നീതിയുടെ രാഷ്ട്രീയം പറയുമ്പോള്‍

madhupal
മ​ധു​പാ​ൽ (ചിത്രം: ലെബിസൺ ഗോപി)

എ​ത്ര​കാ​ലം ജീ​വി​ക്കു​ന്നു എ​ന്ന​തി​ല​ല്ല എ​ങ്ങ​നെ ജീ​വി​ക്കു​ന്നു എ​ന്ന​താ​ണ് സാ​മൂ​ഹി​ക​ജീ​വി​യാ​യ മ​നു​ഷ്യനെ സം​ബ​ന്ധി​ച്ച് പ്ര​ധാ​നം. ചലച്ചിത്ര സം​വി​ധാ​യ​ക​രെ സം​ബ​ന്ധി​ച്ചും ഇ​തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. വ്യ​ക്ത​മാ​യ രാ​ഷ്​ട്രീ​യ​ത്തോ​ടെ പ്രേ​ക്ഷ​ക​നോ​ട് സം​വ​ദി​ക്കു​ന്ന  ചലച്ചിത്ര പ്ര​വ​ർ​ത്ത​ക​നാ​ണ് മ​ധു​പാ​ൽ. കൃ​ത്യ​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളോ​ടെ​യാ​ണ് മ​ധു​പാ​ലിന്‍റെ ഒാരോ സി​നി​മ​യും ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​രി​ക്ക​ലും തിയ​റ്റ​റി​ലു​പേ​ക്ഷി​ച്ച് പോ​കാ​നാ​വാ​ത്ത ഒ​രു ത​രം ക​നം ഇൗ ​സി​നി​മ​ക​ൾ ബാ​ക്കി​വെ​ക്കാ​റു​ണ്ട്. ‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നും’ മാ​റ്റ​മൊ​ന്നു​മി​ല്ല. വി സിനിമാസി​​​െൻറ ബാനറിൽ ടി.എസ്. ഉദയൻ, എ.എസ്. മനോജ് എന്നിവർ നിർമിച്ച ചിത്രത്തിൽ ടൊവിനോ തോമസ്, അനു സിത്താര, നിമിഷ സജയൻ, സിദ്ദീഖ്, നെടുമുടി വേണു, ശരണ്യ പൊൻവണ്ണൻ, അലൻസിയർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ സിനിമയുടെ പശ്ചാത്തലത്തിൽ മധുപാൽ സംസാരിക്കുന്നു... 

Oru-kuprasidha-Payyan

സ്വ​ത്വം പോ​ലും കു​റ്റ​വാ​ളി​യാ​ക്കു​ന്നു
പേ​ര് ഒ​രു െഎ​ഡ​ൻ​റി​റ്റി ആ​കു​ന്ന കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. ആ ​സ്വ​ത്വ​മാ​ണ് ന​മ്മെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ ക​ള്ള​നും കൊ​ല​പാ​ത​കി​യും ആ​ക്കി​മാ​റ്റു​ന്ന​ത്. െഎ​ഡ​ൻ​റി​റ്റിയുടെ പേരിൽ ഒരാളെ കു​റ്റ​ക്കാ​രനായി​ കാ​ണു​ന്ന​ത് വ​ല്ലാ​തെ സ​ങ്ക​ട​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​മേ​രി​ക്ക​യി​ൽ മു​സ്​ലിം െഎ​ഡ​ൻ​റി​റ്റിയുടെ പേ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ക്കപ്പെട്ട സം​ഭ​വങ്ങൾ നാം പലതവണ ​കേ​ട്ടിട്ടുണ്ട്​. ന​മ്മു​ടേ​ത് പ​രി​പൂ​ർ​ണ​മാ​യും മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള സമൂഹമാണ്​. എന്നിട്ടും ന​മ്മു​ടെ രാ​ജ്യ​ത്ത് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഒ​രു​പാ​ടു​ണ്ട്. ഇ​തൊ​ക്കെ​യും ഇൗ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളോ​ട് ക​ല​ഹി​ക്കു​ന്ന സി​നി​മ ജ​ന​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​ൽ​പ​മെ​ങ്കി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ആ​ലോ​ച​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ് സി​നി​മ​യെ സ​മീ​പി​ച്ച​ത്. ന​മ്മു​ടെ സം​സ്കാ​രം മ​തേ​ത​ര​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. മ​തം എ​ന്ന​ത് വി​ശ്വാ​സ​മാ​ണ്. സ​ക​ല​തി​നേ​യും സ്വീ​ക​രി​ച്ച ജ​ന​ത​യാ​ണ് ഇന്ത്യയിലുള്ളത്​. ഞാ​നും നി​ങ്ങ​ളും ഒ​ന്നാ​ണെ​ന്ന സംസ്​കാരത്തിൽ ജീ​വി​ക്ക​ണം. അ​ങ്ങ​നെ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ൻ. ആ​യൊ​രു മാ​ന​സി​കാ​വ​സ്ഥ​യാ​ണ് സി​നി​മ​യെ​ന്ന മാ​ധ്യ​മം എ​ന്നും മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ചി​ല​രു​ടെ സ്ഥാ​പി​ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി അതിൽ മാ​റ്റം വരുത്തുന്നത്​ സ​ങ്ക​ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

