Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകോടതി വിധി വരും...

കോടതി വിധി വരും മുമ്പ്​ ദിലീപിനെ ശിക്ഷിക്കരുത്​ -ഹരിശ്രീ അശോകൻ

text_fields
bookmark_border
കോടതി വിധി വരും മുമ്പ്​ ദിലീപിനെ ശിക്ഷിക്കരുത്​ -ഹരിശ്രീ അശോകൻ
cancel

റിയാദ്​: ദിലീപ്​ തെറ്റു ചെയ്​തിട്ടില്ലെന്നാണ്​​ മനസ്​ പറയുന്നതെന്ന്​ സിനിമ താരം ഹരിശ്രീ അശോകൻ. അടുപ്പമുണ്ടായിരുന്നത്​ കൊണ്ട്​ അവനെ അറിയാം. എന്നാൽ പൊലീസ്​ അന്വേഷണം നടക്കുകയല്ലേ. കോടതിയിൽ കേസ്​ മുന്നോട്ടുപോകുകയാണ്​. അന്തിമ വിധി വരും മുമ്പ്​ ദിലീപിനെ ശിക്ഷിക്കരുതെന്നാണ്​ എല്ലാവരോടും പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി ഫുട്​ബാൾ ടൂർണമ​​​െൻറി​​​​െൻറ ഫൈനൽ ചടങ്ങിൽ പ​െങ്കടുക്കാൻ റിയാദിലെത്തിയ അശോകൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. 

ദിലീപ്​ വിഷയവും മാധ്യമങ്ങൾക്ക്​ കച്ചവടമാണ് എന്ന്​ അദ്ദേഹം പറഞ്ഞു​. അതവരുടെ ജോലിയാണ്​. എന്നാൽ അന്വേഷണം പൂർത്തിയായി തെറ്റും ശരിയും വേർതിരിയും മുമ്പ്​, കോടതി വിധിക്കുന്നതിന്​ മുമ്പ്​ ശിക്ഷിക്കരുത്​. കേസിനെ കുറിച്ച്​ തനിക്കൊന്നുമറിയില്ല. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടോ എന്നുമറിയില്ല. ആ സംഭവത്തെ കുറിച്ച്​ തന്നെ വായിച്ചും കേട്ടുമല്ലാതെ ഒന്നുമറിയില്ല. ദിലീപിനെ ജയിലിൽ പോയി കണ്ടിരുന്നു. ആകെ അനുവദിച്ചുകിട്ടിയത്​ 15 മിനിട്ടാണ്​. ആ സമയം മുഴുവൻ കരഞ്ഞു, താനും അവനും.

‘‘എന്താണ്​ ദിലീപേ ഇതെന്ന്​’’ ഞാൻ ചോദിച്ചു. ‘‘എനിക്കൊന്നുമറിയില്ല അശോകേട്ടാ’’ എന്ന്​ പറഞ്ഞവൻ പൊട്ടിക്കരഞ്ഞു. നിറഞ്ഞ കണ്ണുകളുമായി മുഖത്തോടുമുഖം നോക്കി നിന്നു. സമയം കഴിഞ്ഞെന്ന്​ ജയിലിലെ ഉദ്യോഗസ്​ഥൻ വന്നറിയിച്ചു. തിരിച്ചുപോന്നു. നടൻ ഏലൂർ ജോർജും കൂടെയുണ്ടായിരുന്നു. അവസരം കിട്ടിയാൽ ഇനിയും കാണാൻ പോകും. കാണുന്നതിൽ എന്താണ്​ തകരാറ്​? വീടുപണിയുമായി ബന്ധപ്പെട്ട്​ രണ്ടര വർഷം സിനിമയിൽ നിന്ന്​ ഏതാണ്ട്​ വിട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട്​ തന്നെ അടുത്തകാലത്തായി ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല. ജയിലിലെ വേഷത്തിൽ അവനെ കണ്ടപ്പോൾ വേദന തോന്നി. റൺവേ എന്ന സിനിമയിൽ മാത്രമാണ്​ ആ വേഷമിട്ട്​ അവനെ കണ്ടിട്ടുള്ളത്​. 

