ഇന്ദ്രൻസ്​ ഒരു ഹാസ്യ നടനല്ല

  • ‘മാധ്യമം’ വാരാദ്യത്തിന്​ നൽകിയ അഭിമുഖം

അനസ്​ അസീൻ
13:02 PM
08/03/2018
indrans

കാ​ഴ്​​ച​ക​ളെ​യും കേ​ൾ​വി​ക​ളെ​യും പു​ന​ർ​നി​ർ​വ​ചി​ച്ച ഫ്രെ​യി​മു​ക​ളു​ടെ മു​ന്നി​ലേ​ക്ക്​ അ​ഭി​ന​യ​ത്തി​ക​വുകൊ​ണ്ട്​ ക​യ​റിനി​ന്ന ന​ട​നാ​യി​രു​ന്നു ഇ​ന്ദ്ര​ൻ​സ്.​ തുടർച്ചയായ ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍നി​ന്ന് സീ​രി​യ​സ് റോ​ളു​ക​ളി​ലെ​ത്തിയ അഭിനയജീവിതമാണ്​ അദ്ദേഹത്തി​​േൻറത്​. അദ്ദേഹത്തി​​​​​​െൻറ സമീപകാല ചിത്രങ്ങളെല്ലാം ഇതിന്​ തെളിവാണ്​. 

ടി.വി. ച​ന്ദ്ര​​​​​​​െൻറ ക​ഥാ​വ​ശേ​ഷ​ൻ തൊ​ട്ടാ​ണ് ഇ​ന്ദ്ര​ൻ​സി​നെ തേ​ടി അ​ഭി​ന​യസാ​ധ്യ​തയു​ള്ള റോ​ളു​ക​ൾ ​തേ​ടി​യെ​ത്തി​യ​ത്. മേ​ക്ക​പ്പി​ല്ലാ​ത്ത ജീ​വി​ത​മാ​ണ്​ ഇ​ന്ദ്ര​ൻ​സ്​ എ​ന്ന ന​ട​നെ മ​ല​യാ​ളസി​നി​മ​യി​ൽ 90ക​ളി​ൽ അ​ട​യാ​ള​െ​പ്പ​ടു​ത്തി​യ​ത്.​ സ്വ​ന്തം മ​ന​സ്സും ശ​രീ​ര​വും നീ​റു​േ​മ്പാ​ഴും അ​ദ്ദേ​ഹം മ​ല​യാ​ളി​യെ ക​റ​ക​ള​ഞ്ഞ്​ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യ​ു​ക​യാ​യി​രു​ന്നു ഒാ​രോ ​ഫ്രെ​യി​മു​ക​ളി​ലും.​ വി​ശ​പ്പും വേ​ദ​ന​യ​ു​മി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു മൂ​ന്ന​ര പ​തി​റ്റാ​ണ്ടുമു​മ്പ്​ കാ​മ​റ​ക്ക്​ മു​ന്നി​ൽ നി​ൽ​ക്കു​േ​മ്പാ​ൾ തി​ര​ക്ക​ഥ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ല​യാ​ള​ത്തി​െ​ൻ​റ ചാ​ർ​ളി​ ചാ​പ്ലി​നെ​ന്ന്​ വി​ളി​ച്ചുപോ​കു​ന്ന ഒ​രു ജീ​വി​ത പി​ന്നാ​മ്പു​റം അ​പ്പോ​ഴും മേ​ക്ക​പ്പി​ന​ക​ത്ത്​ ആ ​ന​ട​ൻ ഒ​ളി​പ്പി​ച്ച്​ ​വെ​ച്ചി​രു​ന്നു. നാ​ലാം ക്ലാ​സി​ൽ സ്​​കൂ​ൾ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച്​ അ​മ്മാ​വ​െ​ൻ​റ ത​ു​ന്ന​ൽ​ക്ക​ട​യി​ൽ സൂ​ചി​യും നൂ​ലും കോ​ർ​ത്ത്​ ത​ു​ന്നി​പ്പി​ടി​പ്പി​ച്ച​ത്​ ജീ​വി​തം ത​ന്നെ​യാ​യി​രു​ന്നു. പ​ല നി​റ​ങ്ങ​ളി​ലും പ​ലത​ര​ത്തി​ലും ചി​ത​റി​ക്കി​ട​ന്ന ത​െ​ൻ​റ ജീ​വി​ത​ത്തു​ണി​ക്ക​ഷ​ണ​ങ്ങ​ളെ കൈ​യൊതു​ക്ക​ത്തി​ൽ തു​ന്നി​ച്ചേ​ർ​ത്ത​പ്പോ​ൾ മ​ല​യാ​ള​സി​നി​മ​യും അ​ദ്ദേ​ഹ​ത്തെ ചേ​ർ​ത്തുപി​ടി​ച്ചു, പൊ​ട്ടാ​ത്ത നൂ​ലി​ഴ​ക​ൾകൊ​ണ്ട്. 