Oru-kuprasidha-Payyan

അ​ഞ്ചു വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ
അ​ഞ്ചു വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ’. ഭൂ​ത​വും ഭാ​വി​യും വ​ർ​ത്ത​മാ​ന​വു​മെ​ല്ലാം ഇ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണ്. മു​ന്നോ​ട്ടു​ത​ന്നെ​യാ​ണ് നാം ​സ​ഞ്ച​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ർ​മാ​ണ​ത്തിന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ​പോ​ലും ഒ​രു നൂ​റ് അ​നു​ഭ​വ​ങ്ങ​ൾ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. ഒാ​രോ ദി​വ​സ​വും ആ​യി​ര​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​ന്നു. ന​മ്പി നാ​രാ​യ​ണ​​െൻ​റ അ​ട​ക്കം കാ​ര്യ​ങ്ങ​ൾ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. സി​നി​മ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. പ​തി​നാ​യി​ര​ം വി​ഷ​യ​ങ്ങ​ൾ അ​പ്പു​റ​ത്തു​ണ്ട്. അ​ജ​യ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ഒ​രു കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്യാ​യ​മാ​യി പ്ര​തി​യാ​ക്ക​പ്പെ​ടു​ക​യും അ​യാ​ൾ കോ​ട​തി​യി​ൽ നീ​തി​ക്കാ​യി അ​പേ​ക്ഷി​ച്ച് നി​ൽ​ക്കു​ന്ന​തു​മാ​യ അ​വ​സ്ഥ​യു​മാ​ണ് സി​നി​മ​യു​ടെ കാ​ത​ൽ. അ​ജ​യ​െ​ൻ​റ അ​വ​സ്ഥ ന​മ്മെ നീ​തി​പീ​ഠ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തീക്ഷ വെച്ചുപുലർത്താൻ പ​ഠി​പ്പി​ക്കു​ന്നു. ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക്ക​ല്ല നീ​തി​പീ​ഠ​ത്തി​ന് മു​ന്നി​ലാ​ണ് ന​മ്മു​ടെ ഭാ​വി. ന​മ്മ​ളി​ൽ ഒാ​രോ​രു​ത്ത​രി​ലും ഒ​രു അ​ജ​യ​നു​ണ്ട്. 

