Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപീഡന ശ്രമം;...

പീഡന ശ്രമം; പ്രതിക്കായി അന്വേഷണം ഊർജിതം

text_fields
bookmark_border
പീഡന ശ്രമം; പ്രതിക്കായി അന്വേഷണം ഊർജിതം
cancel
camera_alt

പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളുടേതെന്ന്​ കരുതുന്ന സി.സി.ടി.വി ദൃശ്യം

തളിപ്പറമ്പ്: തളിപ്പറമ്പിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ തളിപ്പറമ്പ് പൊലീസ് പുറത്തുവിട്ടു. പെൺകുട്ടി കടയിൽ പോയി മടങ്ങുന്നതിനിടെ പിന്നാലെ സ്കൂട്ടറിലെത്തിയ പ്രതി കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറിമാറിയ പെൺകുട്ടി ബഹളം വെച്ചു.

നാട്ടുകാർ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്​. കഴിഞ്ഞ ദിവസം വൈകീട്ടാണ്​ സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്.

ഇയാളെ തിരിച്ചറിയുന്നവർ 9497980884, 9497987212 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
TAGS:Sexual harrasment thaliparamba CCTV Footage 
Next Story