indran3

മ​നു​വി​​​​​​​െൻറ മ​ൺ​റോ​തു​രു​ത്ത്, ഡോ.​ ബി​ജു​വി​​​​​​​െൻറ കാ​ടു​പൂ​ക്കു​ന്ന നേ​രം, വി​നോ​ദ് മ​ങ്ക​ര​യു​ടെ കാം​ബോ​ജി, ച​ന്ദ്ര​ൻ ന​രി​ക്കോ​ടി​​​​​​​െൻറ പാ​തി, ആ​ർ. ശ​ര​ത്തി​​​​​​​െൻറ ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു, അ​ടൂ​രി​​​​​​​െൻറ പി​ന്നെ​യും, ര​ഞ്ജി​ത്തി​​​​​​​െൻറ ലീ​ല, മനോജ്​ കാനയുടെ അമീബ തുടങ്ങി സമീപകാലത്തിറങ്ങിയ ഒരുപാട്​ ചിത്രങ്ങളിൽ ഇന്ദ്രൻസിലെ അഭിനയവിസ്​മയത്തെ ചലച്ചിത്ര ആസ്വാദകർ അനുഭവിച്ചു. ഇന്ദ്രൻസി​​​​​​െൻറ വർത്തമാനങ്ങള​ിലേക്ക്​. 
പാ​തി, ലോ​ന, ആ​ളൊ​രു​ക്കം
ച​ന്ദ്ര​ൻ ന​രി​ക്കോ​ട് എ​ന്ന ന​വാ​ഗ​ത സം​വി​ധാ​യ​ക​െ​ൻ​റ പ​രീ​ക്ഷ​ണ ചി​ത്ര​മാ​ണ്​ ‘​പാ​തി’.  തെ​യ്യം മു​ഖ​ത്തെ​ഴു​ത്തു​കാ​ര​നും നാ​ട്ടു​വൈ​ദ്യ​നു​മായ ക​മ്മാ​ര​ൻ എന്ന കഥാപാത്രത്തെയാണ്​ ഇതിൽ ഞാൻ അവതരിപ്പിക്കുന്നത്​.  ജ​ന്മ​നാ വി​രൂ​പ​നാ​യ ക​മ്മാ​ര​ന്‍ ഒ​രി​ക്ക​ല്‍ ന​ട​ത്തി​യ ഭ്രൂ​ണ​ഹ​ത്യ​യു​ടെ പാ​പ​ഭാരവും പേ​റി ജീ​വി​ക്കു​ക​യാ​ണ്.​ ക​മ്മാ​ര​െ​ൻ​റ ജീ​വി​ത​പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ ഭ്രൂ​ണ​ഹ​ത്യ എ​ന്ന അ​റു​കൊ​ല​യ​ട​ക്ക​മു​ള്ള സ​മൂ​ഹം വെ​ച്ചുപു​ല​ർ​ത്തു​ന്ന മ​നോ​ഭാ​വ​ങ്ങ​ളെ​യാ​ണ്​​ ചി​ത്രം പ്ര​ശ്​​ന​വ​ത്​കരി​ക്കു​ന്ന​ത്.

indran

പാ​തി ബോ​ധ​വും മ​റു​പാ​തി ഉ​പ​ബോ​ധ​വു​മാ​യി ഉ​ള്ളു​ല​ഞ്ഞ് ജീ​വി​ക്കു​ക​യാ​ണ്​ ക​മ്മാ​ര​ന്‍. ന​വാ​ഗ​ത​നാ​യ ബി​ജു ബെ​ര്‍ണാ​ഡ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ ‘ലോ​ന’​യാ​ണ്​ പുതിയ ചിത്രങ്ങളിൽ  മ​റ്റൊ​ന്ന്. ന​ഗ​ര​ത്തി​ര​ക്കി​ല്‍ ഒ​റ്റ​പ്പെ​ട്ട് ജീ​വി​ക്കേ​ണ്ടി​വ​രു​ന്ന ചി​ല മ​നു​ഷ്യ​രു​ടെ ക​ഥ പ​റ​യു​ക​യാ​ണ്​ ചി​ത്രം. അ​ന്ത​ർ​മു​ഖ​നാ​യ മെ​ക്കാ​നി​ക്കാ​ണ് ലോ​ന. സ്വ​ന്തം മേ​ൽ​വി​ലാ​സം തേ​ടി​യു​ള്ള അ​യാ​ളു​ടെ യാ​ത്ര​യു​ടെ ക​ഥ​യി​ലൂ​ടെ ചി​ത്രം സം​സാ​രി​ക്കു​ന്ന​ത്. 
75 വ​യ​സ്സുള്ള പ​പ്പു​പി​ഷാ​ര​ടി എ​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ്‌ ആ​ളൊ​രു​ക്കം. 20 വ​ർ​ഷം മു​മ്പ്​ കാ​ണാ​താ​യ മ​ക​നെ തി​ര​ക്കി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെത്തു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​നാ​യ പ​പ്പു പി​ഷാ​ര​ടി​യു​ടെ ജീ​വി​തമാ​ണ് ചി​ത്ര​ത്തി​െ​ൻ​റ പ്ര​​മേ​യം. ചി​ത്ര​ത്തി​നുവേ​ണ്ടി ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രിൽനിന്നാണ്​ ഓ​ട്ട​ൻ​തു​ള്ള​ൽ പഠിച്ചത്​. 