nimisha-sajayan

പ​തി​റ്റാ​ണ്ട്, മൂ​ന്ന് സി​നി​മ​ക​ൾ
ഒ​രു സി​നി​മ ചെ​യ്യുേ​മ്പാ​ൾ അ​ത്​ എ​ല്ലാ അ​ർ​ഥ​ത്തി​ലും ന​ന്നാ​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. ആ ​അ​ധ്വാ​ന​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ക​യെ​ന്ന​താ​ണ് ആ ​ഉ​ദ്യ​മ​ത്തിന്‍റെ വി​ജ​യം. ‘ത​ല​പ്പാ​വും’ ‘ഒ​ഴി​മു​റി​’യും ചെ​യ്ത​പ്പോ​ൾ അ​വ തി​യ​റ്റ​റി​ൽ പോ​യി കാ​ണാ​നു​ള്ള സാ​ഹ​ച​ര്യം കു​റ​വാ​യി​രു​ന്നു. പി​ന്നീ​ട് ടെ​ലി​വി​ഷ​നി​ലൂ​ടെ​യും മ​റ്റു​മാ​ണ് ഇ​വ ആ​ളു​ക​ൾ അം​ഗീ​ക​രി​ച്ച​ത്. ഇൗ ​അം​ഗീ​കാ​ര​ത്തിന്‍റെ വി​ശ്വാ​സ​ത്തി​ലാ​ണ് പു​തി​യ സി​നി​മ​യും ജ​നം സ്വീ​ക​രി​ക്കു​ന്ന​ത്. ഇൗ ​സി​നി​മ തിയ​റ്റ​റി​ൽ പോ​യി ക​ണ്ട് ആ​ളു​ക​ൾ നേ​രി​ട്ട് അ​ഭി​പ്രാ​യം വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ചി​ത്ര​ങ്ങ​ളും പ​ഴ​യ​കാ​ല​ത്തിന്‍റെ ക​ഥ​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ​യും എ​ന്ന​ത്തെ​യും സാ​ഹ​ച​ര്യ​വു​മാ​യി അ​ടു​ത്തു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ’. വ​ർ​ഷ​ങ്ങ​ൾ എ​ത്ര ക​ഴി​ഞ്ഞാ​ലും ഇൗ ​സി​നി​മ സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന ന​ന്മ​യെ, നീ​തി​യെ​െക്കാ​ണ്ട് നി​ർ​മി​ച്ച​തി​നാ​ലാ​ണ​ത്.

ആ​രും പ്ര​തി​യാ​ക്ക​പ്പെ​ടാം
ആരും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ്ര​തി​യാ​ക്ക​പ്പെ​ടു​ന്ന ലോ​ക​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട​ങ്ങ​ളും അതിന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളും അ​തി​ന് നി​ല​മൊ​രു​ക്കും. ന​മ്മു​ടെ സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച് ഒ​രു പ്ര​തി വേ​ണ​മെ​ന്നേ​യു​ള്ളൂ. ആ​ൾ​ക്കൂ​ട്ട​ത്തി​ന് വേ​ണ​മെ​ങ്കി​ൽ പെെ​ട്ട​ന്ന് ഒ​രാ​ളെ പ്ര​തി​യാ​ക്കാ​നാ​വും. അതിന്‍റെ വ​രും​വ​രാ​യ്ക​ക​ളോ സ​ത്യാ​വ​സ്ഥ​യോ ആ​രും അ​ന്വേ​ഷി​ച്ച് പോ​കാ​റി​ല്ല. ആ​ളു​ക​ൾ പ്ര​തി​ക​ളാ​ക്ക​പ്പെ​ടുേ​മ്പാ​ൾ വ​ലി​യ വാ​ർ​ത്ത​ക​ളാ​കു​ന്നു. നീ​തി​നേ​ടി അ​വ​ർ തി​രി​ച്ചെ​ത്തുേ​മ്പാ​ൾ ആ ​വാ​ർ​ത്ത കോ​ള​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ക​യോ വ​രാ​തി​രി​ക്കു​ക​യോ ചെ​യ്യും. അ​ധഃസ്ഥി​ത വ​ർ​ഗ​ത്തെ പ്ര​തി​ചേ​ർ​ക്കു​ന്ന​ത് സ​മൂ​ഹ​ത്തിന്‍റെ സ്വ​ഭാ​വ​മാ​യി മാ​റു​ന്നു. സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടു​ന്ന ആ​ക്ടി​വി​സ്​റ്റുക​ളും ഇ​ത്ത​ര​ത്തി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു​ണ്ട്. എ​ന്തൊ​ക്കെ ത​ന്നെ കു​റ​വു​ക​ളു​ണ്ടാ​യാ​ലും മ​നു​ഷ്യ​നി​ൽ ഇ​പ്പോ​ഴും മ​നു​ഷ്യ​ർ​ക്ക് വി​ശ്വാ​സ​മു​ണ്ട്. സി​നി​മ കൃ​ത്യ​മാ​യ രാ​ഷ്​ട്രീ​യ​മാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. അ​ത് മ​തേ​ത​ര​ത്വ​ത്തിന്‍റെ​യും നീ​തി​യു​ടെ​യും രാ​ഷ്​ട്രീ​യ​മാ​ണ്. ജാ​തി​പ​ഞ്ചാ​യ​ത്തു​ക​ളും ദു​ര​ഭി​മാ​ന​ക്കൊ​ല​ക​ളും സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​കു​ന്ന കാ​ല​ത്ത് ഇ​ത്ത​രം സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കു​ക എ​ന്ന​തു​പോ​ലും വ​ലി​യ വി​പ്ല​വ പ്ര​വ​ർ​ത്ത​ന​മാ​ണ്. തീ​ർ​ച്ച​യാ​യും ഇ​തൊ​രു തു​ട​ർ​ച്ച​യാ​ണ്. അ​ജ​യ​ൻ എ​ന്ന​തൊ​രു പേ​ര് മാ​ത്ര​മ​ല്ല. 

