‘സൈറ നരസിംഹ റെഡ്​ഡി എ​െൻറ സ്വപ്ന സാക്ഷാത്കാരം’

മെഗാസ്​റ്റാർ ചിരഞ്ജീവിയുടെ തട്ടകം വെള്ളിത്തിര മാത്രമല്ല, രാഷ്​ട്രീയം കൂടിയാണ്. ഒരിടവേളക്ക് ശേഷം ഈ തെന്നിന്ത്യന്‍ സ്​റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്പോള്‍ ആ കഥക്കും വലിയൊരു രാഷ്​ട്രീയമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവ പോരാളി ഉയ്യലവാഡ നരസിംഹ റെഡ്​ഡിയുടെ ജീവിതമാണ് ‘സൈറ നരസിംഹ റെഡ്​ഡി’ എന്ന ചിത്രം പറയുന്നത്. നരസിംഹ റെഡ്​ഡിയായി ചിരഞ്ജീവിയും ഗോസായി വെങ്കയ്യ എന്ന ആത്മീയ നേതാവായി അമിതാഭ് ബച്ചനും വേഷമിടുന്നു. സുരേന്ദര്‍ റെഡ്​ഡി സംവിധായകനായ ചിത്രം ചിരഞ്ജീവിയുടെ മകന്‍ രാംചരനാണ് നിര്‍മിക്കുന്നത്.

200 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങുന്ന ചിത്രത്തി​​​െൻറ മലയാളം ട്രെയിലറും ടീസറും പുറത്തുവിട്ടത് നടനും സംവിധായകനുമായ പൃഥ്വിരാജും സംവിധായകന്‍ അരുണ്‍ ഗോപിയും. ചടങ്ങിന് കൊച്ചിയിലെത്തിയ ചിരഞ്ജീവി മനസ്സ്​ തുറക്കുന്നു...

സ്വാതന്ത്ര്യസമര പോരാളിയാകുമ്പോള്‍
സൈറ നരസിംഹ റെഡ്​ഡി എ​​​െൻറ സ്വപ്ന സാക്ഷാത്കാരമാണ്. ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിതം അവതരിപ്പിക്കാന്‍ ലഭിച്ച ആദ്യ അവസരം. എന്നാല്‍ മകന്‍ രാംചരൺ അവ​​​െൻറ രണ്ടാമത്തെ ചിത്രം മഗധീരയില്‍ തന്നെ ആ ഭാഗ്യം ലഭിച്ചു. അധികം അറിയപ്പെടാതെ പോയ ചരിത്രമാണ് ഉയ്യലവാഡ നരസിംഹ റെഡ്​ഡിയുടേത്. അധിനിവേശ ശക്തികള്‍ക്കെതിരെ ആദ്യമായി പ്രതിഷേധമുയര്‍ത്തി അദ്ദേഹം. എന്നാല്‍ വേണ്ടവിധം ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയില്ല. എല്ലാ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കും ശ്രദ്ധാഞ്ജലിയാണ് സൈറ. അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, നയന്‍താര തുടങ്ങിയവരുടെ സാന്നിധ്യം ചിത്രം മികവുറ്റതാക്കും.

ഈ എനര്‍ജിക്ക് പിന്നില്‍
ഇപ്പോഴും എനര്‍ജിയോടെ നില്‍ക്കാന്‍ കഴിയുന്നതിന് പിന്നിലെ ശക്തി ആരാധകര്‍ മാത്രം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ അങ്ങനെ തന്നെയാകും. കേരളത്തില്‍ നിന്നടക്കം പിന്തുണ ലഭിക്കുന്നു.

മലയാളവുമായി ബന്ധം
മധു, പ്രേംനസീര്‍, സുകുമാരന്‍ തുടങ്ങിയവരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അടുത്തറിയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. 1979ല്‍ മലയാള ചിത്രമായ ‘ലവ് ഇന്‍ സിങ്കപ്പൂരി’​​​െൻറ തെലുങ്ക് പതിപ്പില്‍ അഭിനയിച്ചിരുന്നു. പ്രേംനസീര്‍ എന്ന അഭിനയ ഇതിഹാസത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞു അന്ന്. അകാലത്തില്‍ പൊലിഞ്ഞ ജയനുമായി ചേര്‍ന്നും ഓര്‍മകളുണ്ട്.

ഇനി ലൂസിഫര്‍
ലൂസിഫറി​​​െൻറ പകര്‍പ്പവകാശം പൃഥ്വിരാജില്‍ നിന്നും വാങ്ങി. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത റോളിലേക്ക് അദ്ദേഹത്തെ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ചില തിരക്കുകള്‍ കാരണം വരാന്‍ കഴിയില്ലെന്ന് പൃഥ്വിരാജ് അറിയിച്ചു. ആ റോളിലേക്ക് രാംചരണ്‍ നല്ല കാസ്​റ്റിങ് ആയിരിക്കുമെന്നും പൃഥ്വിരാജ് നിര്‍ദേശിച്ചിട്ടുണ്ട്. ലൂസിഫര്‍ ഒരുക്കിയ സംവിധായകനല്ലേ, കേള്‍ക്കണമല്ലോ. പൃഥ്വിരാജി​​​െൻറ ഒരു സിനിമയില്‍ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്.

Loading...
COMMENTS