Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഞാൻ കണ്ണൂർകാരൻ 

ഞാൻ കണ്ണൂർകാരൻ 

text_fields
bookmark_border
santhosh-kizhattur.
cancel

ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ​ിനടു​ത്ത് കീ​ഴാ​റ്റൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ജ​നി​ച്ചു​വ​ള​ർ​ന്ന​ത്. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്ന പ്രശസ്​തനായ ​നാടകക്കാരനെ പലരും പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നി​ല്ല.എന്നാൽ, അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. പു​ലി​മു​രു​ക​ൻ, പ​ത്തേ​മാ​രി, വി​ക്ര​മാ​ദി​ത്യ​ൻ, ക​രി​ങ്കു​ന്നം സി​ക്സ​സ്, സ​ഖാ​വ്, േഗ്ര​റ്റ് ഫാ​ദ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത ന​ട​നാ​ണ് സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ. വി​ക്ര​മാ​ദി​ത്യ​നി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​​​െൻറ അ​ച്ഛ​ൻ വേ​ഷം ചെ​യ്ത അ​പ്പു​ണ്ണി  എ​ന്ന ക​ഥാ​പാ​ത്രം മാ​ത്രം മ​തി സ​ന്തോ​ഷി​നെ േപ്ര​ക്ഷ​ക​ർ​ക്ക് തി​രി​ച്ച​റി​യാ​ൻ. പെ​ൺ​ന​ട​ൻ എ​ന്ന സോ​ളോ ഡ്രാ​മ​യി​ലൂ​ടെ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വേ​ദി​ക​ൾ കീ​ഴ​ട​ക്കു​ന്ന ഈ ​ക​ലാ​കാ​ര​ന് പ​റ​യാ​ൻ ഏ​റെ​യു​ണ്ട്.  സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ത​െ​ൻറ ഗ്രാ​മ​മാ​യ കീ​ഴാ​റ്റൂ​രി​ലൂ​ടെ ക​ട​ന്നു​പോ​വുക​യാ​ണ്... 

