Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘മീ ടൂ’ വെളിപ്പെടുത്തൽ...

‘മീ ടൂ’ വെളിപ്പെടുത്തൽ സാരമായി ബാധിച്ചു - ദിവ്യ ഗോപിനാഥ്​ - Interview

text_fields
bookmark_border
‘മീ ടൂ’ വെളിപ്പെടുത്തൽ സാരമായി ബാധിച്ചു - ദിവ്യ ഗോപിനാഥ്​ - Interview
cancel
camera_alt????? ??????????

ജാതിയും മതവും സമൂഹത്തിൽ അഴിച്ചു വിട്ടിട്ടുള്ള ഭ്രാന്തമായ തിന്മയെ പച്ചയായി തുറന്നുകാണ ിക്കുന്ന സിനിമയാണ് ബിജുലാൽ സംവിധാനംചെയ്ത ‘രക്തസാക്ഷ്യം’. സിനിമയിൽ പ്രധാന കഥാപാത്രം അഭിനയിച്ച ദിവ്യ ഗോപിനാഥ് ചിത്രത്തിൻറെ വിശേഷങ്ങളും കാഴ്​ചപ്പാടുകളും പങ്കുവയ്ക്കുന്നു

രക്തസാക്ഷ്യത്തിലെ കഥ ാപാത്രം?
ഉത്തരം: ഏറ്റവും പുതിയതായി ഇറങ്ങിയ, ഞാൻ അഭിനയിച്ച സിനിമയാണ് രക്തസാക്ഷ്യം. ബിജുലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഞാൻ ഇതുവരെയും ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രം ആണ് ഈ സിനിമയിൽ. ഭാമ എന്നാണ് പേര്. മുഴുനീള കഥാപാത്രം അല്ലെങ്കിൽ കൂടിയും കഥയിൽ വളരെ ആവശ്യമുള്ള കഥാപാത്രം തന്നെയാണ്. ഒരു നാടൻ വേഷത്തിൽ വരുന്ന കഥാപാത്രം. ഒരു അമ്പലവാസി കുട്ടി എന്നൊക്കെ പറയാം. ഒരു മ്യൂസിക്ക് ട്രാക്കിൽ വന്നിട്ടുണ്ട് ഈ സിനിമയിൽ ഞാൻ. ആദ്യമാ യാണ് എനിക്കു പ്രാധാന്യം വരുന്ന ഒരു മ്യൂസിക്ക് ട്രാക്കിൽ അഭിനയിക്കുന്നത്. ഇതൊക്കെയാണ് ഈ സിനിമയിലേക്ക് എന്നെ ആ കർഷിക്കാൻ ഉണ്ടായ ഘടകം.

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമല്ലേ രക്തസാക്ഷ്യം?
ഉത്തരം: തീർച്ചയായും. ആ സിനിമയിലേക്ക് കടക്കുന്ന സമയത്തു തന്നെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി എത്രമാത്രം എന്നതിൽ എനിക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. എങ്കിൽ കൂടിയും പടത്തിന്റെ പ്രിവ്യൂ വെച്ച സമയത്തു അതുകണ്ട ആളുകളിൽ നിന്നും കൂടി ഉള്ള പ്രതികരണം അത് കൂടുതൽ വ്യക്തമാക്കി തന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ സമൂഹം സംസാരിച്ചു കൊണ്ടിരിക്കുന്ന, അതായത് ജാതിയും മതവും സമൂഹത്തിൽ അഴിച്ചുവിട്ടിട്ടുള്ള ഭ്രാന്തമായ തിന്മയെ പച്ചയായി തുറന്നുകാണിക്കുകയാണ് ഈ സിനിമയിൽ. അതുകൊണ്ട് തന്നെ സമൂഹം അറിയേണ്ട വളരെ പ്രസക്തമായ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്.

മുഖ്യധാര സിനിമ വിപണിയിലേക്ക് ‘രക്തസാക്ഷ്യം’ എത്തുമോ ഇല്ലയോ എന്നതിൽ താങ്കൾ ബോധവതിയാണോ?
ഉത്തരം: രക്തസാക്ഷ്യത്തിൻറെ കാര്യം പറയുകയാണെങ്കിൽ, മുഖ്യധാരയിലേക്ക് വരണമെന്ന് തന്നെ ആഗ്രഹിച്ചാണ് കുറേപ്പേർ ചേർന്ന് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. ഒരിക്കലും ഒരാൾ ഒരു സിനിമയെടുക്കുമ്പോൾ ആരും കാണണ്ട, നമ്മൾ കുറച്ചുപേർ മാത്രം കൂട്ടമായി കണ്ടാൽ മതി എന്ന ധാരണയോടെ അല്ലല്ലോ ആ സിനിമ പിടിക്കുന്നത്. ഇത്തരം നല്ല സിനിമകൾ പക്ഷേ, ആളുകളിലേക്ക് എത്തിപ്പെടാതിരിക്കുന്ന അവസ്ഥ വളരെ കഷ്ടമാണ്. ബിഗ് ബജറ്റ് സിനിമകൾക്ക് ഒപ്പം കിടപിടിക്കുന്ന സിനിമകൾ അല്ല ഇതുപോലുള്ള സിനിമകൾ മിക്കപ്പോഴും. പക്ഷേ ഇത്തരം സാഹചര്യങ്ങളെ എല്ലാം മറികടന്നു ‘രക്തസാക്ഷ്യം’ ആളുകളിലേക്ക് എത്തുമെന്നാണ്​ കരുതുന്നത്​.

