Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമികച്ച...

മികച്ച കഥാപാത്രങ്ങൾക്കായ്‌ കാത്തിരിക്കുന്നു -ഷെബിൻ ബെൻസൺ

text_fields
bookmark_border
Shebin-Benson
cancel
camera_alt????? ?????

* സിനിമയിലെത്തുന്നത്​

പ്ലസ്​ടുവിന്​ പഠിക്കുന്ന സമയം, 2013. ​സംവിധായകൻ ആഷിഖ്​ അബു ഇടുക് കി ഗോൾഡിന്‍റെ കാസ്​റ്റിങ് കാളുമായി ബന്ധപ്പെട്ട്​ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്​ കണ്ടിട്ടാണ്​ ഫോ​േട്ടാസ്​ അയച ്ച്​ കൊടുക്കുന്നത്​. 30 ​ലേറെ പേരെ അവർ അങ്ങനെ ഷോർട്ട്​ ലിസ്​റ്റ്​ ചെയ്​തു. തുടർന്ന്​ കൊച്ചിയിൽ നടന്ന ഒാഡിഷനാ ണ്​ സിനിമയിലേക്കുള്ള എ​ന്‍റെ വാതിൽ തുറന്ന്​ തന്നത്​. സിനിമയുമായി ബന്ധപ്പെട്ട്​, ഒരു പരിചയവ​ുമില്ലാതെയാണ്​ ഞാ ൻ അന്ന്​ ഒാഡിഷന്​ പോകുന്നത്​. മദൻ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിയൻപിള്ള രാജുവി​നോട്​ സാദൃശ്യമുള് ളത്​ കൊണ്ടാകണം അന്ന്​ എന്നെ സെലക്​ട്​ ചെയ്​തത്​.

സംവിധായകരായ ദിലീഷ്​ പോത്തൻ, മധു സി. നാരായണൻ, വിഷ്​ണു നാരാ യൺ എന്നിവരാണ്​ അന്ന്​ ഒാഡിഷൻ നടത്തിയത്​. ഒരു ടെൻഷനുമില്ലാതെയാണ്​ ഇടുക്കി ഗോൾഡ്​ ചെയ്​തത്​. ആഷിക്​ അബുവി​ന്‍ റെ ആ ടീം അത്രയും കംഫർട്ടബിളായിട്ടാണ്​ ഞങ്ങളെ അവർ ഡീൽ ചെയ്​തത്​. അങ്ങനെയാണ് ഇടുക്കി ഗോൾഡിലൂടെ മലയാള സിനിമയിലെത ്തുന്നത്​. എന്നെ സംബന്ധിച്ച്​ ആദ്യ സിനിമ ഏതാണെന്ന്​ ചോദിച്ചാൽ ഇടുക്കി ഗോൾഡ്​ എന്ന്​ പറയു​േമ്പാൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്​.

Shebin-Benson

* ‘ജാതി ചോദിക്കരുത്​ എന്നല്ലേ അച്ചോ’ ജീവിതത്തിലെ ആദ്യ സിനിമ ഡയലോഗ്​ തന്നെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്​മെന്‍റ്​ കൂടിയായിരുന്നല്ലോ...

ഇടുക്കി ഗോൾഡിലെ എ​ന്‍റെ ആദ്യ ഡയലോഗ്​ എന്നതിനൊപ്പം മലയാള സിനിമയിലെ എന്‍റെ ആദ്യഡയലോഗ്​ കൂടിയാണത്​. സത്യം പറഞ്ഞാൽ അന്ന്​ ആ ഡയലോഗ്​ പറയു​േമ്പാൾ അതി​​​​​െൻറ അർഥം അറിയില്ലായിരുന്നു. കുറേ നാളുകൾക്ക്​ ശേഷമാണ്​ ആ ഡയലോഗി​ന്‍റെ വലിയ അർഥം എനിക്ക്​ മനസിലായത്​.

