സിനിമയിലൂടെ മാത്രം സാമൂഹിക മാറ്റങ്ങൾ സാധ്യമല്ല -ഖൈരി ബെഷാര

ഇ.പി. ഷെഫീഖ്
20:34 PM
10/12/2019
Khairi-Beshara

തിരുവനന്തപുരം: സിനിമയിലൂടെ മാത്രം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനും ഇൗജിപ്ഷ്യൻ ചലച്ചിത്രകാരനുമായ ഖൈരി ബെഷാര. മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സിനിമക്ക് കഴിയും. അത് മുന്നോട്ടു കൊണ്ടു പോകേണ്ടത് സമൂഹത്തിന്‍റെ കടമയാണ്. വാണിജ്യ സിനിമകളും ആര്‍ട്ട് സിനിമകളും പരസ്പരപൂരകങ്ങളാണ്. 

ജീവിതത്തിലെ വൈവിധ്യങ്ങൾ അംഗീകരിക്കുന്നതു പോലെ സിനിമയിലെ ഈ വൈവിധ്യവും അംഗീകരിക്കാൻ കഴിയണം. ജനങ്ങള്‍ സ്വീകരിക്കുമ്പോളാണ് സിനിമ കാലത്തെ അതിജീവിക്കുന്നത്. സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ത​​​െൻറ സിനിമകളിലെ പാട്ടുകള്‍ കേവലം ആസ്വാദനത്തിനു മാത്രമല്ല. ഈജിപ്ഷ്യന്‍ സംഗീത പൈതൃകത്തിന്‍റെ തുടര്‍ച്ചയാണ്. ഇന്ത്യന്‍ സിനിമകൾ കാണാറുണ്ട്. നെഹ്റുവിന്‍റെ ‘അച്ഛന്‍ മകള്‍ക്കയച്ച കത്തുകൾ’ എന്ന പുസ്തകം തന്‍റെ ജീവിതത്തെ സ്വാധീനിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിന്‍റെ ചലച്ചിത്രമേള നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനത്തിൽ ഇത്ര മികേവാടെ ഒരു മേള ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. േലാകത്തിലെ പല ലോകോത്തര മേളകളിലും പെങ്കടുത്തിട്ടുണ്ട്. അവയോടെല്ലാം കിടപിടിക്കുന്ന സിനിമ തെരഞ്ഞെടുപ്പാണ് െഎ.എഫ്.എഫ്.കെയിലേത്. സിനിമയെ ആവേശപൂർവം സമീപിക്കുന്ന കേരളത്തിലെ പ്രേക്ഷകരെ അഭിനന്ദിക്കാനും ഖൈരി ബെഷാര മറന്നില്ല.
 

Loading...
COMMENTS