വിദ്യാർഥികൾക്കുൾപ്പെടെ ലഹരി വിറ്റു; യുവാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: കുലൈ ഗുഡ്ഡെ പ്രദേശത്തെ ഒരു വീട്ടിൽനിന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് എംഡിഎംഎ വിറ്റ കേസിൽ യുവാവിനെ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസബെട്ടു കുളായി സ്വദേശി അണ്ണപ്പ സ്വാമി എന്ന മനുവാണ് (26) അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിബി പൊലീസ് വീട് റെയ്ഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. റെയ്ഡിനിടെ എംഡിഎംഎ, മൊബൈൽ ഫോൺ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ എന്നിവ പിടിച്ചെടുത്തു. പ്രതിക്കെതിരെ സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പനമ്പൂർ, ബജ്‌പെ പൊലീസ് സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസുകൾ, സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ ആക്രമണം, കല്ലെറിയൽ കേസ്, ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം എന്നിവയുൾപ്പെടെ അന്നപ്പ സ്വാമി എന്ന മനുവിനെതിരെ മുമ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

