Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകൊച്ചുണ്ണി ചെയ്തത്...

കൊച്ചുണ്ണി ചെയ്തത് ടെൻഷനോടെ -നിവിൻ പോളി

text_fields
bookmark_border
Nivin-Pauly
cancel
camera_alt????? ????

റോഷൻ ആൻഡ്രൂസ് ഒരുക്കിയ 'കായംകുളം കൊച്ചുണ്ണി'യുടെ റിലീസ് ഒക്ടോബർ 11നാണ്. മലയാളത്തിൽ ഏറ്റവും വലിയ ബജറ്റിൽ തയാറാക്കിയ​ സിനിമയിലെ നായകൻ നിവിൻ പോളി. ഇത്തിക്കരപ്പക്കി എന്ന കഥാപാത്രവുമായി സൂപ്പർ സ്റ്റാർ മോഹൻലാലും എത്തുന്നു. പുതിയ സിനിമയെയും തന്‍റെ അഭിനയ ജീവിതത്തെ കുറിച്ചും നിവിൻ പോളി മനസ് തുറക്കുന്നു...

കായംകുളം കൊച്ചുണ്ണിയി​േലക്ക്​ എത്തുന്നത്​
എന്നെ സംസാരിക്കാൻ ആദ്യം വിളിക്കുന്നത്​ റോഷൻ ചേട്ടനാണ്​ (റോഷൻ ആൻഡ്രൂസ്​). സഞ്​ജയ്​ ചേട്ടന്‍റെ കഥയാണ്​ എന്ന്​ പറഞ്ഞിരുന്നു. ചെന്നുകഴിഞ്ഞിട്ടാണ്​ കായംകുളം കൊച്ചുണ്ണിയാണ്​ എന്ന്​ പറയുന്നത്​. അന്ന്​ അതൊരു വൺലൈൻ ത്രെഡ്​ മാത്ര​േമ ആയിട്ടുള്ളൂ. എനിക്ക്​ ഭയങ്കര ഇൻററസ്​റ്റിങ്ങായിട്ട്​ തോന്നി. ഒരു ചരിത്ര പടം, അങ്ങനെയൊരു പീരിയഡ്​ ടൈപ്പ്​ സിനിമ ഞാൻ ചെയ്​തിട്ടില്ല.

അത്​ റോഷൻ ചേട്ടന്‍റെയൊപ്പമായപ്പോൾ സേഫ്​ സോണിലാണെന്ന്​ തോന്നി, സഞ്​ജയേട്ടന്‍റെ സ്​ക്രിപ്​റ്റ്​ കൂടിയാ​ണല്ലോ. പിന്നെ അവരത്​ ഡെവലപ്​ ചെയ്​തുവന്നപ്പോഴാണ്​ തോന്നിയത്​. ബഡ്​ജറ്റ്​ നമ്മുടെ ​ൈകയിൽ നിൽക്കുന്ന ഒരു സംഭവമല്ലെന്ന്​ തോന്നി. ഗോകുലം ഗോപാലൻ സാറുമായി സംസാരിച്ചു. വിഷനറിയായിട്ടുള്ള വ്യക്​തിയായതുകൊണ്ട്​ അദ്ദേഹത്തിന്​ മനസ്സിലായി, ഇത്തരം സിനിമകൾക്ക്​ ഇത്രയും വലിയ ബജറ്റിൽ ചെയ്​തി​​േട്ട കാര്യമുള്ളൂ​വെന്ന്. അല്ലെങ്കിൽ ഇത്തര​െമാരു സബ്​ജക്​ട്​​ ചെയ്​തിട്ട്​ കാര്യമി​ല്ലല്ലോ. പിന്നീടാണ്​ അതിന്‍റെ കാര്യങ്ങളൊക്കെ സംഭവിച്ച്​ ചിത്രം റിലീസിനെത്തിയത്​.