‘ആ​ഭാ​സം’ പ​റ​യ​ു​ന്ന​ത്
ന​വാ​ഗ​ത​നാ​യ ജു​ബീ​ത് ന​മ്ര​ദ​ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ക്കു​ന്ന ചി​ത്ര​മാ​യ ആ​ഭാ​സ​ത്തി​െ​ൻ​റ ഷൂ​ട്ടി​ങ്​ ബംഗളൂരുവിൽ ചില തൽപരകക്ഷികൾ മു​ട​ക്കി​യിരുന്നു. മ​ത​വും അ​ത്ത​രം രാ​ഷ്​​ട്രീ​യ​വു​മൊ​ക്കെ എ​ല്ലാ​ത്തി​ലും ഇ​ട​പെ​ടു​ന്ന​തി​െ​ൻ​റ സൂ​ച​ന​യാ​ണ് ഇൗ സംഭവം. അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ  ക​ലാ​കാ​ര​െ​ൻറ സ്വാ​ത​ന്ത്ര്യ​ത്തെ​യാ​ണ്​  നി​ഷേ​ധി​ക്കു​ന്ന​ത്. ​സ്വത​ന്ത്രമായി​ട്ട്​ ഒ​ന്നുംപ​റ​യാ​ൻ പ​റ്റാ​ത്ത ഒ​രു ദു​ര​ന്തം ത​ന്നെ വ​രും. എ​ല്ലാ​വ​രും ഒാ​രോ രാ​ഷ്​​ട്രീ​യ​വും മ​ത​വു​മൊ​ക്കെ ​പ​റ​ഞ്ഞാ​ണ്​ ഇ​റ​ങ്ങു​ന്ന​ത്.​ അ​ങ്ങ​നെ​യൊ​രു ബ​ല​ത്തി​ലാ​ണ്​ പ​ല​രും ഇ​ട​പെ​ടു​ന്ന​ത്.​ അ​വ​ർ എ​ല്ലാ മേ​ഖ​ല​യി​ലും ഇ​ട​പെ​ടാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ അ​തി​െ​ൻ​റ ഭാ​ഗ​മാ​ണ്​ ബംഗളൂരുവിൽ കണ്ടത്​. ന​മ്മ​ൾ നി​ല​വി​ൽ അ​നു​ഭ​വി​ക്ക​ു​ന്ന​ത്​ എ​ന്താ​ണെ​ന്ന്​ പ​റ​യു​ക​യാ​ണ്​ ആ​ഭാ​സം. സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള ചി​​​ത്ര​ത്തി​ൽ ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക്​  പ​ല​തും മ​ന​സ്സിലാ​ക്കാ​നു​ണ്ട്. 
പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ഹു​മ​തി​ക​ൾ  
എ​െ​ൻ​റ ഒാ​രോ സി​നി​മ​യും ക​ണ്ടി​ട്ട്​ പ്രേ​ക്ഷ​ക​രാ​യ സാ​ധാ​ര​ണ​ക്കാ​രും സി​നി​മാ​പ്ര​വ​ർ​ത്ത​ക​​രും നി​രൂ​പ​ക​രു​മൊ​ക്കെ പ​റ​യു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ഏ​റ്റ​വുംവ​ലി​യ സ​ന്തോ​ഷ​വും ബ​ഹു​മ​തി​യും.​ പി​ന്നെ അ​വാ​ർ​ഡ്​ കി​ട്ടാ​നൊ​ക്കെ ഒ​രു ഭാ​ഗ്യം വേ​ണം. മാ​റിമാ​റി വ​രു​ന്ന ഒാ​രോ സ​ർ​ക്കാ​റും നി​ർ​ണ​യി​ക്കു​ന്ന സ​മി​തി​ക​ളാ​ണ​ല്ലോ അ​വാ​ർ​ഡ്​ നി​ർ​ണ​യി​ക്കു​ന്ന​ത്.​ അ​വ​​രി​ൽ മേ​ൽ​ത്ത​ട്ടി​ലു​ള്ള​വ​രൊ​ക്കെ ആ​ണ​ല്ലോ അ​വാ​ർ​ഡ്​ നി​ർ​ണ​യി​ക്കു​ക.​ അ​വ​രെ കു​റ്റംപ​റ​ഞ്ഞി​ട്ട്​ കാ​ര്യ​മി​ല്ല, മ​നു​ഷ്യ​ര​ല്ലേ.​ ആ സൈ​ഡി​െ​ന കു​റി​ച്ച്​ ചി​ന്തി​ച്ചാ​ൽ ത​ക​ർ​ന്നു​പോ​കും.​ അ​തുകൊ​ണ്ട്​ അ​ത്ത​രം അ​വാ​ർ​ഡു​ക​ളെപ്പറ്റി ഞാ​ൻ ആ​േ​​ലാ​ചി​ക്കാ​റേയില്ല.​ മാ​ധ​വ് രാ​മ​ദാ​സ​​​​​​​െൻറ അ​പ്പോ​ത്തി​ക്കി​രി​യി​ൽ അ​ങ്ങ​നെ സം​ഭ​വി​ച്ചു (ഇൗ സിനിമയിലെ അഭിനയത്തിന്​ 2014ലെ സംസ്​ഥാന സർക്കാറി​​​​​​െൻറ പ്രത്യേക ജൂറി പരാമർശം ഇന്ദ്രൻസിന്​ ലഭിച്ചിരുന്നു). അ​തി​ൽ സ​ന്തോ​ഷ​വു​മു​ണ്ട്.
 

