യുവാവ് നദിയിൽ മരിച്ച നിലയിൽ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി സ്വദേശിയായ യുവാവിനെ സുബ്രഹ്മണ്യ ക്ഷേത്രം പരിസരത്ത് നേത്രാവതി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചോട്ടിയിൽ ലോഹിതേശ്വയാണ് (30) മരിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്ച വൈകീട്ട് നദിക്കരയിലെത്തിയ യുവാവ് അവർക്കൊപ്പം കുളിക്കാൻ ഇറങ്ങിയിരുന്നില്ല. നിർത്തിയിട്ട കാറിനടുത്ത്, സുഹൃത്തുക്കൾ കുളിച്ചുകയറുന്നത് കാത്തിരിക്കുകയായിരുന്നു. പിന്നീട് കാണാതായി. തിരച്ചിൽ നടത്തിയതിനെത്തുടർന്ന് നദിയിൽ മൃതദേഹം കണ്ടെത്തി. തലയിൽ മുറിവുകൾ ഉണ്ടായിരുന്നു. കാലിയ ഗ്രാമവാസിയും മരിച്ച യുവാവിന്റെ അളിയനുമായ സന്ദീപിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

