വിധവയുമായുള്ള ബന്ധം വിലക്കി; യുവാവ് മാതാപിതാക്കളെ വിഷം നൽകി കൊന്നു
text_fieldsമംഗളൂരു: ഹാസൻ ജില്ലയിലെ അർക്കലഗുഡ് താലൂക്കിലെ ബിസിലഹള്ളിയിൽ ദമ്പതികൾ വിഷം അകത്തുചെന്നതിനെത്തുടർന്ന് മരിച്ചു. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എം. നഞ്ചുണ്ടപ്പ (55), ഭാര്യ ഉമ (48) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ മഞ്ജുനാഥിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.
മകന് വിധവയായ യുവതിയുമായുള്ള അവിഹിതബന്ധം വിലക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
തന്നോട് മാതാവ് വാങ്ങിയ പണം തിരികെചോദിച്ചത് പ്രശ്നം സങ്കീർണമാക്കി. ഈ മാസം 15ന് മഞ്ജുനാഥ് പുലാവിൽ കീടനാശിനി കലർത്തി മാതാപിതാക്കൾക്ക് നൽകി. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. എന്നാൽ, ഇരുവരും പൊടുന്നനെ കുഴഞ്ഞുവീണ് മരിച്ചു.
ശരീരത്തിലെ വിഷാംശമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹങ്ങൾ ആരുമറിയാതെ സംസ്കരിക്കാൻ ശ്രമം നടത്തിയിരുന്നതായി അറസ്റ്റിലായ മകൻ പൊലീസിനോട് വെളിപ്പെടുത്തി. ഇത് മനസ്സിലാക്കിയ സഹോദരൻ പൊലീസിൽ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