indrans

അഭിനയജീവിതത്തി​​​​​​െൻറ രണ്ട്​ ഘട്ടങ്ങൾ
കരിയറി​​​​​​െൻറ ആദ്യഘട്ടത്തിൽ കോ​മ​ഡി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു ഏറെയും ലഭിച്ചത്​. അ​ന്നും ഇ​ന്നും ക​ഥാ​പാ​ത്ര​ങ്ങ​ളെ ഞാ​നാ​യി​ട്ട്​ തെ​ര​ഞ്ഞെ​ടു​ക്കാ​റി​ല്ല. ഒാ​രോ​രു​ത്ത​രും വി​ളി​ക്കും. കാ​ര​ക്​​ട​ർ എ​​െന്തന്നുപോ​ലും ചോ​ദി​ക്കാ​റി​ല്ല, പോ​യി ചെ​യ്യും. അ​ങ്ങ​നെ​യാ​യി​രു​ന്നു പ​ണ്ടും, ഇ​പ്പോ​ഴും അ​തുത​ന്നെ​യാ​ണ്.​ കൂ​ടു​ത​ൽ ദി​വ​സം വേ​ണ​മെ​ന്ന്​  സം​വി​ധാ​യ​ക​ർ പ​റ​യു​​േ​മ്പാ​ൾ മാ​ത്ര​മാ​ണ്​ ചി​ല​പ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ എ​ന്ത്​ കാ​ര​ക്​​ട​ർ എ​ന്ന്​ ചോ​ദി​ക്കാ​റു​ള്ള​ത്.​ എ​ന്നാ​ലും ഒ​ന്നും തി​ര​സ്​​ക​രി​ക്കാ​റൊ​ന്നു​മി​ല്ല.​ അതുകൊ​ണ്ട്​ ഞാ​നാ​യി​ട്ട്​ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത​ല്ല ഒ​ന്നും. വ​ന്നുചേ​രു​ന്നു.​ എ​ത്ര ദി​വ​സം വേ​ണം, എ​ന്ത്​ കി​ട്ടും എ​ന്ന്​ അ​േ​ന്വ​ഷി​ക്കും അ​ത്രത​ന്നെ. ചെ​യ്​​ത​ത്​ എ​ല്ലാം എ​നി​ക്ക്​ സം​തൃ​പ്​​തി ന​ൽ​കു​ന്ന​താ​ണ്.​ ഇ​ഷ്​​ട​ത്തോ​ടെ​യാ​ണ്​ എ​ല്ലാം ചെ​യ്യു​ന്ന​ത്.​

