കടലിൽ മുങ്ങിമരിച്ചു
text_fieldsമേഘരാജ്
മംഗളൂരു: കോട്ടേശ്വറിലെ പഴയ അഴിമുഖത്തിന് സമീപം മത്സ്യബന്ധന വല സ്ഥാപിക്കുന്നതിനിടെ ബുധനാഴ്ച യുവാവ് കടലിൽ മുങ്ങിമരിച്ചു. ബിജാഡി സ്വദേശിയായ മേഘരാജാണ് (24) മരിച്ചത്. ബിജാഡിക്ക് സമീപം മത്സ്യബന്ധന വല സ്ഥാപിക്കാൻ കടലിൽ പോയ മേഘരാജ് ശക്തമായ തിരമാലകളിൽപ്പെട്ട് ഒഴുകിപ്പോയി. പിന്നീട് വൈകുന്നേരം ബിജാഡിക്ക് സമീപമുള്ള തീരത്ത് മൃതദേഹം കണ്ടെത്തി.
തീരദേശ സുരക്ഷാ ഉദ്യോഗസ്ഥരും തീരദേശ സുരക്ഷാ സ്ക്വാഡിലെ അംഗങ്ങളായ സുദർശൻ എസ്. കുന്ദർ, കൃഷ്ണ കാഞ്ചൻ, സന്തോഷ് പൂജാരി, സുധാകർ ഖർവി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്താപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

