യുവനിധി പദ്ധതി:രജിസ്റ്റർ ചെയ്തത് 15,000ത്തിലേറെ പേർ
text_fieldsബംഗളൂരു: കർണാടക സർക്കാർ തൊഴിൽരഹിതരായ യുവാക്കൾക്കായി ആരംഭിച്ച യുവനിധി പദ്ധതിയിൽ ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 15,000ത്തിലേറെ പേർ. ഡിസംബർ 26നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ യുവനിധി പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തത്.
കർണാടകയിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന അഞ്ചാമത്തെ സാമൂഹിക സുരക്ഷ പദ്ധതിയായ യുവനിധി പ്രകാരം, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമധാരികൾക്ക് 1500 രൂപയും മാസംതോറും ലഭിക്കും. ഇത് പരമാവധി രണ്ടു വർഷം വരെയോ അല്ലെങ്കിൽ ജോലി ലഭിക്കുന്നതുവരെയോ അനുവദിക്കും. 2023ൽ പാസ് ഔട്ടായവർക്കു മാത്രമാണ് പദ്ധതിക്ക് യോഗ്യത. ആദ്യഘട്ട സഹായവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 12ന് ശിവമൊഗ്ഗയിൽ സിദ്ധരാമയ്യ നിർവഹിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