മാ​റ്റിനി​ർ​ത്തി​യ ഫ്രെ​യി​മു​ക​ളി​ലേ​ക്ക്​ 
സ്​ഥിരം ഹ്യൂ​മ​ർ വേഷങ്ങൾ ചെയ്യുന്ന നടന്മാരെ  സീ​രി​യ​സാ​യ ഭാ​ഗ​ങ്ങ​ളോ ​ൈക്ല​മാ​ക്​​സ്​ സീ​നു​ക​ളൊ​ക്കെ വ​രു​േ​മ്പാ​ൾ മാ​റ്റിനി​ർ​ത്താ​റു​ണ്ട്. ഡ​യ​റ​ക്​​ട​റോ ആ​ർ​ട്ടി​സ്​​റ്റു​ക​ളൊ​ക്കെയോ പ​റ​യും ആ ​സീ​നു​ക​ൾ​ക്കു​ള്ളി​ൽ എ​െ​ൻ​റ ക​ഥാ​പാ​ത്രം ഉ​ണ്ടാ​യാ​ൽ അ​ത​ി​െ​ൻ​റയൊരു ഗൗ​ര​വം അ​ങ്ങ്​ പോ​വുമെന്ന്​. പ്രേ​ക്ഷ​ക​ർ ചി​രി​ക്കു​മെ​ന്നൊ​ക്കെ പ​റ​യും.​ ഒാ​രോ​രു​ത്ത​രു​ടെ ചി​ന്ത​യാ​ണ​ത്.​ ‘ചേ​ട്ടാ ​ക്ലൈ​മാ​ക്​​സി​ൽ ഇ​ല്ല, ക്ലൈ​മാ​ക്​​സി​ൽ വ​ന്നാ​ൽ അ​തി​െ​ൻ​റ സീ​രി​യ​സ്​ പോ​വു​ം’ എന്നൊ​ക്കെ അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ പ​റ​യും.​ അ​വ​ർ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക്കൊടു​വി​ലാ​യി​രി​ക്കും ഇ​ത്​ ന​മ്മ​ളോ​ട്​ പ​റ​യു​ന്ന​ത്.​ ഇ​ന്നും ചി​ല​പ്പോ​ൾ അ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന​വ​രു​ണ്ടാ​കും .​എ​ന്നാ​ൽ, ഇ​ന്ന സീ​നി​ൽ വ​ര​ണ​മെ​ന്ന്​ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​െ​ട്ടാ​ന്നു​മി​ല്ല. അ​ഭി​ന​യി​ക്കു​േ​മ്പാ​ൾ എ​ല്ലാ​വ​ർ​ക്കും ഒരേ വികാരം ആണെന്നാണ്​ എ​െ​ൻ​റ വി​ശ്വാ​സം.

അ​തി​പ്പോ​ൾ വ​ലു​താ​യാ​ലും ചെ​റു​താ​യാ​ലും ത​ടി​യു​ള്ള​വ​നാ​യാ​ലും മെ​ലി​ഞ്ഞ​വ​നാ​യാ​ല​ും ഗ്ലാ​മ​ർ കൂ​ടി​യയാ​ളാ​യാ​ലും കു​റ​ഞ്ഞ ആ​ളാ​യാ​ലും ശരി. ഉദാഹരണത്തിന്​ അ​മ്മ മ​രി​ച്ചാ​ൽ ക​ര​യു​ന്ന​ത്​ ഒ​രേപോ​ലെ ആവാം, പ​ക്ഷേ ര​ണ്ടുപേ​രു​ടെ​യും സെ​ൻ​റി​​െമ​ൻറ്​സി​ൽ വ്യ​ത്യാ​സമു​ണ്ടാ​വും.​ അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ത്തി​ൽ എ​നി​ക്ക്​ എ​​േൻറതാ​യ ഒ​രു  നി​യ​മമു​ണ്ട്.​ ആ​ര്​ ചെ​യ്യു​ന്ന​തുപോ​െ​ല​യും എ​നി​ക്ക്​ ചെ​യ്യാ​ൻ പ​റ്റും.​ സ​ത്യ​നും ന​സീ​റും ചെ​യ്​​ത​ത്​ പോ​ലെ എ​നി​ക്ക്​ ചെ​യ്യാ​ൻ പ​റ്റും.​ പ​ക്ഷേ, കാ​ഴ്​​ച​യി​ൽ അ​ങ്ങ​നെ വ​ര​ണ​മെ​ന്നി​ല്ലെ​ന്ന്​ മാ​ത്രം.​ അ​ങ്ങ​നെയൊരു വി​ശ്വാ​സം ന​മുക്കുണ്ട്​.​ ഒ​ന്നും ക​രു​തി​ക്കൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന​ത​ല്ല.​ വി​ളി​ക്കു​ന്നു, ത​രു​ന്ന വേ​ഷം അ​ങ്ങ​നെ ചെ​യ്​​ത്​ ചെ​യ്​​ത്​ പോ​കു​ന്നു.​ എ​ന്നെ വി​ളി​ച്ച്​ കൂ​ടു​ത​ലും അ​ങ്ങ​ന​ത്തെ വേ​ഷ​ങ്ങ​ൾ ത​ന്നി​ട്ടു​ള്ള​വ​രൊ​ക്കെ മി​ക​ച്ച സം​വി​ധാ​യ​ക​ന്മാ​രും അ​തി​നെ ക്കുറി​ച്ച്​ ന​ല്ല അ​റി​വു​ള്ള​വ​രു​മാ​യി​രു​ന്നു.​ അ​തുകൊ​ണ്ട്​ എ​നി​ക്ക്​ വി​ജ​യി​ക്കാ​ൻ പ​റ്റി.​ അ​വ​രെ എ​നി​ക്ക്​ അ​നു​സ​രി​ക്കു​ക​യേ വേ​ണ്ടി​വ​ന്നി​ട്ടു​ള്ളൂ.​ അ​തൊ​രു ഭാ​ഗ്യ​മാ​യി​ട്ട്​ തോ​ന്നു​ന്നു.​ ന​ല്ല സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻപ​റ്റി എ​ന്ന​തു ഗു​ണം​ചെ​യ്​​​െതന്ന്​​ ത​ന്നെ പ​റ​യാം.

