Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2.30 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അബ്ദുസ്സമദ്
മംഗളൂരു: ബംഗളൂരുവിൽനിന്ന് വാങ്ങി മംഗളൂരുവിലും കേരളത്തിലും എം.ഡി.എം.എ വിൽപന നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിനടുത്ത ബണ്ട്വാൾ ലൊറെട്ടോവിലെ എ. അബ്ദുസ്സമദിനെയാണ് (36) സി.സി.ബി സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 2.30 ലക്ഷം വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തു. മംഗളൂരു നഗരത്തിൽ നെഹ്റു മൈതാനിയിൽ ഇടപാടുകാർക്ക് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് പൊലീസ് എത്തിയത്. ഡിജിറ്റൽ അളവ് തൂക്ക യന്ത്രം, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
Next Story