Kayamkulam-Kochunni

സിനിമയുടെ മുഴുവൻ ഭാഗങ്ങൾക്കും പിന്നിൽ ഒരു വലിയ റിസർച്ചുണ്ട്​. കൊച്ചുണ്ണിയുടെ മാത്രമല്ല,​ ഒാരോ കാരക്​ടറിന്‍റെയും ലുക്കി​ൽ പല പല ഡ്രോയിങ്​സ്​ വരച്ചു. പല പല സ്​കെച്ച്​ ചെയ്​തു, അതിൽനിന്ന്​ ഏറ്റവും ബെസ്​റ്റെടുത്തു. അതിനെ മോഡിഫൈ ചെയ്​തു.അങ്ങനെയാണ്​ ഫൈനലൈസ്​ ചെയ്യുന്നത്​. ഒാരോ ഡിപ്പാർട്​മ​​​​െൻറും ഏരിയവൈസ്​ റിസർച്​ ചെയ്​ത്​ അത്​ ചെയ്​തിരിക്കുന്നു.

2008 ലാണ്​ സിനിമയിലേക്ക്​ വരുന്നത്. 10 വർഷത്തിനുള്ളിൽ പല കാരക്​ടറുകൾ, 10​ വർഷത്തിനുള്ളിൽ ഏറ്റവും വലിയ ബജറ്റ്​
എനിക്ക്​ വലിയ ടെൻഷനുണ്ടായിരുന്നു. ഇങ്ങനെ ഒരു ബജറ്റുണ്ടാകുമെന്ന്​ ഞാൻ കരുതിയിരുന്നില്ല. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ്​ സിനിമയായി വരുകയും അതിൽ ഞാൻ നായകനാവുകയും ചെയ്യുേമ്പാൾ സ്വാഭാവികമായി ടെൻഷനും പ്രഷറുമൊക്കെയുണ്ടായിരുന്നു. വിജയിക്കുക എന്നത്​ എന്‍റെ വ്യക്​തിപരമായ ആവശ്യം മാത്രമല്ല. സംവിധായകന്‍റെയും നിർമാതാവിന്‍റെയും സിനിമ ഇൻഡസ്​ട്രിയുടെയും കൂടി ആവശ്യമാണ്​. ഇൻഡസ്​ട്രിയിൽ ബിഗ്​ ബജറ്റ്​ സിനിമകൾ ചെയ്​താൽ വിജയിക്കാൻ സാധിക്കും. അതിനുള്ള പ്രേക്ഷകർ നമുക്ക്​ ഉ​ണ്ടെന്ന്​ കാണിച്ച്​ ​െകാടുക്കാൻ പറ്റിയ സിനിമയാണ്​. അതിന്‍റെ എല്ലാ ചേരുവകളും ഇൗ സിനിമക്കകത്തുണ്ട്​.

Kayamkulam-Kochunni

പോളി ജൂനിയർ പിക്​ചേഴ്​സിന്‍റെ പുതിയ സിനിമ ഉടനെയുണ്ടാകുമോ? നിർമാണക്കമ്പനിക്ക്​ എന്തു​കൊണ്ടാണ്​ അങ്ങനെയൊരു പേര്?
ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളക്കു ശേഷം നല്ലൊരു കഥക്കായി കാത്തിരിക്കുകയായിരുന്നു. ഒരു സിനിമ തുടങ്ങിയിട്ടുണ്ട്​. റോഷൻ ചേട്ടനൊപ്പം (റോഷൻ ആ​ ൻഡ്രൂസ്​) തന്നെയാണ്​. അതിന്‍റെ പ്രീ പ്രൊഡക്​ഷൻ ആരംഭിച്ചു. ഒരു വർഷത്തോളംപിടിക്കും അതിന്‍റെ വർക്ക്​ തീരാൻ. എല്ലാവരും പോളി എന്നാണ്​ എന്നെ വിളിക്കുന്നത്​. അങ്ങനെ വിളിക്കുന്നതാണോ ഇഷ്​ടം? (ചിരിക്കുന്നു). മറ്റുള്ളവർ അങ്ങനെയാണ്​ വിളിക്കാറ്​, അത്​ എന്തു​കൊണ്ടാണെന്ന്​ എനിക്ക്​ അറിഞ്ഞുകൂടാ. പോളി ജൂനിയർ എന്ന്​ ഉദ്ദേശിക്കു​​േമ്പാൾ എന്‍റെ മകൻ ദാവീദ്​ പോളിയും അച്ചനും (പോളി) അതിനകത്തുണ്ട്​. എനിക്ക്​ ഏറ്റവും പ്രിയപ്പെട്ട രണ്ട്​ വ്യക്​തികൾ ആ ബാനറിലുണ്ട്​. ഇമോഷനലി, എനിക്ക്​ അതിനോടൊരു അറ്റാച്ച്​മ​​​​െൻറ്​ ഉണ്ട്​. അങ്ങനെയാണ്​ ആ​ പേരിലെത്തുന്നത്​.