indrans movie


ക​ഥാ​വ​ശേ​ഷ​ന്​ മു​മ്പും ശേ​ഷ​വും
ടി.​വി. ച​ന്ദ്ര​ൻ സാ​റി​നെ പോ​ലു​ള്ള​വ​ർ വി​ളി​ക്കു​േ​മ്പാ​ൾത​ന്നെ ന​മ്മു​ക്ക്​ ഒാ​ണം വ​ന്നെ​ത്തി​യ​പോ​ലെ തോ​ന്നും.​ ഒ​ന്നാം ഒാ​ണം ര​ണ്ടാം ഒാ​ണം എ​ന്ന പോ​ലെ​യാ​യി​രി​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള ഒാ​രോ​ ദി​ന​വും.​ മ​ന​സ്സിലൊ​രു ഒാ​ണ​ക്കാ​ലം നി​റ​ഞ്ഞ്​ നി​ൽ​ക്കും.​ അ​ടൂർ സാ​റോ എം.​പി. സു​കു​മാ​ര​ൻ നാ​യ​രോ ടി.​വി. ച​​ന്ദ്ര​നോ ഒ​ക്കെ വി​ളി​ക്കു​േ​മ്പാ​ൾ അ​ങ്ങ​നെ​യാ​ണ്. അ​വ​രു​ടെ ഡേ​റ്റ്​ എ​ത്തു​ന്ന​തും കാ​ത്ത്​ നി​ൽ​ക്കു​ന്നത്​ തന്നെ ആവേശമാണ്​. സെ​റ്റി​ലെത്തു​േ​മ്പാ​ൾ അ​വ​രു​ടെ രീ​തി​​ക്കൊ​പ്പം അ​ങ്ങ്​ ചേ​രും.
കഥാപാത്രത്തിലേക്കുള്ള വഴി

ഒ​രുപാ​ട്​ ക​ണ്ട്​  പ​രി​ച​യി​ച്ച ഒ​രാ​ളെ ന​മുക്ക്​ അ​നു​ക​രി​ക്കാ​ൻ കി​ട്ടും.​ അ​ങ്ങ​നെ ഒാ​രോ ക​ഥാ​പാ​ത്ര​ത്തി​നും അ​നു​സ​രി​ച്ച്​ ക​ണ്ടെ​ത്തി​യാ​ൽ എ​ളു​പ്പ​മാ​കും.​ അ​ങ്ങ​നെ​യാ​ണ്​ എ​നി​ക്ക്​ തോ​ന്നി​യി​ട്ടു​ള്ള​ത്.​ ന​മുക്ക്​ അ​റി​യാ​വു​ന്ന ഏ​തെ​ങ്കി​ലും ഒ​രു അ​പ്പൂപ്പ​​​​​​​​െൻറ​യോ അ​മ്മാ​വ​​​​​​​​െൻറ​യോ സു​ഹൃ​ത്തി​​​​​​​െൻറയോ ബ​ന്ധു​ക്ക​ളു​െ​​ട​യോ അ​ങ്ങ​നെ ആ​രു​ടെ​യെ​ങ്കി​ലും ഒ​രാ​ളു​ടെ ചേ​ഷ്​​ടക​ളു​മാ​യി ക​ഥാ​പാ​ത്ര​ത്തിന്​ സാ​മ്യ​മു​ള്ള ഒ​രാ​ളെ ക​ണ്ടെ​ത്തി​യാ​ൽ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കും.​ അ​ങ്ങ​നെ​യാ​ണ്​ ഞാ​ൻ ചെ​യ്​​തുകൊ​ണ്ടി​രി​ക്കു​ന്ന​ത്. 
 

