Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപാട്ടുപാടി ട്രംപ്​,...

പാട്ടുപാടി ട്രംപ്​, താളമിട്ട്​ മോദിയും മെലാനിയയും; അജ്​മൽ സാബു​വിൻെറ വെട്ടിക്കൂട്ടലുകളെല്ലാം വൈറൽ

text_fields
bookmark_border
പാട്ടുപാടി ട്രംപ്​, താളമിട്ട്​ മോദിയും മെലാനിയയും; അജ്​മൽ സാബു​വിൻെറ വെട്ടിക്കൂട്ടലുകളെല്ലാം വൈറൽ
cancel

മിനതാത്താടെ പൊന്നുമോളാണ്​, നാട്ടില്​ ചേലുള്ള പെണ്ണാണ്​... ഇന്നലെവരെ ഈ പാട്ടുകേൾക്കു​േമ്പാൾ ഹണി ബീ 2.5 ലെ ഗാനമായിരുന്നു ഓർമവരിക. രണ്ടുദിവസത്തിനുള്ളിൽ സീൻ ആകെ മാറി. ​അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പാട്ടുപാ ടും. പാട്ടിനൊപ്പം പ്രധാനമന്ത്രി നരേ​ന്ദ്രമോദിയും ട്രംപി​​​െൻറ ഭാര്യ മെലാനിയയും താളം പിടിക്കും. പാട്ടി​​​െ ൻറ വരികളും ട്രംപി​​​െൻറ ചുണ്ടനക്കവും കാണു​േമ്പാൾ ശരിക്കും ട്രംപ്​ പാട്ടുപാടുന്നതാണോ എന്ന്​ ഒരുനിമിഷം സംശയ ിക്കും.

ആശങ്കയുടെ കൊറോണകാലത്തും മനസറിഞ്ഞ്​ ചിരിക്കാൻ ചങ്ങനാശേരിക്കാരൻ അജ്​മൻ സാബു ഒരുക്കിയ കിടിലൻ വിഭ വമായിരുന്നു അത്​. യുട്യൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായ ഈ ചെറിയ പാട്ടുസീൻ വെട്ടിക്കൂട്ടിയ അജ്​മൽ സാബുവിന്​ ഇത്​ വമ്പൻ ഹിറ്റായതിൽ അതി​ശയമൊന്നുമില്ല. ​കാരണം ചെയ്​ത വിഡിയോകളെല്ലാം ഒന്നിനൊന്ന്​ വൈറലായിരുന്നു. തെരഞ്ഞെടുപ്പ്​ സമയത്തെ മോദിയുടെ പ്രസംഗവും രാഹുൽ ഗാന്ധിയുടെ ലോക്​സഭയിലെ കണ്ണിറുക്കലും ജോക്കർ- സലിം കുമാർ മണവാള​​​െൻറ അച്ഛ​ൻ വേർഷനുമെല്ലാം ഇവയിൽ ചിലതാണ്​.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ഡയലോഗുകൾ മാത്രമല്ല തമിഴ്, ഹിന്ദി ഗാനങ്ങളും പരസ്യചിത്രങ്ങളുമൊക്കെ ഹോളിവുഡ് സിനിമകളിലെ ദൃശ്യങ്ങളുമായും രാഷ്​​ട്രീയ നേതാക്കളുടെ പ്രസംഗങ്ങളുമായും റസ്​ലിങ് താരങ്ങളുടെ പ്രകടനങ്ങളുമായും മിക്സ്ചെയ്​ത്​ ഹാസ്യാത്മകമായി എഡിറ്റ് ചെയ്​ത്​ അവതരിപ്പിക്കുേമ്പാൾ അതൊരു വേറെ ലെവലുതന്നെ. ഇപ്പോൾ പല ന്യൂജെൻ സിനിമകളിലും എഡിറ്റിങ്ങും സഹസംവിധാനവുമായി അജ്​മൽ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.

‘വിടമാട്ടേൻ, എന്നെ വിടമാട്ടേൻ’

‘മണിച്ചിത്രത്താഴി’ൽ അല്ലിക്ക് ആഭരണം വാങ്ങാൻ നകുലനോട് ഗംഗ അനുവാദം ചോദിക്കുന്ന സീൻ, വേൾഡ് റെസലിങ് താരങ്ങളായ (wwe) ‘ബിഗ്ഷോ’യും സ്‌റ്റിഫാനിയും അഭിനയിച്ചാൽ എങ്ങനെയിരിക്കും -അജ്മൽ ഒരുക്കിയ ആ കിടുക്കൻ എഡിറ്റിങ് ഇൻസ്​റ്റഗ്രാമിലും ഫേസ്​ ബുക്കിലും വൻ തരംഗമായി.

