യുവത്വം രാജ്യ നിർമിതിക്കാവണം -എസ്.വൈ.എസ്
text_fieldsഎസ്.വൈ.എസ് ജയനഗർ ഡിവിഷൻ വാർഷിക കൺവെൻഷനിൽനിന്ന്
ബംഗളൂരു: യുവത്വം രാജ്യ നിർമിതിക്കും സമൂഹ സേവനത്തിനും ഉപയോഗപ്പെടുത്തണമെന്ന് എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹീം സഖാഫി പയോട്ട പറഞ്ഞു. എസ്.വൈ.എസ് ജയനഗർ ഡിവിഷൻ വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയവത്കരണം അപകടകരമാംവിധം വർധിച്ചുവരുകയാണ്. അതിലൂടെ രാജ്യം അരക്ഷിതാവസ്ഥയിലൂടെ കടന്നുപോവുകയാണ്. സക്രിയമായി യുവത്വത്തെ ഉപയോഗപ്പെടുത്താൻ തയാറാവണമെന്നും അതിന് ഉപകരിക്കുന്ന ആത്മീയ ചിന്തകൾ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഹ്നസ്, ആശിഖ് അരീക്കര എന്നിവർ സംസാരിച്ചു. ബശീർ സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി എസ്. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഫിർദൗസ് കൗൺസിൽ നിയന്ത്രിച്ചു. ശിഹാബുദ്ദീൻ മടിവാള സ്വാഗതവും ജമാൽ സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

