ജിനുവി​െൻറ ആദം വിശേഷങ്ങൾ...

jinu-abraham

കന്നിച്ചിത്രത്തെ ഒാണവിപണിയിൽ ഉത്സവപ്പോരിനിറക്കിയ ജിനു എബ്രഹാം എന്ന സംവിധായക​​െൻറ ആത്​മവിശ്വാസം വെറുതെയായിരുന്നില്ല. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചു. പുതുമയാർന്ന പ്രമേയവും അവതരണവുമായി തീയറ്ററുകളിലെത്തിയ ആദം ജോൺ ഒരു പരീക്ഷണമായിരുന്നു. വൻ താരങ്ങളുടെ സിനിമകൾക്കിടയിലും കിടപിടിച്ചുനിന്നു ചിത്രം. 2017 ലെ ഒാണച്ചിത്രങ്ങൾക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്​ ചിത്രം ആദം ​േജാണി​​െൻറ വിശേഷങ്ങൾ സംവിധായകൻ ജിനു എബ്രഹാം മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു:

െഎ ആം ഹാപ്പി
ആദം ​േജാൺ റിലീസ്​ ചെയ്​ത്​ രണ്ടാം വാരത്തിലേക്ക്​ കടക്കു​​േമ്പാഴും കേരളത്തിലുടനീളം ചിത്രത്തിന്​ മികച്ച പ്രതികരണങ്ങളാണ്​. തീയേറ്റർ ഉടമകൾക്കും സുഹൃത്തുകൾക്കും എല്ലാം നല്ലത്​ മാത്രമേ പറയാനുള്ളൂ. ആദം ​േജാൺ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക്​ മുന്നിലെ ആൾക്കൂട്ടം വലിയ സന്തോഷം നൽകുന്നു.

മികച്ച സിനിമക്ക്​ സമയം പ്രശ്​നമല്ല
പൊതുവേ ഉത്സവപ്രതീതിയുണർത്തുന്ന ചിത്രങ്ങളും കോമഡിചിത്രങ്ങളും ​പ്രദർശനത്തി​െനത്താറുള്ള ഒാണക്കാലത്ത്​ ഡാർക്​ മൂഡിലുള്ള ത്രില്ലർ​ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ഭയം പലരും പ്രകടിപ്പിച്ചിരുന്നു. മികച്ച സിനിമയാണെങ്കിൽ സമയവും കാലവും നോക്കാതെ ആളുകൾ തീയേറ്ററിലെത്തുമെന്നതി​​െൻറ ഏറ്റവും മികച്ച ഉദാഹരണമാണ്​ ആദം ​േജാണി​​െൻറ വിജയം.

പൃഥ്വിരാജ്​ സിമ്പിളാണ്​, പവർഫുളും
മുമ്പ്​ ഞാൻ തിരക്കഥയെഴുതിയ മാസ്​റ്റേഴ്​സ്​, ലണ്ടൻബ്രിഡ്​ജ്​ എന്നീ സിനിമകളിലെല്ലാം പൃഥ്വിരാജ്​ തന്നെയായിരുന്നു നായകൻ. ഇൗ രണ്ടു ചിത്രങ്ങളും തീയേറ്ററുകളിൽ വലിയ വിജയമല്ലായിരുന്നു. എങ്കിലും ആദം ജോണുമായി പൃഥ്വിരാജിന്​ മുമ്പിലെത്തിയപ്പോൾ അദ്ദേഹം എന്നിൽ പൂർണവിശ്വാസമർപ്പിച്ചു. ചിത്രീകരണത്തിലുടനീളം വളരെ പോസിറ്റീവായാണ്​ പൃഥ്വിരാജ്​ പെരുമാറിയത്​. പൃഥ്വിരാ​ജി​​െൻറ സാന്നിധ്യം തന്നെയാണ്​ സിനിമയുടെ ഹൈലൈറ്റ്​.

adamഎന്തുകൊണ്ട്​ സ്​കോട്ട്​ലാൻറ്​​​?
ആദം ജോൺ കണ്ടവർക്കറിയാം സിനിമയുടെ കഥാരൂപീകരണത്തിൽ സ്​കോട്ട്​ലാൻറിലെ ലൊക്കേഷൻ എത്രത്തോളം നിർണായകമാണെന്ന്​. സിനിമ ഉടനീളം പുലർത്തുന്ന മിസ്​റ്റിക്​ സ്വഭാവത്തിന്​ സ്​കോട്ട്​ലാൻറിലെ ലൊ​ക്കേഷനുകൾ ഏറെ സഹായകമായി. മലയാളസിനിമക്ക്​ സകോട്ട്​ലാൻറ്​ അത്ര പരിചിതമല്ലെന്നതും അവിടം തെരഞ്ഞെടുക്കാൻ കാരണമായി. ലണ്ടൻബ്രിഡ്​ജിലെ ഏതാനും സീനുകൾ സ്​കോട്ട്​ലാൻറിൽ ഷൂട്ട്​ചെയ്​തിട്ടുണ്ട്​. 