Oru-kuprasidha-Payyan

ആ​ർ​ട്ട്, കമേഴ്​​സ്യ​ൽ വേ​ർ​തി​രി​വു​ക​ളി​ല്ല
സി​നി​മ​യെ സം​ബ​ന്ധി​ച്ച് ആ​ർ​ട്ട്, കമേഴ്​സ്യൽ വേ​ർ​തി​രി​വു​ക​ളി​ല്ല. നി​ഷ്ക​ള​ങ്ക​ത​യും ദ​യ​നീ​യാ​വ​സ്ഥ​യും മാ​ന​സി​ക സം​ഘ​ർ​ഷ​വു​മെ​ല്ലാം ത​ന്മ​യ​ത്വ​ത്തോ​ടെ അ​ഭി​നേ​താ​ക്ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. നമ്മു​ടെ നാ​ട്ടി​ൽ ന​ട​ന്നി​ട്ടു​ള്ള എ​ല്ലാ ക​ഥ​ക​ളു​ടെ​യും ഒ​രം​ശം ഇൗ ​സി​നി​മ​യി​ലു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഒ​രു​പാ​ട് ക​ഥ​ക​ളി​ൽനി​ന്നാ​ണ് ഇൗ ഒരു ക​ഥ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഒ​രു നി​ര​പ​രാ​ധി​യും ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്ന​ത് ന​മ്മു​ടെ ആ​ഗ്ര​ഹ​വും പ്ര​തീ​ക്ഷ​യു​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന് ഇ​പ്പോ​ഴും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ വി​ശ്വാ​സ​മു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ വി​ജ​യ​വും. ന​മ്മു​ടെ ജീ​വി​ത സാ​ഹ​ച​ര്യം ന​മ്മെ എ​ത്ര​ത്തോ​ളം ത​രം​ത​ഴ്ത്താ​നും പി​ന്നോ​ട്ടു​വ​ലി​ക്കാ​നും ശ്ര​മി​ച്ചാ​ലും ദൈ​വ​ത്തിന്‍റെ ക​രം ക​ണ​ക്കെ ആ​ളു​ക​ൾ ന​മ്മെ സ​ഹാ​യി​ക്കാ​നു​ണ്ടാ​കും.

Loading...
COMMENTS