ഇൻസ്റ്റഗ്രാമിൽ പ്രകോപന സന്ദേശം: യുവാവ് അറസ്റ്റിൽ
text_fieldsകൈഫ്
മംഗളൂരു: ഇൻസ്റ്റഗ്രാം പേജിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് യുവാവിനെ മംഗളൂരു സി.ഇ.എൻ പൊലീസ് അറസ്റ്റ് ചെയ്തു. പതിവായി ഐഡന്റിറ്റി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ ഏറെ ശ്രമിച്ചതിനുശേഷമാണ് അറസ്റ്റെന്ന് പൊലീസ് അവകാശപ്പെട്ടു. ദക്ഷിണ കന്നടയിലെ മലവന്തിഗെയിൽനിന്നുള്ള മുഹമ്മദ് കൈഫ് (22) ആണ് അറസ്റ്റിലായതെന്ന് പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.
കരാവലി ടൈഗേർസ് 909 എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ വഴി പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതായി ആരോപിച്ച് ജൂലൈ 19ന് മംഗളൂരു സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് (സെക്ഷൻ 66 (സി)), ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 56, 353(1), 192 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സാങ്കേതിക പരിശോധനകൾക്കുശേഷം പ്രത്യേക സംഘം തമിഴ്നാട്ടിൽനിന്ന് കൈഫിനെ കസ്റ്റഡിയിലെടുത്ത് മംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബജ്പെ പൊലീസ് സ്റ്റേഷനിലെ ഇൻസ്റ്റഗ്രാം പേജിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

