Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_right‘തടവിലാക്കപ്പെട്ട’...

‘തടവിലാക്കപ്പെട്ട’ വാർഡൻ

text_fields
bookmark_border
Iran-Movie-the-warden
cancel

ഉത്തരവാദത്തി​​െൻറയും സ്നേഹത്തി​​െൻറയും നീതിബോധത്തി​​െൻറയും തടവറയിലാക്കപ്പെട്ട ഒരു ജയിൽ വാർഡ​​െൻറ ധർമ്മ സങ്കടങ്ങൾ അനാവരണം ചെയ്യുകയാണ് ഇറാൻ ചിത്രമായ ‘ദി വാർഡൻ’. ജയിൽ ചാടിയ ഒരു തടവുപുള്ളിയെ ആണ് ചിത്രത്തിലുടനീളം അയാൾ അന്വേഷിക്കുന്നതെങ്കിലും നീതിക്കായുള്ള അന്വേഷണവും അതിന് സമാന്തരമായി നടക്കുന്നുണ്ട്. നിയമത്തി​​െൻറ കണ്ണിലൂടെയുള്ള നീതിയും ഒരു നിയമപാലക​​െൻറ മനഃസാക്ഷിക്കനുസൃതമായ നീതിയും തമ്മിലുള്ള പോരാട്ടം പ്രമേയമാക്കിയ ചിത്രം ആദ്യാവസാനം അതി​​െൻറ ഉദ്വേഗം നിലനിർത്തുന്നുമുണ്ട്.

1960കളിലാണ് കഥ നടക്കുന്നത്. പുതിയ വിമാനത്താവളത്തി​​െൻറ റൺവേ വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന തെക്കൻ ഇറാനിലെ ഒരു ജയിലി​​െൻറ വാർഡനാണ് മേജർ ജാഹിദ്. ചീഫ് കോൺസ്റ്റബിളായി സ്ഥാനക്കയറ്റം ലഭിക്കുന്നതി​​െൻറ പടിവാതിലിലാണ് അയാൾ. ജയിലിലെ സാമഗ്രികളെയും തടവുകാരെയും പുതിയ സ്ഥലത്തേക്ക് മാറ്റുന്നതി​​െൻറ തിരക്കിനിടയിൽ മേലുദ്യോഗസ്ഥനാണ് അയാളെ ഇക്കാര്യമറിയിക്കുന്നത്. സന്തോഷകരമായ അന്തരീക്ഷത്തിൽ പുതിയ ജയിലിലേക്കുള്ള അവസാന ട്രക്കും പോകാനൊരുങ്ങുേമ്പാളാണ് വാർഡനെ നടുക്കിക്കൊണ്ട് ആ സന്ദേശമെത്തുന്നത്.

മൂന്നാഴ്ചക്കുശേഷം തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിരിക്കുന്ന ഒരു തടവുപുള്ളിയെ കാണാനില്ല. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാതെ ത​​െൻറ സ്ഥാനക്കയറ്റം നിലനിർത്താനുള്ള ശ്രമങ്ങൾ വാർഡൻ ആരംഭിക്കുകയാണ്. ജയിൽ കെട്ടിടം പൊളിക്കാൻ കരാറെടുത്തവരാകെട്ട ഇവർ ഒഴിയാൻ കാത്തുനിൽക്കുകയുമാണ്. റൺവേയുടെ നിർമാണം ഉടൻ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് അറിയിച്ചുകൊണ്ട് ജയിലിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ വിമാനങ്ങൾ പറക്കുന്നുമുണ്ട്.

കാണാതായ തടവുകാരൻ അഹമ്മദിന്‍റെ വിവരങ്ങൾ ശേഖരിക്കാൻ ജയിൽപുള്ളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സോഷ്യൽ വർക്കർ കരീമിയുടെ സഹായം വാർഡൻ തേടുന്നു. ഭൂവുടമയെ കൊന്നു എന്ന കുറ്റത്തിന് വധശിക്ഷ കാത്തുകഴിയുന്ന ആളെയാണ് കാണാതായിരിക്കുന്നത്. എന്നാൽ, ഇയാൾ നിരപരാധിയാണെന്ന വാദമാണ് സോഷ്യൽ വർക്കർ ഉന്നയിക്കുന്നത്.