ഈ നാട്ടിലൂടെ

ജീ​വി​ത​ത്തി​ൽ ഞാ​ൻ എ​ന്തെ​ങ്കി​ലു​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഈ ​നാ​ടി​നോ​ടും നാ​ട്ടു​കാ​രോ​ടു​മാ​ണ് എ​നി​ക്ക് ക​ട​പ്പാ​ട്. ക​ണ്ണൂ​രി​ലെ ത​ളി​പ്പ​റ​മ്പി​ന​ടു​ത്തു​ള്ള കീ​ഴാ​റ്റൂ​ർ  ഗ്രാ​മ​ത്തി​ലാ​ണ്  ജ​നി​ച്ചു​വ​ള​ർ​ന്ന​ത്. ക​മ്യൂ​ണി​സ്​റ്റ്​ പാ​ർ​ട്ടി​യു​ടെ വീ​റും വാ​ശി​യും ഉ​യി​രു​മു​ള്ള നാ​ടാ​ണ് എെ​ൻറ ​കീഴാ​റ്റൂ​ർ. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും എ​ല്ലാ​വ​രും പാ​ർ​ട്ടി​ക്കാ​രാ​ണ്. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ പാ​ർ​ട്ടി​ഗ്രാ​മ​മാ​ണ് ഞ​ങ്ങ​ളു​ടെ കീ​ഴാ​റ്റൂ​ർ. എ​ങ്ങ​നെ നാ​ട് ന​ന്നാ​ക്കാം എ​ന്ന ച​ർ​ച്ച മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ത്. കു​ട്ടി​ക്കാ​ലം മു​ത​ലേ ഞാ​ൻ ക​ണ്ടു​വ​ള​ർ​ന്ന​തും കേ​ട്ട് ശീ​ലി​ച്ച​തു​മെ​ല്ലാം ഇ​തൊ​ക്കെ ത​ന്നെ​യാ​ണ്. അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ട്ടാ​യ്മ​ക​ൾ ഉ​ണ്ടാ​യ​ത്. അ​ത്ത​രം കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് ഞാ​ൻ വ​ള​ർ​ന്നു​വ​ന്ന​ത്. നാ​ട്ടി​ൽ കൊ​ട്ടാ​രെ ബ്ര​ദേ​ഴ്സ്​ എ​ന്നൊ​രു കൂ​ട്ടാ​യ്മ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നോ​ടൊ​പ്പം ത​ന്നെ കീ​ഴാ​റ്റൂ​ർ ആ​ർ​ട്സ്​ ആ​ൻഡ്​ സ്​​പോ​ർ​ട്സ്​ ക്ല​ബും. സ്​​കൂളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലേ ഈ ​കൂ​ട്ടാ​യ്മ​യി​ലാ​യി​രു​ന്നു ഞാ​ൻ മു​ഴു​വ​ൻ സ​മ​യ​വും. ഇ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഫേ​സ്​​​ബു​ക്കോ വാ​ട്​സ്​​​ആപ്പോ ഒ​ന്നു​മ​ല്ല അ​ന്ന് ഞ​ങ്ങ​ളു​ടെ ച​ർ​ച്ച. പു​സ്​​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചും സി​നി​മ​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ​യാ​ണ്ഞ. ഞാ​നും എെ​ൻറ ചേ​ട്ട​നും അ​നി​യ​നു​മാ​യി എ​പ്പോ​ഴും വ​ഴ​ക്കു കൂ​ടാ​റു​ണ്ട്. ചി​ല​പ്പോ​ൾ അ​ടി​യു​ടെ ഘ​ട്ടം വ​രെ​യെ​ത്തും. പ​ക്ഷേ, അ​തെ​ല്ലാം നാ​ട​ക​ത്തെ​ക്കു​റി​ച്ചും രാ​ഷ്​​ട്രീയ​ത്തെ​ക്കു​റി​ച്ചും സി​നി​മ​യെ​ക്കു​റി​ച്ചും ത​ർ​ക്കി​ച്ചാ​ണ്. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ മാ​ത്ര​മ​ല്ല, ഇ​താ​ണ് ഞ​ങ്ങ​ളു​ടെ നാ​ടിെ​ൻറ സം​സ്​​കാ​രം. ഇ​പ്പോ​ഴും എെ​ൻറ ഗ്രാ​മ​ത്തി​ന് ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഏ​ക്ക​ർ ക​ണ​ക്കി​ന് വ​യ​ലു​ക​ളി​ൽ  നാ​ട്ടി​ൽ കൃ​ഷി ന​ട​ക്കു​ന്നു. എ​ല്ലാ​വ​രും വ​ലി​യ വീ​ടു​ക​ൾ വെ​ച്ചു. പ​ക്ഷേ, ആരും വ​യ​ൽ നി​ക​ത്തി വീ​ട് പ​ണി​തി​ട്ടി​ല്ല. പ​ക്ഷേ, ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ വ​യ​ൽ നി​ക​ത്തി അ​വി​ടെ വ​ലി​യ ഹൈ​വേ വ​രു​ന്നു. അ​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലാ​ണ് ഞാ​ൻ എ​പ്പോ​ഴും പാ​ർ​ട്ടി​യോ​ട് വി​യോ​ജി​ക്കു​ന്ന​ത്. കു​ട്ടി​ക്കാ​ലം മു​ത​ലേ  സി.​പി.​എമ്മിൽ ​അ​ടി​യു​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് . പ​ക്ഷേ, പാ​ർ​ട്ടി​യി​ൽ നി​ന്നു​കൊ​ണ്ടു ത​ന്നെ​യാ​ണ് പാ​ർ​ട്ടി​യെ വി​മ​ർ​ശി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളെ​യും ഗ്രാ​മ​വാ​സി​ക​ളെ​യും ക​മ്യൂ​ണി​സ്​റ്റ്​ സ​ർ​ക്കാ​ർ മ​റ​ന്നു​പോ​വുക​യാ​ണ്.

