മനംനിറച്ച് ഒലെഗ്
text_fieldsതിരുവനന്തപുരം: രാജ്യാന്തരമേളയുടെ ആദ്യ ദിനം ജൂറിസ് കര്‍സൈറ്റിസ് സംവിധാനം ചെയ്ത ‘ഒലെഗ്’ കീഴടക്കി. ലോകചലച്ചിത്രങ്ങളുടെ 15 വൈവിധ്യ കാഴ്ചകളില്‍ ലാത്വിയന്‍ സിനിമ ഒലെഗ് പ്രേക്ഷകരുടെ മനംനിറച്ചു.
മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ ആദ്യ പ്രദര്‍ശനം നടന്ന സിനിമ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. ഒലെഗ് എന്ന ചെറുപ്പക്കാരെൻറ സംഘര്‍ഷം നിറഞ്ഞ ജീവിതം ഹൃദയസ്പര്‍ശിയായിരുന്നു എന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. ബ്രസല്‍സ് അന്താരാഷ്ട്രമേളയില്‍ നാഷനല്‍ ഗ്രാന്‍ഡ് പ്രിക്സ് പുരസ്കാരം കരസ്ഥമാക്കിയ ചിത്രമാണ് ഒലെഗ്. ടാഗോറില്തന്നെ പ്രദര്‍ശനത്തിനെത്തിയ ഭൂട്ടാന് ചിത്രം ലുണാന -എ യാക് ഇന്‍ ദി ക്ലാസ്റൂമും മൊറോക്കന്‍ ചിത്രം ആദമും വേറിട്ടതായിരുന്നു.
ലുണാന ഉഗ്യന്‍ എന്ന അധ്യാപകെൻറ ആത്മീയയാത്ര പറഞ്ഞപ്പോള്‍, രണ്ട് സ്ത്രീകളുടെ അപൂര്‍വമായ വ്യക്തിബന്ധത്തിെൻറ പശ്ചാത്തലത്തിലാണ് ആദം ഒരുക്കിയിരുന്നത്. ഫ്രഞ്ച് സിനിമ സ്റ്റീഫന്‍ ബാറ്റുവിെൻറ ബേര്‍ണിങ് ഗോസ്റ്റ്, അംജദ് അബു അലാലയുടെ യു വില്‍ ഡൈ അറ്റ് ട്വൻറി, അര്‍മാന്‍ഡോ കാപോയുടെ ഓഗസ്റ്റ് എന്നിവയാണ് ആദ്യദിനം പ്രദര്‍ശനത്തിനെത്തിയ മറ്റ് പ്രമുഖ സിനിമകള്‍.