അയാളുടെ കാര്യത്തിൽ നീതി നടപ്പായില്ല എന്ന് അവർ വാദിക്കുേമ്പാൾ അവനെ കണ്ടെത്തി ജയിലിൽ അടക്കുന്നതിനാലാണ് ത​​െൻറ നീതിയെന്നാണ് വാർഡൻ പറയുന്നത്. ആറ്റുനോറ്റിരുന്ന സ്ഥാനക്കയറ്റം ത​​െൻറ വിരലിനിടയിലൂടെ ചോർന്നുപോകുന്നത് മാത്രമാണ് അപ്പോൾ അയാളുടെ ആശങ്ക. താൻ അധിപനായിരുന്ന ജയിലിലെ തടവറക്കുള്ളിൽ അകപ്പെടുേമ്പാൾ വാർഡൻ ഒരുകാര്യം കൂടി തിരിച്ചറിയുന്നു-ഉത്തരവാദത്തി​​െൻറ തടവറയിലാക്കപ്പെട്ടിരിക്കുകയാണ് താൻ.

ജയിലിൽ ഇടക്കിടെ സന്ദർശിക്കുന്ന സോഷ്യൽ വർക്കറിനോട് അയാൾക്ക് പ്രണയവുമുണ്ട്. അൽപം തിരക്കുണ്ടെന്ന് പറഞ്ഞ് പോകുന്ന അവൾ തിരികെയെത്തുന്നത് തന്നോടുള്ള സ്നേഹം കൊണ്ട് തന്നെ സഹായിക്കാനാണെന്ന് ഒരുവേള അനുഭവപ്പെടുന്നുണ്ട് അയാൾക്ക്. എന്നാൽ, തടവുപുള്ളിയെ രക്ഷപ്പെടാൻ സഹായിച്ചത് അവളാണെന്ന് അയാൾ മനസ്സിലാക്കുന്നു.

സ്നേഹത്തി​​െൻറ തടവിലാക്കപ്പെട്ടതിനാൽ അവൾക്കെതിരെ നടപടിയെടുക്കാൻ അയാൾ തയാറാകുന്നില്ല. അഹമ്മദ് നിരപരാധിയാണെന്നും താൻ കള്ളമൊഴി നൽകിയതാണെന്നും ഭൂവുടമയുടെ മരണത്തിന് ദൃക്സാക്ഷിയായ ആൾ പറയുന്നതോടെ നിയമം അനുശാസിക്കുന്ന നീതിയും മനഃസാക്ഷിയുടെ നീതിയും തമ്മിലുള്ള പോരാട്ടം വാർഡ​​െൻറ മനസിൽ ആരംഭിക്കുന്നു. ഒടുവിൽ മനഃസാക്ഷിയുടെ നീതി തന്നെ വിജയം കാണുന്നു.

ഏറെ ശ്രദ്ധ നേടിയി ആദ്യസിനിമ ‘മെൽബൺ’ പോലെ അടച്ചുമറക്കപ്പെട്ട പശ്ചാത്തലത്തിൽ തന്നെയാണ് സംവിധായകൻ നിമ ജാവിദി ‘വാർഡ​​െൻറ ’ കഥയും പറയുന്നത്. ജയിലി​​െൻറ നിഗൂഡത കഥാപാത്രങ്ങളുടെ മാനസിക പ്രയാണങ്ങൾക്ക് അനുസൃതമായി ഹൂമൻ ബെഹ്മാനിഷി​​െൻറ കാമറ ഒപ്പിയെടുത്തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsiffk 2019The WardenIran Movie
News Summary - Iran Movie The Warden in iffk 2019 -Movies News
Next Story