പാര്‍ട്ടിയോട് വിയോജിപ്പ്‌
ജ​ന​ങ്ങ​ളെ മ​റ​ന്നു​കൊ​ണ്ടു​ള്ള പാ​ർ​ട്ടി​യു​ടെ ഒ​രു നീ​ക്ക​ത്തോ​ടും എ​നി​ക്ക് യോ​ജി​ക്കാ​നാ​വി​ല്ല. അ​തി​നെ ശ​ക​്​ത​മാ​യി ത​ന്നെ എ​തി​ർ​ക്കും. എ​ങ്കി​ലും പാ​ർ​ട്ടി വി​ട്ടു​ള്ള ഒ​രു ക​ളി​ക്കും ഞാ​നി​ല്ല. കാ​ര​ണം, കേ​ര​ള​ത്തി​ൽ വേ​റൊ​രു ഓ​പ്ഷ​നി​ല്ല. മ​ര​ണംവ​രെ ക​മ്യൂ​ണി​സ്​റ്റുകാ​ര​നാ​യി തു​ട​രും. ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ലെ മാ​റ്റ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ദേ​ഷ്യ​മ​ല്ല സ​ങ്ക​ട​മാ​ണ് തോ​ന്നു​ന്ന​ത്. പ​ക്ഷേ, എ​ന്തു​ചെ​യ്യാം. അ​നു​ഭ​വി​ക്കു​ക​ത​ന്നെ. ആ​രെ​യും കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല, ഇ​തെ​ല്ലാം ഇ​ങ്ങ​നെ​യാ​യി​പ്പോ​യി. സ്​​ഥാ​ന​മാ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​കു​മെ​ന്നോ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്കു​മോ എ​ന്നൊ​ന്നും എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. പാ​ർ​ട്ടി​യു​ടെ വീ​ഴ്ച​ക​ളി​ൽ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ത​ന്നെ മു​ന്നേ​റു​ക.


നാടകം തന്നെ ജീവിതം
ഞാ​നൊ​രു നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​ണ്. പ​തി​നാ​റാം വ​യ​സ്സ് മു​ത​ൽ നാ​ട​കം ക​ളി​ച്ചു​തു​ട​ങ്ങി​യ​താ​ണ്. തെ​രു​വ് നാ​ട​ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ഇ​പ്പോ​ഴും നാ​ട​ക​മാ​ണ് എെ​ൻറ മ​ന​സ്സ് നി​റ​യെ. ന​സ​റു​ദ്ദീ​ൻ ഷാ ​പ​റ​ഞ്ഞ​തു​പോ​ലെ എെ​ൻറ മ​തം നാ​ട​ക​മാ​ണ്. അ​തു​കൊ​ണ്ട് നാ​ട​ക​ത്തി​നു​വേണ്ടി പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന അ​പേ​ക്ഷ​യാ​ണ് എ​നി​ക്കു​ള്ള​ത്. സി​നി​മ​ക​ൾ സാ​ങ്കേ​തി​ക മി​ക​വോ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സൂ​പ്പ​ർ തി​യ​റ്ററു​ക​ൾ കേ​ര​ള​ത്തി​ൽ ധാ​രാ​ള​മു​ണ്ട്. പ​ക്ഷേ, നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ൻ തി​യ​റ്റ​റു​ണ്ടോ? നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ൻ സ്​​ഥി​രം തി​യറ്റ​റു​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും സ്​​ഥാ​പി​ക്കാ​ൻ ഈ ​സ​ർ​ക്കാ​ർ ക​രു​ണ കാ​ട്ട​ണ​മെ​ന്ന് മാ​ത്ര​മാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്.  മ​റ്റ് ഭാ​ഷ​ക​ളി​ൽ നാ​ട​ക​ങ്ങ​ളി​ൽ​നി​ന്ന് സി​നി​മ​യി​ലേ​ക്ക് വ​ന്ന ക​ലാ​കാ​ര​ന്മാ​ർ ഇ​പ്പോ​ഴും നാ​ട​കം ചെ​യ്യു​ന്നു​ണ്ട്. അ​വ​ർ​ക്ക് നാ​ട​ക​മാ​ണ് പ​ര​മ​പ്ര​ധാ​നം. മ​ല​യാ​ള​ത്തി​ലാ​ക​ട്ടെ നാ​ട​ക​ത്തി​ൽ​നി​ന്നും സി​നി​മ​യി​ലെ​ത്തി​യ​വ​രെ​ല്ലാം ത​ന്നെ നാ​ട​കം കൈ​യൊഴി​യു​ക​യാ​ണു​ണ്ടാ​യ​ത്. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഉ​ണ്ടാ​യി​ട്ടും എ​ന്തു പ്ര​യോ​ജ​നം. ഞാ​നി​പ്പോ​ഴും നാ​ട​ക​വു​മാ​യി ലോ​കം മു​ഴു​വ​നും സ​ഞ്ച​രി​ക്കു​ന്ന​യാ​ളാ​ണ്. പ​ക്ഷേ, എ​ല്ലാ​യി​ട​ത്തു​നി​ന്നും സ്വീ​ക​ര​ണം കി​ട്ടു​മ്പോ​ഴും കേ​ര​ള​ത്തി​ൽ നി​ന്ന് അ​ത്ത​ര​ത്തി​ലു​ള്ളൊ​രു സ്വീ​കാ​ര്യ​ത ഉ​ണ്ടാ​കു​ന്നി​ല്ല.  