* സിനിമയും ചെറുപ്പകാലവും

നിരവധി താരങ്ങളുടെ ചെറുപ്പ കാലം ചെയ്യാൻ പറ്റി. ഇടുക്കി ഗോൾഡിൽ മണിയൻപിള്ളയുടെ, ഇയോബി​ന്‍റെ പുസ്​തകത്തിൽ ഫഹദ്​ ഫാസിലി​ന്‍റെ, ഇടിയിൽ ജയസൂര്യയുടെ കുട്ടിക്കാലം, മോഹൻലാൽ എന്ന സിനിമയിൽ ഇന്ദ്രജി​ത്തി​ന്‍റെ, ഇതിനൊപ്പം വർഷം സിനിമയിൽ അമീർ എന്ന കഥാപാത്രം അങ്ങനെ കുറച്ച്​ കഥാപാത്രങ്ങൾ. ഇതിന്​ പുറമെ ചിറകൊടിഞ്ഞ കിനാക്കൾ, പത്ത്​ കൽപനകൾ, കാറ്റ്​, കളി, പവിയേട്ട​ന്‍റെ മധുരചൂരൽ, മിസ്​റ്റർ ആന്‍റ് മിസ്​ റൗഡി പത്രോസ്​, ഒരൊന്നൊന്നര പ്രണയകഥ, വൈറസ്​, എവിടെ.. ഇവിടെ വരെ എത്തി സിനിമ ജീവിതം.

Shebin-Benson

* ഇടുക്കി ഗോൾഡിന്​ ശേഷം വീണ്ട​ും ആഷിഖ്​ അബുവി​നൊപ്പം

വൈറസി​ന്‍റെറ തിരക്കഥാകൃത്തുക്കളായ മുഹ്‌സിൻ പരാരി, സുഹാസ്, ഷറഫു, അസോസിയേറ്റ് ഡയറക്ടർ ആയ ബിനു പപ്പു എന്നിവരാണ്​ യഹ്​യ എന്ന കഥാപാത്രത്തിലേക്ക് ആഷിഖ്​ അബുവിനോട്​ എന്നെ നിർദേശിക്കുന്നത്​. കെ.എൽ. പത്തിനൊക്കെ ശേഷമാണ്​ ഞാൻ മുഹ്‌സിൻ പരാരിയെ പരിചയപ്പെടുന്നത്. സിനിമ സ്വപ്​നവുമൊക്കെ ആയിട്ട്​ കൊച്ചിയി​ലായിരുന്നു. അവിടെ ഒരു ഫ്ലാറ്റിലായിരുന്നു താമസം. വാടകയൊക്കെ മുടങ്ങിയപ്പോൾ, എനിക്ക്​

ഒരിടം തന്നത്​ മുഹ്​സിൻ ഇക്കയായിരുന്നു. എ​െട്ടാമ്പത്​ മാസത്തോളം മുഹ്​സിന്‍റെ ഫ്ലാറ്റിലായിരുന്നു. ഈ സമയങ്ങളിലാണ് ഞാൻ സുഹാസിനെയും ഷറഫുനെയും പരിചയപ്പെടുന്നത്. താടിയൊക്കെ വളർത്താൻ പറഞ്ഞിരുന്നു. അങ്ങനെ ഷൂട്ടിന്​ ലൊക്കെഷനിൽ എത്തിയപ്പോൾ സക്കരിയയുടെ അനുജനോട്​ സാദൃശ്യ​മുണ്ടെന്നൊക്കെ എല്ലാവരും പറഞ്ഞു. സുഡാനി ഫ്രം നൈജിരിയക്ക്​ മുമ്പ്​ ഒരിക്കൽ ഞാൻ സക്കരിയ കണ്ടിരിന്നു.

