ടിവല്ല
സോ​​​ഷ്യ​​​ല്‍മീ​​​ഡി​​​യ ഗ്രൂ​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നും ആ​​​ക്ടിവ​​​ല്ല. ലൈ​​​വ് വ​​​രു​​​മ്പോൾ വേ​​​റൊ​​​രു അ​​​നു​​​ഭ​​​വ​​​മാ​​​ണ്, ആ​​​ളു​​​ക​​​ളോ​​​ടു നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാം. സ്വ​​​ന്തം ഫേ​​​സ്ബു​​​ക്ക് പേ​​​ജ് ലൈ​​​വ് ആ​​​ക്കാ​​​ന്‍ ചി​​​ത്ര​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വെ​​​ക്കും. പി​​​ന്നെ എ​​​ന്തെ​​​ങ്കി​​​ലും പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​ത് പ​​​റ​​​യാ​​​നാ​​​ണെ​​​ങ്കി​​​ല്‍ ലൈ​​​വി​​​ല്‍ വ​​​രും, അ​​​ത്ര​​​ത​​​ന്നെ.

Loading...
COMMENTS