santhosh-kizhattur4

പെണ്‍ നടന്‍റെ വഴി
ഞാ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ച്ച് ഏ​കാം​ഗ​നാ​ട​ക​മാ​യി ന​ട​ത്തി​വ​രു​ന്ന പെ​ൺ​ന​ട​ൻ എ​ന്ന എെ​ൻറ നാ​ട​ക​ത്തിെ​ൻറ ടൈ​റ്റി​ൽ പ്ര​കാ​ശി​പ്പി​ച്ച​ത് മ​മ്മൂ​ക്ക​യാ​യി​രു​ന്നു. അ​തിെ​ൻറ ലോ​ഗോ പ്ര​കാ​ശി​പ്പി​ച്ച​ത് ലാ​ലേ​ട്ട​നും. വ​ള​രെ തി​ര​ക്കു​ണ്ടാ​യി​ട്ടും അ​വ​ർ ഞാ​നു​മാ​യി സ​ഹ​ക​രി​ച്ചു. അ​ത് നി​സ്സാ​ര കാ​ര്യ​മ​ല്ല. പെ​ൺ​ന​ട​ൻ എ​ന്ന എെ​ൻറ നാ​ട​കം വി​ദേ​ശ​ത്തെ പ​ല വേ​ദി​ക​ളി​ലും അ​വ​ത​രി​പ്പി​ച്ചു. ഏ​താ​ണ്ട്​ 30ഒാള​ം വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു. ഈ ​നാ​ട​കം കേ​ര​ള​ത്തി​ലെ സി​നി​മ ലോ​ക​ത്തി​ന് മു​ന്നിൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന​ത് എെ​ൻറ വ​ലി​യ ആ​ഗ്ര​ഹ​മാ​ണ്. ഒ​രു​കാ​ല​ത്ത് മ​ല​യാ​ള നാ​ട​ക​വേ​ദി​ക​ളി​ൽ പെ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഓ​ച്ചി​റ വേ​ലുക്കു​ട്ടി​യെ​ന്ന ക​ലാ​കാ​ര​​​​െൻറ ജീ​വി​ത​മാ​ണ് എെ​ൻറ പെ​ൺ നാ​ട​ക​ത്തിെ​ൻറ ഇ​തി​വൃ​ത്തം. ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള നാ​ട​ക​ത്തി​ന് അ​മ്പ​ര​പ്പി​ക്കു​ന്ന സ്വീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.  