ജനങ്ങളെല്ലാം ദിലീപി​ന്​ എതിരാണെന്ന പ്രചാരണം തെറ്റാണ്​. പറശ്ശിനിക്കടവ്​ മുത്തപ്പൻ ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ തൊഴാൻ വന്ന സ്​ത്രീകൾ വലിയ ദുഃഖത്തോടെയും ഉത്​കണ്​ഠയോടെയുമാണ്​ ദിലീപിനെ കുറിച്ച്​ ചോദിച്ചത്​. തങ്ങൾ അദ്ദേഹത്തിന്​ വേണ്ടി പ്രാർഥിക്കുകയാണെന്ന്​ അവർ പറഞ്ഞു. ദിലീപി​​​​െൻറ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കണമെന്ന്​ പറയുന്നവരെ മലയാള സിനിമയുടെ വളർച്ചക്ക്​ വേണ്ടിയുണ്ടാക്കിയ ചലച്ചിത്ര അകാദമിയുടെ അംഗമായി ഇരുത്തുന്നതാണ്​ അത്ഭുതം. മലയാള സിനിമക്ക്​ ഒരു കുഴപ്പവുമില്ലെന്നും നല്ല സിനിമയാണെങ്കിൽ ആളുകൾ തിയറ്ററിലെത്തുമെന്നും അശോകൻ പറഞ്ഞു. ജനങ്ങളുടെ സ്വീകാര്യതയാണ്​ കലാമൂല്യത്തി​​​​െൻറ മാനദണ്ഡം​. 

താനും മകൻ അർജുൻ അശോകനും അഭിനയിച്ച ‘പറവ’ എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ്​ ചെയ്​തു. നല്ല പ്രതികരണമാണ്​ തിയേറ്ററിൽ നിന്നെന്നാണ്​ ലഭിക്കുന്ന വിവരം. നന്മയെ കുറിച്ചുള്ള സിനിമയാണത്​. രണ്ട്​ കുട്ടികളാണ്​ അതിലെ നായകപാത്രങ്ങൾ. പഞ്ചാബി ഹൗസിലെ ‘രമണൻ’ 19 വർഷത്തിന്​ ശേഷവും ജീവിച്ചിരിക്കുന്നുണ്ടെന്ന്​ ഇൗ വർഷമിറങ്ങിയ ‘റോൾ മോഡൽസ്​’ എന്ന സിനിമയിൽ കണ്ടില്ലേ? പഞ്ചാബി ഹൗസിൽ നിന്ന്​ വെട്ടിപ്പോയ ത​​​​െൻറ ആദ്യത്തെ വികാരതീവ്രമായ ഒരു ‘സ​​​െൻറി സീനി​’​​​​െൻറ തുടർച്ചയായിരുന്നു പുതിയ സിനിമയിൽ കണ്ടത്​.

കോമഡി കഥാപാത്രമായ രമണൻ വളരെ സ​​​െൻറിയായി സംസാരിക്കുന്ന ഒരു മിനിട്ടിൽ​ താഴെ ദൈർഘ്യമുള്ള സീനായിരുന്നു പഞ്ചാബി ഹൗസിൽ. സിനിമയിലെ അണിയറക്കാരും പിന്നീട്​ പ്രശസ്​ത ഡബ്ബിങ്​ താരം സരിതയും പ്രശംസിച്ച രംഗമായിരുന്നു. എന്നാൽ സിനിമയിലതുണ്ടായില്ല. തമാശകൾ മാത്രം പറയുന്ന തനിക്ക്​ കിട്ടിയ ആദ്യത്തെ സ​​​െൻറി സീൻ​. എന്നാൽ അത്​ പ്രേക്ഷകരെ കാണിക്കാനായില്ല. റോൾ മോഡൽസിൽ കൊച്ചിൻ ഹനീഫയുടെ ഫോ​േട്ടാ വെച്ച ബോട്ടിലിരുന്ന്​ 19 വർഷം മുമ്പത്തെ വികാരതീവ്രതയോടെ ഇൗ സ​​​െൻറി സീനിൽ അഭിനയിക്കാനായി. ഹൃദയം നിറഞ്ഞു -അശോകൻ പറഞ്ഞുനിറുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsharisree ashokanActor Dileep
News Summary - harisree ashokan about dileep actress attack case -movies
Next Story