Kayamkulam-Kochunni

നിർമാതാവ്​ എന്ന നിലയിലും നടനെന്ന നിലയിലും സിനിമയെ കാണുന്നത്​
എനിക്ക്​ നല്ല സിനിമകൾ നിർമിക്കണമെന്നാണ്​ ആഗ്രഹം. ഞണ്ടുകളുടെ നാട്ടിലൊരിടവേളയാണെങ്കിലും ന​ല്ല ഒരു മെസേജ്​ നൽകുന്ന സിനിമയായിരുന്നു. എന്നാൽ സിനിമകളും അങ്ങനെ ആകണമെന്നില്ല. ഒരു കിക്ക്​ നൽകുന്ന സിനിമ ആയിരിക്കണം. ഞാൻതന്നെ അഭിനയിക്കണമെന്ന്​ നിർബന്ധമില്ല. പ​േക്ഷ ആ സിനിമ ക്വാളിറ്റിയുള്ളതായിരിക്കണം. നല്ല സംവിധായകനായിരിക്കണം. നല്ല ക്രൂവായിരിക്കണം. ഒര​ു പോസിറ്റിവ്​ വൈബുണ്ടായിരിക്കണം. നിവിൻ പോളി ചെയ്​ത സിനിമ എന്നു​പറയു​േമ്പാൾ അതിനൊരു അഡ്രസുണ്ടായിരിക്കണം, എല്ലാ അർഥത്തിലും.

Kayamkulam-Kochunni

പഠനം കഴിഞ്ഞ്​ ജോലി, അവിടെ നിന്ന്​ സിനിമയിലേക്ക്​ പോകുന്നുവെന്ന്​ പറഞ്ഞപ്പോൾ കുടുംബത്തിൽ നിന്നുണ്ടായ ആദ്യ ​പ്രതികരണം
അങ്ങനെ സപ്പോർട്ടീവായി, നീ പോയ്​ക്കോ എന്നൊന്നും പറഞ്ഞില്ല ( ചിരിക്കുന്നു). പ്രശ്​നങ്ങളൊക്കെയുണ്ടായി. അത്തരം പ്രശ്​നങ്ങളൊക്കെ വേണം, എന്നാലാണ്​ നമുക്ക്​ അതൊക്കെ തരണംചെയ്​തു​വരു​േമ്പാൾ ഒരു സുഖമുള്ളൂ.