Shebin-Benson

വർഷങ്ങൾക്ക്​ മുമ്പ്​ മുഹ്​സിൻ പരാരിയുടെ വീട്ടിൽ എന്നെ നോമ്പ്​ തുറക്കാൻ ക്ഷണിച്ചിരുന്നു. അതിന്​ പോകുന്നതിനിടയിൽ സക്കരിയ ഒരു കവലയിൽ വെച്ച്​ കണ്ടിരുന്നു. ജസ്​റ്റ്​ ഒന്ന്​ പരിചയപ്പെട്ടിരുന്നു. പിന്നീടാണ്​ സുഡാനിയൊക്കെ അനൗൺസ്​ ചെയ്യ​ുന്നത്​. നല്ലൊരു സംവിധായകൻ മാത്രമല്ല മികച്ച ഒരു നടൻ കൂടിയാണ്​ സക്കരിയ. ഇവരൊക്കെ സിനിമയെ കാണുന്നത്​ വേറൊരു ലെവലിലാണ്​. ​േഗ്ലാബലായിട്ടാണ്​ അവർ സിനിമയെ കാണുന്നതും അതിനെ പറ്റി ചർച്ചചെയ്യുന്നതും.

* ‘എവിടെ’യിലെ ലീൻ

കെ.കെ രാജീവി​ന്‍റെ 'എവിടെ'യിൽ ലീൻ സഖറിയ എന്ന കാരക്​ടറിനെയാണ്​ ഞാൻ ചെയ്​തത്​. ആശാ ശരത്​, മനോജ്​ കെ. ജയൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അണി നിരന്ന ചിത്രം. ലീൻ വളരെ പാവമാണ്, സ്വീറ്റായ ഒരു പയ്യനാണ്. നാട്ടുകാര്‍ക്ക് വളരെ ഇഷ്ടമുള്ള ഒരാളാണ് കക്ഷി. വളരെ ആക്ടീവായിട്ടുള്ള ഒരു നല്ല ചെറുപ്പക്കാരൻ. എനിക്കിഷ്​ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്​.

Shebin-Benson

* പ്ലസ്​ ടു കഴിഞ്ഞ്​, പഠനം...

പ്ലസ്​ ടു കഴിഞ്ഞ്​ ചെന്നെ എസ്​.ആർ.എം യൂനിവേഴ്​സിറ്റിയിൽ വിശ്വൽ കമ്യൂണിക്കേഷൻ ചേർന്നു. തിങ്കൾ മുതൽ വ്യാഴം വരെ കാമ്പസിലുണ്ടാകും. വ്യാഴാഴ്​ച പതുക്കെ കൊച്ചിയിലേക്ക്​ പോരും. ആരും വിളിച്ചി​േട്ടാ ഒന്നുമല്ല കൊച്ചിയിലേക്ക്​ പോവുന്നത്​. ആരെയെങ്കിലും കാണാൻ പറ്റിയാലോ എന്നൊക്കെ വിചാരിച്ചിട്ടാണ്​ പോരുന്നത്​. തിങ്കളാഴ്​ചയാവു​േമ്പാൾ കോളജിലെ മിസിനെ വിളിച്ച്​ ലീവൊക്കെ ചോദിച്ച്​ സോപ്പിടും. ചിലപ്പോൾ അറ്റന്‍റൻസ്​ ഒക്കെ കിട്ടും. മനസ്​ കൊച്ചിയിലും ശരീരം അവിടെയുമായിരുന്നു.

Shebin-Benson

* പുതിയ സിനിമകൾ

സംസാരിക്കുന്നതൊക്കെയുള്ളു. എക്​സൈറ്റ്​ ചെയ്യിക്കുന്ന ഒരു കഥാപാത്രമൊക്കെ ചെയ്യണമെന്നാണ്​ ആഗ്രഹം. അതിനായി കാത്തിരിക്കും.

* കുടുംബം

നിലമ്പൂരാണ്​ നാട്​. ചാണ്ടി ബെൻസണും ഷേർളി ബെൺസണുമാണ്​ മാതാപിതാക്കൾ. നടൻ കൂടിയായ നെബിഷ്​ ബെൻസണാണ്​ അനിയൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virusmovies newsMovie InterviewUyareActor Shebin BensonCine Actor Shebin Benson
News Summary - Cine Actor Shebin Benson -Movies News
Next Story