കൊമേഴ്സ്യൽ സിനിമകൾ വ്യക്തിപരമായി താങ്കളെ ആകര്ഷിക്കറില്ലേ?
ഉത്തരം: ഞാൻ ഓരോ സിനിമയും തിരഞ്ഞെടുക്കുമ്പോൾ കച്ചവട സിനിമ, സമാന്തര സിനിമ, ആർട്ട് മൂവി ഇങ്ങനെ ഒന്നും നോക്കിയല്ല സമീപിക്കുന്നത്. സിനിമയുടെ ഭാഗമാകാനാണ്​ ശ്രമിക്കാറ്. തീർച്ചയായും ആ സിനിമ വിജയിക്കണം, വിജയത്തിലുപരി ആളുകൾ കാണണം ആ സിനിമകൾ എന്നാണ് ആഗ്രഹിക്കുന്നതും അതിനാണ് കഥകൾ കേൾക്കുന്നതും കഥാപാത്രങ്ങൾ ചെയ്യുന്നതും. പിന്നെ സിനിമ പാഷൻ ആയതുകൊണ്ടും ആളുകൾ കാണണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടും ബിഗ് ബജറ്റ് സിനിമയെ ചെയ്യൂ എന്നുള്ള തീരുമാനമൊന്നുമില്ല. അടിസ്ഥാനപരമായി ഞാനൊരു നാടകപ്രവർത്തകയാണ്. അതുകൊണ്ടുതന്നെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളാണ് കൂടുതൽ ആകർഷിക്കുന്നത്. അതായത് എനിക്ക് കിട്ടുന്ന കഥാപാത്രം ആ സിനിമയ്ക്ക് ആവശ്യം ഉള്ളതായിരിക്കണം, ആ സിനിമയിൽ ആ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരിക്കണം.

‘മീ ടൂ’ കാമ്പയിന്റെ ഭാഗമായി തീര്‍ന്ന ഒരാൾ, wcc പ്രവർത്തക. അഭിനയജീവിതത്തെ ഇവയെല്ലാം എത്രമാത്രം സ്വാധീനിച്ചു?
ഉത്തരം: ‘മീ ടൂ’ കാമ്പയിന്​ ശേഷം അതെന്നെ എത്രത്തോളമാണ്​ ബാധിച്ചതെന്ന്​ എനിക്കറിയില്ല. വർഷത്തിൽ മൂന്നോ നാലോ കോളുകൾ എന്നെ തേടി വരാറുണ്ട് അവസരങ്ങൾക്കായി. ‘മീ ടൂ’ വെളിപ്പെടുത്തലിന് ശേഷം എനിക്ക് വന്ന സിനിമ ആഷിക് അബുവിന്റ ‘വൈറസും’ രാജീവ് രവി സാറിന്റെ ‘തുറമുഖ’വും ആണ്. ആ വെളിപ്പെടുത്തൽ എന്നെ സാരമായി ബാധിച്ചു എന്നുതന്നെയാണ്​ തോന്നുന്നത്. wcc യോട്​ അനുഭാവം പുലർത്തുന്നു എന്ന ഒറ്റ കാരണത്താൽ എന്നെപ്പോലെ തന്നെ കാര്യമായി ബാധിച്ച നിരവധി ടെക്നീഷ്യൻസ് ഉണ്ട്. അതായത് നമ്മളുടെ അജണ്ട, നമ്മൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇതിനെയെല്ലാം തെറ്റിദ്ധരിച്ച, അല്ലെങ്കിൽ നമ്മളെ എല്ലാം കൂടെ നിർത്തിക്കഴിഞ്ഞാൽ എന്തൊക്കെയോ സംഭവിക്കും എന്ന ഭീതി കൊണ്ടൊക്കെ നമ്മളെ അകറ്റി നിർത്തുന്ന കുറെ പേർ ഉണ്ട്. സത്യത്തിൽ സിനിമ എന്ന മേഖലയിൽ ഞാൻ പ്രിവിലേജ്​ഡ് അല്ല. ഒരു തിയയറ്റർ പശ്ചാത്തലമുണ്ട് എനിക്ക്. സിനിമ ചെയ്യാതിരിക്കുന്ന സമയങ്ങളിൽ ഞാൻ തിയറ്റർ നാടകങ്ങൾ ചെയ്യാറുണ്ട്. നമ്മൾ തുറന്നു സംസാരിക്കുന്നത് ഒരിക്കലും ഇൻഡസ്ട്രിക്ക് എതിരെ അല്ല. നമ്മൾ കടന്നുപോയ അവസ്ഥയെക്കുറിച്ച് അല്ലെങ്കിൽ ആ സാഹചര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അത് ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയാണ്​ നമ്മൾ സംസാരിക്കുന്നത്. അവർക്ക് ഇത്തരം അവസ്ഥകൾ ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviesMe too CampaignDivya Gopinath
News Summary - Impact of Me Too Reveal - Interview with Divya Gopinath
Next Story