ആദ്യ സിനിമ ഇറങ്ങിയ ശേഷം എന്തായിരുന്നു പ്രതികരണം
ആദ്യ സിനിമയായ മലർവാടി ആർട്സ്​ ക്ലബ്​ ഇറങ്ങിയശേഷം, എ​ന്നോട്​ ജോലിക്ക്​ ​േപായ്​ക്കോളാൻ പറഞ്ഞു. പിന്നെയും ഞാനിങ്ങനെ പിടിച്ചു​നിന്നു​. സിനിമ എന്നത്​ ശാശ്വതമാണെന്ന്​ നമുക്ക്​ പറയാൻ പറ്റില്ലല്ലോ. ഹിറ്റുകളുണ്ടായാൽ നമുക്ക്​ സിനിമകൾ വരും, ​േഫ്ലാപ്പുകളാണേൽ നമ്മൾ ഇൻഡസ്​ട്രിയിൽനിന്ന്​ ഒൗട്ടാകും. ശാശ്വതമല്ലാത്ത ഒരു ഫീൽഡിൽ നീ എന്തിന്​ നിൽക്ക​ണ​െമന്നുള്ള, ഒരു സ്വാഭാവികമായി ഒരു പാരൻറിന്‍റെ അലട്ടുന്ന ആശങ്കകളും ചിന്തകളുമൊക്കെ എന്നോട്​ ഷെയർ ചെയ്​തിരുന്നു.

പ​​േക്ഷ, ഞാൻ കടിച്ചു​ തൂങ്ങി നിന്നു. സിനിമ എന്നൊരു എയിമുള്ളതു​കൊണ്ട്​ അങ്ങ്​ കടിച്ചു പിടിച്ച്​ നിന്നു. സിനിമകളൊക്കെ ആദ്യം വിചാരിച്ചതു​ പോലെ നടക്കാതിരുന്നതിന്‍റെ വിഷമ​ങ്ങളൊക്കെയുണ്ടായിരുന്നു. പ്രശ്​നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്​്​. അങ്ങനെ അനുഭവിച്ചും പ്രശ്​നങ്ങളെയും വേദനകളെയുമൊക്കെ സഹിച്ചുംതന്നെയാണ്​ ഞാനിവിടെ വരെയെത്തിയത്​.

Kayamkulam-Kochunni

ഫാമിലിയും സിനിമയും
ഫാമിലിക്കൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കും. കുട്ടികളായ മകൻ ദാവീദിനും മകൾ റീസക്കുമൊപ്പം പരമാവധി സമയം നിൽക്കാൻ ശ്രമിക്കും. ഷൂട്ടിങ്ങി​ന്​ പോകു​േമ്പാൾ അവർക്കൊപ്പം നിൽക്കാൻ പറ്റില്ലല്ലോ. ഒഴിവുസമയങ്ങൾ കണ്ടെത്തി അവർക്കൊപ്പം മാക്​സിമം നിൽക്കാൻ ശ്രമിക്കും. അല്ലെങ്കിൽ അവർ ലൊക്കേഷനിലേക്ക്​ വരും. ​കായംകുളം കൊച്ചുണ്ണിയുടെ ​ഗോവയിലെ ലൊക്കേഷനിലൊക്കെ അവരും ഒപ്പമുണ്ടായിരുന്നു. അങ്ങനെ വരു​േ​മ്പാ​െഴാക്കെ ഞങ്ങൾ ഹാപ്പിയാണ്​.

സിനിമയിൽ ഭാര്യയുടെ അഭിപ്രായങ്ങൾ
എന്‍റെ സിനിമയുടെ ഫസ്​റ്റ്​ ഷോ​ക്കുതന്നെ ഭാര്യ റിന്നക്ക്​ കാണാൻ ചിലപ്പോ​ഴൊ​േക്ക സാധിക്കാറുള്ളൂ. കണ്ടു കഴിഞ്ഞാൽ കൃത്യമായുള്ള വിമർശനമാണെങ്കിൽ വിമർശനവും പറയും. നല്ലതാണെങ്കിൽ നല്ലതാണെന്നും പറയും.