മോദിയും മദ്ദളം കൊട്ടുകാരനും
മറ്റൊരു കിടിലൻ എഡിറ്റിങ്ങാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ റാലികൾ. മോദിയുടെയും സ​​െൻറർഫ്രൂട്ട് ബബ്​ൾഗമി​​​െൻറ പരസ്യചിത്രത്തിലെ മദ്ദളം കൊട്ടുകാര​​​െൻറയും മത്സരിച്ചുള്ള പ്രകടനം ട്രോളാക്കിയപ്പോൾ അത് രാജ്യം മുഴുവൻ വൈറലായി.
‘വിക്രം വേദ’ തമിഴ് സിനിമയുടെ പശ്ചാത്തല സംഗീതം ഉപയോഗിച്ച് പാർലമ​​െൻറിലെ മോദിയുടെ പ്രകടനമാണ് മറ്റൊരു ഇടിവെട്ട് സൃഷ്​ടി. രാഹുൽഗാന്ധി മോദിയെ കെട്ടിപിടിച്ചതും പിന്നെ കണ്ണിറുക്കിയതും കൊടിക്കുന്നിൽ സുരേഷി​​​െൻറ അലർച്ചയുമൊക്കെ ഇതിൽ മനോഹരമായി മിക്​സ്​ ചെയ്തു.

എഡിറ്റിങ് സിങ്കം
റെസ്​ലിങ് താരം റോക്ക് (ഡ്വൈൻ ജോൺസൺ) ‘മൂക്കില്ലാ രാജ്യത്ത്’ സിനിമയിലെ തിലക​​​െൻറ വിദേശവസ്ത്ര ബഹിഷ്കരണ റോൾ അഭിനയിച്ചാൽ എങ്ങ​െനയിരിക്കുമെന്ന് അജ്മൽ കാണിച്ചുതരുന്നുണ്ട്.
‘വരത്തൻ’ എന്ന സിനിമയിൽ ‘നീ പ്രണയമോതും...’ എന്ന ഗാനരംഗത്തിൽ സത്യൻ അഭിനയിച്ചാൽ എന്താകും, അനിമേഷൻ സിനിമയിലെ മോനയുടെ ചുറ്റും ഓടിനടന്ന് മോവോയി പാടുന്നു- ‘കുറുക്കുസിറന്തവളെ എന്നൈ കുങ്കുമത്തിൽ കരെയ്ച്ചവളെ...’ ഇങ്ങനെ ചുണ്ടനക്കവും അഭിനയവുമൊക്കെ കിറുകൃത്യമാക്കി അജ്മലി​​​െൻറ എഡിറ്റിങ് ആരെയും പിടിച്ചിരുത്തും.

സിനിമയിലും മ്യാരകം...
അമ്പതോളം ട്രോളുകളാണ് ‘അജ്​മൽ സാബു കട്ട്സ്’ എന്ന പേരിൽ വൈറലായത്. നിരവധി പ്രമുഖർ ഇൻസ്​റ്റഗ്രാമിൽ അജ്​മലി​​​െൻറ ഫോളോവേഴ്​സ്​ ആയതും സിനിമയിലേക്ക് വഴി തുറന്നതും ഈ മാരക എഡിറ്റിങ് കണ്ടുതന്നെ. ‘ലൗ ആക്​ഷൻ ഡ്രാമ’ എന്ന നിവിൻപോളി ചിത്രത്തിലെ ‘കുടുക്കുപൊട്ടിയ കുപ്പായം...’ ടീസർ സോങ് എഡിറ്റ് ചെയ്​തത് കൂടാതെ സിനിമയുടെ സഹസംവിധായകനായും അജ്​മൽ പ്രവർത്തിച്ചു. ‘ഗൂഢാലോചന’ എന്ന സിനിമയുടെ ടീസറും എഡിറ്റ് ചെയ്​തു. ‘ദാപ്പ്’ എന്ന മറാത്തി സിനിമയാണ് ആദ്യമായി എഡിറ്റ് ചെയ്തത്. ‘കാപ്പിരി തുരുത്ത്’ ആണ് സഹസംവിധാനം നിർവഹിച്ച ആദ്യ മലയാള സിനിമ.

41, കാനായിലെ മദ്യപാനികൾ എന്നീ സിനിമകളുടെ ട്രീസറും ട്രൈലറും എഡിറ്റ് ചെയ്​തു. ‘ഡിങ്കോൾഫി’ എന്നപേരിൽ സംവിധാനം ചെയ്ത ഷോട്ട് ഫിലിം വൈറലായി. ചങ്ങനാശ്ശേരി പള്ളിപ്പറമ്പ് സാബു ലത്തീഫ്, സഫീന ദമ്പതികളുടെ മകനാണ് അജ്​മൽ. പുണെയിലെ മാക്ക് ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് എഡിറ്റിങ് പഠനം.

Show Full Article
TAGS:Ajmal sabu malayalam news Ajmal sabu edits kerala news Trump singing Amina thatha 
Next Story