ക്രിക്കറ്റ് കളിയെ ചൊല്ലി തർക്കം; യുവാവ് കൊല്ലപ്പെട്ടു
text_fieldsകൊല്ലപ്പെട്ട അരുൺ
ബംഗളൂരു: ക്രിക്കറ്റ് കളിയെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ടു. ശിവമൊഗ്ഗ ഭദ്രാവതി സ്വദേശി അരുൺ ആണ് (23) കൊല്ലപ്പെട്ടത്. സഞ്ജയ് എന്ന യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഹൊസമനെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾ ചേർന്ന് ക്രിക്കറ്റ് കളിച്ച ശേഷം മദ്യപിച്ചു. മദ്യപാനത്തിനിടെ ക്രിക്കറ്റ് കളിയെ ചൊല്ലി വാക്കുതർക്കമുണ്ടായത് മർദനത്തിലേക്ക് നയിച്ചു. ഇതിനിടെ ആയുധമുപയോഗിച്ച് ആക്രമണമേറ്റാണ് അരുണിന്റെ മരണമെന്ന് ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുൻ കുമാർ പറഞ്ഞു. വിവരമറിഞ്ഞതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