Kayamkulam-Kochunni

ഗൗരവക്കാരനിൽ തുടങ്ങി, കാമ്പസും പ്രണയവും വിപ്ലവവു​മൊക്കെ പറഞ്ഞ്​ ചരിത്രകഥ വരെ. ഇനി...
ഇനി ഒരു എൻറർടെയിൻമ​​​​െൻറ്​ സിനിമ ചെയ്യണം. ഹ്യൂമർ, ലവ്​ അങ്ങനെയാരു സിനിമ ചെയ്യണം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ്​ ആക്​ഷൻ ഡ്രാമയാണ്​ ഇപ്പോൾ ചെയ്​തു​കൊണ്ടിരിക്കുന്നത്​. പൂർണമായും എൻറർടെയി​ൻമ​​​​െൻറാണ്​ സിനിമ. നയൻതാരയാണ്​ നായിക.

Nivin-Pauly

നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍താര ശോഭ എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ഉര്‍വശി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. ഷാന്‍ റഹ്​മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചലച്ചിത്രതാരം അജു വര്‍ഗീസാണ് സിനിമ നിർമിക്കുന്നത്​.

Kayamkulam-Kochunni

യാത്ര, വാഹനം...
യാത്ര പോകാൻ ഇഷ്​ടം. കായംകുളം കൊച്ചുണ്ണി കഴിഞ്ഞു. ഇനി കുറച്ച്​ ഗാപ്പ്​ എടുക്കുന്നുണ്ട്​. ഫാമിലിയ​ുമൊത്ത്​ ഒരു വിദേശയാത്രയൊക്കെ നടത്താനാണ്​ പ്ലാൻ. ഡ്രൈവിങ്ങി​െനക്കാൾ വാഹനത്തിൽ ചെറിയൊരു താൽപര്യമുണ്ട്​. ഡ്രൈവിങ്ങൊക്കെ അത്യാവശ്യത്തിനു​ മാത്രം. എന്നാൽ, നല്ല വണ്ടികൾ സ്വന്തമാക്കണമെന്നൊക്കെയാണ്​ ആഗ്രഹം. അവസാനം സ്വന്തമാക്കിയത്​ കൂപ്പറാണ്​. ചില പ്ലാനുകളൊക്കെയുണ്ട്​. എല്ലാം ഒന്ന്​ സെറ്റാവ​െട്ട എന്നിട്ട്​ അതൊക്കെ തേടിപ്പിടിക്കാമെന്നാണ്​ ഇപ്പോൾ കരുതുന്നത്​.

സംവിധാനം
അയ്യോ, അങ്ങ​െ​നയൊന്നും ചിന്തിച്ചിട്ടില്ല. താൽപര്യമില്ലാഞ്ഞിട്ടല്ല, അതിനുള്ള അറിവില്ല. അറിവുള്ളപ്പോൾ നോക്കാലോ...

Nivin-Pauly

മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങൾ
ഇത്രയുംകാലം സെറ്റിനു പുറത്തു​െവച്ചേ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് വ്യത്യസ്തമായൊരു അനുഭവമാണ്​. കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമൊക്കെയായ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമാണ്​ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ലാലേട്ടനല്ലാതെ മറ്റൊരാൾക്ക്​ ഈ കഥാപാത്രം ഫിറ്റാവില്ല. 10-12 ദിവസം അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു -നിവിന്‍ പോളി പറഞ്ഞു. വളരെ പ്രഫഷനലായാണ്​ അദ്ദേഹം സിനിമയെ സമീപിക്കുന്നത്​. ഒരു പോസിറ്റിവ്​ വൈബാണ്​ എപ്പോഴും അദ്ദേഹത്തിൽ.

ഫാമിലി
അമ്മ ആലുവയിലാണ്​. ഞങ്ങളിപ്പോൾ കലൂരാണ്​. ദിവസവും പോയിവരും. എല്ലാവരും ഹാപ്പിയായിരിക്കുന്നു. ചേച്ചിയുടെ കുടുംബം​ ആലുവയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lalnivin paulyKayamkulam KochunniMovie Interviewstar interview
News Summary - Actor Nivin Pauly Interview Kayamkulam Kochunni -Movie Interview
Next Story