malayalam-actor

തു​ന്ന​ൽ​ക്കാ​രനാ​യ സു​രേ​ന്ദ്ര​ന്‍ 
കൂ​ലി​പ്പ​ണി​യാ​യി​രു​ന്നു അ​ച്ഛന്.​ അ​ച്ഛെ​ൻറ വ​രു​മാ​നംകൊ​ണ്ടാ​ണ്​ ഏ​ഴു മ​ക്ക​ളു​ടെ വ​യ​റുനി​റ​ഞ്ഞ​ത്.​ വ​യ​റുനി​റ​യു​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ളു​ടെ മ​ന​സ്സുനി​റ​യു​മാ​യി​രു​ന്നു.​ അ​ന്ന​തി​നെ പ​ട്ടി​ണി​യും പ​രി​വ​ട്ട​വു​മെ​ന്ന്​ പ​റ​യാ​ൻ പ​റ്റി​ല്ല. മ​ന​സ്സുനി​റ​യു​ന്ന​തുകൊ​ണ്ട്​ അ​തൊ​രു പ്ര​ശ്​​ന​മാ​യി​ട്ട്​ തോ​ന്നി​യി​ല്ലാ​യി​രു​ന്നു.​ നാ​ലാം​ ക്ലാ​സി​ലെ​ത്തി​യ​പ്പോ​ൾ മൂ​ത്ത​വ​രൊ​ക്കെ  പ​ണി​ക്കു​പോ​യി​ത്തു​ട​ങ്ങി. നാ​ലാം ക്ലാ​സി​ൽ പ​ഠി​ത്തം നി​ർ​ത്തി അ​മ്മാ​വ​െ​ൻ​റ തു​ന്ന​ൽ​ക്ക​ട​യി​ൽ ക​യ​റി.​ എ​െ​ൻ​റ റോ​ൾ മോ​ഡ​ലാ​യിരു​ന്നു അ​മ്മാ​വ​ൻ. 

അ​ഭി​ന​യം വ​ലി​യ ഇ​ഷ്​​ട​മാ​യി​രു​ന്നു. നാ​ട്ടി​ൽ അ​മ​ച്വ​ർ നാ​ട​കസം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി​രു​ന്നു.​ അ​വ​ർ​​ക്കൊ​പ്പംകൂ​ടി ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​മാ​യി​രു​ന്നു. അ​പ്പോ​ഴൊ​ന്നും സി​നി​മ​യൊ​ന്നും സ്വ​പ്​​നം ക​ണ്ടി​ട്ടി​ല്ലാ​യി​രു​ന്നു. ത​യ്യ​ല്‍ക്ക​ട​യി​ല്‍  ഇ​ട​ക്കി​ട​ക്ക്​ വ​രു​ന്ന  ഒ​രാ​ള്‍ വ​ഴി​യാ​ണ് സി.​എ​സ്. ല​ക്ഷ്മ​ണ​ന്‍ എ​ന്ന​യാ​ള്‍ക്ക് സ​ഹാ​യി​യെ വേ​ണ​മെ​ന്ന് അ​റി​യു​ന്ന​ത് അ​യാ​ൾ​ക്കൊ​പ്പ​മാ​ണ്​ സി​നി​മ​യി​ലേ​ക്ക്​  വ​സ്ത്രാ​ല​ങ്കാ​ര സ​ഹാ​യിയായി എ​ത്തു​ന്ന​ത്.  ‘ചൂ​താ​ട്ടം’ എ​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു.​ ചെ​റി​യ വേ​ഷം അ​ഭി​ന​യി​ക്കാ​നും അ​വ​സ​രം കി​ട്ടി. പി​ന്നീ​ട് വേ​ലാ​യു​ധ​ന്‍ കീ​ഴി​ല്ല​ത്തി​െ​ൻ​റ സ​ഹാ​യി​യാ​യി. സിനിമയിലേക്ക്​ എത്തിയില്ലായിരുന്നെങ്കിൽ ഞാ​ൻ നാ​ട​ക​മോ അ​ല്ലെ​ങ്കി​ൽ എ​െ​ൻ​റ ത​യ്യ​ലോ ഒ​ക്കെ ആ​യി​ട്ട്​ നി​ൽ​ക്കു​മാ​യി​രു​ന്നു.​ എ​ന്ത്​ ചെ​യ്​​താ​ലും അ​ത്​ ആ​സ്വ​ദി​ച്ച്​ ചെ​യ്യു​ന്ന​താ​ണ്​ എ​െ​ൻ​റ രീ​തി. നാ​ട​ക​മാ​ണ​ല്ലോ എ​ന്നെ കൊ​തി​പ്പി​ച്ച്​ സി​നി​മ​യി​ലേ​ക്ക്​ വി​ട്ട​ത്.​ 

