You are here

ആഗ: മഞ്ഞുമനുഷ്യരുടെ അതിജീവനകഥ

aga-movie-23

ആഗ കണ്ടവരുടെ മനസ്സിൽനിന്ന് മഞ്ഞി​​​​​െൻറ പാരാവാരം അടുത്ത കാലത്തൊന്നും മാഞ്ഞുപോവില്ല. അതിസാഹസികതകളുടെ മഞ്ഞണിഞ്ഞ ചിത്രങ്ങൾ പോലെയല്ല ‘ആഗ’ എന്ന ബൾഗേറിയൻ ചിത്രം. എവിടെ നോക്കിയാലും മഞ്ഞ് മാത്രമുള്ള ഉത്തര ധ്രുവത്തിലെ മനുഷ്യർ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും എങ്ങനെ അതിജീവിക്കുന്നു എന്നുകൂടി പറയുന്നുണ്ട് മിൽകോ 
ലസാറോ സംവിധാനം ചെയ്ത ഇൗ ചിത്രം.

നാഗരിക ജീവിതത്തോട് ഒട്ടും താൽപര്യമില്ലാതെ തികച്ചും പരമ്പരാഗതമായ ജീവിതം നയിക്കുകയാണ് വൃദ്ധ ദമ്പതികളായ നാനൂകും സെദ്നയും. അവർക്ക് തുണയായി ഒരു നായ മാത്രം. അവരുടെ മകൾ ആഗ അച്ഛനമ്മമാരുടെ പാരമ്പര്യ ജീവിതത്തോട് കലഹിച്ച് നഗരത്തിൽ ജീവിക്കുന്നവളാണ്. ചുറ്റിനും മഞ്ഞു മാത്രമുള്ള ആ പ്രകൃതിയിൽ ഒരു കൂടാരത്തിനുള്ളിൽ കഴിഞ്ഞുകൂടുന്ന ആ ദമ്പതികളുടെ ജീവിതം സ്വച്ഛമായി മുന്നോട്ടുപോകുകയാണ്.

aga-53

 മാറ്റങ്ങളില്ലാത്ത പതിവുകളിലൂടെ കടന്നുപോകുന്ന അവരുടെ ജീവിതത്തിലെ ദിവസങ്ങളുടെ പേരുകൾ പോലും അവർ മറന്നുപോയിട്ടുണ്ട്. തിങ്കൾ, ചൊവ്വ കഴിഞ്ഞിട്ട് പിന്നെ ഏത് ദിവസം എന്ന് ഒാർത്തുനിന്നുപോകുന്നുണ്ട് നാനൂക്. വെള്ളവും ഭക്ഷണവുമെല്ലാം വെല്ലുവിളിയായി മാറുന്ന മഞ്ഞിൽ അവർ ഒരു യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ട്. ചുറ്റിനുമുള്ള പ്രകൃതി മാറുകയാണ്. ജീവജാലങ്ങൾ ചത്തു തീരുകയാണ്. ഭക്ഷണം കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായി മാറുകയാണ്. പാരിസ്ഥിതിക മാറ്റം ധ്രുവപ്രദേശത്തെ കാര്യമായി ബാധിക്കുകയാണ്. എത്രകാലം ആ ആവാസവ്യവസ്ഥയിൽ പാരമ്പര്യ ജീവിതത്തെ 
പുണർന്ന് അവർക്ക് ജീവിക്കാൻ കഴിയുമെന്ന് ഒരുറപ്പുമില്ല.

നഗര ജീവിതത്തിൽനിന്ന് മണ്ണെണ്ണയും വിറകുമായി അവരെ കാണാൻ എത്തുന്ന ചെന എന്ന ചെറുപ്പക്കാരൻ മാത്രമാണ് പുറംലോകവുമായി അവരെ ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി. ആഗ നഗരത്തിലെ ഒരു രത്ന ഖനിയിൽ ജോലി ചെയ്യുകയാണെന്ന വിവരവും അവൾ നൽകിയ രത്നവും ചെന സെദ്നയ്ക്ക് കൈമാറുന്നു. സെദ്ന നാനൂക്കിനോട് ആവശ്യപ്പെടുന്നത് ഒറ്റ കാര്യം മാത്രമാണ്. മകളോട് പൊറുക്കണം. അവളെ കാണാൻ ഒന്നിച്ച് പോകണം. 
ആഗയെ കാണാൻ ഒടുവിൽ നാനൂക്ക് ഇറങ്ങി പുറപ്പെടുന്നു. 

aga-movie-review

അതും ത​​​​​​െൻറ പരമ്പരാഗതമായ വേഷത്തിൽ തന്നെ. ആഗയെ കണ്ടുമുട്ടുന്ന നേരത്ത് നാനൂക് ഒറ്റയ്ക്ക് ആ ഖനിയിൽ നിൽക്കുകയാണ്. അവളുടെ അമ്മ സെദ്ന ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം അപ്പോൾ ഫലിച്ചിരുന്നു. ആ സ്വപ്നത്തിലേക്ക് സെദ്ന ഇറങ്ങിപ്പോയി കഴിഞ്ഞിരുന്നു. മഞ്ഞി​​​​​െൻറ ധവളിമയിൽ കുത്തിനിർത്തിയ കാലോയാൻ ബോഷിലോവി​​​​​െൻറ ക്യാമറ എല്ലായ്പോഴും നിശ്ചലമാണ്. സിനിമയിൽ ഏറെ പരീക്ഷിച്ച സ്റ്റാൻഡ് എലോൺ ക്യാമറ എന്ന സേങ്കതം പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിച്ച് കൊല്ലുമ്പോൾ ‘ആഗ’യിലെ ഇൗ പരീക്ഷണം വിരസതയുടെ ഒരു നിമിഷം പോലും കാഴ്ചവെക്കുന്നില്ല. 

നിശ്ചലമാണ് ധ്രുവത്തിലെ ജീവിതം. പകലുകൾക്കും രാത്രികൾക്കും നീളം കൂടിയ ധ്രുവത്തിൽ കാലം പോലും നിശ്ചലമാണ്. ആ നിശ്ചലത ക്യാമറയും പകർത്തുന്നു. ഏറ്റവും ഒടുവിൽ നാനൂക് ഖനിയിൽ എത്തുമ്പോൾ മാത്രമാണ് ക്യാമറ ചലിക്കുന്നത്. മിഖായിൽ അപ്രോസിമോവിനാണ് നാനൂകി​​​​​െൻറ വേഷം. ഫിയോദോസിയാ ഇവാനോവ സെദ്നയുടെ വേഷം മികച്ചതാക്കി. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇൗ ചിത്രം ബുധനാഴ്ച രാവിലെ 9.15ന് ന്യൂ തിയറ്ററിലെ സ്ക്രീൻ ഒന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

Loading...
COMMENTS