Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപെയിന്‍റടിക്കും,...

പെയിന്‍റടിക്കും, സിനിമേം ചെയ്യും -സു​രാ​ജ് പോ​പ്സ്

text_fields
bookmark_border
suraj-pops
cancel
camera_alt???????? ???????

‘കൂ​ളി​ങ് ഗ്ലാ​സ് വെ​ച്ച് ച​രി​ഞ്ഞൊ​ന്നു നി​ന്നാ​ൽ അ​സ്സ​ൽ വി​നാ​യ​ക​െ​ൻ​റ ലു​ക്കാ​ണ്’. ‘ബാ​ഹ്യ സൗ​ന്ദ​ര് യ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത’ പെ​ൺ​കു​ട്ടി​യെ സി​നി​മ​യി​ലും അ​തി​നു​മു​മ്പ് ജീ​വി​ത​ത്തി​ലും നാ​യി​ക​ യാ​ക്കി​യ​തി​െ​ൻ​റ അ​ഹ​ങ്കാ​ര​മൊ​ന്നു​മി​ല്ല. ഫ്രീ​ക്ക​ത്ത​രം ലു​ക്കി​ൽ ഇ​ത്തി​രി കൂ​ടു​ത​ലെ​ങ്കി​ലും സ ു​രാ​ജ് പോ​പ്സ് മി​ണ്ടി​ത്തു​ട​ങ്ങി​യാ​ൽ പാ​വം കൊ​ച്ചി​ക്കാ​ര​നാ​കും.

പ​ണി പെ​യി​ൻ​റി​ങ് ത​ന്നെ
കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ലെ പ്ര​ശാ​ന്താ​യി ‘ഹാ​യ് ബേ​ബി’ സ്​​റ്റൈ​ലി​ൽ മ​ല​യാ​ളി മ​നം കീ​ഴ​ട​ക്കി സു​രാ​ജ്. ഇ​പ്പോ​ഴും ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് ഇ​ട​ക്ക് ‘ചേ​ട്ടാ ഒ​രു സെ​ൽ​ഫി’​യെ​ന്നു പ​റ​ഞ്ഞ് ഒ​രു​പാ​ടു പേ​ർ ചേ​ർ​ത്തു​പി​ടി​ക്കും.
കൊ​ച്ചി തേ​വ​ര കോ​ന്തു​രു​ത്തി സ്വ​ദേ​ശി സു​രാ​ജി​ന് കൂ​ട്ടു​കാ​ർ ന​ൽ​കി​യ​താ​ണ് പോ​പ്സ് എ​ന്ന പേ​രി​ലെ വാ​ല് (ഇ​വി​ടെ കൊ​ച്ചീ​ലെ ഫ്രീ​ക്ക​ൻ​സി​ന് പോ​പ്സ് വി​ളി ഇ​ത്തി​രി കൂ​ടു​ത​ലാ​ണേ...). സി​നി​മ​ക്കു മു​മ്പ് വീ​ടു പു​ല​ർ​ത്താ​നാ​യി ചെ​യ്തി​രു​ന്ന പെ​യി​ൻ​റി​ങ് ജോ​ലി ഇ​ന്നും തു​ട​രു​ന്നു (ഫീ​ലി​ങ് അ​ന്ത​സ്സ്). ‘‘കു​മ്പ​ള​ങ്ങി​ക്കു​ശേ​ഷം ചി​ല സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടു. ത​മി​ഴി​ലു​ൾ​െ​പ്പ​ടെ ഓ​ഫ​റു​ക​ൾ കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​നി​ന്നും പെ​യി​ൻ​റ​ടി​ക്കാ​നും ഡാ​ൻ​സ് ക​ളി​ക്കാ​നും പോ​കു​ന്നു’’ - സു​രാ​ജി​െ​ൻ​റ വാ​ക്കു​ക​ൾ.