‘ആ​ടിലെ’ മ​ന്ത്രി ആ​ശാ​ൻ
ഇ​ടു​ക്കി​യി​ൽ ന​ട​ന്ന ഒ​രു അ​നു​മോ​ദനച്ചട​ങ്ങി​ൽ മ​ന്ത്രി മ​ണി​യാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തി​യ​ത്.​ അ​ന്ന്​ ഞാ​ൻ സൂ​ചി​പ്പി​ച്ചി​രു​ന്നു മ​ന്ത്രി​യെ അ​നു​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്. അ​ന്ന്​ കു​റെനേ​രം ചി​രി​ച്ചു അ​ദ്ദേ​ഹം. ‘ആട്​ ഒരു ഭീകരജീവിയാണ്​’ അദ്ദേഹം ക​ണ്ടി​ട്ടു​ണ്ടാ​കും, ആ ​ഒ​രു ര​സ​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കും അ​ദ്ദേ​ഹം എ​ടു​ത്ത​തെ​ന്ന്​ മ​ന​സ്സിലാ​ക്കുന്നു.

വായനയാണ്​ എന്‍റെ വളർച്ച...
ഒൗപചാരികമായ വിദ്യാഭ്യാസമൊന്നും അങ്ങനെ കിട്ടിയില്ല.വളരെ കുറവാണ്​.എനിക്ക്​ എന്തെങ്കിലുമൊ​െക്ക ചർച്ച ചെയ്യണമെങ്കിലോ,ഒരു നല്ല വാക്ക്​ കിട്ടണമെങ്കി​ലോ ആൾക്കാരുടെ കൂ​െട നിൽക്കണമെങ്കിലൊ വായിക്കാതെ നിർവാഹമില്ലെന്ന്​ തോന്നി.കോമഡിയിൽ നിന്ന്​ ഇന്നത്തെ ഒരു മാറ്റം ഉണ്ടായെങ്കിൽ തന്നെ പുസ്​തകങ്ങൾ നൽകിയ കരുത്ത്​ തന്നെയാണ്​. അഭിനയത്തിനോടൊപ്പം,പുസ്​തകങ്ങളാണ്​ എന്നെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയത്​.ആദ്യമൊക്കെ പുസ്​തകത്തി​​െൻറ ഭംഗിനോക്കിയായിരുന്നു വായിച്ചിരുന്നത്​. തരംതിരിവൊന്നുമില്ലായിരുന്നു.ഇപ്പോൾ നല്ല പുസ്​തകങ്ങളൊക്കെ സുഹൃത്തുക്കൾ സജസ്​റ്റ്​ ചെയ്യും.ആഴ്​ചപ്പതിപ്പുകൾ മുറ​െതറ്റാ​െത വായിക്കാൻ ശ്രമിക്കും.
 
കള്ളൻ കൊച്ചാപ്പിയും, എറമുള്ളാനും ഇടക്ക്​ ഉണർന്നെണീക്കും. ഗുജറാത്ത് കലാപം പ്രമേയമാക്കി  ടി.വി. ചന്ദ്രൻ സംവിധാനം ചെയ്​ത കഥാവശേഷനിലെ ​പാവത്താനായ കള്ളൻകൊച്ചാപ്പിയും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന നോവലിനെ അടിസ്ഥാനമാക്കി  എം.പി. സുകുമാരൻ നായർ സം‌വിധാനം ചെയ്​ത രാമാനത്തിലെ എറമുള്ളാൻ എന്ന മുക്രിയും ഇടക്കിടക്ക്​ എ​​െൻറ ഉള്ളിൽ ഉണർന്നെണീറ്റ്​ അഭിനയിക്കും. 2009-ലെ കേരളസംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു രാമാനം.

Loading...
COMMENTS