അടിച്ചുമാറ്റിയ ജീവിതങ്ങൾ കൊണ്ടൊരു സൂപ്പർ മാർക്കറ്റ്
text_fieldsകേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ ഏത് ചിത്രം കാണുമെന്ന ആശങ്ക ഇനിയും ശേഷിക ്കുന്നെങ്കിൽ ബുധനാഴ്ച ഉച്ചക്ക് ടാഗോറിൽ 'ഷോപ് ലിഫ്റ്റേഴ്സ്' കാണാൻ മറക്കേണ്ട. കാൻ ഫെസ്റ്റിവലിൽ പുരസ്കാരം നേടിയെ ത്തിയ ചിത്രം ഇതിനകം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു.
ഒരു കാലത്ത് ജാപ്പനീസ് സിനിമകൾ ഐ.എഫ്.എഫ്.കെയിലെ ഗം ഭീര സാന്നിധ്യങ്ങളായിരുന്നു. പിൽക്കാലത്ത് കുറസോവയുടെ നാട്ടുകാർക്ക് ഈ പെരുമ നഷ്ടപ്പെടുകയായിരുന്നു. ഇക്കുറി ഹി രോകാസു കൊരീദ സംവിധാനം ചെയ്ത 'ഷോപ്ലിഫ്റ്റേഴ്സ്' മേളയിലെ ഹൃദയം കവർന്ന ചിത്രമായി മാറിയിരിക്കുകയാണ്.

ചെറിയ ചെറിയ മോഷണങ്ങൾ നടത്തി ജീവിക്കുന്ന അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റി ജാപ്പനീസ് ജനതയുടെ ദരിദ്രമായ മറ്റൊരു മുഖം ഈ ചിത്രം തെളിയിച്ചു കാണിക്കുന്നു.
മധ്യവയസ്കനായ ഒസാമുവും അമ്മയും ഭാര്യയും യുവതിയായ മകളും 12 കാരൻ മകൻ ഷോട്ടോയും അടങ്ങുന്ന അഞ്ചംഗ കുടുംബം. ഒസാമുവിന്റെ ഭാര്യയും മകളും കുടുംബം പുലർത്താൻ ജോലി ചെയ്യുന്നുണ്ടെങ്കിലും അയാളും മകൻ ഷോട്ടോയും പലചരക്കുകടകളിൽ നിന്ന് അടിച്ചുമാറ്റുന്ന സാധനങ്ങളാണ് അവരുടെ ജീവിതത്തിന്റെ പ്രധാന മാർഗം. ശക്തമായി മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽ മോഷണം കഴിഞ്ഞു വരുന്ന വഴിയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നാല് വയസ്സുകാരി കുട്ടിയെ ലഭിക്കുന്നു. ഉറക്കത്തിലായിരുന്ന കുഞ്ഞുമായി അവർ വീട്ടിലേക്ക് വരുന്നു.

അവരുടെ ചെറിയ സന്തോഷത്തിന്റെ ഭാഗമായി ആ കുഞ്ഞും ചേരുന്നു. അവരുടെ പ്രിയപ്പെട്ടവളായി അവൾ മാറുന്നു . പിന്നീട് ഷോട്ടോയും അവളും ചേർന്നായി മോഷണം. പക്ഷേ, എത്രയായിട്ടും അവളെ 'സഹോദരീ...' എന്നു വിളിക്കാൻ ഷോട്ടോവിന് ക ഴിയുന്നില്ല. എന്തായാലും തെരുവിൽ നിന്ന് കിട്ടിയ കുട്ടി തന്നെയാണവൾ എന്ന് അവനുറപ്പുണ്ട്. നാളെയവളുടെ യഥാർഥ അവകാശികൾ തേടി വരില്ലെന്ന് എന്താണുറപ്പ് ...? അവളാണെങ്കിൽ എപ്പോഴും ഷോട്ടോവിന്റെ വിരൽ തൊട്ട് നടക്കാനാഗ്രഹിക്കുന്നുണ്ട്. അതിനിടയിലാണ് ആകസ്മികമായി മുത്തശ്ശി മരിക്കുന്നത്.
ഒരു ദിവസം മോഷണത്തിനിടയിൽ പിടിക്കപ്പെടുന്നതിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ പരിക്കേറ്റ ഷോട്ടോ പോലീസ് പിടിയിലാകുന്നു. അതോടെ ആ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അതി ഭീകരമായ ഒരു രഹസ്യം വെളിപ്പെടുകയാണ്.
മനുഷ്യബന്ധങ്ങളുടെ അന്തസത്ത വിചാരണ ചെയ്യുകയാണ് ഈ ജാപ്പനീസ് ചിത്രം. ഫെസ്റ്റിവലുകളിലെ സമീപകാല ജാപ്പനീസ് വയലൻസ് അനുഭവത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഷോപ് ലിഫ്റ്റേഴ്സ്.