പതിവ്​ തെറ്റിക്കുന്ന നായിക
നായികയെന്നാൽ നായക​​െൻറ കാമുകി, അല്ലെങ്കിൽ ഭാര്യ എന്ന പതിവ്​ ആദം ജോൺ തെറ്റിക്കുന്നു. ചിത്രത്തിലെ പ്രധാന സ്​ത്രീകഥാപാത്രമായ ഭാവന പൃഥ്വിരാജി​​െൻറ സഹോദര ഭാര്യയായാണ്​ എത്തുന്നത്​. ചിത്രത്തിൽ ​ബംഗാളിതാരം മിഷ്​ടിയും ഉണ്ട്​. ഭാവനയുടെ അനുഭവസമ്പത്ത്​ സിനിമക്ക്​ ഏറെ പ്രയോജനം ചെയ്​തു. അവർ വ്യക്തിപരമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയമാണെങ്കിലും അതൊന്നും സിനിമയെ ബാധിച്ചില്ല. 

ബ്​ളാക്ക്​മാസ്​
മകളുടെ തിരോധാനം അന്വേഷിച്ചിറങ്ങുന്ന കഥക്ക്​ വലിയ പുതുമയൊന്നുമില്ല. ചിത്രത്തി​​​െൻറ പുതുമക്ക്​ വേണ്ടിയാണ്​ ‘ബ്​ളാക്ക് മാസ്​’ മുഖ്യവിഷയമായി തീരുമാനിച്ചത്​.​ ബ്​ളാക്ക്​മാസ്​ എന്ന അക്രൈസ്​തവ ആഭിചാരക്രിയ മലയാളിക്ക് അത്ര പരിചിതമല്ല. ഒന്നോ രണ്ടോ സിനിമയിൽ ബ്​ളാക്ക്​മാസി​​െൻറ ഏതാനും രംഗങ്ങൾ കാണിക്കുന്നു എന്നത്​ ഒഴിച്ചുനിർത്തിയാൽ ബ്​ളാക്ക്​മാസ്​ മലയാളസിനിമയിലും ചിത്രീകരിച്ചിട്ടില്ല. അതുകൊണ്ട്​ തന്നെ ബ്​ളാക്ക്​മാസ്​ സിനിമയിലുൾപ്പെടുത്തുക എന്നത്​ വലിയ വെല്ലുവിളി തന്നെയായിരുന്നു. ഇതിനായി ഏറെ മുന്നൊരുക്കങ്ങളും പഠനവും നടത്തി. മൂന്നോ നാലോ സിനിമകൾക്ക്​ പ്രതിപാദ്യ വിഷയമാക്കത്തവണ്ണം സങ്കീർണ്ണമായ വിഷയത്തി​​െൻറ ഏതാനും ചില ഭാഗങ്ങൾ മാത്രമാണ്​ ചിത്രത്തിലുപയോഗിച്ചിരിക്കുന്നത്​. കുട്ടിക്കാലത്ത്​ കേട്ട കഥകളും പ്രാദേശികമിത്തുകളും ഇൗ വിഷയത്തിനാവ​ശ്യമായ സൂചകങ്ങൾ നൽകി.

adam-bhavanaവിസമയിപ്പിക്കുന്ന ദൃശ്യങ്ങൾ
ആദം​ ജോണിലെ പലരംഗങ്ങളും ഹോളിവുഡ്​ സിനിമകളോട്​ കിടപിക്കുന്നുണ്ടെങ്കിൽ അതി​​െൻറ ക്രെഡിററ്​ ക്യാമറമാൻ ജിത്തുദാമോദറിനാണ്​. ജിത്തുദാമോദറെന്ന കാമറാമാ​​െൻറ കഴിവുകൾ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ആദം ​ജോൺ ജിത്തുദാമോദറി​​െൻറ ജാതകം മാറ്റിക്കുറിക്കും. ആദ്യം മുതൽ അവസാനം വരെ ഒരേ മൂഡ്​ സൃഷ്​ടിക്കാൻ സിനിമക്കായി. ദീപക്​ദേവി​​െൻറ ഗാനങ്ങളും സിനിമക്ക് ഉൗർജം നൽകി.​

അടുത്തചിത്രം
ഏറെ നാളത്തെ ആലോചനകൾക്കൊടുവിലാണ്​ ഒാരോ സിനിമയും രൂപം കൊള്ളുന്നത്​. നാലുവർഷത്തോളമായുള്ള പരിശ്രമത്തി​​െൻറ ഫലമാണ്​ ആദം ജോൺ. പുതിയ സിനിമ ആലോചനയിലുണ്ട്​. ത്രില്ലർ സ്വഭാവത്തിലുളള ചിത്രങ്ങളോടാണ്​ കൂടുതൽ താൽപര്യം. പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങളും കാസ്​റ്റിങ്ങുമെല്ലാം അറിയിക്കേണ്ട സമയത്ത്​ അറിയിക്കും.

COMMENTS