santhosh kizha

സിനിമ മനസ്സില്‍ കണ്ടിരുന്നില്ല
സി​നി​മ ഒ​രി​ക്ക​ലും എ​ന്നെ പ്ര​ലോ​ഭി​പ്പി​ച്ചി​ട്ടി​ല്ല. വ​ള​രെ യാ​ദൃ​ച്ഛിക​മാ​യി സി​നി​മ​യി​ൽ വ​ന്നു. സി​നി​മ​യി​ൽ​നി​ന്ന് കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ൽ നാ​ട​ക​മാ​ണ് എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​ത്. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ സി​നി​മ​യി​ൽ എെ​ൻറ ഇ​ത്ത​രം ആ​ശ​യ​ങ്ങ​ളും നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എെ​ൻറ പ്ര​തീ​ക്ഷ​ക​ളും പ​ങ്കു​വെ​ക്കാ​ൻ ആ​രും ത​ന്നെ​യി​ല്ലെ​ന്നു​വേണം പ​റ​യാ​ൻ. സി​നി​മാമേ​ഖ​ല​യി​ലെ പു​തി​യ ത​ല​മു​റ​യി​ൽ ആ​ർ​ക്കും ത​ന്നെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് ഒ​രു താ​ൽപ​ര്യ​വു​മി​ല്ല. പി​ന്നെ​യും ഭേ​ദം പ​ഴ​യ ത​ല​മു​റ ത​ന്നെ​യാ​ണ്. മ​മ്മൂ​ക്ക​യും ലാ​ൽ സാ​റും എ​ന്നോ​ട്  നാ​ട​ക​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​റു​ണ്ട്. നാ​ട​ക​ത്തെ​ക്കു​റി​ച്ച് ഞാ​നെ​ന്ത് പ​റ​ഞ്ഞാ​ലും അ​ത് കേ​ൾ​ക്കാ​നു​ള്ള സ​ന്മ​ന​സ്സും അ​വ​ർ കാ​ണി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും അ​വ​രു​ടെ ആ ​സ​മീ​പ​നം എ​ന്നെ അമ്പരപ്പിച്ചിട്ടുണ്ട്​. 

santhosh


വീട്ടുകാർ നല്‍കിയ സപ്പോര്‍ട്ട്
നാ​ട​ക​ങ്ങ​ൾ​ക്കു​വേ​ണ്ടി ശി​ൽപ​ശാ​ല​ക​ളും കു​ട്ടി​ക​ളു​ടെ നാ​ട​കക്കള​രി​ക​ളും നാ​ട്ടി​ലും മ​റ്റും ഞാ​ൻ ന​ട​ത്തു​ന്നു​ണ്ട്. എ​​​​െൻറ​ നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ഴു​വ​ൻ സ​പ്പോ​ർ​ട്ടു​മാ​യി ചേ​ട്ട​നും അ​നി​യ​നും കൂ​ടെ​യു​ണ്ട്. കു​ട്ടി​ക്കാ​ല​ത്ത് വീ​ട്ടു​പ​റ​മ്പി​ൽ ചേ​ട്ട​നോ​ടും അ​നു​ജ​നോ​ടും ഒ​ത്ത് നാ​ട​കം ക​ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു എെ​ൻറ നാ​ട​ക​േ​പ്ര​മം തു​ട​ങ്ങു​ന്ന​ത്. പി​ന്നെ കീ​ഴാ​റ്റൂ​രി​ലെ ഒ​രു ക്ല​ബി​ലെ നാ​ട​ക​ത്തി​ലൂ​ടെ പൊ​തു​വേ​ദി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. അ​ച്ഛ​ൻ പി. ​ദാ​മോ​ദ​ര​നും അ​മ്മ കാ​ർത്യാ​യ​നി​യും ഞ​ങ്ങ​ളു​ടെ നാ​ട​കം ക​ളി​യെ ഒ​രു ത​ര​ത്തി​ലും വി​ല​ക്കി​യി​രു​ന്നി​ല്ല.  വീ​ട്ടി​ൽ​നി​ന്ന് കി​ട്ടി​യ ആ ​പി​ന്തു​ണ​യാ​ണ് ഇ​ന്നും എ​ന്നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ഴും എ​​​​െൻറ​ തീ​രു​മാ​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ എ​നി​ക്ക് ക​ഴി​യു​ന്നു. കേ​ര​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നാ​ട​ക​ഗ്രൂ​പ്പാ​യ ക​ണ്ണൂ​ർ സം​ഘ​ചേ​ത​ന​യി​ലൂ​ടെ​യാ​ണ് ഞാ​ൻ നാ​ട​ക​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നാ​ട​ക​വു​മാ​യി ഇ​പ്പോ​ഴും ഞാ​ൻ സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. 2006ൽ ​സം​സ്​​ഥാ​ന​ത്തെ മി​ക​ച്ച നാ​ട​ക​ന​ട​നു​ള്ള അ​വാ​ർ​ഡ് എ​നി​ക്ക് കി​ട്ടി.   