കു​ടും​ബം ത​ന്നെ സ​ന്തോ​ഷം
‘‘സി​നി​മ ന​ട​നെ​ന്നും പ​റ​ഞ്ഞ് ജാ​ട​യി​ട്ട് വീ​ട്ടി​ലി​രു​ന്നാ​ൽ അ​വി​ടെ ഇ​രി​ക്ക​ലേ ഉ​ണ്ടാ​വൂ. സ്നേ​ഹി​ച്ച് വി​ശ്വ​സി​ച്ച് കൂ​ടെ​യി​റ​ങ്ങി​പ്പോ​ന്ന ന​ല്ല പാ​തി​യും ര​ണ്ടു പെ​ൺ​മ​ക്ക​ളു​മു​ണ്ട് ചെ​റി​യ വീ​ട്ടി​ൽ. അ​വ​രെ പോ​റ്റാ​നാ​യി ബ്ര​ഷും ബ​ക്ക​റ്റു​മെ​ടു​ത്ത് പെ​യി​ൻ​റും ക​ല​ക്കി ഇ​റ​ങ്ങി​യേ പ​റ്റൂ’’ -ഇ​പ്പ വെ​ള്ള​യ​ടി​ച്ച പോ​ലാ​ണ് സു​രാ​ജി​െ​ൻ​റ മ​ന​സ്സ്. വൈ​കു​ന്നേ​രം ദേ​ഹ​ത്ത് പ​റ്റി​യ പെ​യി​െ​ൻ​റാ​ക്കെ ക​ഴു​കി, ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും ര​ണ്ടു വ​ർ​ത്താ​ന​ങ്ങ​ൾ പ​റ​ഞ്ഞും, തൊ​ട്ട​പ്പു​റ​ത്തെ കൂ​ട്ടു​കാ​രു​ടെ കൂ​ടെ ക​ത്തി​യ​ടി​ച്ചും നി​ൽ​ക്കു​മ്പോ കി​ട്ടു​ന്ന ആ ​ഫീ​ല് അ​തൊ​ന്ന് വേ​റെ ത​ന്നെ മ​ച്ചാ​ന്.

സി​നി​മ​യു​ണ്ട്, ഹാ​പ്പി​യാ​ണ്
കു​മ്പ​ള​ങ്ങി​ക്കു​ശേ​ഷം ജ​ന​മൈ​ത്രി, ജ​മീ​ലാ​െ​ൻ​റ പൂ​വ​ൻ​കോ​ഴി തു​ട​ങ്ങി​യ വേ​ഷ​ങ്ങ​ളി​ൽ സ​മാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തു. പേ​ര് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത സി​നി​മ​ക​ളി​ലും ന​ല്ല ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ തേ​ടി​യെ​ത്തു​ന്നു​ണ്ട്. വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് എ​ട്ടാം ക്ലാ​സി​ൽ പ​ഠ​നം നി​ർ​ത്താ​നും പെ​യി​ൻ​റി​ങ്ങി​ലേ​ക്ക് തി​രി​യാ​നും പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ക​ല്യാ​ണ​ത്തി​നു മു​മ്പ് അ​ടി​പൊ​ളി​യാ​യി കൂ​ളി​ങ് ഗ്ലാ​സും കി​ടു​ക്കാ​ച്ചി പാ​ൻ​റ്സും കു​പ്പാ​യോം ഒ​ക്കെ​യി​ട്ട് ന​ട​ന്നു. ഇ​ന്ന് കൂ​ളി​ങ് ഗ്ലാ​സ് പോ​ലും അ​പൂ​ർ​വം. ഭാ​ര്യ മ​ഞ്ജു​വി​നെ​യും മ​ക്ക​ളാ​യ ശ്രീ​ല​ക്ഷ്മി​യെ​യും ശ്രീ​ന​ന്ദ​യെ​യും ‘പൊ​ളി​യാ​യി​ട്ട്’ നോ​ക്കു​ക മാ​ത്ര​മാ​ണ് സു​രാ​ജി​െ​ൻ​റ
വ​ലി​യ സീ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsSuraj PopsCine Actor
News Summary - Cine Actor Suraj Pops -Movies News
Next Story