Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക, മദീന...

മക്ക, മദീന സന്ദർശനത്തിന് മുൻകൂട്ടി അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായം 5 വയസെന്ന് സൗദി ഹജ്ജ് മന്ത്രാലയം

text_fields
bookmark_border
മക്ക, മദീന സന്ദർശനത്തിന് മുൻകൂട്ടി അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായം 5 വയസെന്ന് സൗദി ഹജ്ജ് മന്ത്രാലയം
cancel

ജിദ്ദ: മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതിന് അനുവദിച്ച പ്രായപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തത നൽകി. ഉംറക്കും പള്ളികളിലെ സന്ദർശനത്തിനും മുൻകൂട്ടി അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായം 5 വയസാണെന്ന് മന്ത്രാലയം അറിയിച്ചു.

തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായിരിക്കും അനുമതി. കോവിഡ് പശ്ചാത്തലത്തിൽ മക്ക, മദീന സന്ദർശനത്തിന് നേരത്തെ നിശ്ചിത പ്രായപരിധി നിർബന്ധമാക്കിയിരുന്നു. ഈ പരിധി ഒഴിവാക്കി ഏതു പ്രായക്കാർക്കും പ്രവേശിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. അതോടൊപ്പം പ്രവേശനത്തിന് മുൻ‌കൂർ അനുമതി ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചിരുന്നു. തവക്കൽന, ഇഅതമർന ആപ്ലിക്കേഷനുകൾ വഴി അനുമതി എടുക്കാം.

എന്നാൽ പുതിയ പ്രഖ്യാപനം അനുസരിച്ച് 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ കൂടെ മുൻകൂട്ടി അനുമതി ഇല്ലാതെ പള്ളികളിൽ പ്രവേശനം സാധ്യമാണോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeccaMadinah
News Summary - Minimum age of 5 years for prior permission to visit Mecca and Madinah
Next Story