santhosh-kizhat
ഭാര്യയും മകനുമൊപ്പം
 

സ്കൂളിലെ പാര്‍ട്ടി പ്രവര്‍ത്തനം
സ്​​കൂളി​ൽ എ​സ്​.എ​ഫ്.​െഎ​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി. അ​ങ്ങ​നെ ഫൈ​ൻ ആ​ർ​ട്സ്​ സെ​ക്ര​ട്ട​റി​യു​മാ​യി. തു​ട​ർ​ന്ന് ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​യി. ഡി.വൈ.എ​ഫ്​.​െഎ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ തെ​രു​വ് നാ​ട​ക​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റി. അ​ത് മ​റ്റൊ​രു വ​ഴി​ത്തി​രി​വാ​കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ സം​ഘ​ചേ​ത​ന​യി​ൽ സ​ജീ​വ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യ​തോ​ടെ പി​ന്നീ​ട് നാ​ട​ക​ജീ​വി​തം തി​ര​ക്കേ​റി. കാ​സ​ർ​കോ​ട്​ ഗോ​പി​നാ​ഥ​​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​യ​റ്റ​ർ വി​ഷ​ൻ കേ​ര​ള, കോ​ഴി​ക്കോ​ട് ചി​ര​ന്ത​ന, കെ.പി.എ.സി തു​ട​ങ്ങി​യ ട്രൂ​പ്പു​ക​ളി​ലും വേ​ഷ​മി​ട്ടു. ആ ​വേ​ഷ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. പൂ​ർ​ണമാ​യും നാ​ട്ടു​കാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പി​ന്തു​ണ​യോ​ടു​കൂ​ടി​യാ​ണ് എ​​​െൻറ നാ​ട​ക​യാ​ത്ര മു​ന്നോ​ട്ട് പോ​കു​ന്ന​ത്. 

എ.കെ.ജി സെന്‍റർ കാണുന്നു
ഒ​രു നാ​ട​ക​യാ​ത്ര​യി​ൽ ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യ​മാ​യി എ.​കെ.​ജി സെ​ൻറ​റി​ൽ പോ​കു​ന്ന​ത്. അ​വി​ടെ​വെ​ച്ച് ആ​ദ്യ​മാ​യി ഇ.എം.എ​സി​നെ ക​ണ്ടു. ആ ​സം​ഭ​വം ഇ​പ്പോ​ഴും മ​ന​സ്സി​ൽ ആ​വേ​ശം തു​ടി​ക്കു​ന്ന ഓ​ർ​മയാ​ണ്. പൊ​തു​യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ന്ന ഇ.​എം.എ​സി​നെ നേ​രി​ട്ട് ക​ണ്ട​ത് വ​ലി​യ അത്ഭുതമാ​യി​രു​ന്നു. 

santhos-keezhatt

മല്ലിക സാരാഭായിക്കൊപ്പം
മ​ല​ബാ​റി​ലെ നാ​ട​ക​ങ്ങ​ളു​ടെ പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​നാ​യി ഞാ​ൻ മാ​റി.  പി​ന്നീ​ട് പ്ര​ശ​സ്​​ത ന​ർ​ത്ത​കി മ​ല്ലി​ക സാ​രാ​ഭാ​യി​യോ​ടൊ​പ്പം സ്​റ്റേ​ജ് േപ്രാ​ഗ്രാ​മു​ക​ളി​ലും പ​ങ്കെ​ടു​ത്തു. ഒ​രുവ​ർ​ഷ​ത്തോ​ളം അ​ഹ​്​മ​ദാ​ബാ​ദി​ൽ മ​ല്ലി​ക സാ​രാ​ഭായി​യു​ടെ പെ​ർ​ഫോ​മി​ങ് അ​ക്കാ​ദ​മി​യി​ൽ ലൈ​റ്റ് ഡി​സൈ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ചു. ആ ​കാ​ലം ജീ​വി​ത​ത്തി​ൽ വ​ലി​യ വ​ഴി​ത്തി​രി​വി​നും മാ​റ്റ​ത്തി​നും ഇ​ട​വ​രു​ത്തു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് 2002ൽ ​ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​​​​െൻറ ഒ​രു ഡോ​ക്യു​ഫ​ിക്​ഷ​നി​ലൂ​ടെ​യാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി സ്​​ക്രീ​നി​ലെ​ത്തു​ന്ന​ത്.  

