നഗരത്തിൽ അർധരാത്രി ആയുധങ്ങൾ വീശി വാഹനമോടിച്ച യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
ബംഗളൂരു: അർധരാത്രിയില്‍ രാമമൂര്‍ത്തി നഗറിലും കെ.ആര് പുരം മേൽപാലത്തിന് സമീപവും വാക്കത്തികള്‍ വീശി വാഹനങ്ങള്‍ ഓടിച്ച അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 13ന് അർധരാത്രി കെ.ജി. ഹള്ളിയിലെ നൂര്‍ മസ്ജിദിന് സമീപത്തായിരുന്നു സംഭവം. പ്രത്യേക പുണ്യരാവെന്ന് കരുതുന്ന ബറാഅത്ത് രാവിൽ ആളുകള്‍ മസ്ജിദിലും പരിസരത്തും ഒത്തുകൂടിയിരുന്നു.
ഈ സമയത്ത് അറഫാത്തും സാഹിലും മറ്റുള്ളവരും തങ്ങളുടെ ഇരുചക്ര വാഹനങ്ങളില്‍ സ്റ്റണ്ട് അവതരിപ്പിക്കാനും സമൂഹ മാധ്യമങ്ങളിൽ റീലുകള്ക്കായി ബൈക്ക് വീലിങ് ചെയ്ത് വിഡിയോകള്‍ ചിത്രീകരിക്കാനും പദ്ധതിയിട്ടു. കെ.ജി ഹള്ളിയിലെ പ്രധാന റോഡിലൂടെ യുവാക്കള്‍ ട്രിപ്പിള്‍സ് അടിച്ച് ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്നു. അവിടെനിന്ന് ഹോസ്കോട്ടെ ടോളിലേക്ക് പോയി അതേ വഴിയിലൂടെ കെ.ജി ഹള്ളിയിലേക്ക് മടങ്ങി.
രാത്രിയില്‍ തിരക്കേറിയ റോഡുകളില്‍ വാക്കത്തി വീശുകയും ബൈക്ക് വീലിങ് ചെയ്യുകയും ചെയ്തുകൊണ്ട് അശ്രദ്ധമായ സ്റ്റണ്ടുകള്‍ അവര്‍ നടത്തി. ഉത്സവത്തോടനുബന്ധിച്ച് കിഴക്കന്‍ മേഖലയില്‍ കര്‍ശനമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും, സംഘം അപകടകരമായ സ്റ്റണ്ടുകള്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്റെ ഫേസ്ബുക്ക് പേജില്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ബംഗളൂരു പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

