ആദ്യം എല്ലാമൊന്ന് ശരിയാവട്ടെ
text_fieldsസിനിമ, വായന, കഥയെഴുത്ത് തുടങ്ങിയവയെല്ലാമാണ് ലോക്ഡൗൺ കാലത്തെ വിനോദങ്ങൾ. ഏറ്റവും കൂടുതൽ സമയം ചെലവഴി ക്കുന്നത് കൂട്ടുകാർക്കൊപ്പംതന്നെ. പാതിരാത്രിവരെ സിനിമകാണും. സിനിമക്ക് വിഷയമാക്കാവുന്ന ചർച്ചകളാണ് കൂടുത ലും. അതിൽ തോന്നുന്ന കഥകൾ ചർച്ചെചയ്യും. രണ്ടുദിവസം കഴിയുേമ്പാൾ ആ ചർച്ച വിട്ട് വേറെ കഥയിലേക്ക് ചേക്കേറും.
മാർച്ച് 17 വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്നതിനുമുേമ്പ ലോക്ഡൗൺ പ്രഖ്യാപിച്ചു. പിന്നെ പോകാൻ അവസരം കിട്ടിയില്ല. ഇപ്പോൾ വൈറ്റിലയിൽ കൂട്ടുകാർക്കൊപ്പം ലോക്ഡൗൺ. ഞങ്ങൾ നാലുപേരുണ്ട്.
എല്ലാം ശരിയാവെട്ട; എന്നിട്ടാവാം യാത്രകൾ
ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് യാത്രകളാണ്. ആദ്യം ഇൗ കോവിഡ് മാറെട്ട, അതിനുശേഷം യാത്രയെപ്പറ്റി ചിന്തിച്ചുതുടങ്ങാം. സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാറുണ്ടെങ്കിലും അതിൽ ചലഞ്ചുകളിലൊന്നും പെങ്കടുക്കാറില്ല. നമ്മുടെ ജീവിതം തന്നെ ഒരു ചലഞ്ചായി ഇരിക്കുേമ്പാൾ മറ്റു ചലഞ്ചുകളുടെ ആവശ്യമില്ലല്ലോ. ഇപ്പോൾ നടക്കുന്നതുതന്നെ ഒരു ചലഞ്ച് ആയ സ്ഥിതിക്ക് വീടിനകത്ത് ഇരുന്ന് ആ ചലഞ്ചിനെ ഉൾക്കൊള്ളണം. കൂട്ടുകാരെയെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാവരെയും ഇടക്ക് വിളിക്കും, വാട്സ്ആപ്പിൽ മെസേജ് ചെയ്യും. എല്ലാവരും പരമാവധി വീട്ടിൽ തന്നെ ഇരിക്കുക, ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക എന്നതുമാത്രമേ എല്ലാവരോടും പറയാനുള്ളൂ.

പാചകപരീക്ഷണങ്ങൾ
ഇൗസ്റ്റർ ഇൗ മുറിയിൽതന്നെയായിരുന്നു. അവിടെതന്നെ പാചകം ചെയ്തു. അനൂട്ടൻ, സുബിൻ, പ്രശോഭ്, പിന്നെ ഞാനും. പ്രശോഭും സുബിനും നന്നായി പാചകം ചെയ്യും. ഞാനും അനൂട്ടനും അതുമുഴുവൻ കഴിക്കും. എെൻറ വകയും ചെറിയ പാചക പരീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒരുദിവസം ഞാൻ ലിവർ (കരൾ) ഉലർത്തി. ലേശം ഉപ്പുകൂടിപ്പോയി. എന്തുചെയ്യും? ഞാൻ കുറച്ച് പഞ്ചസാരയെടുത്തു ചേർത്തു. പഞ്ചസാരയിട്ടപ്പോൾ ഒരുതരം വൃത്തിെകട്ട രുചി. ഒട്ടും മടിക്കാതെ കൂട്ടുകാർക്ക് വിളമ്പി. നന്നായിട്ടുണ്ടെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. രുചിയുടെ രഹസ്യം പിന്നീടവർക്കു പറഞ്ഞു
കൊടുത്തു കേേട്ടാ.
എനർജി ലഭിക്കാൻ വായന
വായിച്ച പുസ്തകം തന്നെ വീണ്ടും വീണ്ടും വായിക്കും. ആൽക്കമിസ്റ്റാണ് ഫേവൈററ്റ്. അതുതന്നെ പലവട്ടം വായിച്ചു. ഒരു എനർജി ലഭിക്കാൻ വേണ്ടിയാണത്. എല്ലാം ശരിയായ ശേഷം ആദ്യം പുറത്തിറങ്ങിയൊന്ന് ഒാടണം. അങ്ങനെ പഴയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം. പിന്നെ അപ്പനേം അമ്മയെയും വീട്ടിലെത്തി കാണണം. ഇരുവരെയും കണ്ടിട്ട് കുറെ നാളായി. ആദ്യം എല്ലാം ശരിയാവെട്ട. എന്നിട്ട് എല്ലാവരെയും കാണാമല്ലോ.