പൃഥ്വിരാജിന്‍റെ കൂടെ

ലോ​ഹി​ത​ദാ​സിെ​ൻറ ച​ക്രം എ​ന്ന സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജിെ​ൻറ അ​നി​യ​നാ​യി അ​ഭി​ന​യം തു​ട​ങ്ങി. പി​ന്നീ​ട് എ​ട്ട് വ​ർ​ഷ​ത്തി​നു​ശേ​ഷം ക​മ​ൽ സാ​റിെ​ൻറ ന​ട​നി​ൽ ജ​യ​റാ​മിെ​ൻറ മു​ത്ത​ച്ഛ​നാ​യി അ​ഭി​ന​യി​ച്ചു. അ​ത് ക​ഴി​ഞ്ഞ് ദു​ൽ​ഖ​റിെ​ൻറ​യും ദി​ലീ​പിെ​ൻറയും അ​ച്ഛ​ൻ വേ​ഷ​ങ്ങ​ൾ. പി​ന്നീ​ട് പ​ത്തേ​മാ​രി, ക​രി​ങ്കു​ന്നം സി​ക്സ​സ്, മു​ന്ന​റി​യി​പ്പ് പി​ന്നീ​ട് ധാ​രാ​ളം ചി​ത്ര​ങ്ങ​ൾ വ​ന്നു. പു​ലി​മു​രു​ക​ൻ, േഗ്ര​റ്റ് ഫാ​ദ​ർ, സ​ഖാ​വ് ഒ​ക്കെ​യാ​യി ഇ​പ്പോ​ൾ കൈ​നി​റ​യെ സി​നി​മ​ക​ളു​ണ്ട്. ലാ​ൽ​ജോ​സ്​ സാ​റിെ​ൻറ വി​ക്ര​മാ​ദി​ത്യ​നാ​ണ് എ​നി​ക്ക് സി​നി​മ​യി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ ചി​ത്രം. ഇ​തി​നി​ടെ കു​റെ​ക്കാ​ലം ടി.​വി. ച​ന്ദ്ര​​​​​െൻറയും കമലി​​​​െൻറയും കൂ​ടെ​ അ​സി​സ്​റ്റ​ൻറാ​യി  വ​ർ​ക്ക് ചെ​യ്തു.   

സിനിമയിലെ സുഹൃത്തുക്കള്‍
സി​നി​മ​യി​ൽ വ​ള​രെ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളേയുള്ളൂ. ച​േ​ന്ദ്ര​ട്ട​നും ക​മ​ൽ​സാ​റും ലാ​ൽ ജോ​സു​മാ​ണ് എ​നി​ക്ക് ക​ട​പ്പാ​ടു​ള്ള സം​വി​ധാ​യ​ക​ർ. എ​പ്പോ​ഴും എ​ന്തി​നും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന​തും അ​വ​രെയാ​ണ്. മ​മ്മൂ​ക്ക​യോ​ടും ലാ​ൽ​സാ​റി​നോ​ടും ഒ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.  സി​നി​മ​യു​ടെ പേ​രി​ലോ പ്ര​ശ​സ്​​തി​യി​ലോ ആ​ഡം​ബ​ര​ത്തി​ലോ ഒ​ന്നും എ​നി​ക്ക് താ​ൽപ​ര്യ​മി​ല്ല. സി​നി​മ ത​രു​ന്ന സാ​മ്പ​ത്തി​ക​നേ​ട്ടം പോ​ലും ആ​പേ​ക്ഷി​ക​മാ​ണ്. സി​നി​മ​യി​ൽനി​ന്ന് കി​ട്ടി​യ വ​രു​മാ​നംകൊ​ണ്ട് ഞാ​നാ​ദ്യ​മാ​യി വാ​ങ്ങി​യ​ത് ഒ​രു കാ​റാ​ണ്. അ​തും എ​​​െൻറ വീ​ട്ടാ​വ​ശ്യ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​ന്നെ നാ​ടി​ന​ടു​ത്ത് കു​റ​ച്ച് സ്​​ഥ​ല​വും വാ​ങ്ങി​ച്ചു. ആ ​സ്​​ഥ​ലം നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്നത്. സി​നി​മ​യി​ൽ​നി​ന്ന് കി​ട്ടു​ന്ന എ​ല്ലാ നേ​ട്ട​ങ്ങ​ളും എെ​ൻറ നാ​ട​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 


 

Santhosh
കുടുംബത്തോടൊപ്പം
 

എന്തും ചെയ്യാമെന്ന ധാരണ ശരിയല്ല?
അഭിനയം ഇപ്പോഴും ഒരു തൊഴിലായി അംഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഒരു തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും സംരക്ഷണവും പലപ്പോഴും കിട്ടാറില്ല. സിനിമയിൽ വരുന്നതോടെ പണവും പ്രശസ്​തിയും വർദ്ധിക്കുകയാണ്. പണവും പ്രശസ്​തിയും മാത്രം പ്രതീക്ഷിച്ച് സിനിമയിലേക്ക് വരുന്നവരാണ് പിന്നീട് പ്രശ്നക്കാരായി മാറുന്നത്. ഇതിനേക്കാളൊക്കെ ഉപരി ഓരോ നടനും നടിയും മനുഷ്യരാണ്. സിനിമയിൽ നിന്ന് കിട്ടുന്ന പേരും പ്രശസ്​തിയും ഉപയോഗിച്ച് എന്തും ചെയ്യാമെന്ന ധാരണയും വെല്ലുവിളിയും ശരിയല്ല. പലപ്പോഴും ഇതെല്ലാം മറന്നുകൊണ്ടാണ് പലരും പെരുമാറുന്നത്. എത്ര വലിയ കേമനാണെന്ന് പറഞ്ഞാലും അയാളുടെ അഭിനയം കഴിഞ്ഞാൽ കേവലം താനുമൊരു മനുഷ്യനാണെന്ന ചിന്തയാണ് മനസ്സിൽ ഉണ്ടാകേണ്ടത്.   സിനിമയിലെ എല്ലാ ജോലികളും വ്യകതികളെ ആശ്രയിച്ചുള്ളതാണ്. ആർക്കും സ്വതന്ത്രമായി ഒന്നും ചെയ്യാനാവില്ല. അതുകൊണ്ടാണ് പലപ്പോഴും സിനിമാ മേഖലയിലുള്ളവർ മൗനം പാലിക്കുന്നത്. ഓരോരുത്തരും പലരെയും ആശ്രയിച്ചാണ് കഴിയുന്നത്. ചെറിയ കാര്യം മതി കാര്യങ്ങളെല്ലാം മാറി മറിയാൻ. സത്യസന്ധതയോടെ ആർക്കും ഉപദ്രവമുണ്ടാക്കാതെ അഹങ്കരിക്കാതെ അവനവനെ ഏൽപ്പിക്കുന്ന ജോലി ചെയ്യുക. സഹാനുഭൂതിയും ആദരവും എപ്പോഴും പ്രകടിപ്പിക്കുക. 

വീട്ടുവിശേഷം
അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് എ​നി​ക്കു​ള്ള​ത്. ഭാ​ര്യ സി​നി, മ​ക​ൻ യ​ദു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam KudumbammoviesMovie InterviewsSanthosh KeezhattoorMalayalam Interviews
News Summary - An Interview with Santhosh Keezhattur Madhyamam Kudumpam-Movie News
Next Story